Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

CMRL–എക്സാലോജിക് കേസ്; വീണാ വിജയന്റെ സ്വത്ത് കണ്ടുകെട്ടാൻ ഇ.ഡി

കൊച്ചി: സി.എം.ആർ.എൽ.–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അവസാനഘട്ടത്തിലെത്തിച്ചു. കേസുമായി ബന്ധപ്പെട്ട് സി.എം.ആർ.എൽ. അധികൃതരുടെ സ്വത്തുക്കളും കണ്ടുകെട്ടുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്നാണ് വിവരം. ഇതിന്റ ഭാഗമായി ഈ മാസം ആദ്യം ഇ.ഡി. ഉദ്യോഗസ്ഥർ കണ്ണൂരിലെ പിണറായി, പാതിരിയാട് വില്ലേജുകളിൽ പരിശോധന നടത്തിയിരുന്നു. പിണറായി–പാറപ്രം റോഡിൽ വീണാ വിജയന്റെ പേരിലുള്ളതായി കരുതുന്ന 80 സെന്റ് സ്ഥലവും പാതിരിയാട് വില്ലേജിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിക്ക് […]
Read more

KSRTC ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ജീവനക്കാരൻ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട്ടിൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിലായി. കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയെയാണ് കായംകുളം ഡിപ്പോയിലെ ജീവനക്കാരൻ കടന്നുപിടിച്ചതെന്നാണ് പരാതി. യാത്രക്കാരി ബഹളം വെച്ചതോടെ ഇയാൾ ബസിൽ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട ബസിന്റെ ഡ്രൈവർ പ്രതിയെ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഹരിപ്പാട് പൊലീസ് യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.
Read more

ആന്ധ്രയിൽ വീണ്ടും കോവിഡ് ആശങ്ക; മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം

അമരാവതി: കോവിഡ്-19 മഹാമാരിയുടെ പ്രധാന തരംഗം അവസാനിച്ച് നാല് വർഷങ്ങൾ പിന്നിടുമ്പോൾ ആന്ധ്രപ്രദേശിൽ വീണ്ടും കോവിഡ് മരണങ്ങളും പുതിയ കേസുകളും റിപ്പോർട്ട് ചെയ്തത് ആരോഗ്യവകുപ്പിനെ ജാഗ്രതയിലാക്കി. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ സംസ്ഥാനത്ത് നാല് കോവിഡ് മരണങ്ങളും 12 പുതിയ കേസുകളും സ്ഥിരീകരിച്ചു. ജൂൺ 26 മുതൽ ജൂലൈ 16 വരെയുള്ള കാലയളവിലാണ് വിവിധ ജില്ലകളിലായി 12 പേർക്ക് രോഗം സ്ഥിരീകരിച്ചത്. മരണപ്പെട്ടവരിൽ മൂന്ന് പേർ കടപ്പ സ്വദേശികളും ഒരാൾ കാക്കിനാഡ സ്വദേശിയുമാണ്. നാല് പേർക്കും പ്രമേഹം, ഉയർന്ന […]
Read more

കളിക്കാൻ പോയതിന് അധ്യാപകൻ മർദിച്ചെന്ന് പരാതി; പൊലീസ് കേസെടുത്തു

പാലക്കാട്: പിടി പീരിയഡിൽ കളിക്കാൻ പോയതിന്റെ പേരിൽ കായികാധ്യാപകൻ മർദിച്ചെന്ന പരാതിയുമായി വിദ്യാർത്ഥികൾ. പാലക്കാട് കഞ്ചിക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. ആറാം ക്ലാസിലെ വിദ്യാർത്ഥികളാണ് കായികാധ്യാപകൻ സാദിഖിനെതിരെ പരാതി നൽകിയത്. കളിക്കാൻ പോയതിന്റെ പേരിൽ മർദിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. സംഭവത്തിൽ വാളയാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read more

സ്റ്റേഷനിലെ പ്രതികളെ മോചിപ്പിക്കാൻ ശ്രമം; പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ

തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതികളെ മോചിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ക്രൈം റെക്കോഡ് ബ്യൂറോ ഇൻസ്പെക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ചുള്ളിമാനൂർ സ്വദേശിയും ക്രൈം റെക്കോഡ് ബ്യൂറോ ഇൻസ്പെക്ടറുമായ യഹിയ (51)യാണ് അറസ്റ്റിലായത്. മുൻകരുതൽ അറസ്റ്റിലായ തന്റെ ബന്ധുക്കളെ വിട്ടയക്കണമെന്ന ആവശ്യവുമായി വെള്ളിയാഴ്ച ഉച്ചയോടെയാണ് യഹിയ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിയത്. പൊലീസ് തടഞ്ഞിട്ടും സെല്ലിന് മുന്നിൽ പേപ്പർ വിരിച്ച് പ്രതികൾക്കൊപ്പം കിടന്ന ഇയാൾ പിന്നീട് സെല്ലിനകത്ത് കയറിക്കിടന്നതായും പൊലീസ് അറിയിച്ചു. യഹിയയെ സെല്ലിൽ നിന്ന് പുറത്താക്കാൻ […]
Read more

പാലാ നഗരസഭയിൽ പ്രതിസന്ധി രൂക്ഷം; മൂന്നാം ദിനവും കൗൺസിൽ യോഗം മുടങ്ങി

കോട്ടയം: ക്വാറം തികയാത്തതിനാൽ പാലാ നഗരസഭാ കൗൺസിൽ യോഗം തുടർച്ചയായ മൂന്നാം ദിവസവും നടക്കാതെ പിരിഞ്ഞു. ജൂലൈ 21-ന് അവതരിപ്പിക്കാനിരിക്കുന്ന അവിശ്വാസ പ്രമേയത്തിന് മുന്നോടിയായി നഗരസഭയിലെ രാഷ്ട്രീയ അനിശ്ചിതത്വം കൂടുതൽ ശക്തമായിരിക്കുകയാണ്. ഭരണമുന്നണിയായ യു.ഡി.എഫിലെ കോൺഗ്രസ് അംഗങ്ങളും കോൺഗ്രസ് വിമതയായി വിജയിച്ച ഉപാധ്യക്ഷ മായാ രാഹുലും 12 ഇടതുപക്ഷ അംഗങ്ങളുമാണ് പ്രധാനമായും യോഗത്തിൽ നിന്ന് വിട്ടുനിന്നത്. അതേസമയം, വിട്ടുനിൽക്കുന്ന കോൺഗ്രസ് അംഗങ്ങളിലൊരാളായ സെബാസ്റ്റ്യൻ പനയ്ക്കൽ വെള്ളിയാഴ്ച നഗരസഭാ ഹാളിലെത്തിയത് ശ്രദ്ധേയമായി. നഗരസഭാധ്യക്ഷയ്ക്കെതിരേ കോൺഗ്രസ് അംഗങ്ങൾ നിലപാട് കടുപ്പിച്ചതോടെയാണ് […]
Read more

ഓപ്പറേഷൻ തൂഫാൻ; MDMA യുമായി യുവാവ് പിടിയിൽ

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെണ്ണല പേതാട്ടിപ്പറമ്പ് വീട്ടിൽ അനന്ദു (27) ആണ് പെരുമ്പാവൂർ എഎസ്‌പിയുടെ പ്രത്യേക അന്വേഷണസംഘവും കോടനാട് പോലീസും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് 0.556 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ കുറച്ചുനാളുകളായി അന്വേഷണസംഘം നിരീക്ഷിച്ചിരുന്നത്. കോടനാട് കാവുംപുറം മേഖലയിൽ വാടകവീട്ടിൽ താമസിച്ചിരുന്ന അനന്ദു രാത്രികാലങ്ങളിൽ സ്കൂട്ടറിൽ സഞ്ചരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ. പരിശോധനയ്ക്കിടെ പോലീസിനെ കണ്ട് […]
Read more

CSR വഴി 33.7 ലക്ഷം പേർക്ക് കൈത്താങ്ങായി മുത്തൂറ്റ് ഫിനാൻസ്

കൊച്ചി: സുസ്ഥിര വികസനവും സമഗ്രമായ സാമൂഹിക ക്ഷേമവും ലക്ഷ്യമിട്ട് മുത്തൂറ്റ് ഫിനാൻസ് 2026-27 സാമ്പത്തിക വർഷത്തെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടിലേക്ക് 174.03 കോടി രൂപ വകയിരുത്തി. 2025-26 സാമ്പത്തിക വർഷം സി.എസ്.ആർ പ്രവർത്തനങ്ങൾക്കായി 106.42 കോടി രൂപയാണ് കമ്പനി ചിലവഴിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, ഭവന നിർമ്മാണം, ഉപജീവന സഹായം, കായികം തുടങ്ങിയ മേഖലകളിലൂടെ രാജ്യത്തുടനീളം ഏകദേശം 33.7 ലക്ഷം ഗുണഭോക്താക്കൾക്കാണ് ഇതിൻ്റെ പ്രയോജനം ലഭിച്ചത്. വിദ്യാഭ്യാസ മേഖലയ്ക്ക് കൈത്താങ്ങായ മുത്തൂറ്റ് എം. ജോർജ്ജ് എക്സലൻസ് അവാർഡ്, […]
Read more

ഓൺലൈൻ വായ്പ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ

പാലക്കാട്: കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്ത്രീകളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേരെ പാലക്കാട് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശിയായ ബിബിനും സഹപ്രവർത്തക സൗമ്യയുമാണ് പിടിയിലായത്. പാലക്കാട് സ്വദേശിനിയുടെ പരാതിയെ തുടർന്ന് മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇരുവരും അറസ്റ്റിലായത്. ‘മഹാലക്ഷ്മി ഫിനാൻസ്’ എന്ന പേരിൽ ഓൺലൈനിൽ പരസ്യം നൽകി കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. അഞ്ച് ലക്ഷം രൂപയുടെ വായ്പയ്ക്ക് 75,000 രൂപ […]
Read more

മിഷൻ സമുദ്ര വിവാദം; ടാറ്റയുമായി കരാർ അന്തിമമായിട്ടില്ലെന്ന് സർക്കാർ

തിരുവനന്തപുരം: മിഷൻ സമുദ്രയുടെ ഭാഗമായി ടാറ്റ ഗ്രൂപ്പിന്റെ നിക്ഷേപവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ. മിഷൻ സമുദ്രയിലൂടെ വിവിധ പദ്ധതികളിലും വിവിധ നിക്ഷേപകരിലൂടെയും സംസ്ഥാനത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്ന ആകെ നിക്ഷേപ സാധ്യതയെയാണ് ഏകദേശം 10,000 കോടി രൂപയെന്ന് മുഖ്യമന്ത്രി പരാമർശിച്ചതെന്നും, ടാറ്റ ഗ്രൂപ്പുമായി അത്രയും തുകയുടെ ഏക നിക്ഷേപ കരാർ അന്തിമമായി ഉറപ്പിച്ചിട്ടില്ലെന്നും സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. മിഷൻ സമുദ്രയുടെ ഭാഗമായി കേരളത്തെ രാജ്യത്തെ പ്രമുഖ കപ്പൽ നിർമാണ-സമുദ്ര വ്യവസായ കേന്ദ്രമായി വികസിപ്പിക്കാനുള്ള സർക്കാരിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix