Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

വനിതാ സംവരണത്തിന് പിന്തുണ; മണ്ഡല പുനർനിർണയത്തിൽ വ്യക്തത തേടി DMK

ന്യൂഡൽഹി: ലോക്‌സഭയിൽ 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെങ്കിലും, അതുമായി ബന്ധപ്പെട്ട മണ്ഡല പുനർനിർണയ നടപടികളിൽ കേന്ദ്ര സർക്കാർ വ്യക്തത വരുത്തണമെന്ന് ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) ആവശ്യപ്പെട്ടു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവകക്ഷി യോഗത്തിലാണ് പാർട്ടി ഇക്കാര്യം ഉന്നയിച്ചത്. സെൻസസും മണ്ഡല പുനർനിർണയവും പൂർത്തിയാകുന്നതുവരെ കാത്തിരിക്കാതെ, നിലവിലെ ലോക്‌സഭ അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ തന്നെ വനിതാ സംവരണം ഉടൻ നടപ്പാക്കണമെന്ന് ഡി.എം.കെ എം.പി തിരുച്ചി ശിവ ആവശ്യപ്പെട്ടു. മണ്ഡല പുനർനിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ […]
Read more

300 കോടി നിക്ഷേപത്തട്ടിപ്പ്; BSNL സഹകരണ സംഘം കേസിൽ ഇ.ഡി അന്വേഷണം വീണ്ടും

തിരുവനന്തപുരം: ബി.എസ്.എൻ.എൽ എൻജിനീയേഴ്സ് സഹകരണ സംഘത്തിലെ 300 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം പുനരാരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട പരാതികളും ആരോപണങ്ങളും ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. തിരുവനന്തപുരം ജില്ലാ സെൻട്രൽ ഗവൺമെന്റ് പെൻഷനേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 3.78 കോടി രൂപയും തട്ടിപ്പിൽ ഉൾപ്പെട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇ.ഡി സംഘം തിരുവനന്തപുരത്തെത്തി രേഖകളും മൊഴികളും ശേഖരിച്ചു. നിലവിലെ ഭരണസമിതി അംഗങ്ങളിൽ നിന്ന് വിവരങ്ങൾ തേടിയ അന്വേഷണസംഘം സൊസൈറ്റിയുടെ രേഖകളും വിശദമായി പരിശോധിച്ചു. […]
Read more

വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന ഹർജി; കേന്ദ്രത്തിന് നോട്ടീസ്

ന്യൂഡൽഹി: ലഡാക്കിന് പ്രത്യേക പദവി ആവശ്യപ്പെട്ടുള്ള സമരത്തിനിടെ ചികിത്സയിൽ കഴിയുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുകിന്റെ ആരോഗ്യനില സംബന്ധിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി. ഭാര്യ ഗീതാഞ്ജലി ആങ്‌മോ നൽകിയ അടിയന്തര ഹർജി പരിഗണിച്ച കോടതി, ഉടൻ ആശുപത്രി മാറ്റാൻ നിർദേശിക്കാതെ കേന്ദ്രത്തിന് നോട്ടീസ് നൽകുകയായിരുന്നു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. നിലവിൽ സഫ്ദർജംഗ് സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാങ്ചുകിനെ കുടുംബം നിർദേശിക്കുന്ന സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. […]
Read more

ഇന്ത്യയിൽ ZEE5-ന്റെ ബിഗ് സർപ്രൈസ്; ഏഴ് ഭാഷകളിലായി വമ്പൻ സിനിമകളും സീരീസുകളും വരുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ സ്വദേശീയ OTT പ്ലാറ്റ്ഫോമായ ZEE5, ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവും വലിയ മൾട്ടിലിംഗ്വൽ കണ്ടന്റ് സ്ലേറ്റ് പ്രഖ്യാപിച്ചു.ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, മലയാളം, കന്നഡ, ബംഗ്ലാ എന്നീ 7 ഭാഷകളിലായി നൂറിലധികം സിനിമകളും വെബ് സീരീസുകളുമാണ് സീ 5 പ്രഖ്യാപിച്ചിരിക്കുന്നത്. ​സിനിമകൾക്ക് പുറമെ ലൈവ് സ്പോർട്സ്, ആനിമേഷൻ, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ, എഐ (AI) സാങ്കേതികവിദ്യയിലുള്ള കഥകൾ എന്നിവയും ഇതിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും.ഇന്ത്യയിലെ മുൻനിര പ്രൊഡക്ഷൻ ഹൗസുകളായ ജിയോ സ്റ്റുഡിയോസ്, മഡോക്ക് ഫിലിംസ്, അന്നപൂർണ […]
Read more

ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ ഭാര്യയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവിനെ മൂന്നുദിവസത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. സീലംപുർ സ്വദേശിയായ സലിം (52) ആണ് അറസ്റ്റിലായത്. 45-കാരിയായ ഭാര്യയ്ക്ക് സഹപ്രവർത്തകനുമായി അവിഹിതബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ സ്ത്രീയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പ്രതിയെ കണ്ടെത്താൻ പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും മറ്റ് വിവരങ്ങളും പരിശോധിച്ച അന്വേഷണസംഘം […]
Read more

റിമാൻഡ് പ്രതി സബ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു

ഇടുക്കി: എൻ.ഡി.പി.എസ്. കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന യുവാവ് തൊടുപുഴ മുട്ടം സബ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം സ്വദേശിയായ യുവാവാണ് ടോയ്ലറ്റ് ക്ലീനർ കുടിച്ച് ആത്മഹത്യാശ്രമം നടത്തിയതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ജയിൽ അധികൃതർ ഉടൻ യുവാവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ഇയാൾ ചികിത്സയിൽ തുടരുകയാണ്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll […]
Read more

വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ നൽകിയില്ല; ഹോസ്റ്റലിന് പിഴയിട്ട് ഉപഭോക്തൃ കോടതി

ന്യൂഡൽഹി: വാഗ്ദാനം ചെയ്ത ഗുണനിലവാരമുള്ള ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തിയ ഹോസ്റ്റൽ അധികൃതർക്കെതിരെ ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നടപടി സ്വീകരിച്ചു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ബി.ടെക് പഠനത്തിനെത്തിയ വിദ്യാർഥിക്ക് 30,000 രൂപയും അതിന് 9 ശതമാനം വാർഷിക പലിശയും, കൂടാതെ നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാനാണ് കമ്മീഷന്റെ ഉത്തരവ്. ഹിമാചൽ പ്രദേശിലെ കാംഗ്ര സ്വദേശിയായ റാവത് എന്ന വിദ്യാർഥിയാണ് പരാതിക്കാരൻ. അഡ്വ. അനികേത് താക്കൂർ മുഖേനയാണ് അദ്ദേഹം ഉപഭോക്തൃ […]
Read more

കേതൻ കൊലക്കേസിൽ കൂടുതൽ നിർണായക വിവരങ്ങൾപുറത്ത്

മുംബൈ: പുണെയിലെ ലൊഹാഗഡ് കോട്ടയിൽ നിന്ന് യുവവ്യവസായി കേതൻ അഗർവാളിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. പ്രതിശ്രുതവധു സിയയും ആൺസുഹൃത്ത് ചേതനും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ, കോട്ടയിൽ നിന്ന് തള്ളിയിടുന്നതിന് മുമ്പ് കേതനെ ആക്രമിക്കാനും കൊലപ്പെടുത്താനും നിരവധി മാർഗങ്ങൾ ഇരുവരും ആലോചിച്ചിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പുണെ റൂറൽ പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, കേതനെ ആക്രമിക്കാൻ മൂന്നാമതൊരാളെ വാടകയ്‌ക്കെടുക്കുന്നതും ഇരുവരും പരിഗണിച്ചിരുന്നു. കയ്യും […]
Read more

വൈദ്യപരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതി രക്ഷപ്പെട്ടു

കൊച്ചി: കളമശേരി പൊലീസ് മോഷണക്കേസിൽ അറസ്റ്റ് ചെയ്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. അസം സ്വദേശി അബ്ദുൽ അലി (24) ആണ് പൊലീസിനെ വെട്ടിച്ച് കടന്നത്. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരത്തേക്കാണ് ഇയാൾ ഓടി രക്ഷപ്പെട്ടത്. രക്ഷപ്പെടുമ്പോൾ പ്രതിയുടെ ഇരുകൈകളിലും വിലങ്ങുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്താൻ പൊലീസ് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. പച്ച ടി-ഷർട്ടും നീല ജീൻസുമാണ് ഇയാൾ ധരിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കളമശേരി മെട്രോ […]
Read more

27 വർഷമായി ഒളിവിലായിരുന്ന ഇരട്ട പൊലീസ് കൊലക്കേസ് പ്രതി പിടിയിൽ

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ മൂന്ന് പതിറ്റാണ്ട് മുമ്പ് നടന്ന ഇരട്ട പൊലീസ് കൊലപാതകക്കേസിലെ മുഖ്യപ്രതി 27 വർഷത്തിന് ശേഷം അറസ്റ്റിൽ. 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഭൂറയെ മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നാണ് പൊലീസ് പിടികൂടിയത്. 1999-ൽ ആഗ്രയിൽ നടന്ന ഒരു കൊള്ളശ്രമത്തിനിടെയാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭൂറ കുറച്ചുകാലം കാട്ടിൽ കഴിയുകയും പിന്നീട് മധ്യപ്രദേശിലേക്ക് കടക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഒളിവിൽ കഴിയുന്നതിനിടെ ‘ജമീൽ’ എന്ന വ്യാജപേരിൽ ജീവിച്ച ഇയാൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix