150 കോടി രൂപയുടെ സ്വത്തുതർക്കം; പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തി മകൻ
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സ്വത്ത് തർക്കത്തെ തുടർന്ന് മകൻ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയതായി പൊലീസ്. മോദിനഗറിലെ ബുഡാന ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ഹരിഓം ചൗധരി (52) കൊല്ലപ്പെട്ട കേസിൽ മൂത്തമകൻ നിഖിൽ (32) ഒളിവിലാണെന്നും ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പൊലീസിന്റെ വിവരമനുസരിച്ച്, ഏകദേശം 150 കോടി രൂപയുടെ ആസ്തിയുള്ള ഹരിഓം ചൗധരിക്ക് 75 ഏക്കർ ഭൂമിയും ഡൽഹി–മീററ്റ് റോഡിൽ വ്യാപാര സ്ഥാപനങ്ങളും ഉണ്ടായിരുന്നു. നിഖിലിന് നേരത്തേ 25 ഏക്കർ ഭൂമിയും ചന്തയിലെ ചില […]
Read more