Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

പറവൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കൊച്ചി: പറവൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അയ്യമ്പിള്ളി സ്വദേശി ധീരജ് (22) ആണ് മരിച്ചത്. പറവൂരിലെ പ്രഭുസ് തിയറ്ററിന് സമീപമാണ് അപകടമുണ്ടായത്. പറവൂരിൽ നിന്ന് ചെറായി ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ധീരജിനെ മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാർ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ ധീരജിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. കൊച്ചിൻ ഷിപ്യാർഡിലെ ജീവനക്കാരനായിരുന്നു ധീരജ്. അയ്യമ്പിള്ളി ആവോട്ടിൽ ശിവന്റെയും പ്രീതിയുടെയും മകനാണ്. സഹോദരൻ: സൂരജ് (ദുബൈ). സംസ്കാരം ഇന്ന് […]
Read more

കരുതൽ തടങ്കൽ കഴിഞ്ഞിറങ്ങിയ യുവാവ് വധശ്രമക്കേസിൽ അറസ്റ്റിൽ

തിരുവനന്തപുരം: കരുതൽ തടങ്കൽ കാലാവധി പൂർത്തിയാക്കി ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ യുവാവിനെ വധശ്രമക്കേസിൽ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാറ്റുമുക്ക് സ്വദേശി മുഹമ്മദ് കൽഫാൻ (26) ആണ് പിടിയിലായത്. കഴിഞ്ഞ 16-ന് ഉച്ചയ്ക്ക് മേനംകുളം ചിറ്റാറ്റുമുക്കിൽ സച്ചിനെയും സുഹൃത്തുക്കളെയും വീടിന് മുന്നിൽവച്ച് വാൾ ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കഴക്കൂട്ടത്തെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. രാസലഹരിയും കഞ്ചാവും വിൽപന […]
Read more

കിളിമാനൂരിൽ ടെമ്പോ ട്രാവലർ ലോറിയിൽ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കിളിമാനൂർ–പാപ്പാല പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തൃശൂരിൽ നിന്ന് കുട്ടികളുടെ കളിപ്പാട്ടങ്ങളുമായി തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയാണ് ടെമ്പോ ട്രാവലർ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചത്. അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികളുടെ ആത്മഹത്യാശ്രമം

കൊച്ചി: കൊച്ചി ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആംബുലൻസ് ഡ്രൈവറായ വിനുവും ഭാര്യ ബിൻസിയുമാണ് കോടതിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസിനുള്ളിൽ വിഷം കഴിച്ചത്. ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ദമ്പതികൾക്കെതിരെ രജിസ്റ്റർ ചെയ്ത പീഡനപരാതി വ്യാജമാണെന്ന് ആരോപിച്ചാണ് ആത്മഹത്യാശ്രമമെന്നാണ് പ്രാഥമിക വിവരം. പരാതിക്കാരന്റെ ബന്ധുവായ ജഡ്ജിയും പോലീസും കള്ളക്കേസിൽ കുടുക്കാൻ കൂട്ടുനിന്നുവെന്നും കേസ് ഒത്തുതീർപ്പാക്കാൻ സ്വർണം ആവശ്യപ്പെട്ടെന്നുമുള്ള ആരോപണങ്ങൾ ഇവർ ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിന് മുമ്പ് തയ്യാറാക്കിയ […]
Read more

ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ അനിശ്ചിതകാല സമരം ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ ടാക്സി, കാർ ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്. നിരക്ക് പരിഷ്‌കരണം, ബൈക്ക് ടാക്സി സർവീസ് അവസാനിപ്പിക്കൽ, തൊഴിൽസുരക്ഷ ഉറപ്പാക്കൽ എന്നിവയുൾപ്പെടെ 11 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇതോടെ വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന നിരവധി ടാക്സികൾ സർവീസ് നിർത്തിവെച്ചു. മുൻകൂട്ടി അറിയിക്കാതെ ഡ്രൈവർമാരെ പ്ലാറ്റ്ഫോമിൽ നിന്ന് ബ്ലോക്ക് ചെയ്യുന്ന നടപടി അവസാനിപ്പിക്കുക, ഇന്ധനവില വർധന കണക്കിലെടുത്ത് ഏകീകൃതവും യുക്തിസഹവുമായ നിരക്ക് നടപ്പാക്കുക, കമ്പനികൾ ഈടാക്കുന്ന ഉയർന്ന കമ്മീഷൻ കുറയ്ക്കുക തുടങ്ങിയ […]
Read more

തിരുവനന്തപുരത്ത് 17കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കല്ലറയിൽ 17കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറ്റിമൂട് അനു മന്ദിരത്തിൽ അഖിൽ (17) ആണ് മരിച്ചത്. കല്ലറ ജംഗ്ഷനിലെ എംജിഎം ടവറിന്റെ മൂന്നാം നിലയിലെ സ്റ്റെയർകെയ്‌സിന്റെ ജനൽ കമ്പിയിലാണ് അഖിലിനെ കണ്ടെത്തിയത്. ഇന്നലെ രാത്രി 11.30ഓടെ വീട്ടിൽ നിന്ന് പുറത്തുപോയ അഖിൽ ഏറെ നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് സഹോദരൻ അക്ഷയ് സുഹൃത്തുക്കളുമായി ചേർന്ന് തിരച്ചിൽ നടത്തി. തുടർന്ന് എംജിഎം ടവറിൽ നിന്ന് അഖിലിനെ കണ്ടെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലസ് ടു […]
Read more

മംഗളൂരു–തിരുവനന്തപുരം എക്‌സ്പ്രസിൽ തർക്കം; ടി.ടി.ഇ.ക്കും യാത്രക്കാരിക്കുമെതിരെ കേസ്

ഷൊർണൂർ: മംഗളൂരു–തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ ടിക്കറ്റ് പരിശോധനയ്ക്കിടെ ടി.ടി.ഇ.യും യാത്രക്കാരിയും തമ്മിൽ തർക്കം. സംഭവത്തിൽ ഇരുവരും പരസ്പരം മർദിച്ചെന്ന് പരാതി നൽകിയതിനെ തുടർന്ന് ഷൊർണൂർ റെയിൽവേ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകിട്ട് ഫറോക്ക് സ്റ്റേഷനിലാണ് സംഭവം. ഫറോക്കിൽ നിന്ന് കുറ്റിപ്പുറത്തേക്ക് ജനറൽ ടിക്കറ്റെടുത്ത പട്ടിത്തറ സ്വദേശിനി ശ്രുതി (30) റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. റിസർവേഷൻ കോച്ചിൽ നിന്ന് ജനറൽ കോച്ചിലേക്ക് മാറാൻ ടി.ടി.ഇ. എസ്. സുജിത്ത് (38) നിർദേശിച്ചതിനെ തുടർന്ന് വാക്കുതർക്കമുണ്ടായെന്നും പിന്നീട് […]
Read more

അഭിഷേക് ബാനർജിക്ക് ഹൈക്കോടതിയുടെ താത്കാലിക ആശ്വാസം

കൊൽക്കത്ത: ടി.എം.സി ദേശീയ ജനറൽ സെക്രട്ടറിയും ഡയമണ്ട് ഹാർബർ എംപിയുമായ അഭിഷേക് ബാനർജിക്ക് കൊൽക്കത്ത ഹൈക്കോടതിയിൽ നിന്ന് താത്കാലിക ആശ്വാസം. അദ്ദേഹത്തിന്റെ എംപി ഓഫീസ് കെട്ടിടം പൊളിച്ചുനീക്കിയ നടപടി അടിയന്തരമായി നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സൗത്ത് 24 പർഗാന ജില്ലയിലെ അംതാലയിലെ ഓഫീസ് അനധികൃത നിർമാണമാണെന്നാരോപിച്ച് ശനിയാഴ്ച പ്രാദേശിക ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കൽ ആരംഭിച്ചിരുന്നു. ഹർജി വീണ്ടും പരിഗണിക്കുന്നതുവരെ തൽസ്ഥിതി തുടരണമെന്ന് എല്ലാ കക്ഷികൾക്കും കോടതി നിർദേശം നൽകി. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പരിഗണനയ്ക്കുള്ള […]
Read more

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറൽ പെൺകുട്ടി വീണ്ടും സ്റ്റേഷനിൽ

കൊച്ചി: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കുംഭമേളയിലൂടെ ശ്രദ്ധ നേടിയ യുവതി വീണ്ടും എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തി. യുവതിയെയും ഭർത്താവിനെയും ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ അനുവദിച്ചിരുന്ന പൊലീസ് സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് സംരക്ഷണം വീണ്ടും ആവശ്യപ്പെട്ടത്. തന്റെ പാസ്‌പോർട്ടും പണവും പിതാവും സംഘവും അപഹരിച്ചെന്നാണ് യുവതി പൊലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നത്. യുവതിയും ഭർത്താവും നൽകിയ വിലാസത്തിലും ഫോൺ നമ്പറിലും ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും, ഇത് യുവതിയുടെ പതിവ് രീതിയാണെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചിരുന്നത്. തുടർന്ന്, യുവതി […]
Read more

ചോദ്യം ചെയ്യലിന്റെ മറവിൽ യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച കോൺസ്റ്റബിൾ അറസ്റ്റിൽ

കോയമ്പത്തൂർ: ചോദ്യം ചെയ്യലെന്ന പേരിൽ യുവതിയെ ലൈംഗികമായി അധിക്ഷേപിക്കുകയും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും ചെയ്ത കേസിൽ തുടിയല്ലൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ വിനോദ് കുമാർ അറസ്റ്റിലായി. സംഭവത്തിൽ നേരത്തെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. ജൂലൈ 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി സുഹൃത്തിനൊപ്പം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന വിനോദ് കുമാർ ഇവരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തതായി പരാതിയിൽ പറയുന്നു. തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനെന്ന പേരിൽ യുവതിയെ സുഹൃത്തിൽ നിന്ന് മാറ്റിനിർത്തിയ കോൺസ്റ്റബിൾ അശ്ലീല പരാമർശങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix