ന്യൂയോർക്കിൽ ലീജനേഴ്സ് രോഗവ്യാപനം; 76 പേർക്ക് രോഗബാധ, നാല് മരണം
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിൽ ലീജനേഴ്സ് രോഗം വ്യാപിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെ 76 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ന്യൂയോർക്ക് ഹെൽത്ത് ഡിപ്പാർട്മെന്റ് വ്യക്തമാക്കി. കാർനെഗി ഹിൽ, യോർക്വില്ലെ മേഖലകളിലാണ് കൂടുതൽ കേസുകൾ കണ്ടെത്തിയത്. ജൂലൈ 20 വരെയുള്ള കണക്കുകൾ പ്രകാരം രോഗബാധിതരിൽ ഏഴുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി കൂളിംഗ് ടവറുകളും മറ്റ് ജലവിതരണ സംവിധാനങ്ങളും ആരോഗ്യ അധികൃതർ പരിശോധിച്ചുവരികയാണ്. ന്യൂയോർക്കിൽ ഇതിന് മുമ്പും ലീജനേഴ്സ് രോഗവ്യാപനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. […]
Read more