മരത്താക്കരയിൽ KSRTC ബസ് അപകടം; ഡ്രൈവർക്ക് പരിക്ക്
തൃശ്ശൂർ: മരത്താക്കരയിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി. ബസ് മുന്നിലോടിയ ലോറിക്ക് പിന്നിലിടിച്ച് അപകടം. അപകടത്തിൽ ചേർത്തല സ്വദേശിയായ ബസ് ഡ്രൈവർ രഞ്ജിത്തിന് കാൽമുട്ടിന് പരിക്കേറ്റു. എറണാകുളത്തുനിന്ന് പഴനിയിലേക്ക് പോകുകയായിരുന്ന ബസാണ് ശനിയാഴ്ച രാവിലെ 10.30ഓടെ അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന 44 യാത്രക്കാരിൽ ചിലർക്കും നിസ്സാര പരിക്കേറ്റതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം തുടർനടപടികൾ സ്വീകരിച്ചു.
Read more