സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

കഴക്കൂട്ടത്ത് വീടിന് തീപിടിച്ചു; വയോധിക രക്ഷപ്പെട്ടത് തലനാരിഴക്ക്

തിരുവനന്തപുരം: കഴക്കൂട്ടത്ത് വീടിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന വയോധികയെ അയൽവാസികൾ സമയത്ത് പുറത്തേക്കെത്തിച്ചതോടെ വലിയ ദുരന്തം ഒഴിവായി. കഴക്കൂട്ടം പുത്തൻവീട്ടിൽ റാബിയത് ബീവിയുടെ വീടിലാണ് ഇന്ന് പുലർച്ചെ മൂന്നുമണിയോടെ തീപിടിത്തം ഉണ്ടായത്. വീടിന് തീപിടിച്ചതായി ആദ്യം ശ്രദ്ധിച്ചത് സമീപവാസിയായിരുന്നു. സംഭവസമയത്ത് തീപിടുത്തം അറിയാതെ റാബിയത് ബീവി വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. തീ കണ്ട അയൽക്കാർ ഉടൻ വീട്ടിലേക്ക് ഓടിയെത്തി അവരെ വിളിച്ചുണർത്തി പുറത്തേക്കെത്തിച്ചു. ഇതിനുശേഷം തീ വേഗത്തിൽ വീടാകെ പടർന്ന് പിടിച്ച് വീട് പൂർണമായും കത്തിനശിച്ചു. […]
Read more

ട്രാൻസ്‌ജെൻഡർ അവകാശസംരക്ഷണ ഭേദഗതി ബിൽ ലോക്‌സഭയിൽ

ന്യൂഡൽഹി: ട്രാൻസ്‌ജെൻഡർ നിർവചനത്തിൽ കൂടുതൽ വ്യക്തത വരുത്തുകയും അതിക്രമങ്ങൾക്ക് കർശന ശിക്ഷാ വ്യവസ്ഥകൾ ഉൾപ്പെടുത്തുകയും ചെയ്യുന്ന ട്രാൻസ്‌ജെൻഡർ അവകാശസംരക്ഷണ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ വകുപ്പ് മന്ത്രി വീരേന്ദ്ര കുമാറാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. പുതുക്കിയ നിർവചനപ്രകാരം വ്യത്യസ്ത ലൈംഗിക ആഭിമുഖ്യങ്ങളോ സ്വയം തിരിച്ചറിഞ്ഞ ലൈംഗിക സ്വത്വങ്ങളോ ഉള്ളവരെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഉൾപ്പെടുത്തില്ല. പകരം മെഡിക്കൽ ബോർഡിന്റെ തീരുമാനത്തെ അടിസ്ഥാനമാക്കിയാണ് ട്രാൻസ്‌ജെൻഡർ അംഗീകാരം നൽകുക. ബില്ലിലെ വ്യവസ്ഥ പ്രകാരം കിന്നർ, ഹിജഡ, അരവാണി […]
Read more

കാസർകോട്ട് വളർത്തുനായയ്ക്ക് പേവിഷബാധ

കാസർകോട്: ചികിത്സയ്ക്കായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിച്ച വളർത്തുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മയക്കുവെടിവെച്ച് കൊന്നു. സീതാംഗോളി സ്വദേശിയുടെ പോമറേനിയൻ ഇനത്തിൽപ്പെട്ട നായയെയാണ് കൊന്നത്. നായയ്ക്ക് പേവിഷബാധയുണ്ടെന്ന് അറിയാതെയാണ് ഉടമ ചികിത്സയ്ക്കായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിച്ചത്. ഇതിനിടെ നായ ഉടമയെ കടിക്കുകയും ചെയ്തു. നായയെ പരിശോധിച്ച സീനിയർ വെറ്ററിനറി സർജൻ ഡോ. എസ്. രാജു പേവിഷബാധ സ്ഥിരീകരിച്ചു. തുടർന്ന് ചികിത്സിച്ച് രക്ഷപ്പെടുത്താൻ കഴിയാത്ത സാഹചര്യമുണ്ടായതിനാൽ ഡാർട്ട് ഗൺ ഉപയോഗിച്ച് മയക്കുവെടിവെച്ച് നായയെ കൊല്ലുകയായിരുന്നു.
Read more

പാമ്പാർ പുഴയിലെ കയത്തിൽചാടി രണ്ടുകുട്ടികൾക്ക് ദാരുണാന്ത്യം

ഇടുക്കി: മറയൂർ പാമ്പാർ പുഴയിലെ കയത്തിൽ ചാടിയ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു. കാന്തല്ലൂർ കീഴാന്തൂർ സ്വദേശി കന്നിയപ്പന്റെ മകൻ ബാലമുരുകൻ (14), ഗുഹനാഥപുരം സ്വദേശി സുന്ദർരാജിന്റെ മകൻ സഞ്ജിത് (15) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മനു അനീഷ് (15) അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ പാമ്പാറിലെ തടയണയ്ക്ക് സമീപമാണ് സംഭവം. കയത്തിൽ ചാടരുതെന്ന് മനു വിലക്കിയെങ്കിലും ഇരുവരും വെള്ളത്തിലേക്ക് ചാടി. മുങ്ങി പൊങ്ങുന്നത് കണ്ടപ്പോൾ ആദ്യം തമാശയെന്നാണ് മനു കരുതിയത്. പിന്നീട് ഇരുവരെയും കാണാതായതോടെ സമീപവാസികളെ […]
Read more

ഇരിങ്ങാലക്കുടയിലെ കാറിനുള്ളിലെ മരണം; രണ്ടു പേർ അറസ്റ്റിൽ

തൃശൂർ: ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിൽ കാറിനുള്ളിൽ 57കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തോക്ക് എത്തിച്ചു നൽകിയ രണ്ട് പേരെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി സ്വദേശി ജസ്റ്റിൻ മാത്യു ഇടുക്കി കുമളി സ്വദേശി റീഗൻ ജോസഫ് എന്നിവരാണ് പിടിയിലായത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പൊലീസും റൂറൽ ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട കുറ്റിക്കാടൻ വീട്ടിൽ ജോസിനെയാണ് മാർച്ച് 10-ന് രാത്രി ഒമ്പതോടെ ഗാന്ധിഗ്രാമിൽ പാർക്ക് […]
Read more

യുവാവിനെയും പെൺസുഹൃത്തിനെയും കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം; 19കാരൻ പിടിയിൽ

മലപ്പുറം: ബൈക്കിൽ കാറിടിപ്പിച്ച് യുവാവിനെയും യുവതിയെയും കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വണ്ടൂർ നായാട്ടുകല്ല് കാരാട് തുള്ളിശ്ശേരി വീട്ടിൽ അശ്മിൽ (19) ആണ് അറസ്റ്റിലായത്. ബൈക്ക് യാത്രക്കാരനായ ഷാബിൽ അഹമ്മദിന്റെ പരാതിയിലാണ് നടപടി. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന അശ്മിലിനെ തൃശ്ശൂരിൽ നിന്നാണ് നിലമ്പൂർ സിഐ. ബി.എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘവും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ഒൻപതിന് രാത്രി 12.30ഓടെ പൊങ്ങല്ലൂരിലായിരുന്നു സംഭവം നടന്നത്. ഷാബിൽ അഹമ്മദും പെൺസുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിൽ അശ്മിൽ സഞ്ചരിച്ചിരുന്ന […]
Read more

റേഷൻ കാർഡ് വിവാദം; തിരിച്ചറിഞ്ഞത് എസ്ഐആർലെന്ന് പരാതിക്കാരൻ

പത്തനംതിട്ട: കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ഉൾപ്പെടുത്തിയിരുന്ന റേഷൻ കാർഡ് അധികൃതർ റദ്ദാക്കി. തെറ്റായ വിവരങ്ങൾ നൽകി കാർഡിൽ പേര് ചേർത്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കാർഡുടമയുടെ മക്കൾ നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയത്. കാർഡുടമയുടെ ഭർത്താവിന്റെ സഹോദരിയുടെ മകൾ എന്ന നിലയിലാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് റേഷൻ കാർഡിൽ ചേർത്തത്. എന്നാൽ കാർഡുടമയ്ക്ക് ഭർത്താവിന്റെ സഹോദരിയോ മകളോ ഇല്ലെന്നും പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയ്ക്കുശേഷം അടൂർ താലൂക്ക് […]
Read more

ഇറാൻ സൈന്യത്തോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് ട്രംപ്

വാഷിങ്ടൺ: ഇറാൻ സൈന്യത്തോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇറാന്റെ സൈന്യം ആയുധങ്ങൾ ഉപേക്ഷിക്കണമെന്നും മുന്നറിയിപ്പ് നൽകി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ അമേരിക്കൻ സേന തകർത്തതായും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ദ്വീപിലെ എണ്ണ ടെർമിനലുകൾ ഇപ്പോഴും സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ ആകെ എണ്ണ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും ഖാർഗ് ദ്വീപിലെ […]
Read more

വയോധികയെ കടിച്ചു കൊന്ന നായയ്ക്ക് പേവിഷബാധ

തൃശ്ശൂര്‍: തൃശൂര്‍ എരുമപ്പെട്ടിയില്‍ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്റിനറി കോളേജില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റ മറ്റു രണ്ടു നായകളെ കുത്തിവെപ്പിന് വിധേയരാക്കിയിട്ടുണ്ട്. പ്രദേശത്ത് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. വെള്ളറക്കാട് കൊല്ലന്‍പടി സ്വദേശി കാര്‍ത്ത്യായനി ആണ് വീടിനകത്ത് വെച്ച് നായയുടെ കടിയേറ്റ് മരിച്ചത്. വാതില്‍ തുറന്നുകിടന്ന സമയത്ത് അകത്തുകയറിയ നായ കട്ടിലില്‍ കിടക്കുകയായിരുന്ന കാര്‍ത്ത്യായനിയെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.
Read more

സഞ്ജുവിന്റെ ആസ്തി 100 കോടിയിലേക്ക്; IPL കഴിഞ്ഞാല്‍ കുതിക്കും

മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് ഹീറോ സഞ്ജു സാംസന്റെ ജനപ്രിയത ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നു. ലോകകപ്പ് കഴിഞ്ഞ് ഐപിഎല്ലിനുള്ള തയ്യാറെടുപ്പിലാണ് താരം. എന്നാല്‍ ഐപിഎല്ലിനു മുമ്പു തന്നെ സഞ്ജുവിന്റെ കൈകളിലെത്താന്‍ പോകുന്നത് കോടികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 24.23 കോടി രൂപയോളമാണ് അടുത്ത കുറച്ച് മാസങ്ങളില്‍ സഞ്ജുവിന്റെ കൈകളിലെത്തുക. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് ട്രേഡ് ചെയ്യപ്പെട്ട സഞ്ജുവിന് 2026 ഐപിഎല്‍ സീസണില്‍ ശമ്പളമായി 18 കോടി രൂപ ലഭിക്കും. ലോകകപ്പ് ജയിച്ച ടീമിലെ ഓരോ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.