Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

MSMEകൾക്ക് പ്രവർത്തന മൂലധനം ഉറപ്പാക്കാൻ സപ്ലൈ ചെയിൻ ഫിനാൻസ് ബിസിനസ്സുമായി ഗോദ്‌റെജ് ക്യാപ്പിറ്റൽ

കൊച്ചി: ഗോദ്‌റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ധനകാര്യ വിഭാഗമായ ഗോദ്‌റെജ് ക്യാപ്പിറ്റലിന്റെ ഉപസ്ഥാപനമായ ഗോദ്‌റെജ് ഫിനാൻസ് വഴി പുതിയ സപ്ലൈ ചെയിൻ ഫിനാൻസ് ബിസിനസ്സ് ആരംഭിച്ചു. രാജ്യത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് വേഗത്തിലും സാങ്കേതികവിദ്യയുടെ സഹായത്തോടെയും പ്രവർത്തന മൂലധനം ലഭ്യമാക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത 5 വർഷത്തിനുള്ളിൽ 6,000 കോടി രൂപയുടെ സപ്ലൈ ചെയിൻ ഫിനാൻസ് പോർട്ട്‌ഫോളിയോ കെട്ടിപ്പടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത് ഗോദ്‌റെജ് ഫിനാൻസിന്റെ മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തിയുടെ എട്ട് ശതമാനത്തോളം വരുമെന്നും കമ്പനി വ്യക്തമാക്കി. […]
Read more

ഇറാനിൽ വീണ്ടും അമേരിക്കൻ വ്യോമാക്രമണം; ആശുപത്രിക്ക് നാശനഷ്ടം

ഇറാൻ: ഇറാനിലെ അഹ്‌വാസ് നഗരത്തിലെ ഷാഹിദ് ബഗേയി ആശുപത്രിക്ക് നേരെ അമേരിക്കൻ സൈന്യം വ്യോമാക്രമണം നടത്തിയതായി ഇറാൻ ആരോപിച്ചു. ആക്രമണത്തിൽ കുട്ടികളുടെ കാൻസർ ചികിത്സാ വിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായും രോഗികളെയും കുട്ടികളെയും അടിയന്തരമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അമേരിക്കൻ ആക്രമണങ്ങളിൽ 35 പേർ കൊല്ലപ്പെടുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ വ്യക്തമാക്കി. ബുധനാഴ്ച സൈനിക ബാരക്കിന് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് സൈനികർ […]
Read more

‘ജവാൻ റം’ പേര് മാറ്റണം; മുഖ്യമന്ത്രിക്ക് പരാതി

തിരുവനന്തപുരം: കേരളത്തിന്റെ തദ്ദേശീയ മദ്യ ബ്രാൻഡായ ‘ജവാൻ റം’ എന്ന പേര് മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കോഴിക്കോട് എലത്തൂർ സ്വദേശി, വിരമിച്ച തഹസിൽദാർ രാജേന്ദ്രൻ നായരാണ് പരാതി നൽകിയത്. ‘ജവാൻ’ എന്ന പേര് സൈനികരെ അപകീർത്തിപ്പെടുത്തുന്നതാണെന്നാണ് പരാതിയിലെ പ്രധാന ആരോപണം. പരാതിയിന്മേൽ വിശദീകരണം നൽകിയ നിർമാതാക്കളായ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ്, ബ്രാൻഡ് പേര് സൈനികരെ അപകീർത്തിപ്പെടുത്തുന്നതല്ലെന്ന് വ്യക്തമാക്കി. 1937 മുതൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഉൽപ്പന്നങ്ങൾ ഇന്ത്യൻ മിലിട്ടറി കാന്റീനുകളിലും വിതരണം ചെയ്തിരുന്നുവെന്നും അതിന്റെ ഭാഗമായാണ് […]
Read more

വാങ്ചുക്കിന് ചികിത്സ ഉറപ്പാക്കണം; കേന്ദ്രത്തിനും ഡൽഹി സർക്കാരിനും ഹൈക്കോടതി നോട്ടീസ്

ന്യൂഡൽഹി: വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യമുന്നയിച്ച് സാമൂഹിക പ്രവർത്തകനും വിദ്യാഭ്യാസ നവോത്ഥാന പ്രവർത്തകനുമായ സോനം വാങ്ചുക്ക് ജന്തർമന്തറിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം 18-ാം ദിവസത്തിലേക്ക് കടന്നു. പരീക്ഷാ ക്രമക്കേടുകളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി സ്ഥാനമൊഴിയണമെന്നാണ് വാങ്ചുക്കിന്റെയും സമരത്തിന് നേതൃത്വം നൽകുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെയും (CJP) പ്രധാന ആവശ്യം. പ്രതിപക്ഷ നേതാക്കളും വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജന്തർമന്തറിലെ സമരവേദിയിലെത്തിയിട്ടുണ്ട്. നിരാഹാരത്തെ തുടർന്ന് വാങ്ചുക്കിന്റെ ശരീരഭാരം […]
Read more

ഉറങ്ങിക്കിടക്കവെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; തൃശൂരില്‍ ദമ്പതികള്‍ക്ക് പരിക്ക്

തൃശൂര്‍: തൃശൂർ ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോഗികളായ ദമ്പതികൾക്ക് പരിക്കേറ്റു. ആരോവീട്ടിൽ കുട്ടപ്പൻ (70), ഭാര്യ അംബിക (65) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. ഉറക്കത്തിലായിരുന്ന ദമ്പതികളുടെ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് തീ ആളിപ്പടരുകയും മുറിയാകെ കനത്ത പുക നിറയുകയും ചെയ്തു. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ ഭിത്തികൾക്ക് വിള്ളലുണ്ടാവുകയും ജനൽച്ചില്ലുകൾ തകരുകയും ചെയ്തു. ഫ്രിഡ്ജ് പൂർണമായും കത്തിനശിച്ചു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പുക ശ്വസിച്ചതിനെ തുടർന്ന് […]
Read more

ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് പാഴ്‌സൽ തള്ളാനെത്തിയ യുവാവ് പിടിയിൽ

കൊച്ചി: ലഹരിവസ്തുക്കൾ അടങ്ങിയ പാഴ്‌സലുകൾ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് ഉപഭോക്താക്കൾക്ക് കൈമാറുന്ന പുതിയ തട്ടിപ്പുരീതി തടഞ്ഞ് എക്സൈസിന്റെ നടപടി. ചളിക്കവട്ടത്ത് 1.058 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി ഷാരൂഖ് ഖാൻ (26) എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടിയിലായി. സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രഞ്ജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ലഹരിക്കെതിരായ പരിശോധന ശക്തമായതോടെ മയക്കുമരുന്ന് സംഘം പുതിയ വിതരണരീതിയിലേക്ക് മാറിയതായി എക്സൈസ് അറിയിച്ചു. മുൻകൂട്ടി പണം ഓൺലൈനായി കൈപ്പറ്റിയ ശേഷം കഞ്ചാവോ […]
Read more

വ്യാജ സ്വർണം നൽകി 6 ലക്ഷം തട്ടി; അന്തർസംസ്ഥാന സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ

കൊച്ചി: കലൂർ സ്റ്റേഡിയത്തിന് സമീപത്തെ കോഫി ഷോപ്പിൽ പരിചയപ്പെട്ട ദമ്പതിമാരിൽ നിന്ന് വ്യാജ സ്വർണം നൽകി ആറു ലക്ഷം രൂപ തട്ടിയെടുത്ത അന്തർസംസ്ഥാന തട്ടിപ്പ് സംഘത്തിലെ രണ്ട് പേരെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക മൈസൂരു സ്വദേശികളായ അർജുൻ (30), വിനോദ് (23) എന്നിവരെയാണ് കന്യാകുമാരിയിലെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടിയത്. രാജസ്ഥാനിൽ നിന്നെത്തി മൈസൂരിൽ താമസിച്ചിരുന്ന സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. മെഡിക്കൽ മേഖലയിലെ ജീവനക്കാരിയായ പരാതിക്കാരിയെയും ഭർത്താവിനെയുമാണ് പ്രതികൾ ലക്ഷ്യമിട്ടത്. മൈസൂരിൽ ഭൂമി […]
Read more

ആശുപത്രി ജീവനക്കാരിയെ ആക്രമിച്ച കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ

കോഴിക്കോട്: ആശുപത്രി ജീവനക്കാരിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറോക്ക് കരുവൻതിരുത്തി സ്വദേശി കടന്നലിൽ വീട്ടിൽ മുഹമ്മദ് മർജഹാൻ (33) ആണ് പിടിയിലായത്. 2024 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ജീവനക്കാരിയെ ആക്രമിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് നെഞ്ചിൽ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിലാണ് മുഹമ്മദ് മർജഹാനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് അറസ്റ്റിലായ ഇയാൾ റിമാൻഡിലായിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. ജാമ്യം […]
Read more

പിങ്ക് പൊലീസ് ബൂത്തിന് മുന്നിൽ പരിക്കേറ്റ് യുവാവ് മരിച്ചു; പൊലീസിനെതിരെ ആരോപണം

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പിങ്ക് പൊലീസ് ബൂത്തിന് മുന്നിൽ ചില്ലുവാതിൽ തകർക്കുന്നതിനിടെ പരിക്കേറ്റ യുവാവ് രക്തം വാർന്ന് മരിച്ചു. ബിഹാർ സ്വദേശിയും ഗാസിയാബാദിൽ കാർ മെക്കാനിക്കുമായ രാജ്കുമാർ (22) ആണ് മരിച്ചത്. സംഭവത്തിൽ ബൂത്തിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥർ സമയബന്ധിതമായി ഇടപെട്ടില്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഓട്ടോറിക്ഷാ കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പരാതി നൽകാനാണ് രാജ്കുമാർ പിങ്ക് പൊലീസ് ബൂത്തിലെത്തിയത്. എന്നാൽ ബൂത്തിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥർ പരാതി സ്വീകരിക്കാതെ സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ നിർദേശിച്ചതായാണ് റിപ്പോർട്ട്. […]
Read more

11 വർഷങ്ങൾക്ക് ശേഷം കോഴിക്കോട്ട് സമാന ദുരന്തം; ഒരാൾ മരിച്ചു

കോഴിക്കോട്: കോഴിക്കോട്ടെ മൂട്ടോളിയിൽ ഭൂഗർഭ മഴവെള്ള സംഭരണിയിൽ തൊഴിലാളി മരിച്ച സംഭവം, 2015-ലെ പാളയം മാൻഹോൾ ദുരന്തത്തിന്റെ ഓർമകൾ വീണ്ടും ഉയർത്തുകയാണ്. അന്ന് മാൻഹോളിൽ കുടുങ്ങിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാൻ ഇറങ്ങിയ ഓട്ടോ ഡ്രൈവർ പി. നൗഷാദും വിഷവാതകം ശ്വസിച്ച് മരിച്ചിരുന്നു. പതിനൊന്ന് വർഷങ്ങൾക്കിപ്പുറം സമാന സാഹചര്യത്തിലാണ് മറ്റൊരു ദുരന്തത്തിനും കോഴിക്കോട് സാക്ഷിയായത്. മൂട്ടോളിയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഭൂഗർഭ മഴവെള്ള സംഭരണിയുടെ അച്ചുകൾ നീക്കം ചെയ്യുന്നതിനിടെയാണ് കക്കോടി സ്വദേശി സിറാജ് അപകടത്തിൽപ്പെട്ടത്. കോൺക്രീറ്റ് പൂർത്തിയായതിന് ദിവസങ്ങൾക്കുശേഷം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix