സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

അനുനയത്തിന് വഴങ്ങാതെ നിലപാട് കടുപ്പിച്ച് സുധാകരൻ

കണ്ണൂർ: അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ നിലപാട് കടുപ്പിച്ച് കെ. സുധാകരൻ. ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചെങ്കിലും അദ്ദേഹം പോകില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിഷയത്തിൽ കടുംപിടുത്തം തുടരുന്ന സുധാകരനെ അനുനയിപ്പിക്കുന്നതിനായി വെള്ളിയാഴ്ചയാണ് ഡൽഹിയിലേക്ക് വിളിപ്പിച്ചത്. തിങ്കളാഴ്ച എത്തണമെന്നായിരുന്നു നിർദേശം. ആദ്യം ഡൽഹിയിലേക്ക് പോകാമെന്ന നിലപാടിലായിരുന്നു സുധാകരൻ. എന്നാൽ അവിടെ നടക്കുക അനുനയ നീക്കമാകുമെന്നും മത്സരിക്കാൻ അനുമതി ലഭിക്കില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡൽഹി യാത്ര ഒഴിവാക്കിയതെന്നാണ് സൂചന. അതേസമയം കൂടുതൽ സമ്മർദം ഉണ്ടായാൽ അദ്ദേഹം ഡൽഹിയിലേക്ക് പോയേക്കാമെന്നും വിവരങ്ങളുണ്ട്. […]
Read more

ഗണേഷ് കുമാര്‍ അധ്യക്ഷനായ NSS പത്തനാപുരം യൂണിയന്‍ പിരിച്ചുവിട്ടു

കൊല്ലം: മന്ത്രി കെ ബി ഗണേഷ് കുമാര്‍ പ്രസിഡന്റായ എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു. കോറം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് കമ്മിറ്റി പിരിച്ചുവിട്ടത്. യൂണിയന്റെ ചുമതല തങ്കപ്പന്‍ പിളള ചെയര്‍മാനായുളള കമ്മിറ്റിക്കാണ്. പത്ത് കമ്മിറ്റി അംഗങ്ങള്‍ രാജിവെച്ചിരുന്നു. യൂണിയന്റെ ഏതാധിപത്യ പ്രവണതയില്‍ പ്രതിഷേധിച്ചായിരുന്നു രാജി. ജനറല്‍ ബോഡിയില്‍ ഗണേഷ് കുമാര്‍ തുടരും. ഗണേഷിന്റെ നടപടികളില്‍ നേരത്തെ തന്നെ യൂണിയനുളളില്‍ അഭിപ്രായവ്യത്യാസങ്ങളും പ്രശ്നങ്ങളും ഉണ്ടായിരുന്നു. താലൂക്ക് യൂണിയനില്‍ 19 അംഗ ഭരണ സമിതിയാണ് ഉളളത്. ഇതില്‍ പത്തുപേരാണ് രാജിവെച്ചത്. […]
Read more

കേരളത്തിലും അത്യാധുനിക ക്രിക്കറ്റ് സ്‌റ്റേഡിയം വരുന്നു; 16ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയില്‍ തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ മാര്‍ച്ച് 16ന് വൈകീട്ട് നിര്‍വഹിക്കും. പത്തേക്കര്‍ ഭൂമിയില്‍ 45 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഈ സ്റ്റേഡിയത്തില്‍ രാജ്യാന്തര നിലവാരമുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയന്‍ സമുച്ചയം, അത്യാധുനിക ഫ്‌ലഡ്ലൈറ്റ് സംവിധാനം എന്നിവയുള്‍പ്പെടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള കേരളത്തിലെ ആദ്യ സ്റ്റേഡിയമാണിത്.
Read more

എൽപിജി പ്രതിസന്ധി; കൊച്ചിയിൽ 70 ശതമാനത്തോളം ഹോട്ടലുകളും പൂട്ടി

കൊച്ചി: സംസ്ഥാനത്ത് വാണിജ്യ എൽപിജി ക്ഷാമം രൂക്ഷമാകുന്നു. കൊച്ചിയിൽ മാത്രം ഏകദേശം 70 ശതമാനം ഹോട്ടലുകളും പ്രവർത്തനം നിർത്തിയതായി ഹോട്ടൽ ഉടമകൾ പറയുന്നു. സ്റ്റോക്കിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന ഹോട്ടലുകളും ഉടൻ തന്നെ പ്രതിസന്ധിയിലാകാനാണ് സാധ്യത. ചില ഹോട്ടലുകൾ ഇതിനകം വിറകടുപ്പിലേക്ക് മാറിയിട്ടുണ്ട്. ഇന്ന് രണ്ടോളം ഹോട്ടലുകൾ വിറകടുപ്പ് ഉപയോഗിച്ച് തുറക്കുമെന്ന വിവരവും ലഭിക്കുന്നു. ഹോട്ടലുകൾ വ്യാപകമായി പൂട്ടിയാൽ സംസ്ഥാനത്ത് ഭക്ഷണക്ഷാമത്തിനും സാധ്യത ഉയരുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. കൊച്ചി ഉദയംപേരൂരിലുള്ള പ്ലാന്റിൽ നിന്നാണ് സാധാരണയായി സിലിണ്ടർ […]
Read more

മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം. പി. അഹമ്മദിന് ‘മഹാരാഷ്ട്രിയന്‍ ഓഫ് ദ ഇയര്‍ 2026’ ബിസിനസ് ഭൂഷണ്‍ അവാര്‍ഡ്

കൊച്ചി: മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദിന് ‘ലോക്മത് മഹാരാഷ്ട്രിയന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്സ് 2026’ലെ ബിസിനസ് ഭൂഷണ്‍ അവാര്‍ഡ് സമ്മാനിച്ചു. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. ഇന്ത്യന്‍ റീട്ടെയില്‍ ജ്വല്ലറി മേഖലയെ ആഗോള തലത്തില്‍ വലിയ വളര്‍ച്ചയിലേക്ക് നയിച്ചതിനും സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന് നേതൃപരമായ പങ്ക് വഹിച്ചതിനുമാണ് എം.പി. അഹമ്മദിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ചടങ്ങില്‍ ചലച്ചിത്ര […]
Read more

ട്രെയിൻ യാത്രയ്‌ക്കിടെ പുഴയിലേക്ക് വീണ യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ: ട്രെയിനിൽ നിന്ന് ചാലക്കുടിപ്പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാസർകോട് സ്വദേശി അച്യുതാനന്ദ ഷേണായി (40) യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വേണാട് എക്‌സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അദ്ദേഹം പുഴയിലേക്ക് വീണത്. സംഭവം കണ്ട നാട്ടുകാർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സിന്റെ സ്‌കൂബ സംഘം സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ആദ്യ ദിവസം മൃതദേഹം കണ്ടെത്താനായില്ല. വെള്ളിയാഴ്ച വീണ്ടും മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ശേഷമാണ് പടിഞ്ഞാറ് ചാലക്കുടിയിലെ കുടുങ്ങാപ്പുഴകടവ് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. അങ്കമാലിയിലെ […]
Read more

അഞ്ച് പേർക്ക് പുതുജീവനേകി ബിനു യാത്രയായി; സംസ്ഥാനത്ത് വീണ്ടും അവയവദാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. കൊല്ലം ചടയമംഗലം സ്വദേശി എസ്. ബിനുവിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഇതിലൂടെ അഞ്ചുപേർക്കാണ് പുതുജീവൻ ലഭിക്കാൻ പോകുന്നത്. മാർച്ച് 10-ന് ഉണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബിനു ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്നലെ മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. ബിനുവിന്റെ കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ഈ അവയവങ്ങൾ നൽകും. ഹൃദയം ദാനം ചെയ്യാനും ശ്രമിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത് സാധിച്ചില്ല.
Read more

വിഡി സതീശന്റെ ഓഫീസിന് മുന്നിലും സുധാകരനെ അനുകൂലിച്ച് പോസ്റ്റര്‍

കൊച്ചി: സീറ്റ് ചര്‍ച്ചകളില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ അനുകൂലിച്ച് ഫ്ളക്സുകള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പറവൂരിലെ ഓഫീസിനടുത്തും സുധാകരനെ അനുകൂലിച്ച് കൊണ്ട് ഫ്ളക്സുകള്‍ ഉയര്‍ന്നു. ഇടപ്പള്ളി, ആലുവ, മൂവാറ്റുപുഴ എന്നിവിടങ്ങളിലും സുധാകരന് അനുകൂലമായ ഫ്ളക്സുകള്‍ വെച്ചു. എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനം ഉള്ളതിനാല്‍ കണ്ണൂരില്‍ സീറ്റ് നല്‍കണമെന്ന സുധാകരന്റെ ആവശ്യത്തില്‍ അന്തിമ തീരുമാനം ആയില്ല. സുധാകരന്‍ ഇന്നലെ തന്റെ അതൃപ്തി പ്രകടമാക്കി ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു.
Read more

മലപ്പുറം ജില്ലയിലെ ആറുവരിപ്പാത നിർമാണം; മാർച്ച് 31-നകം പൂർത്തിയാകും

മലപ്പുറം: കുറ്റിപ്പുറം ദേശീയപാത–66 ആറുവരിപ്പാതയുടെ നിർമാണം മലപ്പുറം ജില്ലയിൽ മാർച്ച് 31-നകം പൂർത്തിയാകും. കൂരിയാട് ഭാഗത്ത് കഴിഞ്ഞവർഷം തകർന്ന 600 മീറ്റർ സർവീസ് റോഡും കുറ്റിപ്പുറം റെയിൽവേ മേൽപ്പാലം–വട്ടപ്പാറ ഭാഗങ്ങളിലായി അവശേഷിക്കുന്ന 1.13 കിലോമീറ്ററും ഉൾപ്പെടെ 1.73 കിലോമീറ്റർ ഭാഗമാണ് ഇനി പൂർത്തിയാക്കാനുള്ളത്. ഇതോടെ ജില്ലയുടെ അതിർത്തികളായ ഇടിമുഴിക്കൽ മുതൽ കാപ്പിരിക്കാട് വരെ 76 കിലോമീറ്റർ നീളത്തിലുള്ള ആറുവരിപ്പാത പൂർണമാകും. 2022 ജനുവരിയിലാണ് ജില്ലയിൽ പദ്ധതിയുടെ നിർമാണം ആരംഭിച്ചത്. 76 കിലോമീറ്റർ പാത നിർമിക്കാൻ ഏകദേശം 4500 […]
Read more

ചുവന്ന കൊടി പിടിച്ചതു കൊണ്ട് ആരും കമ്മ്യൂണിസ്റ്റുകാര്‍ ആവില്ല; ജി സുധാകരന്‍

ആലപ്പുഴ: ചുവന്ന കൊടി പിടിച്ചതു കൊണ്ട് മാത്രം ആരും കമ്മ്യൂണിസ്റ്റുകാര്‍ ആവില്ലെന്ന് പാര്‍ട്ടി വിട്ട മുന്‍ മന്ത്രി ജി സുധാകരന്‍. താന്‍ പാര്‍ട്ടിക്കെതിരെ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. തന്നെ ആക്രമിക്കാന്‍ ശ്രമിക്കുന്നവര്‍ മലര്‍ന്നു കിടന്ന് തുപ്പുന്നവരാണ്. താന്‍ സ്വതന്ത്രനാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ആലപ്പുഴയില്‍ സുധാകരന് പിന്തുണയുമായി പാര്‍ട്ടി അനുകൂലികള്‍ രഹസ്യയോഗം ചേരുന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.