Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Lifestyle

വീട് വാങ്ങുന്നതോ വാടകക്കെടുക്കുന്നതോ ലാഭകരം? മാറുന്ന കാലത്തെ സാമ്പത്തിക യാഥാർത്ഥ്യങ്ങൾ

ഇന്ത്യൻ സമൂഹത്തിൽ വീട് എന്നത് വെറുമൊരു തലചായ്ക്കാനുള്ള ഇടം മാത്രമല്ല; അതൊരു വൈകാരികമായ അസ്തിത്വവും ജീവിതലക്ഷ്യവുമാണ്. “സ്വന്തമായി ഒരു വീട്” എന്നത് ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങളുടെ പട്ടികയിൽ ഒന്നാമതാണ്. എന്നാൽ കാലം മാറുമ്പോൾ ഈ കാഴ്ചപ്പാടുകളിൽ വലിയ മാറ്റങ്ങൾ വന്നുതുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് പുതുതലമുറക്കിടയിൽ, വീട് ഒരു സാമ്പത്തിക സുരക്ഷിതത്വമായി കാണുന്നതിന് പകരം അതൊരു ‘നിർജീവ ആസ്തി’ (Dead Asset) ആയി മാറുന്നുണ്ടോ എന്ന ഗൗരവകരമായ ചർച്ചകൾ ഉയരുന്നുണ്ട്. സ്വന്തം വീടിന്റെ സുരക്ഷിതത്വത്തേക്കാൾ പ്രായോഗികതയ്ക്കും സാമ്പത്തിക ലാഭത്തിനും മുൻഗണന […]
Read more

മൂത്ത കുട്ടിക്കാണോ ഇളയ കുട്ടിക്കാണോ കൂടുതല്‍ ബുദ്ധി? പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ

ഒന്നിലധികം കുട്ടികൾ മിക്ക വീടുകളിലും കാണും. ഇതിൽ ആർക്കാണ് കൂടുതൽ ഐക്യു എന്ന് ചിന്തിച്ചിട്ടുണ്ടോ? മൂത്തതിനോ ഇളയതിനോ അതോ നടുക്കത്തതിനോ? മൂത്ത കുട്ടികള്‍ക്കാകും ഇളയവരെ അപേക്ഷിച്ച് കൂടുതല്‍ ചിന്താശേഷിയെന്ന് എഡിന്‍ബറോ സര്‍വകലാശാല നടത്തിയ ഒരു ഗവേഷണം പറയുന്നു. ഒരേ മാതാപിതാക്കള്‍ക്ക് ജനിക്കുന്ന പല കുഞ്ഞുങ്ങള്‍ക്ക് ഇങ്ങനെ വ്യത്യാസം വരുന്നതിന് കാരണങ്ങൾ പലതുണ്ട്. ആദ്യം പിറക്കുന്ന കുട്ടികള്‍ക്ക് ഇളയ കുഞ്ഞുങ്ങളെ അപേക്ഷിച്ച് മാതാപിതാക്കളുടെ ശ്രദ്ധ കൂടുതൽ കുട്ടിക്കാലത്ത് കിട്ടുന്നതാണ് ഇതില്‍ ആദ്യത്തെ കാരണം. ഇതവരുടെ ചിന്താശേഷിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമാണ്. […]
Read more

80 ലക്ഷം വരുമാനമുണ്ടെങ്കിൽ ജാതി പ്രശ്നമില്ല; യുവതിയുടെ വിചിത്ര നിബന്ധനകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

വിവാഹ വിപണിയിലെ ജാതി-സാമ്പത്തിക താൽപ്പര്യങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ടെങ്കിലും, അടുത്തിടെ ഒരു യുവതി മുന്നോട്ടുവെച്ച ഡിമാൻഡുകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കും വിമർശനങ്ങൾക്കുമാണ് വഴിതുറന്നിരിക്കുന്നത്. വരൻ ഉയർന്ന ജാതിയിൽപ്പെട്ട ആളായിരിക്കണമെന്നും, അഥവാ സവർണ ജാതിക്കാരൻ അല്ലെങ്കിൽ വാർഷിക വരുമാനം കുറഞ്ഞത് 80 ലക്ഷം രൂപയെങ്കിലും ഉണ്ടായിരിക്കണമെന്നുമാണ് ഫാഷൻ സംരംഭക കൂടിയായ ഈ യുവതിയുടെ പ്രധാന നിബന്ധന. ‘ദി ഡേറ്റ് ക്രൂ’ എന്ന മാച്ച് മേക്കിംഗ് സർവീസിന്റെ സ്ഥാപകയായ ഒയിന്ദ്രില കപൂർ ആണ് ഇൻസ്റ്റഗ്രാമിലൂടെ ഈ വിചിത്രമായ […]
Read more

പൊള്ളുന്ന ചൂടിൽ തണുപ്പിക്കാൻ മിക്സഡ് ഫ്രൂട്ട് ഷേക്ക് തയ്യാറാക്കാം

വേനൽക്കാലത്തെ കഠിനമായ ചൂടിൽ നിന്ന് ആശ്വാസം പകരാൻ തണുപ്പുള്ള ഒരു മിക്സഡ് ഫ്രൂട്ട് ഷേക്കിനോളം മികച്ചതായി മറ്റൊന്നുമില്ല. ശരീരത്തിന് ആവശ്യമായ ഊർജ്ജവും പോഷകങ്ങളും നൽകുന്നതോടൊപ്പം മനസ്സിന് നല്ലൊരു ഉന്മേഷം നൽകാനും ഈ പാനീയത്തിന് കഴിയും. ആവശ്യമായ സാധനങ്ങൾ നേന്ത്രപ്പഴം 1 എണ്ണം (നല്ല മധുരവും കൊഴുപ്പും നൽകാൻ).ആപ്പിൾ 1 ചെറുത് (തൊലി കളഞ്ഞത്).മാമ്പഴം1 കപ്പ്പപ്പായ ഒരു ചെറിയ കഷ്ണംസപ്പോട്ട 2 എണ്ണംമാതളനാരങ്ങ.മുന്തിരി വിത്തുകളില്ലാത്ത കറുത്ത മുന്തിരിയോ പച്ച മുന്തിരിയോ (6-7 എണ്ണം).അവോക്കാഡോ ഒരെണ്ണം തയ്യാറാക്കുന്ന രീതി മുറിച്ചു […]
Read more

മലബാർ സ്പെഷ്യൽ ബാച്ച്ലർ മന്തി തയ്യാറാക്കാം ഞൊടിയിടയിൽ

ഇനി മന്തി കഴിക്കണമെന്ന് തോന്നിയാൽ ബേജാറാവണ്ട വളരെ പെട്ടെന്ന് തന്നെ കുക്കറിൽ തയ്യാറാക്കാം മലബാർ സ്പെഷ്യൽ കുക്കർ മന്തി. ​ആവശ്യമായ സാധനങ്ങൾ ​ചിക്കൻ: 1/2 kg വലുതാക്കി നുറുക്കിയത്​അരി: 2 കപ്പ് 20 മിനിറ്റ് കുതിർത്തത്.​മന്തി മസാല: 2 ടേബിൾ സ്പൂൺ​ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 സ്പൂൺ​പച്ചമുളക്: 4-5 എണ്ണം​സവാള: 1 എണ്ണം​സൺഫ്ലവർ ഓയിൽ: 3-4 ടേബിൾ സ്പൂൺ ​വെള്ളം: 3 കപ്പ് 1 കപ്പ് അരിക്ക് 1.5 കപ്പ് വെള്ളം​ഉപ്പ്: ആവശ്യത്തിന് ​തയ്യാറാക്കുന്ന രീതി ചിക്കൻ കഷ്ണങ്ങളിൽ […]
Read more

അകലെ കത്തുന്ന യുദ്ധം;പ്രതിസന്ധിയിൽ തൊടുപുഴയിലെ ഹോട്ടൽ മേഖല

​തൊടുപുഴ: ലോകത്തിന്റെ ഏതെങ്കിലും കോണിൽ നടക്കുന്ന യുദ്ധങ്ങൾ തങ്ങളെ ബാധിക്കില്ലെന്ന് കരുതിയിരുന്ന സാധാരണക്കാരുടെ കണക്കുകൂട്ടലുകൾ തെറ്റുന്നു. പെട്രോൾ വില വർധനവിനെയും ആഗോള പ്രതിസന്ധികളെയും നിസ്സാരമായി കണ്ടിരുന്നവർക്ക് മുന്നിൽ ജീവിതച്ചെലവുകൾ വലിയ ചോദ്യചിഹ്നമായി മാറുകയാണ്. ഗ്രാമങ്ങളിലെ ഇടവഴികളിൽ പോലും യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ കരിനിഴൽ വീഴ്ത്തിക്കഴിഞ്ഞു. ചുട്ടുപൊള്ളുന്ന വെയിലിൽ ഒരിറ്റുവെള്ളത്തിനായി കടകൾ തേടിയിറങ്ങുന്നവർക്ക് നിരാശയാണ് ഫലം. നഗരങ്ങളിലെ വലിയ ഹോട്ടലുകൾ മുതൽ നാട്ടിൻപുറങ്ങളിലെ തട്ടുകടകൾ വരെ പൂട്ടിക്കിടക്കുന്ന കാഴ്ചയാണ് ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ദൃശ്യമാകുന്നത്. ​പാചകവാതകത്തിനുണ്ടായ കടുത്ത ക്ഷാമമാണ് […]
Read more

ഞൊടിയിടയിൽ തയ്യാറാക്കാം കാടമുട്ട ബജ്ജി

സാധാരണ മുട്ട ബജിയൊക്കെ എല്ലാവരും കഴിക്കുന്നതല്ലേ? എന്നാൽ സംഗതി ഒന്ന് മാറ്റിപ്പിടിച്ചാലോ? പ്ലേറ്റിൽ നിരത്തി വെച്ചാൽ കാണാൻ നല്ല ചന്തമുള്ള, ഒറ്റയടിക്ക് വായിലേക്ക് ഇടാൻ പറ്റുന്ന നമ്മുടെ കാടമുട്ട ബജിയാണ് ഇന്നത്തെ താരം ആവശ്യമായ സാധനങ്ങൾ ​കാടമുട്ട (ഹീറോ): ഒരു 10-15 എണ്ണം പുഴുങ്ങിയത്​കടലമാവ്: ഒരു കപ്പ്​അരിപ്പൊടി: രണ്ട് സ്പൂൺ​മസാല കൂട്ടുകൾ: മുളകുപൊടി , മഞ്ഞൾപ്പൊടി, ഒരു നുള്ള് കായം​ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: ഒരു കുഞ്ഞു സ്പൂൺ.​ഉപ്പും വെള്ളവും: ആവശ്യത്തിന്.​തയ്യാറാക്കുന്ന രീതി പുഴുങ്ങിയ മുട്ടയുടെ തൊണ്ടൊക്കെ കളഞ്ഞ് വൃത്തിയാക്കി […]
Read more

​കയ്പ്പില്ലാത്ത കുക്കുമ്പർ എങ്ങനെ തിരഞ്ഞെടുക്കാം? കടയിൽ പോകുമ്പോൾ അറിയേണ്ട ചില കാര്യങ്ങൾ

ഈ കഠിനമായ ചൂടുകാലത്ത് സാലഡിൽ ചേർത്തും ജൂസടിച്ചുമൊക്കെ കുക്കുമ്പർ അഥവാ കക്കിരിക്ക കഴിക്കുമ്പോൾ കിട്ടുന്ന ആ ഒരു ഉന്മേഷം ഒന്നുവേറെ തന്നെയാണ്. പക്ഷേ, ചിലപ്പോഴൊക്കെ ഇത് നോക്കി വാങ്ങിക്കുമ്പോൾ നമുക്ക് നല്ല പണി കിട്ടാറുണ്ട്. കുക്കുമ്പർ വീട്ടിൽ കൊണ്ടുവന്ന് മുറിച്ചു നോക്കുമ്പോഴാകും അതിനു ഭയങ്കര കയ്പ്പാണെന്ന് മനസ്സിലാകുന്നത്. രുചിച്ചു നോക്കാതെ ഈ കയ്പ്പ് കണ്ടുപിടിക്കാൻ കഴിയില്ലെന്നാണ് പലരും കരുതുന്നത്. എന്നാൽ കടയിൽ വെച്ച് തന്നെ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കയ്പ്പുള്ള കുക്കുമ്പർ നമുക്ക് നിഷ്പ്രയാസം ഒഴിവാക്കാം. […]
Read more

പെരിമെനോപോസ് കാലത്തെ ശാരീരിക വെല്ലുവിളികളെക്കുറിച്ച് രഞ്ജിനി ഹരിദാസ്

പ്രായമാകുമ്പോൾ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും പ്രത്യേകിച്ച് ആർത്തവവിരാമത്തിന് മുന്നോടിയായുള്ള ‘പെരിമെനോപോസ്’ഘട്ടത്തിൽ താൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്നുപറഞ്ഞ് പ്രിയ അവതാരക രഞ്ജിനി ഹരിദാസ്. ശാരീരിക വേദനകളും ഹോർമോൺ വ്യതിയാനങ്ങളും ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് രഞ്ജിനി പങ്കുവെച്ചത്. ​മുപ്പതുകളിൽ തനിക്ക് വലിയ തോതിലുള്ള ഊർജം അനുഭവപ്പെട്ടിരുന്നുവെന്നും എന്നാൽ 38-40 വയസ്സുകളിലേക്ക് എത്തിയപ്പോൾ ശരീരം വലിയ മാറ്റങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയെന്നും രഞ്ജിനി പറയുന്നു. ആർത്തവം പൂർണ്ണമായും നിലയ്ക്കുന്നതിന് മുൻപുള്ള മാറ്റങ്ങൾ ഇപ്പോൾ തന്നെ അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. […]
Read more

ജപ്പാൻകാരുടെ ആരോഗ്യരഹസ്യങ്ങൾ; പട്ടിണിയില്ലാതെ എങ്ങനെ വണ്ണം കുറയ്ക്കാം?

നമുക്ക് ചുറ്റുമുള്ളവരിലേക്ക് ഒന്ന് കണ്ണോടിച്ചാൽ ഇന്ന് ഭൂരിഭാഗം പേരും നേരിടുന്ന പ്രധാന വെല്ലുവിളി അമിതവണ്ണവും അതോടൊപ്പമുള്ള ആരോഗ്യപ്രശ്നങ്ങളുമാണെന്ന് കാണാം. ഇഷ്ടമുള്ളതൊക്കെ കഴിച്ച്, എന്നാൽ വണ്ണം വെക്കാതെ എപ്പോഴും ചുറുചുറുക്കോടെ ഇരിക്കാൻ ആഗ്രഹമില്ലാത്തവർ ആരുമുണ്ടാകില്ല. പലപ്പോഴും തടി കുറയ്ക്കാനുള്ള ഡയറ്റ് എന്ന് കേൾക്കുമ്പോഴേ പട്ടിണി കിടക്കുന്നതും ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങൾ പാടെ ഉപേക്ഷിക്കുന്നതുമാണ് നമ്മുടെയൊക്കെ മനസ്സിൽ വരുന്നത്. എന്നാൽ ജപ്പാൻകാരുടെ ജീവിതശൈലി പരിശോധിച്ചാൽ, യാതൊരു കഷ്ടപ്പാടുമില്ലാതെ തന്നെ വണ്ണം കുറയ്ക്കാനും ദീർഘായുസ്സ് നിലനിർത്താനും സാധിക്കുമെന്ന് നമുക്ക് മനസ്സിലാകും. ലോകത്ത് […]
Read more
Advertisement
WhiteswanTV Footer