സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

മുകുന്ദനെ കൈവിട്ട് കോൺഗ്രസ്; നാട്ടികയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയേക്കും

തൃശ്ശൂർ: നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ പ്രഖ്യാപിച്ച മുൻ എംഎൽഎ സി. സി. മുകുന്ദനെ പിന്തുണയ്ക്കേണ്ടെന്ന നിലപാടിലാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം. നാട്ടികയിൽ കോൺഗ്രസ് സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. സുനിൽ ലാലൂർ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കാമെന്നതാണ് പ്രധാന സാധ്യത. സി. കെ. വിനോദിന്റെ പേരും പരിഗണനയിലുണ്ട്. മുകുന്ദൻ സ്വതന്ത്രനായി മത്സരിക്കട്ടെയെന്ന അഭിപ്രായമാണ് കോൺഗ്രസ് നേതാക്കൾ കെപിസിസിയെ അറിയിച്ചത്. ഈ വിഷയം ദേശീയ നേതൃത്വത്തെ കെപിസിസി അറിയിക്കും. ദേശീയ നേതൃത്വത്തിൽ നിന്നായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക. മുകുന്ദൻ […]
Read more

രാത്രിയില്‍ ഇവ കഴിക്കല്ലേ… ശരീരത്തിന് പണികിട്ടും

പഴങ്ങള്‍ ആരോഗ്യത്തിന് നല്ലതാണെങ്കിലും ചില പഴങ്ങള്‍ രാത്രിയില്‍ അത്ര നല്ലതല്ല. ഉറക്കത്തേയും ദഹനത്തേയുമെല്ലാം ബാധിക്കുന്നതാണ് കാരണം. സിട്രസ് പഴങ്ങള്‍ ഓറഞ്ച് പോലെയുള്ള സിട്രിസ് പഴങ്ങള്‍ രാത്രി കഴിക്കുന്നത് നെഞ്ചെരിച്ചിലും അസിഡിറ്റി പ്രശ്‌നങ്ങളും ഉണ്ടാക്കാം. വാഴപ്പഴം രാത്രി വാഴപ്പഴം കഴിക്കുന്നത് ഗ്യാസ് പോലെയുള്ള ദഹന പ്രശ്‌നങ്ങള്‍ക്കും ബ്ലഡ് ഷുഗര്‍ കൂടാനും കാരണമാകും. മുന്തിരി മുന്തിരിയില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്. രാത്രിയില്‍ ഇത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകും. മാമ്പഴത്തിനും ഇതേ പ്രശ്‌നമുണ്ട് പൈനാപ്പിള്‍ പൈനാപ്പിളിലും ആസിഡ് […]
Read more

വേദിയൊരുക്കി കേരളം, സാക്ഷിയായി പ്രമുഖര്‍; മൊണാലിസ വിവാഹിതയായി

തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ താരം മൊണാലിസയ്ക്ക് വിവാഹ വേദിയൊരുക്കി കേരളം. ഇന്ന് വൈകീട്ട് ആറുമണിയോടെ അരുമാനൂര്‍ ശ്രീ നയിനാര്‍ ദേവ ക്ഷേത്രത്തില്‍ വച്ചാണ് മൊണാലിസയും കാമുകന്‍ ഫര്‍ഹാനും വിവാഹിതരായത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ.എ. റഹീം തുടങ്ങി പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. മൊണാലിസയുടെ കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പുകള്‍ കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. അച്ഛനില്‍ നിന്ന് രക്ഷിക്കണമെന്ന പരാതിയുമായാണ് മൊണാലിസ തിരുവനന്തപുരത്ത് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ […]
Read more

അവരുടെ വീട്ടിലെ പരിപാടി ഒന്നുമല്ലല്ലോ: പൊതുമരാമത്ത് മന്ത്രിയെ വില്ലാത്തതിൽ പ്രതികരിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയപാത വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതിന് മുൻപേ നടത്തുന്ന ഉദ്ഘാടനങ്ങൾ തിരഞ്ഞെടുപ്പ് ഗിമ്മിക്കാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പാതയിലെ പല ഭാഗങ്ങളിലും ഇപ്പോഴും നിർമ്മാണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ചില സ്ഥലങ്ങളിൽ നിർമ്മാണത്തിലെ പിഴവുകൾ കാരണം അപകടങ്ങളും സംഭവിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പണി പൂർത്തിയാകാത്ത റോഡുകൾ വേഗത്തിൽ ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിനു തുല്യമാണെന്നും സതീശൻ വിമർശിച്ചു. കേന്ദ്ര സർക്കാർ നടത്തുന്ന ഔദ്യോഗിക പരിപാടികളിൽ സംസ്ഥാന മന്ത്രിമാരെ […]
Read more

നാല് വർഷത്തെ വിവാഹബന്ധം അവസാനിപ്പിച്ച് ഹൻസിക മോട്‌വാനി

മുംബൈ: നടി ഹൻസിക മോട്‌വാനിയും ഭർത്താവ് സോഹേൽ ഖതൂരിയയും വിവാഹമോചിതരായി. മുംബൈയിലെ ബാന്ദ്ര കുടുംബകോടതിയാണ് ഇരുവർക്കും വിവാഹമോചനം അനുവദിച്ചത്. പരസ്പര സമ്മതപ്രകാരമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം മുതൽ ഇരുവരും വേർപിരിയാനിരിക്കുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഹൻസിക ഇതുവരെ പൊതുവായി പ്രതികരിച്ചിരുന്നില്ല. ഒത്തുതീർപ്പിന്റെ ഭാഗമായി സ്ത്രീധനമോ ജീവനാംശമോ ആവശ്യപ്പെടേണ്ടതില്ലെന്ന് ഇരുവരും തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. വിവാഹശേഷം കുറച്ച് കാലം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചത്. ഇരുവർക്കും തമ്മിലുള്ള അടിസ്ഥാനപരമായ അഭിപ്രായ വ്യത്യാസങ്ങൾ ബന്ധത്തെ […]
Read more

നെതന്യാഹു കൊല്ലപ്പെട്ടോ? അവകാശവുമായി ഇറാനിയന്‍ മാധ്യമങ്ങള്‍, സത്യമെന്ത്?

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടുവെന്നുള്ള തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. ഇറാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നെതന്യാഹു കൊല്ലപ്പെട്ടുവെന്ന് പറഞ്ഞ് നിരവധി വീഡിയോകള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ഇറ്റാമര്‍ ബെന്‍-ഗ്വീറിലെ ദേശീയ സുരക്ഷാ മന്ത്രിയും നെതന്യാഹുവിന്റെ സഹോദരനുമായ ഇദ്ദോ നെതന്യാഹുവും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇറാനിയന്‍ മാധ്യമങ്ങളാണ് ഇതിന് പിന്നില്‍. കുറച്ച് ദിവസങ്ങളായി നെതന്യാഹു പൊതുവേദികളില്‍ വരാത്തത് ചൂണ്ടിക്കാട്ടിയാണ് ഈ അവകാശവാദം. നേരത്തെ എല്ലാ ദിവസവും ഒന്നിലധികം […]
Read more

ഭർതൃവീട്ടിൽ ഗർഭിണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കൊല്ലം: കൊല്ലം കടയ്ക്കലിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിനി ശരണ്യ ആണ് മരിച്ചത്. കോട്ടുക്കൽ സ്വദേശി സുബിന്റെ ഭാര്യയാണ് ശരണ്യ. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
Read more

പൊലീസ് സ്റ്റേഷനുള്ളിൽ ഡിവൈഎഫ്ഐ- പൊലീസ് തർക്കം; സംഭവം ശാസ്താംകോട്ടയിൽ

കൊല്ലം: ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ ഡിവൈഎഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഉണ്ടായ തർക്കം കയ്യാങ്കളിയിൽ കലാശിച്ചു. ഇന്നലെയായിരുന്നു സംഭവം നടന്നത്. പ്രദേശത്തെ ഒരു ക്ഷേത്രത്തിലെ ചടങ്ങുകളുമായി ബന്ധപ്പെട്ട് ആർഎസ്എസ്, ബിജെപി പ്രവർത്തകരും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ നേരത്തെ തർക്കവും സംഘർഷവും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഈ സംഭവവുമായി ബന്ധപ്പെട്ട് ചിലരെയാണ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. സ്റ്റേഷനിലെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് വിളിച്ചുവരുത്തിയവരുമായി സ്റ്റേഷനകത്ത് സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ പൊലീസിന്റെ അനുവാദമില്ലാതെ അകത്ത് സംസാരിക്കാൻ ശ്രമിച്ചതിനെ പൊലീസ് […]
Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സം​ഗ കേസിൽ പുതിയ നടപടി

പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് പുതിയ നിയമനടപടി. പോലീസ് കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണുകളുടെ പാസ്‌വേഡ് കൈമാറണമെന്ന തിരുവല്ല രജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് ഫോണുകളുടെ പാസ്‌വേഡ് കൈമാറണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇതിനിടെ ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായതിനു ശേഷവും പാലക്കാട് എത്തിയ രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻ ഉൾപ്പെടെ നിരവധി നേതാക്കൾ അദ്ദേഹത്തോടൊപ്പം വിവിധ പരിപാടികളിൽ പങ്കെടുത്തു. അതേസമയം വരുന്ന തെരഞ്ഞെടുപ്പിൽ […]
Read more

മദ്യപിക്കുന്നവര്‍ ജാഗ്രതൈ; നിങ്ങള്‍ പോലും അറിയാതെ വരുന്ന രോഗങ്ങള്‍

മദ്യപാനം ഏത് രീതിയിലാണെങ്കിലും ശരീരത്തിന് ദോഷകരമാണ്. ലിവര്‍ രോഗങ്ങള്‍ മുതല്‍ പ്രമേഹം വരെ നമ്മള്‍ ശ്രദ്ധിക്കാത്ത പല രോഗങ്ങളും മദ്യപാനം മൂലമുണ്ടാകുന്നുണ്ട്. അവ നോക്കാം മദ്യപാനം ഏറ്റവുമധികം ബാധിക്കുക കരളിനെയാണ്. ഇത് ഫാറ്റി ലിവറിലേക്ക് നയിക്കും. ഫാ്റ്റി ലിവറിന് കാര്യമായ ലക്ഷണങ്ങളൊന്നും കാണില്ല. മദ്യത്തിന്റെ ഉപയോഗം തുടര്‍ന്നാല്‍ ഫാറ്റിലിവര്‍ ഹെപ്പറ്റൈറ്റിസ് ആയി മാറുന്നു. വയറുവേദന, നേരിയ പനി, ക്ഷീണം എന്നിവ അനുഭവപ്പെടാം. എന്നിട്ടും മദ്യപാനം നിര്‍ത്തിയില്ലെങ്കില്‍ രോഗം കൂടുതല്‍ മാരകമായ ലിവര്‍ സിറോസിസിലേക്ക് നയിച്ചേക്കാം. ഇത് ജീവനെടുക്കാന്‍ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.