സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: LDF

മത്സരം യുഡിഎഫും എൽഡിഎഫും തമ്മിൽ, മറ്റ് സ്വതന്ത്രന്മാരെ കാര്യമാക്കുന്നില്ല: ആര്യാടൻ ഷൗക്കത്ത്

നിലമ്പൂര്‍: നിലമ്പൂരില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും മറ്റ് സ്വതന്ത്രന്‍മാരെ കാര്യമാക്കുന്നില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. യുഡിഎഫിന് ചരിത്ര ഭൂരിപക്ഷത്തോടെയുള്ള വിജയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തോടൊപ്പം വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു ആര്യാടന്‍ ഷൗക്കത്തിന്റെ പ്രതികരണം. നിലമ്പൂര്‍ യുഡിഎഫ് തിരിച്ചുപിടിക്കും. പ്രചാരണത്തിലുടനീളമുള്ള ആവേശം പോളിംഗിലും ഉണ്ടാകുമെന്നും മഴ പോളിംഗിനെ ബാധിക്കില്ലായെന്നും ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Read more

നിലമ്പൂരില്‍ സിപിഎം – ബിജെപി ധാരണയെന്ന് അടൂര്‍ പ്രകാശ്

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ ആര്‍എസ്എസ് ബന്ധം പരാമർശിച്ച പ്രസ്താവനയോട് പ്രതികരിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂർ പ്രകാശ്. പഴയ കാര്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. നിലമ്പൂരിലും സിപിഎം, ബിജെപിയുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ട്. എംവി ഗോവിന്ദൻ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് ജനങ്ങൾ വിലയിരുത്തട്ടെ. തുറന്നു പറഞ്ഞതിന് നന്ദിയുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പിനെ ഇതൊന്നും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കള്ള വോട്ടുകൾ എങ്ങനെ ഉണ്ടാക്കാമെന്ന് ശാസ്ത്രീയമായി പഠിക്കുന്ന പാർട്ടിയാണ് സിപിഎം. കള്ളവോട്ടുകൾ ഉണ്ടാക്കി എന്ന് ജീ സുധാകരൻ പറഞ്ഞതിനെ […]
Read more

നിലമ്പൂരിൽ യുഡിഎഫ് വിജയിക്കും; രണ്ടാമത് എൽഡിഎഫ്; ബിജെപി ക്കും പിന്നിൽ അൻവർ; സർവ്വേ ഫലം പുറത്ത്

നിലമ്പൂർ മണ്ഡലത്തിൽ അതി വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുകയാണ്. മുന്നണികളും പാർട്ടികളും പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതിയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള വൻ പട തന്നെ എം സ്വരാജിന് വേണ്ടി രംഗത്തുണ്ട്. മന്ത്രിസഭ പൂർണ്ണമായും നിലമ്പൂർ കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടത്തുന്നത്. യുഡിഎഫിനെ എടുത്താലും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെ നേതാക്കൾ എല്ലാവരും നിലമ്പൂർ മണ്ഡലത്തിൽ തന്നെയുണ്ട്. കടുത്ത പോരാട്ടത്തിൽ ആര് വിജയിക്കും എന്ന് പറയുവാൻ ആകാത്ത സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. തെരഞ്ഞെടുപ്പിലേക്ക് ഇനി ദിവസങ്ങൾ […]
Read more

തൃക്കാക്കരയിൽ നിർണായക നീക്കവുമായി സിപിഎം; ആസിഫ് അലി മത്സരിച്ചേക്കും

മലയാള സിനിമയിൽ ഒട്ടേറെ പ്രേക്ഷകരുള്ള താരങ്ങളിൽ ഒരാളാണ് ആസിഫ് അലി. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള ആസിഫ് അലിയുടെ വ്യക്തിപ്രഭാവത്തെ ഇഷ്ടപ്പെടാത്ത മലയാളികൾ പൊതുവേ കുറവാണ്. ആർക്കും ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കവർന്ന നായക നടനാണ് ആസിഫ് അലി. താൻ ഏറ്റെടുക്കുന്ന കഥാപാത്രങ്ങൾക്ക് സാധാരണ ജീവിതവുമായി ഏറെ ബന്ധം പുലർത്തുന്ന സവിശേഷത ആസിഫ് അലിയുടെ മികവാണ്. ആ മികവ് തന്നെയാണ് ആസിഫ് അലിയെ ജനങ്ങൾക്കിടയിൽ അവരുടെ പ്രിയപ്പെട്ട നടനാക്കി മാറ്റിയത്. പല കാലഘട്ടങ്ങളിലും ആസിഫിന്റെ രാഷ്ട്രീയം […]
Read more

അൻവർ യുഡിഎഫിനേയും കൊണ്ടേ പോകൂ: എംവി ജയരാജൻ

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പി വി അൻവർ സ്വീകരിച്ചിരിക്കുന്ന നിലപാടിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജന്‍. അൻവർ യുഡിഎഫിനേയും കൊണ്ടേ പോകൂ എന്നും എന്തിനാണ് അന്‍വര്‍ നാണംകെട്ട നടപടിക്ക് പോയതെന്നും അദ്ദേഹം ചോദിച്ചു. അൻവർ മത്സരിച്ചാൽ ഇടതുപക്ഷത്തിനെ ബാധിക്കില്ല. നിലമ്പൂരിൽ സിപിഎമ്മിന് ജനകീയനായ സ്ഥാനാർത്ഥി വരും’ എന്നും ജയരാജന്‍ പറഞ്ഞു. കെസി വേണുഗോപാലുമായുള്ള ചർച്ച വേണ്ടെന്ന് വച്ചത് പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയർമാനുമായ വിഡി സതീശൻ രാജിഭീഷണി മുഴക്കിയത് കൊണ്ടാണെന്ന് പിവി […]
Read more

അഭിമാനത്തേരിലേറി അഞ്ചാം വർഷത്തിലേക്ക് രണ്ടാം പിണറായി സർക്കാർ

രണ്ടാം പിണറായി സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. യുഡിഎഫ് എൽഡിഎഫ് മുന്നണികൾ നേതൃത്വം നൽകുന്ന സർക്കാരുകൾ മാറി മാറി വരുന്ന സ്ഥിരം പല്ലവികളെ തകിടം മറിച്ചായിരുന്നു കേരളത്തിൽ ഇടതു തുടർ ഭരണം യാഥാർത്ഥ്യമായത്. 2016ലാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി കണ്ണൂരിന്റെ വിപ്ലവ സൂര്യൻ പിണറായി വിജയൻ അധികാരം ഏറ്റെടുക്കുന്നത്. തുടർന്ന് 2021ലും തുടർഭരണം തേടി പിണറായി വിജയൻ തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയായി തുടർന്നു. ഈ കാലയളവുകളിൽ അനവധി ആരോപണങ്ങളാൽ നിറഞ്ഞപ്പോഴും അതിനെയെല്ലാം ആത്മവിശ്വാസത്തോടെ എതിർത്ത് മുന്നോട്ടു പോകുവാൻ പിണറായി […]
Read more

UDFഉം LDFഉം അധികനാൾ വാഴില്ല !

കേരളത്തെ സംബന്ധിച്ച് എത്രയോ കാലങ്ങളായി വാർഡ് മെമ്പർ മുതൽ അധികാരത്തിന്റെ ഉന്നത സ്ഥാനങ്ങൾ വരെ അലങ്കരിക്കുന്നത് യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ഭാഗമായ നേതാക്കളാണ്. കേരളത്തിന്റെ രൂപീകരണം മുതൽക്കേ നാം കേട്ടും കണ്ടും വരുന്നത് ഇടത് വലതുമുന്നണികൾ ഭരിക്കുന്നതാണ്. പറയുമ്പോൾ മതേതരത്വവും ബഹുസ്വരതയും ഒക്കെ പറയുമ്പോഴും എല്ലാ ജാതിമത സമവാക്യങ്ങളെയും പാലിച്ചുകൊണ്ടാണ് ഈ പാർട്ടികളും മുന്നണികളും നിലനിന്നു പോകുന്നത്. പല ഘട്ടങ്ങളിലും സാമുദായിക സംഘടനകളുടെയും സാംസ്കാരിക സംഘടനകളുടെയും തലപ്പത്തേക്ക് കടന്നുവരുന്നതും യുഡിഎഫിന്റെയും എൽഡിഎഫിന്റെയും നേതാക്കളാകും. സാംസ്കാരിക സാമുദായിക സംഘടനകളെ എല്ലാകാലവും […]
Read more

വീണ്ടും ട്വിസ്റ്റ്; പി വി അൻവർ കോൺഗ്രസിലേക്ക്…?

യുഡിഎഫിനും കോൺഗ്രസിനും സംസ്ഥാനത്ത് പുതിയ നേതൃത്വം വന്നതിന് പിന്നാലെ സുപ്രധാന നീക്കങ്ങളിലേക്ക് കടന്നതായി സൂചന. എല്‍ഡിഎഫ് പിന്തുണയില്‍ നിലമ്പൂരില്‍ നിന്ന് വിജയിച്ച് നിയമസഭയില്‍ എത്തിയ പി.വി അന്‍വര്‍ എല്‍ഡിഎഫ് ബന്ധം ഉപേഷിച്ചതും നിലമ്പൂരില്‍ നിന്നുള്ള എംഎല്‍എ സ്ഥാനം രാജിവെച്ചതും ഒക്കെ നാം കണ്ടതാണ്. അന്‍വര്‍ ഇപ്പോള്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേതൃത്വം കൊടുക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കണ്‍വീനര്‍ ആണ്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം […]
Read more

എൽഡിഎഫിലെ മൂന്ന് പാര്‍ട്ടികള്‍ യുഡിഎഫിലേക്ക്…?

എല്‍ഡിഎഫില്‍ അസ്വസ്ഥരായി കഴിയുന്ന കേരള കോണ്‍ഗ്രസ് (എം), ആര്‍ജെഡി, എന്‍സിപി പാര്‍ട്ടികൾ യുഡിഎഫിലേക്കെന്ന് സൂചന. ആര്‍ജെഡിയും കേരളാ കോണ്‍ഗ്രസ് എമ്മും നേരത്തെ യുഡിഎഫ് ഘടകകക്ഷികളായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റു നല്‍കാത്തതും പാര്‍ട്ടിയുടെ ഏക എംഎല്‍എയായ കെ പി മോഹനന് മന്ത്രി സ്ഥാനം നല്‍കാത്തതും ആര്‍ജെഡിയില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ഇതുകൂടാതെ എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെ പാര്‍ട്ടി ചെയര്‍മാന്‍ എം വി ശ്രേയസ് കുമാറിനെ വീണ്ടും രാജ്യസഭാ സീറ്റില്‍ മത്സരിക്കാന്‍ അനുവദിക്കാതെ സിപിഎം സീറ്റ് കയ്യടക്കുകയും ചെയ്തു. വന ഭേദഗതിനിയമം […]
Read more

വിഷ്ണുനാഥ്‌ പൊട്ടുമോ…? കുണ്ടറയിൽ ചിന്താ ജെറോം LDF സ്ഥാനാർത്ഥി ?

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നണികളെ സംബന്ധിച്ചും അഭിമാന പ്രശ്നമാണ്. യുഡിഎഫിനെ സംബന്ധിച്ച് അധികാരത്തിൽ കുറഞ്ഞതൊന്നും ഇനി ചിന്തിക്കാനാവില്ല. കേരളത്തിൽ മാത്രമല്ല, കേന്ദ്രത്തിലും ഭരണമില്ലാത്ത അവസ്ഥ. കേന്ദ്രത്തിൽ തുടർച്ചയായി മൂന്നാം തവണയാണ് ബിജെപി അധികാരത്തിലേറിയത്. സംസ്ഥാനത്ത് കഴിഞ്ഞ ഒമ്പത് വർഷമായി പ്രതിപക്ഷത്തിരിക്കുന്നു. ഇനി അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ ബിജെപി കോൺഗ്രസിനെ വെട്ടി ആധിപത്യം ഉറപ്പിച്ചെന്നിരിക്കും. അതിനാൽ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിൽ ജയിച്ച സീറ്റുകൾ നിലനിർത്തുകയും കൂടുതൽ സീറ്റുകൾ നേടുകയും ചെയ്യേണ്ടത് യുഡിഎഫിൻ്റെ ആവശ്യമാണ്. എൽഡിഎഫ് മൂന്നാമതും ഒരു […]
Read more

Recent News

Advertisement