Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Lifestyle

ഷാരൂഖ് ഖാൻ ഒരു ദിവസം കുടിച്ചിരുന്നത് 25 കോഫി

ബോളിവുഡ് താരങ്ങളുടെ ഫിറ്റ്‌നസ് രഹസ്യങ്ങളും അവർ പിന്തുടരുന്ന ഭക്ഷണരീതികളും എന്നും ആരാധകർക്കിടയിൽ വലിയ ചർച്ചാവിഷയമാണ്. സെലിബ്രിറ്റികൾ ഓരോരുത്തരും ഓരോ തരം ഡയറ്റുകൾ മാറിമാറി പരീക്ഷിക്കുന്നവരാണെന്ന പൊതുധാരണ നിലനിൽക്കുന്നുണ്ടെങ്കിലും, യഥാർത്ഥത്തിൽ സ്വന്തം ശരീരത്തിന് അനുയോജ്യമായ ഒരു രീതി കണ്ടെത്തിയാൽ വർഷങ്ങളോളം അത് തന്നെ പിന്തുടരുന്നവരാണ് അവരെന്ന് പ്രമുഖ ന്യൂട്രീഷ്യൻ കോച്ചായ റിയാൻ ഫെർണാഡോ വ്യക്തമാക്കുന്നു. ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്റെ ജീവിതശൈലിയെ ഉദാഹരണമാക്കി അദ്ദേഹം ചില സുപ്രധാന നിരീക്ഷണങ്ങൾ പങ്കുവെക്കുന്നുണ്ട്. ഷാരൂഖ് ഖാൻ തന്റെ ഭക്ഷണക്രമത്തിൽ പുലർത്തുന്ന കണിശമായ […]
Read more

പ്രസവശേഷം വണ്ണം വയ്ക്കില്ല; ഇതു ധൈര്യമായി കഴിച്ചോ

മലയാളിയുടെ ഭക്ഷണസംസ്കാരത്തിൽ പണ്ടുമുതലേ ഉലുവയ്ക്ക് വലിയ സ്ഥാനമുണ്ട്. ചെറിയ കയ്പുണ്ടെങ്കിലും ഔഷധഗുണങ്ങളുടെ കാര്യത്തിൽ ഉലുവയെ വെല്ലാൻ മറ്റൊരു ധാന്യമില്ല. പഴയകാലം മുതൽക്കേ പ്രസവരക്ഷയ്ക്കും മുലയൂട്ടുന്ന അമ്മമാർക്കും ഉലുവ പ്രധാന ഭക്ഷണമായി നൽകാറുണ്ട്. എന്നാൽ ഇന്ന് പ്രായഭേദമന്യേ എല്ലാവരും ഉലുവയെ തങ്ങളുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നു.​പ്രസവശേഷം ശരീരത്തിന്റെ കരുത്ത് വീണ്ടെടുക്കാനും ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താനും ഉലുവ സഹായിക്കുന്നു. മുലയൂട്ടുന്ന അമ്മമാരിൽ പാൽ വർധിപ്പിക്കാനും ഇത് ഏറെ ഗുണകരമാണ്. അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉലുവ ഒരു ഉത്തമ ഔഷധമാണ്. രാവിലെ വെറും […]
Read more

ബാച്ചിലർ സ്പെഷ്യൽ: വൺ-പോട്ട് ചിക്കൻ ബിരിയാണി തയ്യാറാക്കാം

ബാച്ചിലർ ജീവിതത്തിൽ പാചകം എന്നത് പലപ്പോഴും ഒരു വെല്ലുവിളിയാണ്. ഒന്നുകിൽ സമയക്കുറവ്, അല്ലെങ്കിൽ പാത്രങ്ങൾ കഴുകാനുള്ള മടി. ഇതിനെല്ലാം പരിഹാരമാണ് ഈ ‘വൺ-പോട്ട്’ ബിരിയാണി. ഇതിനായി നമുക്ക് ഒരു പ്രഷർ കുക്കർ മാത്രം മതിയാകും. ആവശ്യമായ സാധനങ്ങൾ ​ചിക്കൻ: 500 ഗ്രാം (ഇടത്തരം കഷ്ണങ്ങളാക്കിയത്).​ബിരിയാണി അരി (കൈമ/ബസുമതി): 2 കപ്പ് (ഏകദേശം 400-500 ഗ്രാം).​സവാള: 3 വലുത് (നീളത്തിൽ കനം കുറച്ച് അരിഞ്ഞത്).​തക്കാളി: 2 എണ്ണം (ചെറുതായി അരിഞ്ഞത്).​ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1.5 ടേബിൾ സ്പൂൺ.​പച്ചമുളക്: 4-5 എണ്ണം […]
Read more

ഭക്ഷണ അലര്‍ജികള്‍ നിസ്സാരമല്ല; എങ്ങനെ കണ്ടെത്താം?

കഴിഞ്ഞ ദിവസം ഞണ്ട് കഴിച്ച ഒരാള്‍ മരിച്ച വാര്‍ത്ത വന്നിരുന്നു. നമ്മുടെ രോഗപ്രതിരോധ സംവിധാനം ചില ഭക്ഷണങ്ങളിലെ പ്രോട്ടീനുകളോട് അമിതമായി പ്രതികരിക്കുന്നതാണ് അലര്‍ജി ആയി മാറുന്നത്. ഏത് പ്രായക്കാരിലും അലര്‍ജി ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. പാല്‍, മുട്ട, ഗോതമ്പ്, കടല്‍ വിഭവങ്ങള്‍, നട്‌സ് തുടങ്ങിയവയാണ് കൂടുതലും ആളുകളില്‍ അലര്‍ജിയുണ്ടാക്കുന്നത്. സാധാരണ ചര്‍മത്തില്‍ ചുവന്ന് തടിച്ചു വരുന്നതു മാത്രമല്ല, ഭക്ഷണ അലര്‍ജികള്‍ ജീവന്‍ തന്നെ അപഹരിക്കാം. അലര്‍ജി കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കാം. ലക്ഷണങ്ങള്‍ ഓരോ വ്യക്തിക്കും വ്യത്യാസപ്പെടിരിക്കാം. തുമ്മല്‍, […]
Read more

ജീന്‍സ് എത്രകാലം കഴുകാതെ ഉപയോഗിക്കാം?

കൂടുതല്‍ കാലം കഴുകാതെ ഉപയോഗിക്കാം എന്നതിനാല്‍ ജീന്‍സ് ഇഷ്ടപ്പെടുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ ഇറുകിയ ജീന്‍സുകള്‍ ദീര്‍ഘനേരം ധരിക്കുന്നത് നാഡികള്‍ക്ക് ക്ഷതം, പേശി ബലഹീനത, രക്തചംക്രമണം കുറയല്‍, ദഹന പ്രശ്‌നങ്ങള്‍, ഈര്‍പ്പം അടിഞ്ഞുകൂടുന്നത് മൂലമുള്ള അണുബാധ തുടങ്ങിയവയ്ക്ക് കാരണമാകും. ജീന്‍സ് എത്ര കുറച്ച് കഴുകുന്നുവോ അത്രയും അവയുടെ നിറവും ഭംഗിയും നിലനില്‍ക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. കട്ടിയുള്ള വസ്ത്രമായത് കൊണ്ട് എപ്പോഴും കഴുകേണ്ടുമില്ല. നാല് മുതല്‍ ആറ് തവണ വരെ കഴുകാതെ ഉപയോഗിക്കാം. നമ്മുടെ ചൂടേറിയ, വിയര്‍ക്കുന്ന കാലാവസ്ഥയില്‍ അതിനനുസരിച്ച് […]
Read more

വെറുതെ വാരിത്തേക്കല്ലേ… ഷാംപൂ ഉപയോഗത്തിനും ഒരു കണക്കുണ്ട്

ഷാംപൂവും കണ്ടീഷണറും പ്രത്യേകിച്ച് കണക്കൊന്നുമില്ലാതെ ഉപയോഗിക്കുന്നവരാണോ? കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍ ശിരോചര്‍മത്തില്‍ പുരട്ടിയാല്‍ മുടി കൊഴിയുമോ? ഇങ്ങനെ സംശയങ്ങള്‍ പലതാണ്. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും സ്‌കാല്‍പ്പും തലമുടയും ഷാംപൂ വാഷ് ചെയ്യുന്നത് നല്ലതാണ്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഷാംപൂ ഉപയോഗമാണ്. ഷാംപൂ ഒരിക്കലും വരണ്ട മുടിയില്‍ പുരട്ടരുത്. ഷാംപൂ ഉപയോഗിക്കുന്നതിന് മുന്‍പ് മുടി നന്നായി വെള്ളമൊഴിച്ച് കഴുകിയ ശേഷം. മഗ്ഗില്‍ അല്‍പം വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ അളവില്‍ ഷാംപൂ ചേര്‍ത്ത് നേര്‍പ്പിച്ച ശേഷം സ്‌കാല്‍പ്പ് നല്ലതു പോലെ മസാജ് […]
Read more

വേനലില്‍ എസി ഇല്ലാതെ വീട് തണുപ്പിക്കാം; ഈ ടിപ്‌സ് പരീക്ഷിക്കൂ

കുറച്ച് പൊടിക്കൈകള്‍ സ്വീകരിച്ചാല്‍ നല്ല കടുത്ത വേനല്‍ കാലത്തും വീടിനകം തണുപ്പിച്ച് നിര്‍ത്താനാകും. അവ നോക്കാം ദിവസത്തെ ഏറ്റവും ചൂടേറിയ സമയങ്ങളില്‍, പ്രത്യേകിച്ച് ഉച്ചയ്ക്ക് ജനലുകളും വാതിലുകളും അടച്ചിടുന്നത് പുറത്തെ ചൂട് വീടിനകത്തേക്ക് കടക്കുന്നത് തടയാന്‍ സഹായിക്കും. കട്ടിയുള്ള തുണികൊണ്ടുള്ള കര്‍ട്ടനുകളോ ബ്ലാക്ക്ഔട്ട് കര്‍ട്ടനുകളോ ഉപയോഗിക്കുക. ഇത് സൂര്യപ്രകാശം നേരിട്ട് വീടിനകത്തേക്ക് വരുന്നത് തടഞ്ഞ് ചൂട് കുറയ്ക്കും. വൈകുന്നേരം ടെറസില്‍ അല്‍പ്പം വെള്ളം തളിക്കുന്നത് രാത്രി ചൂട് കുറയ്ക്കാന്‍ സഹായിക്കും, നല്ല ഉറക്കവും കിട്ടും. അതുപോലെ വെകുന്നേരങ്ങളില്‍ […]
Read more

ഇടയ്ക്കിടെ ഇൻസ്റ്റ​ഗ്രാം നോക്കിയില്ലെങ്കിൽ എന്തോ പോലെ; ഇതാണ് നിങ്ങളുടെ രോ​ഗം

ആവശ്യമില്ലെങ്കിലും ഇടയ്ക്കിടെ ഫോൺ തുറന്ന് ഇൻസ്റ്റ​ഗ്രാം ഒന്ന് സ്ക്രോൾ ചെയ്തില്ലെങ്കിൽ ഒരു സമാധാനവുമില്ലാത്ത ആളാണോ നിങ്ങൾ? വെറും മുപ്പതു സെക്കൻഡുകൾ നീണ്ടു നിൽക്കുന്ന ഇൻസ്റ്റ​ഗ്രാം റീലുകളിലും യുട്യൂബ് ഷോട്സിലുമാണ് ഇന്ന് പലരുടെയും ജീവിതം ചുറ്റുന്നത്. രാവിലെ ഉണരുന്നത് മുതൽ, വേറെ ആരുടെയെങ്കിലും ഒപ്പമായിരിക്കുമ്പോഴും രാത്രി ഉറക്കം കിട്ടുന്നതുവരെ ഇങ്ങനെയുള്ളവരുണ്ട്. സമയം പോകുന്നതോ ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റങ്ങളോ അവർ അറിയാറില്ല. മൈൻഡ്‌ലെസ് സ്ക്രോളിങ് എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. ഇങ്ങനെ തുടർച്ചയായി റീലുകൾ കാണുമ്പോൾ നമ്മുടെ തലച്ചോറ് ഉത്തേജിക്കപ്പെടുകയും ഡോപാമൈൻ […]
Read more

ജനിച്ചുവീണ തോണിയുടെ അമരത്ത് 29 വർഷങ്ങൾക്കിപ്പുറം വെങ്കിടേഷ്

ആലപ്പുഴ: ഇരുപത്തൊമ്പത്‌ വർഷം മുമ്പ്‌ ജനിച്ചുവീണ ബോട്ടിൽ ജീവനക്കാരനായെത്തുന്ന അപൂർവനിമിഷത്തിന്‌ സാക്ഷിയാകുകയാണ്‌ വെള്ളിയാഴ്‌ച നെടുമുടി ബോട്ട്‌ ജെട്ടി. പെരുമ്പളം സ‍ൗത്തിൽ കിഴക്കനേഴത്ത്‌ വെങ്കിടേഷ്‌ ബാബുവാണ്‌ നെടുമുടി – ആലപ്പുഴ റൂട്ടിൽ സർവീസ്‌ നടത്തുന്ന ജലഗതാഗതവകുപ്പിന്റെ എ47 ബോട്ടിൽ ലാസ്‌കറായി ഇന്ന് രാവിലെ ജോലിയിൽ പ്രവേശിക്കുന്നത്‌. 1996 ജൂൺ മൂ‍ന്നിന്‌ പുലർച്ചെയാണ്‌ പാണവള്ളി – പൂത്തോട്ട സർവീസ്‌ നടത്തിയിരുന്ന ഇതേ ബോട്ടിൽ വെങ്കിടേഷ് ജനിച്ചത്‌. പെരുമ്പളത്ത്‌ സ്ഥിരതാമസക്കാരായിരുന്നു അച്ഛൻ ബാബുവും അമ്മ ഷൈലയും. പുലർച്ചെ ഷൈലയ്‌ക്ക്‌ പ്രസവവേദന തുടങ്ങി. […]
Read more

ഡിസൈനര്‍ ബാഗുകള്‍ എന്റെ പാഷന്‍, കുടുംബത്തില്‍ നിന്ന് കിട്ടിയ രുചി;അമീഷ പട്ടേല്‍

മുംബൈ:ബോളിവുഡ് താരം അമീഷ പട്ടേല്‍ വീണ്ടും തന്റെ ഡിസൈനര്‍ ബാഗ് പ്രിയത്തെക്കുറിച്ച് തുറന്നു പറഞ്ഞു. സമ്പന്ന കുടുംബത്തില്‍ നിന്നാണ് താന്‍ വന്നതെന്നും ബാല്യകാലം മുതല്‍ തന്നെ ലക്‌സ്വറി ബാഗുകള്‍ ശേഖരിക്കാറുണ്ടെന്നും അവര്‍ വ്യക്തമാക്കി. സ്‌കൂള്‍ പഠിക്കുമ്പോഴും ഡിസൈനര്‍ ബാഗുകളാണ് ഉപയോഗിച്ചതെന്ന് അമീഷ പറയുന്നു. കുടുംബത്തിലെ സ്ത്രീകളില്‍ നിന്നാണ് ഇത്തരം രുചികള്‍ വന്നതെന്നും, മരിച്ച മുത്തശ്ശിയും ദിവസവും പല തവണ ബാഗുകള്‍ മാറ്റാറുണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ”കഠിനാധ്വാനം ചെയ്ത് സമ്പാദിക്കുന്ന പണം എങ്ങനെ ചെലവഴിക്കണമെന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. എന്റെ […]
Read more
Advertisement
WhiteswanTV Footer