സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

മന്ത്രി വീണ ജോർജിനെ ആക്രമിച്ച സംഭവം; കഴുത്തിന് ആക്രമിച്ചതായി‌ റിപ്പോർട്ടിലില്ല

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്കേറ്റെന്ന സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്തുവന്നു. റിപ്പോർട്ടിൽ കഴുത്തിൽ ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നു. കഴുത്തിന്റെ ചില ഭാഗങ്ങളിൽ തൊടുമ്പോൾ വേദന അനുഭവപ്പെടുന്നുണ്ടെന്നു മാത്രമാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പരാതിയിൽ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ആയുധം ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ് നേരത്തേ തന്നെ മൊഴി നൽകിയിരുന്നു. അന്നേദിവസം നടന്ന പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റതായി ആരോപിച്ച് […]
Read more

ശബരിമല യുവതി പ്രവേശനത്തിൽ സിപിഎം നിലപാടിൽ മാറ്റമില്ല: എംവി ഗോവിന്ദൻ

തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഎമ്മിന്റെ നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിഷയത്തിൽ ഉചിതമായ നിലപാട് സർക്കാർ സുപ്രീം കോടതിയെ അറിയിക്കുമെന്നും നിയമപരമായ കാര്യങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടിയും സർക്കാരും എക്കാലവും സ്വീകരിച്ചതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇതിനിടെ സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ആരാധനാലയങ്ങൾ, വൃദ്ധസദനങ്ങൾ, […]
Read more

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാൻ നോട്ടീസ് നൽകി ഇന്ത്യ സഖ്യം

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ ഇന്ത്യ സഖ്യം പാർലമെന്റിൽ നോട്ടീസ് നൽകി. ലോക്സഭയിലും രാജ്യസഭയിലും പ്രത്യേകം നോട്ടീസുകളാണ് സമർപ്പിച്ചത്. ലോക്സഭയിൽ നിന്ന് 130 എംപിമാരും രാജ്യസഭയിൽ നിന്ന് 63 എംപിമാരും നോട്ടീസിൽ ഒപ്പുവെച്ചിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ നോട്ടീസ് നൽകുന്നത് രാജ്യത്ത് ആദ്യമായാണ്. ഗ്യാനേഷ് കുമാറിനെതിരെ ഏഴ് പ്രധാന ആരോപണങ്ങളാണ് ഇന്ത്യ സഖ്യം ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് കാര്യങ്ങളിൽ പക്ഷപാതപരവും വിവേചനപരവുമായ പെരുമാറ്റം നടത്തിയതും, തിരഞ്ഞെടുപ്പ് തട്ടിപ്പ് […]
Read more

അധികാര ആര്‍ത്തി യുഡിഎഫ് സാധ്യത തുലയ്ക്കുമോ?

തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് ശക്തമാകുമ്പോള്‍ യുഡിഎഫ് രാഷ്ട്രീയം പ്രത്യേകിച്ച്, കോണ്‍ഗ്രസ്സ് രാഷ്ട്രീയം കലുഷിതമാകുന്നത് വിജയ സാധ്യതകളെ പോലും ബാധിക്കുന്ന നിലയിലേക്ക് വളരുകയാണ്. ഐഷ പോറ്റി, പി .കെ ശശി, സി.സി മുകുന്ദന്‍ എന്നിവര്‍ മുതല്‍ ഏറ്റവുമൊടുവില്‍ ജി.സുധാകരന്‍ കൂടി മറുകണ്ടം ചാടിയത് യു ഡി എഫിന് ഒരുവേള മേല്‍കൈ നല്‍കിയെങ്കിലും ഇപ്പോള്‍ കെ. സുധാകരന്‍ കോണ്‍ഗ്രസിന് വീണ്ടും തലവേദനയാവുകയാണ്. ഓരോ കുരുക്ക് അഴിക്കുമ്പോഴും പല കുരുക്കുകളും മുറുകുന്നു എന്നതാണ് യു ഡി എഫ് ക്യാമ്പ് നേരിടുന്ന പ്രതിസന്ധി. നിലവിലെ […]
Read more

രൂപയുടെ മൂല്യത്തിൽ റെക്കോഡ് തകർച്ച; രൂപയുടെ മൂല്യം 92.43 ആയി ഇടിഞ്ഞു

ന്യൂഡൽഹി: ഡോളറിനെതിരെ ഇന്ത്യൻ രൂപയ്ക്ക് റെക്കോഡ് ഇടിവ്. രൂപയുടെ മൂല്യം 92.43 എന്ന നിലയിലേക്ക് താഴ്ന്നു. പശ്ചിമേഷ്യയിലെ യുദ്ധവും ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചതുമാണ് രൂപയെ ബാധിച്ചതെന്ന് വിദഗ്ധർ പറയുന്നു. ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ ഇന്ന് വ്യാപാരം ആരംഭിക്കുമ്പോൾ രൂപയുടെ മൂല്യം 92.33 ആയിരുന്നു. പിന്നീട് വ്യാപാരത്തിനിടെ അത് 92.37 ആയി താഴുകയും തുടർന്ന് 92.43 എന്ന റെക്കോഡ് താഴ്ചയിലെത്തുകയും ചെയ്തു. സംഘർഷം ആരംഭിക്കുന്നതിന് മുമ്പ് ബാരലിന് ഏകദേശം 70 ഡോളർ ആയിരുന്ന ക്രൂഡ് ഓയിൽ […]
Read more

ലാലേട്ടാ എന്ന വിളി… മനസ് തുറന്ന് മോഹന്‍ലാല്‍

കൊച്ചി: പ്രായഭേദമന്യേ മലയാളികള്‍ മോഹന്‍ലാലിനെ വിളിക്കുന്നത് ലാലേട്ടാ എന്നാണ്. കേരളത്തില്‍ അങ്ങനെയൊരു പരി?ഗണന തനിക്കും ഗായകന്‍ കെ ജെ യേശുദാസിനും മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് പറയുകയാണ് മോഹന്‍ലാലിപ്പോള്‍. ഒരു പോഡ്കാസ്റ്റിലാണ് മോഹന്‍ലാല്‍ മനസ് തുറന്നത്. ‘പ്രായത്തിന് അതീതമായി കേരളത്തിലെ കൂടുതല്‍പ്പേരും എന്നെ ലാലേട്ടന്‍ എന്നാണ് വിളിക്കുന്നത്. ഞങ്ങളുടെ ആളുകളില്‍ നിന്ന് അങ്ങനെയൊരു പ്രിവിലേജ് എനിക്കും ദാസേട്ടനും മാത്രമേ ലഭിച്ചിട്ടുള്ളൂ. സിനിമയില്‍ എന്റെ 48-ാം വര്‍ഷമാണ്. ഇന്നും പുതിയ ചിത്രത്തിന്റെ ആദ്യ ഷോട്ടിന് മുന്‍പ് എനിക്ക് ചെറിയ പരിഭ്രമമുണ്ടാവും’.- മോഹന്‍ലാല്‍ […]
Read more

ശബരിമല യുവതീ പ്രവേശം; ആചാരം സംരക്ഷിക്കണമെന്ന് സർക്കാർ

തിരുവനന്തപുരം: ശബരിമലയിൽ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ മുൻ നിലപാട് തിരുത്തും. ഇതു സംബന്ധിച്ച തീരുമാനം ഇന്ന് വൈകിട്ട് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകുമെന്നാണ് വിവരം. യുവതികൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കണം എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ മുൻ നിലപാട്. എന്നാൽ ഇപ്പോൾ വിശ്വാസികളുടെ വികാരങ്ങൾ പരിഗണിക്കുന്ന പുതിയ സമീപനത്തിലേക്ക് സർക്കാർ മാറാനാണ് സാധ്യതയെന്ന് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ഇതിനുമുമ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡും വിഷയത്തിൽ നിലപാട് മാറ്റിയിരുന്നു. പഴയ നിലപാട് തുടരുന്നത് രാഷ്ട്രീയപരമായും […]
Read more

നിലപാട് മാറ്റി സര്‍ക്കാര്‍; ഇനി ആചാര സംരക്ഷണം, സുപ്രീം കോടതിയെ അറിയിക്കും

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിലപാട് തിരുത്തി സംസ്ഥാന സര്‍ക്കാര്‍. യുവതീ പ്രവേശനം എതിര്‍ക്കാനും, ആചാരങ്ങള്‍ സംരക്ഷിക്കാനുമുള്ള നിലപാട് സ്വീകരിക്കാന്‍ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്തു. വിശ്വാസികളെ അകറ്റുന്ന നിലപാട് സ്വീകരിക്കരുതെന്ന് യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഇന്നു വൈകീട്ട് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ആചാര സംരക്ഷണത്തിന് അനുകൂലമായി തീരുമാനമെടുത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുമെന്നാണ് വിവരം. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് […]
Read more

യുഎൻഎ ഫണ്ട് തട്ടിപ്പ് : ജാസ്മിൻ ഷായ്ക്കെതിരെ ഇഡി അന്വേഷണം ഊർജിതം

കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) മുൻ പ്രസിഡന്റ് ജാസ്മിൻ ഷായ്ക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കുന്നു. സംഘടനയുടെ ഫണ്ട് വകമാറ്റിയെന്ന കണ്ടെത്തലിന് പിന്നാലെ വിദേശത്തുനിന്ന് ഹവാലപ്പണം കടത്തിയെന്ന പരാതിയിലും കേന്ദ്ര ഏജൻസി അന്വേഷണം തുടങ്ങിയതോടെ നഴ്സുമാർക്കിടയിൽ കടുത്ത ആശയക്കുഴപ്പവും പ്രതിഷേധവും പുകയുകയാണ്.​നേരത്തെ യുഎൻഎ ഫണ്ട് തട്ടിപ്പുകേസിൽ ജാസ്മിൻ ഷാ, ഭാര്യ ഷബ്ന, മുൻ ഭാരവാഹികളായ ബിബിൻ എൻ. പോൾ, ഷോബി ജോസഫ് എന്നിവരുടെ 1.44 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി […]
Read more

ഭാര്യയ്ക്ക് സന്ദേശമയച്ചതിന് യുവാവിന്റെ തല ചുറ്റികയ്ക്കടിച്ചു തകർത്തു : ആലപ്പുഴ സ്വദേശി അറസ്റ്റിൽ

​ആലപ്പുഴ: അയൽവാസിയായ യുവാവ് ഭാര്യയ്ക്ക് മൊബൈൽ ഫോണിലൂടെ സന്ദേശമയച്ചതിൽ പ്രകോപിതനായി യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശിയായ ജോബിനെയാണ് നോർത്ത് പോലീസ് പിടികൂടിയത്. ആക്രമണത്തിൽ തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ അയൽവാസി ഷിബിൻ രാജിനെ (28) വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​ഇക്കഴിഞ്ഞ മാർച്ച് 9-ന് ആലപ്പുഴ കൊമ്മാടിയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ജോബിന്റെ ഭാര്യയ്ക്ക് ഷിബിൻ രാജ് നിരന്തരമായി സന്ദേശങ്ങൾ അയച്ചിരുന്നതായി പറയപ്പെടുന്നു. “നീയില്ലാതെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.