നൈറ്റ്സ് ഹെലികോപ്റ്റർ യൂണിറ്റ് തിരിച്ചെത്തി
തിരുവനന്തപുരം: ശ്രീലങ്കയിൽ ദിത്വ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഇന്ത്യയുടെ വ്യോമസേന സംഘം തിരുവനന്തപുരത്ത് തിരിച്ചെത്തി. ഓപ്പറേഷൻ സാഗർ ബന്ധു എന്ന പേരിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ദൗത്യത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടത്തിയ ടീമാണ് മടങ്ങിയെത്തിയത്. തിരച്ചിൽ, രക്ഷാപ്രവർത്തനം, പുനരധിവാസ പ്രവർത്തനങ്ങൾ, ദുരിതാശ്വാസ സാധനങ്ങൾ എത്തിക്കൽ എന്നിവയ്ക്കായി തിരുവനന്തപുരത്തെ ദക്ഷിണ വ്യോമസേന ആസ്ഥാനത്തെ നൈറ്റ്‌സ് ഹെലികോപ്റ്റർ യൂണിറ്റാണ് നേതൃത്വം നൽകിയത്. സമുദ്രമേഖലയിലെ സഹകരണം, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, സന്നദ്ധ ദൗത്യങ്ങൾ എന്നിവയിൽ മികവുറ്റ സംഭാവനകൾക്ക് പേരുകേട്ട […]
Read more

