സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: udf

എടപ്പാൾ പഞ്ചായത്തിൽ സ്വന്തം സ്ഥാനാർത്ഥിയെ പിൻവലിച്ച് സ്വതന്ത്രനെ പിന്തുണക്കാൻ യുഡിഎഫ്

മലപ്പുറം: എടപ്പാൾ പഞ്ചായത്ത്‌ 17 ാം വാർഡിൽ സ്വന്തം സ്ഥാനാർത്ഥിയെ പിൻവലിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണക്കാൻ യുഡിഎഫ് തീരുമാനം. 17 ാം വാർഡായ വൈദ്യർ മൂലയിൽ നാമനിർദേശ പത്രിക സമർപ്പിച്ച യൂഡിഎഫ് സ്ഥാനാർഥി മുഹമ്മദ്‌ ആയിരുന്നു. അവസാന ഘട്ടത്തിൽ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം മുഹമ്മദിന്റെ സ്ഥാനാർഥിത്വം പിൻവലിച്ച് സ്വതന്ത്ര സ്ഥാനാർഥിയായി തോട്ടത്തിൽ പ്രഭാകരനെ പിന്തുണക്കാൻ തീരുമാനിക്കുകയായിരുന്നു. ഇടത് മുന്നണിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് തോട്ടത്തിൽ പ്രഭാകരൻ മുന്നണി വിട്ട് സ്വതന്ത്രനായി മത്സരിക്കുന്നത്.
Read more

കോൺഗ്രസിന് വിമതശല്യം

പാലക്കാട് : പിരായിരി പഞ്ചായത്തിൽ കോൺഗ്രസിന് വിമതശല്യം. നാല് വാർഡുകളിലാണ് യുഡിഎഫിനെതിരേ വിമതർ മത്സരിക്കുന്നത്. സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് യുഎഡിഎഫിൽനിന്ന് വിട്ട് സ്വതന്ത്രരായി മത്സരിക്കാൻ കാരണം. ഒന്നാം വാർഡായ വാരാമ്പള്ളത്ത് മുൻ പഞ്ചായത്തംഗമായ സിത്താര ശശിയാണ് വിമതയായി മത്സരിക്കുന്നത്. വാർഡ് രണ്ടായ കല്ലേക്കാട് നോർത്തിൽ ശാരിക, വിമലകുമാരി എന്നിങ്ങനെ രണ്ട് സ്വതന്ത്രർ മത്സരത്തിനുണ്ട്. 14-ാം വാർഡ് മോഴിപുലത്ത് സ്വതന്ത്ര സ്ഥാനാർഥിയായി സുലോചന മത്സരിക്കുന്നത്‌. 18-ാം വാർഡായ ചേങ്ങോട്ട്‌ കൃഷ്ണൻകുട്ടി സ്വതന്ത്രനായി മത്സരിക്കും.
Read more

പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി നൽകി യുഡിഎഫ്; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

കണ്ണൂർ: കണ്ണൂരിൽ യുഡിഎഫ് പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി. കണ്ണൂർ കോർപറേഷനിലെ കാപ്പാട്, തിലാനൂർ ഡിവിഷനുകളിൽ സ്ഥാപിച്ച പ്രചാരണ ബോർഡുകളാണ് നശിപ്പിച്ചത്. രാത്രിയിൽ അജ്ഞാതർ ബോർഡുകൾ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ബോർഡുകൾ നശിപ്പിച്ചതിനെ തുടർന്ന് യുഡിഎഫ് ചക്കരക്കൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Read more

ചാലക്കുടി എംഎല്‍എക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് ജില്ല നേതാവിനെ  സസ്‌പെന്റ് ചെയ്തു

തൃശൂർ: ചാലക്കുടി എംഎല്‍എക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് ജില്ല നേതാവിനെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തു. എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് പണം വാങ്ങി സീറ്റുകള്‍ നല്‍കിയെന്ന്ഡിസിസി ജില്ല ജനറല്‍ സെക്രട്ടറി ടി.എ.ആന്റോയുടെ ആരോപണം സംഘടന വിരുദ്ധ പ്രവര്‍ത്തനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി നേതൃത്വം സസ്‌പെന്റ് ചെയ്തിരിക്കുന്നത്. അനര്‍ഹരായവര്‍ക്ക് എംഎല്‍എ വലിയ തോതില്‍ പണം വാങ്ങി സീറ്റുകള്‍ നല്‍കിയെന്നും കാണിച്ച് എഐസിസി,കെപിസിസി നേതാക്കള്‍ക്കും മറ്റും  നല്‍കിയ പരാതിയുടെ കോപ്പിയും മറ്റും കാണിച്ചായിരുന്നു ടി. എ ആന്റോയുടെ പ്രതിക്ഷേധം. ആന്റോയുടെ ചില്ല […]
Read more

റിബൽ ശല്യം ചാലക്കുടിയിൽ യുഡിഎഫിന് തലവേദന

തൃശൂർ: ചാലക്കുടി നഗരസഭയില്‍ യുഡിഎഫിന്റെ റിബല്‍ സ്ഥാനാര്‍ത്ഥികള്‍ തലവേദനയാവുന്നു. നിലവിലെ കൗണ്‍സിലറായിരുന്ന ലിബി ഷാജി ആര്യങ്കാല വാര്‍ഡിലും,നിലവിലെ കൗണ്‍സിലര്‍ മൈത്രി നഗറില്‍ മത്സരിക്കുന്ന ജോര്‍ജ്ജ് തോമാസിനെതിരെ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ കൂടിയായ ബില്‍ഫി ജോര്‍ജ്ജും,വാര്‍ഡ് 17ല്‍ മുന്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമെല്ലാമായിരുന്നു ഡെന്നി മൂത്തേടന്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ ജിയോ കിഴക്കും തലക്കെതിരെ മത്സരിക്കുന്നു,. ഏറെ ചര്‍ച്ചയായ സ്ഥാനാര്‍ത്ഥിമാണ് ആര്യങ്കാലയിലേത്. മുസ്ലീം ലീഗിന്റെ സിറ്റിംങ്ങ് സീറ്റ് വേണമെന്ന് യുഡിഎഫിലെ ഒരു വിഭാഗം ആവശ്യപ്പെടുകയും പകരം ലീഗിനെ […]
Read more

മലപ്പുറം നന്നമ്പ്ര പഞ്ചായത്തിൽ സ്ഥാനാർഥിയുടെ വീടിന് നേരെ കല്ലേറ്; ജനലിന്റെ ഗ്ളാസ്സുകൾ തകർന്നു

മലപ്പുറം: സ്ഥാനാർഥിയുടെ വീടിന് നേരെ കല്ലേറ്, വീടിൻറെ ഗ്ളാസ്സുകൾ തകർന്നു. മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് എട്ടാം വാർഡ് കുണ്ടൂരിലെ സേവ് നന്നമ്പ്ര സ്ഥാനാർഥി പുളിക്കൽ പറമ്പിൽ ശാലിനി ശശിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. എൽഡിഎഫ് ഉൾപ്പെടെയുള്ള പാർട്ടികൾ ചേർന്ന കൂട്ടായ്മയാണ് സേവ് നന്നമ്പ്ര. വീടിൻറെ മുൻഭാഗത്തെ ജനലിന്റെ ഗ്ളാസ്സുകൾ തകർന്നു. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. വീട്ടിൽ സ്ഥാനാർത്ഥിയുടെ ഭർത്താവാണ് ഉണ്ടായിരുന്നത്. അദ്ദേഹം അകത്ത് ശുചിമുറിയിൽ പോയ നേരത്താണ് സംഭവം ഉണ്ടായത്. ശബ്ദം കേട്ട് പുറത്തുവന്നു […]
Read more

നേതൃത്വത്തെ വെട്ടിലാക്കി മേലൂരിൽ സിപിഐ സ്ഥാനാര്‍ത്ഥിക്കെതിരെ വിമത സ്ഥാനാര്‍ത്ഥി

തൃശൂർ: മേലൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഇടതു മുന്നണിയിലെ സിപിഐ സ്ഥാനാര്‍ത്ഥിക്കെതിരെയാണ് വിമത സ്ഥാനാര്‍ത്ഥി. സിപിഐയുടെ സിറ്റിംങ്ങ് സീറ്റായ പാലപ്പിള്ളിയില്‍  ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ അവറാച്ചന്‍ മേച്ചേരിക്കെതിരെ സാമുദായിക നേതാവും പത്രഏജന്റുമായ പി.കെ. അശോകനാണ് വിമതനായി മത്സരിക്കുന്നതാണ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്. ഒദ്യോഗിക സ്ഥാനാര്‍ത്ഥിയായ മുന്‍വാര്‍ഡ് മെമ്പര്‍ അവറാച്ചന്‍ മേച്ചേരിക്ക് സീറ്റ് നല്‍കുന്നതിനെതിരെ പ്രാദേശിക നേതൃത്വം എതിരായിരുന്നു. ഇത് ഗൗനിക്കാതെയാണ് മണ്ഡലം നേതൃത്വം അവറാച്ചനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. പത്താം വാര്‍ഡിലേയും പാലപ്പിള്ളി മേഖലയില മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും പി.കെ.അശോകനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് […]
Read more

പ്രൗഢമായി ഓമശ്ശേരിയിലെ യുഡിഎഫ് കൺവെൻഷൻ

കോഴിക്കോട്: ഓമശ്ശേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ഓമശ്ശേരി വെസ്റ്റ് യുഡിഎഫ് കൺവെൻഷൻ നടത്തി. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നാടിന്റെ വളർച്ചയ്ക്ക് യുഡിഎഫ് അധികാരത്തിൽ വരിക അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഓമശ്ശേരി എട്ടാം വാർഡ് സ്ഥാനാർത്ഥി എം. കെ അബ്ദുൾ സലാം, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഓമശ്ശേരി ഡിവിഷൻ സ്ഥാനാർത്ഥി പി വി സാദിഖ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓമശ്ശേരി ഡിവിഷൻ സ്ഥാനാർത്ഥി ബൽക്കീസ് ടീച്ചർ തുടങ്ങിയവർ വോട്ട് […]
Read more

യുഡിഎഫ് കുടുംബ സംഗമം സംഘടിപ്പിച്ചു

കോഴിക്കോട്: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി അലക്സ് തോമസ് ചെമ്പകശ്ശേരിയേ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി പതിനേഴാം വാർഡ് ഇലക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. വോട്ടർമാർക്ക് വാർഡിൻ്റെ വികസനവുമായി ബന്ധപ്പെട്ട് നൽകുവാനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്ത യോഗം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് മാഞ്ചുഷ് മാത്യൂ സംഗമം ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം ടെന്നീസൺ ചാത്തംകണ്ടം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് കോടഞ്ചേരി ഡിവിഷൻ സ്ഥാനാർഥി […]
Read more

യുഡിഎഫ് ജില്ലാ പഞ്ചായത്ത്‌ പന്തീരാങ്കാവ് ഡിവിഷനിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

കോഴിക്കോട്: യുഡിഎഫ് ജില്ലാ പഞ്ചായത്ത് പന്തീരങ്കാവ് ഡിവിഷൻ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ രൂപീകരണ കൺവെൻഷന് പെരുമണ്ണ വേദിയായി. എം. കെ. രാഘവൻ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി പി. ഭബിത, സി.എൻ വിജയകൃഷ്ണൻ, യു.സി രാമൻ, കെ. മൂസ്സ മൗലവി, രാജേന്ദ്രൻ ചോലക്കൽ, എം.പി കേളുക്കുട്ടി, അഷ്റഫ് മണക്കടവ്, എ.പി പീതാംബരൻ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു. ചെയർമാൻ എ ടി ബഷീർ, ജനറൽ കോൺവീനർ ദിനേഷ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.