സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ഇറാന്‍ ആക്രമണം; മെറ്റയുടെ ഇസ്രയേല്‍ ഓഫീസ് അടച്ചുപൂട്ടി

ടെല്‍ അവീവ്: ഇറാന്റെ ആക്രമണം ഭയന്ന് ടെല്‍ അവീവിലെ മെറ്റയുടെ ഓഫീസ് താല്‍ക്കാലികമായി അടച്ചുപൂട്ടി. 900 ജീവനക്കാരുള്ള ഓഫീസാണ് പൂട്ടിയത്. ഇസ്രയേലിന്റെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണം കടുപ്പിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മെറ്റയുടെ നീക്കം. ബോംബ് ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ഷെല്‍ട്ടറുകളില്ലാത്ത ജീവനക്കാര്‍ക്ക് അതിനുള്ള സൗകര്യം സജ്ജമാക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്തു. ഇതിനായി ഹോട്ടലുകളില്‍ സൗകര്യം ഒരുക്കും.
Read more

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കൊച്ചിയില്‍ നാളെ ഗതാഗത നിയന്ത്രണം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം. കലൂര്‍, മറൈന്‍ ഡ്രൈവ് മേഖലകളിലാണ് നിയന്ത്രണം. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷയ്ക്കായി 8000ഓളം പോലീസുകാരെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തില്‍ നാളെ രാവിലെ 10 മണി മുതല്‍ 3 മണിവരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്നും അറിയിപ്പുണ്ട്. നഗരത്തിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും അവധി ഒഴിവാക്കി ഡ്യൂട്ടിക്ക് കയറണമെന്ന പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ബസുകളുടെ റൂട്ട് ഫോര്‍ട്ട് കൊച്ചി/മട്ടാഞ്ചേരി ഭാഗത്തുനിന്ന് എറണാകുളം/കാക്കനാട്/ആലുവ ഭാഗത്തേക്ക്: ബിഒടി ഈസ്റ്റ് ജംഗ്ഷനില്‍ […]
Read more

വോട്ടര്‍ പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാം; അറിയാം എങ്ങനെയെന്ന്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് എത്തിനില്‍ക്കെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ഇനിയും അവസരം. തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി വരെ പുതിയ അപേക്ഷകള്‍ നല്‍കാന്‍ കഴിയും. 18 വയസ്സ് പൂര്‍ത്തിയാകുന്ന ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. voters.eci.gov.in വെബ്സൈറ്റ് വഴി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. ‘വോട്ടര്‍ ഹെല്‍പ്പ് ലൈന്‍’ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയും ഓണ്‍ലൈനായി അപേക്ഷിക്കാം. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കേണ്ടത് എങ്ങനെ? voters.eci.gov.in വെബ്സൈറ്റിലെ ‘ന്യൂ വോട്ടര്‍ രജിസ്‌ട്രേഷന്‍’ ലിങ്കില്‍ പ്രവേശിച്ച് ‘ഫോം 6’ പൂരിപ്പിക്കണം. […]
Read more

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സമയമായി: സുപ്രീം കോടതി

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് നടപ്പാക്കേണ്ട സമയമായെന്ന സുപ്രീംകോടതിയുടെ പരാമർശം. ഇക്കാര്യം നിയമനിർമ്മാണ സഭകൾ പരിഗണിക്കട്ടെയെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വാക്കാൽ പരാമർശച്ചു. ശരിയത്ത് അനന്തരാവകാശ നിയമം മുസ്ലീം സ്ത്രീകൾക്കെതിരായ വിവേചനമാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയിൽ ആണ് സുപ്രീം കോടതി ഈ പ്രധാന പരാമർശങ്ങൾ നടത്തിയത്. 1937 ലെ ശരിയത്ത് നിയമത്തിലെ ചില വകുപ്പുകളെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കവേ, ഏകീകൃത സിവിൽ കോഡ് പരിഗണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞത്.
Read more

കാപ്പ നിയമപ്രകാരം പൊലീസ് നാടുകടത്തിയ യുവാവ്‌ വധശ്രമ കേസിൽ അറസ്റ്റിൽ

തിരുവനന്തപുരം: കുറ്റകൃത്യങ്ങളിൽ നിരന്തരം പ്രതിയായതിനെ തുടർന്ന് കാപ്പ നിയമപ്രകാരം നാടുകടത്തിയ യുവാവ് വീണ്ടും കേസിൽ അറസ്റ്റിലായി. ഒറ്റൂർ വെട്ടിമൺകോണം സ്വദേശി അഭിജിത് ആണ് പിടിയിലായത്. കഴിഞ്ഞ ജൂലൈ 16ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്നത് എട്ട് മാസത്തേക്ക് വിലക്കിയായിരുന്നു പൊലീസ് ഇയാളെ നാടുകടത്തിയത്. എന്നാൽ വിലക്ക് ലംഘിച്ച് ജില്ലയിൽ തിരിച്ചെത്തിയ ഇയാൾ കഴിഞ്ഞ ദിവസം രാത്രിയിൽ കല്ലമ്പലം ജംഗ്ഷനിൽ സ്വകാര്യ ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വീണ്ടും പിടിയിലായത്. കല്ലമ്പലം, കടയ്ക്കാവൂർ, വർക്കല എന്നിവിടങ്ങളിൽ കൊലപാതകശ്രമം ഉൾപ്പെടെ […]
Read more

നിങ്ങളുടെ നാവ് പറയും ഇത്രയും രോഗങ്ങള്‍; ഈ മാറ്റങ്ങള്‍ അറിയണം

ഡോക്ടറെ കാണാന്‍ ചെല്ലുമ്പോള്‍ ആദ്യം തന്നെ നാവ് നീട്ടാന്‍ പറയുന്നതെന്ന് അറിയാമോ? നാവിലെ മാറ്റങ്ങള്‍ നോക്കി ഒരുപാട് രോഗങ്ങള്‍ കണ്ടെത്താനാകും എന്നതിനാലാണത്. ആ മാറ്റങ്ങള്‍ അറിഞ്ഞിരിക്കാം. കടുംചുവപ്പ് നിറം അസാധാരണമായി ചുവപ്പോ വീര്‍ത്തതോ ആയി കാണപ്പെടുന്ന നാവ് പോഷകാഹാരക്കുറവിന്റെ സൂചനയായിരിക്കാം. ഈ ലക്ഷണത്തെ വിറ്റാമിന്‍ ബി 12 അല്ലെങ്കില്‍ ഫോളിക് ആസിഡിന്റെ കുറവായി കണക്കാക്കുന്നു. ഇതോടൊപ്പം ക്ഷീണം, ബലഹീനത,കൈകളില്‍ മരവിപ്പ് എന്നീ ലക്ഷണങ്ങളും ഉണ്ടാവാം. നാവിലെ വെളുത്ത പാട് നാവില്‍ കട്ടിയുള്ള വെളുത്ത പാടുകള്‍ കാണുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം. […]
Read more

എറണാകുളത്ത് ബിബിഎ വിദ്യാര്‍ത്ഥിയെ പിജിയിൽ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം: രാജഗിരി കോളേജിലെ മൂന്നാംവർഷ ബിബിഎ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോളേജിന് സമീപം പിജിയിലാണ് മൃതദേഹം കണ്ടത്. പത്തനംതിട്ട സ്വദേശി ആബിനർ ആണ് മരിച്ചത്. ഇന്നലെ രാത്രി കൂടെ താമസിക്കുന്ന സഹപാഠികൾ ആണ് ആബിനറെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ആബിനറുടെ അച്ഛനും അമ്മയും വിദേശത്താണ്.
Read more

ചെന്നിത്തല നവോദയ സ്കൂളിൽ പ്ലസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പ്ലസ് വൺ വിദ്യാർത്ഥി അഭി​ഗീതിനെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. ഇന്ന് രാവിലെ അഭി​ഗീത് ക്ലാസിൽ വന്നിരുന്നു. പിന്നാലെ ഇന്റർവെൽ സമയത്ത് വീണ്ടും റൂമിലേക്ക് തിരിച്ചു പോയി. അതിന് ശേഷം ക്ലാസിലേക്ക് വന്നില്ല. കാണാത്തതിനെ തുടർന്ന് മറ്റ് വി​ദ്യാർത്ഥികൾ വന്ന് തിരക്കിയപ്പോഴാണ് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ അധ്യാപകരെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി […]
Read more

’40 കഴിഞ്ഞു, ഇവര്‍ക്ക് വീട്ടിലിരുന്നു കൂടെ’; തൃഷയെ വീണ്ടും പരിഹസിച്ച് പാര്‍ത്ഥിപന്‍

ചെന്നൈ: നടി തൃഷയ്‌ക്കെതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി നടനും സംവിധായകനുമായ പാര്‍ത്ഥിപന്‍. നേരത്തേ വിജയും തൃഷയും ഒന്നിച്ച് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തതിനെതിരെ പാര്‍ത്ഥിപന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ തൃഷ രംഗത്ത് വന്നിരുന്നു. ഇതിനാണ് ഇപ്പോള്‍ മറുപടിയുമായി അദ്ദേഹം എത്തിയിരിക്കുന്നത്. കുന്ദൈവി വീട്ടിലിരുന്നാല്‍ മതിയായിരുന്നു എന്നാണ് പാര്‍ത്ഥിപന്‍ പറഞ്ഞത്. ഇതിന് പിന്നീട് ക്ഷമയും ചോദിച്ചിരുന്നു. വിജയ് കൂടുതല്‍ ഉയര്‍ച്ചയിലേക്ക് പോകുമ്പോള്‍, രാഷ്ട്രീയപരമായി ഒരുപാട് പ്രശ്നങ്ങളെ അതിജീവിക്കുമ്പോള്‍ നാല്‍പത് കഴിഞ്ഞ ഈ സ്ത്രീക്ക് വീട്ടില്‍ ഇരുന്നാല്‍ എന്തായിരുന്നു. എന്തിനാണ് അനാവശ്യ […]
Read more

ആലപ്പുഴയിൽ ഭാര്യയ്ക്ക് സന്ദേശമയച്ചതിതിന് യുവാവിനെ ചുറ്റിക കൊണ്ട് ആക്രമിച്ചു

ആലപ്പുഴ: ഭാര്യയ്ക്ക് സന്ദേശമയച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിന് നേരെ ക്രൂരമായ ആക്രമണം. കൊമ്മാടി മംഗലം റോഡിന് സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ചക്കുപറമ്പ് സ്വദേശി ഷിബിൻ രാജിനെയാണ് (28) അയൽവാസി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയത്. ആക്രമണത്തിൽ തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ ഷിബിൻ രാജിന്റെ നില അതീവ സങ്കീർണ്ണമായി തുടരുകയാണ്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി ചക്കുപറമ്പ് സ്വദേശി ജിബിൻ ജോൺസണായി ആലപ്പുഴ നോർത്ത് പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച പ്രതിയുടെ ഭാര്യയുടെ മൊബൈൽ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.