Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കുടിവെള്ളക്കുളത്തിൽ കുളി; പൊലീസിനെ കണ്ട് ഓടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

കാസർകോട്: കാസർകോട് മഞ്ചേശ്വരത്ത് കുടിവെള്ള സംഭരണിക്കായി നിർമ്മിച്ച കുളത്തിൽ കുളിക്കാനെത്തിയവർ പൊലീസിനെ കണ്ട് ഓടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കോവിഡ് കാലത്ത് പൊലീസിനെ കണ്ട് ആളുകൾ ഓടിയ സംഭവങ്ങളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള വീഡിയോയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. മഞ്ചേശ്വരം പഞ്ചായത്തിലെ ആറാം വാർഡിലെ ബാച്ചിലിഗ പ്രദേശത്തുള്ള കുടിവെള്ളക്കുളത്തിലാണ് സംഭവം. ഇവിടെ കുളിക്കുകയായിരുന്നവരിൽ ഭൂരിഭാഗവും കർണാടക സ്വദേശികളാണെന്നാണ് നാട്ടുകാർ പറയുന്നത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കുടിവെള്ള വിതരണത്തിനായി നിർമിച്ച കുളമാണിതെന്ന് അറിയാതെയാണ് പലരും എത്തുന്നതെന്നാണ് വിവരം. കുളത്തിന്റെ വീഡിയോയും […]
Read more

അതിവേഗ റെയിൽ പദ്ധതി; വിശദ പഠനത്തിന് ശേഷം മാത്രം തുടർനടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിർദേശിച്ചിരിക്കുന്ന അതിവേഗ റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി.) സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് പരിശോധിച്ച വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സമിതിയുടെ അന്തിമ വിലയിരുത്തലിന് ശേഷമായിരിക്കും സർക്കാർ തുടർനടപടികൾ സ്വീകരിക്കുക. ധനകാര്യം, റെയിൽവേ, പരിസ്ഥിതി മേഖലകളിലെ വിദഗ്ധരും ട്രാൻസ്‌പോർട്ട് സെക്രട്ടറിയും ഉൾപ്പെട്ട സമിതി, ഡി.എം.ആർ.സി. റിപ്പോർട്ടിൽ പദ്ധതിക്കാവശ്യമായ ഭൂമിയുടെ ലഭ്യത, യാത്രക്കാരുടെ സാധ്യത തുടങ്ങിയ നിർണായക വിവരങ്ങൾ […]
Read more

2.40 ലക്ഷം രൂപയുടെ ബൈക്ക് മോഷണം; മൂന്ന് പേർ അറസ്റ്റിൽ

എറണാകുളം: അന്തഃസംസ്ഥാന വാഹന മോഷണ കേസുകളിൽ ഉൾപ്പെട്ട മൂന്ന് പേരെ കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ മുഹമ്മദ് ഷാഹുൽ (20), പാലക്കാട് സ്വദേശികളായ ജിബിൻ ബെൻഷാദ് (24), ടി.കെ. ആഷിഫ് (18) എന്നിവരാണ് പിടിയിലായത്. ജൂലൈ 11-ന് രാത്രി കൂത്താട്ടുകുളം വടക്കൻ പാലക്കുഴയിൽ എം.സി. റോഡിന് സമീപം പാർക്ക് ചെയ്തിരുന്ന 2.40 ലക്ഷം രൂപ വിലവരുന്ന ബൈക്ക് മോഷണം പോയ സംഭവത്തെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. മോഷ്ടിച്ച […]
Read more

ഒന്നാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപിക മർദിച്ചതായി പരാതി

തിരുവനന്തപുരം: കടയ്ക്കാവൂർ പരിധിയിലെ കവലയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപിക മർദിച്ചതായി പരാതി. പാഠഭാഗങ്ങൾ വേഗത്തിൽ എഴുതിയില്ലെന്ന് ആരോപിച്ചാണ് കുട്ടിയെ മർദിച്ചതെന്നാണ് രക്ഷിതാക്കളുടെ പരാതി. മർദനത്തിൽ കുട്ടിയുടെ വലത് കൈയിലെ വിരലിന് പരിക്കേറ്റതിനെ തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജിലും ചികിത്സ തേടി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. എന്നാൽ അന്ന് കുട്ടി കൈയ്ക്ക് വേദനയുള്ള വിവരം മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. പിറ്റേന്ന് കുട്ടി കൈ മറച്ചുപിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട […]
Read more

5000 രൂപയുടെ കടം തിരിച്ചു നല്‍കിയില്ല; യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി അയല്‍വാസി

ഗുജറാത്ത്: ഗുജറാത്തിലെ പത്താൻ ജില്ലയിൽ 5,000 രൂപയുടെ കടം തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 35 വയസുകാരിയായ വിധവയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതായി പൊലീസ്. സംഭവത്തിൽ അയൽവാസിയായ ബാബുഭായ് റാവലിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. വീട്ടുചെലവുകൾക്കായി ഒരു മാസം മുമ്പ് ബാബുഭായ് റാവലിൽ നിന്ന് 5,000 രൂപ കടം വാങ്ങിയിരുന്ന പിങ്കിബെൻ പട്‌നിയോട് പ്രതി പലിശയുൾപ്പെടെ പണം തിരിച്ചുനൽകാൻ നിരന്തരം സമ്മർദം ചെലുത്തിയിരുന്നതായി കുടുംബം ആരോപിച്ചു. പ്രശ്നം ഒത്തുതീർക്കാമെന്ന് പറഞ്ഞ് സമീപവാസിയായ ജിതുഭായ് പഞ്ചാലിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം […]
Read more

യൂസർ ഫീ ആവശ്യപ്പെട്ടെത്തിയ ഹരിതകർമസേന ദമ്പതികൾക്ക് മർദ്ദനം

കൊച്ചി: എറണാകുളം കലൂർ ഫ്രീഡം റോഡിൽ യൂസർ ഫീ ആവശ്യപ്പെട്ടെത്തിയ ഹരിതകർമസേന ദമ്പതികൾക്ക് മർദനമേറ്റതായി പരാതി. ഹരിതകർമസേനാംഗങ്ങളായ സിജോ വർഗീസിനും ഭാര്യയ്ക്കുമാണ് ഷാജഹാൻ എന്ന യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റതെന്നാണ് പരാതി. വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിനുള്ള യൂസർ ഫീസായ 200 രൂപ കുടിശ്ശികയായതിനെ തുടർന്ന് പിരിവിനായി എത്തിയപ്പോഴാണ് സംഭവം. താഴത്തെ നിലയിൽ താമസിക്കുന്ന കുടുംബം ഫീസ് നൽകാനില്ലെന്ന് അറിയിച്ചതിനെ തുടർന്ന്, മുകളിലെ നിലയിൽ താമസിക്കുന്ന ഷാജഹാന്റെ കുടുംബത്തിൽ നിന്ന് 200 രൂപ വാങ്ങി നൽകിയിരുന്നു. ഇതിന് പിന്നാലെ […]
Read more

ആറും എട്ടും വയസ്സുള്ള കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം; 20 വയസുകാരി അറസ്റ്റിൽ

ഇടുക്കി: വാഗമണ്ണിൽ ആറും എട്ടും വയസ്സുള്ള രണ്ട് കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടന്നതായി പരാതി. ബന്ധുവായ 20 വയസുകാരിയാണ് കുട്ടികളെ ലൈംഗികമായി അതിക്രമിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. പരാതിയെ തുടർന്ന് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മുൻകൂർ ജാമ്യം ലഭിച്ചിരുന്നതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കേസിൽ പൊലീസ് നടപടിയിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം. മെയ് 10നും മെയ് 16നും കേസുകൾ രജിസ്റ്റർ ചെയ്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്തത് ജൂൺ 21നാണെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു. അറസ്റ്റ് വൈകിയതാണ് […]
Read more

പണയ സ്വർണം തിരിച്ചുനൽകാമെന്ന വാഗ്ദാനം; ലക്ഷങ്ങളുടെ തട്ടിപ്പ്, മുഖ്യപ്രതി പിടിയിൽ

തിരുവനന്തപുരം: പണയത്തിലിരിക്കുന്ന സ്വർണം തിരിച്ചെടുത്ത് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. നേമം സ്വദേശിയും നെയ്യാറ്റിൻകരയിലെ ‘നടരാജ് ഫിനാൻസ്’ സ്ഥാപനത്തിന്റെ ഉടമയുമായ ശ്രീജിത്തിനെയാണ് നെയ്യാറ്റിൻകര പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. നെയ്യാറ്റിൻകരയിലെയും സമീപപ്രദേശങ്ങളിലെയും സാധാരണക്കാരെയാണ് പ്രതികൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ കുറഞ്ഞ തുകയ്ക്ക് പണയത്തിലുള്ള സ്വർണത്തിന്റെ വിവരങ്ങൾ ശേഖരിച്ച ശേഷം, പണയം തിരിച്ചെടുത്ത് വിറ്റാൽ കൂടുതൽ ലാഭം ലഭിക്കുമെന്നും അതിൽ വിഹിതം നൽകാമെന്നും വിശ്വസിപ്പിച്ചാണ് […]
Read more

സംസ്ഥാനത്ത് ഇന്ന് രാത്രി ഏഴിന് ശേഷം വൈദ്യുതി നിയന്ത്രണം വന്നേക്കും; KSEB മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഏഴ് മണിക്ക് ശേഷം ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകാമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. പവർ എക്സ്ചേഞ്ചുകളിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത പക്ഷം നിയന്ത്രണം നടപ്പാക്കേണ്ടിവരുമെന്നാണ് ബോർഡിന്റെ വിശദീകരണം. മഴയുടെ കുറവും ഉയർന്ന താപനിലയും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ വർധിച്ചിരിക്കുകയാണ്. ഇന്ന് മാത്രം 300 മുതൽ 400 മെഗാവാട്ട് വരെ അധിക വൈദ്യുതി ആവശ്യമായി വരുമെന്നാണ് കെ.എസ്.ഇ.ബി.യുടെ വിലയിരുത്തൽ. രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള […]
Read more

കടം തിരികെ ആവശ്യപ്പെട്ടതിനെച്ചൊല്ലി തർക്കം; രണ്ട് പേർക്ക് കുത്തേറ്റു

കോഴിക്കോട്: കോഴിക്കോട് മുണ്ടിക്കൽ താഴത്ത് കടം നൽകിയ പണം തിരികെ ചോദിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ രണ്ട് പേർക്ക് കുത്തേറ്റു. പരിക്കേറ്റ സന്ദീപും ശബരിയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. സന്ദീപിന് മുഖത്തും ശബരിക്ക് കൈയ്ക്കുമാണ് പരിക്കേറ്റത്. ചെലവൂർ സ്വദേശി രാജു, തിരുവനന്തപുരം സ്വദേശിയും ചെലവൂരിൽ വാടകയ്ക്ക് താമസിക്കുന്ന രാജന് പണം കടം നൽകിയിരുന്നു. ഈ തുക തിരികെ വാങ്ങുന്നതിനായി സന്ദീപിനെയും ശബരിയെയും രാജു അയച്ചതായാണ് പൊലീസ് പറയുന്നത്. പണം ആവശ്യപ്പെട്ടെത്തിയ ഇരുവരുമായി വാക്കേറ്റമുണ്ടാകുകയും തുടർന്ന് രാജൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix