യൂട്യൂബർ അജു അലക്‌സിന് നേരെ ആക്രമണമെന്ന് പരാതി
കൊച്ചി: യൂട്യൂബർ അജു അലക്‌സിന് (ചെകുത്താൻ) നേരെ ആക്രമണമുണ്ടായതായി പരാതി. വ്യാഴാഴ്ച രാത്രി ഇടപ്പള്ളിയിലുണ്ടായ സംഭവത്തിൽ കളമശ്ശേരി പൊലീസ് അഞ്ചുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയപ്പോൾ പിന്തുടർന്നെത്തിയ സംഘമാണ് മർദിച്ചതെന്നാണ് അജു അലക്‌സിന്റെ പരാതി. നടൻ മോഹൻലാലിനെയും അദ്ദേഹത്തിന്റെ ആരാധകരെയും അധിക്ഷേപിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് ആക്രമണമെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മോഹൻലാലിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ അജു അലക്‌സിനെതിരെ നേരത്തേയും കേസ് രജിസ്റ്റർ ചെയ്തിരുന്നു. താരസംഘടനയായ ‘അമ്മ’യുടെ പരാതിയിൽ […]
Read more