Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

വിഴിഞ്ഞം സ്വര്‍ണ്ണപ്പണയ തട്ടിപ്പ്; അന്വേഷണം ഡി.സി.ആർ.ബിക്ക് കൈമാറി

തിരുവനന്തപുരം: വിഴിഞ്ഞത്തെ സ്വർണപ്പണയ സ്ഥാപനത്തിലെ രണ്ട് ജീവനക്കാരികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയ്ക്ക് (ഡി.സി.ആർ.ബി.) കൈമാറി. കേസിലെ പ്രതിയായ സിന്ധു കുമാരിയുടെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന പ്രാഥമിക കണ്ടെത്തലിനെ തുടർന്നാണ് നടപടി. വിഴിഞ്ഞം പൊലീസ് ശേഖരിച്ച അന്വേഷണ റിപ്പോർട്ടുകളും രേഖകളും ഡി.സി.ആർ.ബിക്ക് കൈമാറിയിട്ടുണ്ട്. സിന്ധു കുമാരിക്ക് ഒറ്റയ്ക്ക് ഇത്രയും വലിയ തട്ടിപ്പ് നടത്താൻ സാധിക്കുമോയെന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. പ്രതിക്ക് പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോയെന്നും സാമ്പത്തിക ഇടപാടുകളിൽ മറ്റ് ബന്ധങ്ങളുണ്ടോയെന്നും വിശദമായി […]
Read more

ക്ഷേത്രദർശനത്തിനിടെ യുവാവിനെ വെട്ടിക്കൊന്നു; ഭാര്യയും കാമുകനും അറസ്റ്റിൽ

അമരാവതി: ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ക്ഷേത്രദർശനത്തിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കൃഷ്ണഗിരി സ്വദേശി രമേശ് (23) ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന മണിക്കൂറുകൾക്കകം ഡിജിറ്റൽ തെളിവുകളും സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ ലൊക്കേഷൻ വിവരങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെയാണ് പ്രതികൾ പിടിയിലായത്. ഹോസൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന രമേശ് രണ്ട് വർഷം മുമ്പാണ് ഹാസിനി (19)യെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് ഒരു കുഞ്ഞുമകളുണ്ട്. എന്നാൽ ഹാസിനി […]
Read more

തൃശൂരിൽ ഓറഞ്ച് അലർട്ട്; മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത

തിരുവനന്തപുരം: തൃശൂർ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ, വടക്കൻ ഒഡീഷ–പശ്ചിമ ബംഗാൾ തീരങ്ങൾക്ക് മുകളിലായി രൂപപ്പെട്ടിരുന്ന ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറിയിട്ടുണ്ട്. ഇത് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വടക്കൻ ഒഡീഷയിലേക്കും പശ്ചിമ ബംഗാളിലെ ഗംഗാ സമതല പ്രദേശങ്ങളിലേക്കും വടക്ക്-പടിഞ്ഞാറ് ദിശയിൽ നീങ്ങാൻ സാധ്യതയുണ്ടെന്നും […]
Read more

മെസിയിൽ നിന്ന് യമാലിലേക്ക്; ചരിത്രമായി വൈറൽ ചിത്രം

ന്യൂയോര്‍ക്ക്: കളിക്കളത്തിൽ തൊട്ടതെല്ലാം പൊന്നാക്കിയ ലിയോണൽ മെസിയുടെ യുഗം അവസാനത്തിലേക്ക് നീങ്ങുമ്പോൾ, അദ്ദേഹത്തിന്റെ പകരക്കാരനായി ഉയർന്നുവരുന്ന പേരാണ് ലമീൻ യമാൽ. ലോക ഫുട്ബോളിലെ പുതിയ തലമുറയുടെ മുഖമായി മാറിയ യമാൽ, ഒരുകാലത്ത് മെസിയുടെ കൈകളിൽ കുളിച്ച കുഞ്ഞായിരുന്നുവെന്നതാണ് ആരാധകരെ ഇന്നും വിസ്മയിപ്പിക്കുന്ന യാദൃച്ഛികത. 2007-ൽ കറ്റലൻ ദിനപത്രമായ “ദിയാരിയോ സ്‌പോർട്ട്” യുണിസെഫുമായി ചേർന്ന് പുറത്തിറക്കിയ കലണ്ടറിനായി ഫോട്ടോഗ്രാഫർ ജോവാൻ മോൻഫോർട്ട് പകർത്തിയ ചിത്രത്തിലാണ് 20-കാരനായ മെസി, ഏതാനും മാസങ്ങൾ മാത്രം പ്രായമായിരുന്ന ലമീൻ യമാലിനെ കുളിപ്പിക്കുന്നത്. അന്ന് […]
Read more

ഗണേഷ്‌കുമാറിന്റെ ലൈസൻസിൽ നിന്ന് ‘എം.എൽ.എ.’ വിശേഷണം നീക്കും

തിരുവനന്തപുരം: മുൻ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ ഡ്രൈവിങ് ലൈസൻസിൽ പേരിനൊപ്പം ചേർത്തിരിക്കുന്ന ‘എം.എൽ.എ.’ എന്ന വിശേഷണം നീക്കാൻ ഗതാഗതവകുപ്പ് തീരുമാനിച്ചു. ലൈസൻസിൽ ഇത്തരത്തിൽ പദവി ഉൾപ്പെടുത്തിയത് നിയമപരമായി അനുവദനീയമല്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. 18 വയസ് പൂർത്തിയാകാൻ നാല് മാസം ബാക്കിയിരിക്കെ ഗണേഷ്‌കുമാർ ഡ്രൈവിങ് ലൈസൻസ് നേടിയതെങ്ങനെയെന്ന കാര്യവും മോട്ടോർ വാഹനവകുപ്പ് പരിശോധിക്കുന്നുണ്ട്. ദക്ഷിണമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർക്കാണ് അന്വേഷണച്ചുമതല. ലൈസൻസ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കും. ലൈസൻസ് അനുവദിക്കുന്നതിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയാൽ […]
Read more

മതചടങ്ങുകളിൽ പൊലീസ് യൂണിഫോമിൽ പങ്കെടുക്കുന്നത് വിലക്കിയ ഡിജിപി സർക്കുലറിന് ഒരു മാസത്തേക്ക് സ്റ്റേ

ന്യൂഡൽഹി: മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും നിയമപരിപാലന ചുമതലയില്ലാതെ പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ പങ്കെടുക്കുന്നത് വിലക്കിയ സംസ്ഥാന പൊലീസ് മേധാവിയുടെ സർക്കുലർ കേരള ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവി രാവാഡ ചന്ദ്രശേഖർ പുറത്തിറക്കിയ സർക്കുലർ ചോദ്യം ചെയ്ത് ഡോ. പി.എസ്. മഹേന്ദ്ര കുമാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. തിരുവിതാംകൂറിലെയും കൊച്ചിയിലെയും നിരവധി ക്ഷേത്രങ്ങളിലെ മതചടങ്ങുകളിൽ പൊലീസ് ഉദ്യോഗസ്ഥർ […]
Read more

80 ലക്ഷം രൂപ നൽകി മോചിപ്പിച്ചയാൾ ലഹരിക്കടത്തിൽ പിടിയിൽ

കണ്ണൂർ: വിദേശ ജയിലിൽ നിന്ന് മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചയാളെ ലഹരിമരുന്ന് കടത്തുന്നതിനിടെ ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കരിക്കോട്ടക്കരി വിളയാങ്കോട് സ്വദേശിയായ ടി. ഫസലുദ്ദീനാണ് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്നതിനിടെ പിടിയിലായത്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്നതിനിടെ മംഗളൂരു സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിച്ചിരുന്ന ഫസലുദ്ദീൻ ഏകദേശം പത്ത് വർഷത്തോളം സൗദി ജയിലിലായിരുന്നു. തുടർന്ന് കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ച് നാട്ടുകാരും സന്നദ്ധ സംഘടനകളും ചേർന്ന് സമിതി രൂപീകരിക്കുകയും നിയമസഹായം ഉൾപ്പെടെ ഒരുക്കുകയും […]
Read more

ആമിർ ഖാനെതിരെ വധഭീഷണി; കൊലപ്പെടുത്തുന്നവർക്ക് അഞ്ച് കോടി രൂപ വാഗ്ദാനം

മുംബൈ: ബോളിവുഡ് താരം ആമിർ ഖാനെതിരെ ഗുരുതര വധഭീഷണി ഉയർന്നു. അയോധ്യ തപസ്വി ഛാവണി പീഠാധീശ്വർ ജഗദ്ഗുരു പരമഹംസ് ആചാര്യയാണ് ആമിർ ഖാനെ കൊലപ്പെടുത്തുന്നവർക്ക് അഞ്ച് കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആമിർ ഖാന്റെ വ്യക്തിജീവിതത്തെയും വിവാഹങ്ങളെയും ചൊല്ലി ഉയർന്ന വിവാദങ്ങൾക്കിടെയാണ് പരമഹംസ് ആചാര്യയുടെ പരാമർശം. മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ ആമിർ ഖാനെതിരെ നടത്തിയ വിമർശനത്തെ പിന്തുണച്ചുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. ആമിർ ഖാൻ മൂന്ന് തവണ വിവാഹിതനായതും മൂന്ന് പേരും […]
Read more

സ്വർണ പണയ തട്ടിപ്പ് കേസ്; പൊലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം

തിരുവനന്തപുരം: സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികൾ പൊലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണം. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ നിതിൻ, ആന്റണി എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ചാണ് ആക്രമണം നടന്നത്. പരിക്കേറ്റ ഇരുവരെയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാറനല്ലൂർ അംബേദ്കർ കോളനിക്ക് സമീപത്തായിരുന്നു സംഭവം. സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബാലരാമപുരം സ്വദേശിയായ സനോജിനെ നെയ്യാറ്റിൻകര […]
Read more

ട്രെയിനിൽ മൊബൈൽ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂരിൽ പിടിയിൽ

കണ്ണൂർ: കോഴിക്കോട്–മംഗലാപുരം ട്രെയിനിൽ യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവിനെ കണ്ണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. മാടായി സ്വദേശിയായ വിജു (37) ആണ് പിടിയിലായത്. കണ്ണൂർ റെയിൽവേ സ്റ്റേഷനും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്നയാളാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കോഴിക്കോട്–മംഗലാപുരം ട്രെയിനിൽ കണ്ണൂരിൽ നിന്ന് കയറിയ കാസർകോട് സ്വദേശിയായ യാത്രക്കാരന്റെ മൊബൈൽ ഫോൺ സീറ്റിൽ വെച്ചിരുന്ന കവറോടെയാണ് വിജു തട്ടിയെടുത്തത്. ട്രെയിൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix