Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

വൈദ്യപരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതി രക്ഷപ്പെട്ടു

കൊച്ചി: കളമശേരി പൊലീസ് മോഷണക്കേസിൽ അറസ്റ്റ് ചെയ്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. അസം സ്വദേശി അബ്ദുൽ അലി (24) ആണ് പൊലീസിനെ വെട്ടിച്ച് കടന്നത്. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരത്തേക്കാണ് ഇയാൾ ഓടി രക്ഷപ്പെട്ടത്. രക്ഷപ്പെടുമ്പോൾ പ്രതിയുടെ ഇരുകൈകളിലും വിലങ്ങുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്താൻ പൊലീസ് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. പച്ച ടി-ഷർട്ടും നീല ജീൻസുമാണ് ഇയാൾ ധരിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കളമശേരി മെട്രോ […]
Read more

27 വർഷമായി ഒളിവിലായിരുന്ന ഇരട്ട പൊലീസ് കൊലക്കേസ് പ്രതി പിടിയിൽ

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ മൂന്ന് പതിറ്റാണ്ട് മുമ്പ് നടന്ന ഇരട്ട പൊലീസ് കൊലപാതകക്കേസിലെ മുഖ്യപ്രതി 27 വർഷത്തിന് ശേഷം അറസ്റ്റിൽ. 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഭൂറയെ മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നാണ് പൊലീസ് പിടികൂടിയത്. 1999-ൽ ആഗ്രയിൽ നടന്ന ഒരു കൊള്ളശ്രമത്തിനിടെയാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭൂറ കുറച്ചുകാലം കാട്ടിൽ കഴിയുകയും പിന്നീട് മധ്യപ്രദേശിലേക്ക് കടക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഒളിവിൽ കഴിയുന്നതിനിടെ ‘ജമീൽ’ എന്ന വ്യാജപേരിൽ ജീവിച്ച ഇയാൾ […]
Read more

മദ്യലഹരിയിൽ കാറുമായി മരണപ്പാച്ചിൽ; യുവാവ് കസ്റ്റഡിയിൽ

കോഴിക്കോട്: മദ്യലഹരിയിൽ അമിതവേഗത്തിൽ കാർ ഓടിച്ച് നിരവധി വാഹനങ്ങൾക്കും വീടിനും നാശനഷ്ടമുണ്ടാക്കിയ യുവാവിനെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. പൂളക്കോട് സ്വദേശി നായർകുഴി അനീഷ് രാജുവാണ് പിടിയിലായത്. സംഭവം കഴിഞ്ഞ ദിവസം ഉച്ചയോടെ മുക്കം മാമ്പറ്റയിൽ നടന്നു. അഗസ്ത്യമുഴി ഭാഗത്തുനിന്ന് കുന്നമംഗലം ഭാഗത്തേക്ക് ഇന്നോവ കാറിൽ സഞ്ചരിക്കുകയായിരുന്ന അനീഷ് രാജു, അമിതവേഗത്തിലും അപകടകരമായ രീതിയിലും വാഹനം ഓടിച്ചെന്നാണ് പൊലീസ് പറയുന്നത്. അഗസ്ത്യമുഴി വളവിൽ ആദ്യം മറ്റൊരു കാറിൽ ഇടിച്ചെങ്കിലും വാഹനം നിർത്താതെ മുന്നോട്ടുപോയി. തുടർന്ന് വഴിയിലുണ്ടായ മറ്റ് വാഹനങ്ങൾക്കും […]
Read more

കുവൈത്തിലേക്ക് മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധം സജീവമെന്ന് സൈന്യം

കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ട് എത്തിയ മിസൈലുകളും ഡ്രോണുകളും രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തടഞ്ഞതായി കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു. ആക്രമണ മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്തുടനീളം സൈറണുകൾ മുഴക്കുകയും സുരക്ഷാ സംവിധാനങ്ങൾ ജാഗ്രത ശക്തമാക്കുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ ശത്രുവിന്റെ മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനം തകർത്തതിന്റെ ഭാഗമാണെന്ന് അധികൃതർ വ്യക്തമാക്കി. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ബന്ധപ്പെട്ട അധികാരികൾ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസവും […]
Read more

‘പാർലമെന്റ് മാർച്ച് രണ്ടാം സ്വാതന്ത്ര്യസമരം’; സോനം വാങ്‌ചുകിന്റെ ആഹ്വാനം

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നാളെ സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ചിനെ രാജ്യത്തിന്റെ “രണ്ടാം സ്വാതന്ത്ര്യസമരം” എന്ന് വിശേഷിപ്പിച്ച് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്. അനീതിയിൽനിന്നും ഭയത്തിൽനിന്നുമുള്ള സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടമാണിതെന്നും മാർച്ച് വൻ വിജയമാക്കണമെന്നും അദ്ദേഹം അനുയായികളോട് അഭ്യർഥിച്ചു. സഫ്‌ദർജങ് ആശുപത്രിയിൽ ചികിത്സയിലുള്ള വാങ്‌ചുക് ഭാര്യ ഗീതാഞ്ജലി ജെ. അംഗ്‌മോ മുഖേന തയ്യാറാക്കിയ സന്ദേശമാണ് അദ്ദേഹത്തിന്റെ എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. “ജൂലൈ 20 ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യസമരമാണ്. പേപ്പർ ചോർച്ച പോലുള്ള അനീതികളിൽനിന്നുള്ള സ്വാതന്ത്ര്യത്തിനും ഭയത്തിൽനിന്നുള്ള മോചനത്തിനുമുള്ള […]
Read more

VS അച്യുതാനന്ദന്റെ അനുസ്മരണ പതിപ്പ് പുറത്തിറക്കാതെ ദേശാഭിമാനി; ‘സാങ്കേതിക കാരണം’ എന്ന് വിശദീകരണം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സി.പി.ഐ.എം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ ലേഖനം ഉൾപ്പെടുത്തിയിരുന്ന വാരാന്തപ്പതിപ്പ് അച്ചടിച്ചെങ്കിലും വിതരണം ചെയ്തില്ലെന്ന് റിപ്പോർട്ട്. വി.എസിന്റെ മുൻ പ്രസ് സെക്രട്ടറി കെ.വി. സുധാകരൻ എഴുതിയ അനുസ്മരണ ലേഖനം ഉൾപ്പെട്ട പതിപ്പാണ് പ്രസിദ്ധീകരിക്കാതിരുന്നത്. സാധാരണ ഞായറാഴ്ചകളിൽ ദിനപത്രത്തോടൊപ്പം പുറത്തിറങ്ങുന്ന വാരാന്തപ്പതിപ്പ് ഇത്തവണ വിതരണം ചെയ്തില്ല. “സാങ്കേതിക കാരണങ്ങളാൽ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല” എന്ന വിശദീകരണമാണ് ദേശാഭിമാനി ഔദ്യോഗികമായി നൽകിയത്. ഇതിനിടെ, ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിൽ വാരാന്തപ്പതിപ്പിൽ ഉൾപ്പെടുത്തിയിരുന്ന ഫീച്ചറാണ് പ്രസിദ്ധീകരണം ഒഴിവാക്കാൻ […]
Read more

ജമ്മു കശ്മീരിൽ കനത്ത മഴയും മണ്ണിടിച്ചിലും; നാല് മരണം

ശ്രീനഗർ: ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലും മിന്നൽ പ്രളയവും വ്യാപക നാശനഷ്ടമുണ്ടാക്കി. ദുരന്തത്തിൽ നാല് പേർ മരിച്ചു. നിരവധി പേരെ കാണാതായതായി അധികൃതർ അറിയിച്ചു. പൂഞ്ച്, രജൗരി ജില്ലകളിൽ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് നൂറുകണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. പൂഞ്ചിലെ നൂനബന്ദി ഗ്രാമത്തിൽ വീട് തകർന്നുവീണ് നസിയ കൗസർ (28) മരിച്ചു. ഭർത്താവിനും മൂന്ന് മക്കൾക്കും പരിക്കേറ്റിട്ടുണ്ട്. മാറോട്ട് മേഖലയിൽ ഒരു പെൺകുട്ടി ഒഴുക്കിൽപ്പെട്ട് മരിക്കുകയും മറ്റൊരിടത്ത് […]
Read more

ആന്ധ്രയിൽ കോവിഡ് കേസുകൾ ഉയരുന്നു; ഒമിക്രോൺ RF.5 ഉപവകഭേദം സ്ഥിരീകരിച്ചു

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിൽ കോവിഡ്-19 കേസുകൾ വർധിക്കുന്നതിനിടെ രോഗബാധിതരുടെ എണ്ണം 16 ആയി. കഴിഞ്ഞ ഒരുമാസത്തിനിടെ നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ നടത്തിയ ജനിതക ശ്രേണീകരണ പരിശോധനയിൽ ഒമിക്രോൺ RF.5 ഉപവകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. കടപ്പ ജില്ലയിൽ നിന്ന് ശേഖരിച്ച കോവിഡ് പോസിറ്റീവ് സാമ്പിളുകൾ പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (NIV) അയച്ചാണ് പരിശോധന നടത്തിയത്. ലോകാരോഗ്യ സംഘടനയുടെ പതിവ് ജനിതക നിരീക്ഷണ പട്ടികയിലുള്ള വകഭേദമാണ് RF.5. സിംഗപ്പൂർ ഉൾപ്പെടെ ചില തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ […]
Read more

ജപ്പാൻ ഓപ്പൺ കിരീടവുമായി ചരിത്രമെഴുതി പി.വി. സിന്ധു

ടോക്യോ: ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി പി.വി. സിന്ധു. ടോക്യോയിൽ നടന്ന വനിതാ സിംഗിൾസ് ഫൈനലിൽ ലോക മൂന്നാം നമ്പർ താരമായ ജപ്പാന്റെ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് ലോക 11-ാം നമ്പർ താരമായ സിന്ധു കിരീടം ചൂടിയത്. 21-14, 21-17 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം. ഇതോടെ യമഗുച്ചിക്കെതിരെ ഏറ്റുമുട്ടിയ 30 മത്സരങ്ങളിൽ 16-ാം ജയവും സിന്ധു സ്വന്തമാക്കി. കഴിഞ്ഞ പത്ത് ഏറ്റുമുട്ടലുകളിൽ ഏഴിലും […]
Read more

ഗൂഗിൾ പേയുടെ വ്യാജ സ്‌ക്രീൻഷോട്ട് കാട്ടി തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

മലപ്പുറം: ഗൂഗിൾ പേ വഴി പണമടച്ചതായി വ്യാജ സ്‌ക്രീൻഷോട്ട് കാണിച്ച് സ്വർണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം വെളിയംകോട് സ്‌കൂൾപടി പുളിക്കൽ സ്വദേശി ജംഷാദ് (29) നെയാണ് പെരുമ്പടപ്പ് പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. പെരുമ്പടപ്പിലെ ഒരു ജ്വല്ലറിയിൽ നിന്ന് ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന സ്വർണം വാങ്ങിയ ശേഷം ഗൂഗിൾ പേ വഴി പണം കൈമാറിയെന്ന വ്യാജ സ്‌ക്രീൻഷോട്ട് കാണിച്ചാണ് ഇയാൾ കടയിൽ നിന്ന് രക്ഷപ്പെട്ടത്. സമാന രീതിയിൽ മറ്റൊരു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix