Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഓപ്പറേഷൻ തൂഫാൻ; മദ്യപിച്ച് വാഹനമോടിച്ച 29 സ്കൂൾ ഡ്രൈവർമാർക്കെതിരെ നടപടി

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എറണാകുളം റേഞ്ചിൽ സ്കൂൾ–കോളേജ് വാഹന ഡ്രൈവർമാരിൽ നടത്തിയ പ്രത്യേക പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 29 പേർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചു. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ എറണാകുളം റേഞ്ച് ഡി.ഐ.ജി. യതീഷ് ചന്ദ്രയുടെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായി 1,231 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 3,333 ഡ്രൈവർമാരെയാണ് പരിശോധിച്ചത്. ഇതിൽ 29 പേർ മദ്യപിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് മോട്ടോർ വാഹന നിയമപ്രകാരം കേസെടുത്തതായി പൊലീസ് […]
Read more

അനുമോദന ചടങ്ങിനിടെ കുട്ടികളെ അപമാനിച്ചു; മുൻമന്ത്രി കെ ടി ജലീലിനെതിരെ ആരോപണം

പാലക്കാട്: പാലക്കാട് മണ്ണാർക്കാട്ടെ അനുമോദനച്ചടങ്ങിനിടെ വിദ്യാർഥികളെ അപമാനിച്ചെന്ന ആരോപണവുമായി മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ വിവാദത്തിൽ. ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് മോശമായി പെരുമാറുകയും ഒരു വിദ്യാർഥിയുടെ ചെവിയിൽ നുള്ളുകയും ചെയ്തതായി ആരോപണം ഉയർന്നു. മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് “അക്ഷരമറിയില്ലേ?” എന്ന് ചോദിച്ചെന്നും വിലാസം തെറ്റായി എഴുതിയെന്ന് പറഞ്ഞ് ഒരു കുട്ടിയെ വേദിയിലേക്ക് വിളിച്ചുവരുത്തിയെന്നും ആരോപണമുണ്ട്. തുടർന്ന് കുട്ടിയുടെ ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ […]
Read more

കുടുംബവഴക്കിനിടെ ഭാര്യ മൊബൈൽ ഫോൺ കൊണ്ട് തലയ്ക്കടിച്ചു; ചികിത്സയിലായിരുന്ന ഭർത്താവ് മരിച്ചു

ഭുവനേശ്വർ: ഒഡീഷയിൽ കുടുംബവഴക്കിനിടെ ഭാര്യ മൊബൈൽ ഫോൺ കൊണ്ട് തലയ്ക്കടിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബലാങ്കീർ ജില്ലയിലാണ് സംഭവം. ദമ്പതികൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് ഭാര്യ ഭർത്താവിന്റെ തലയിൽ മൊബൈൽ ഫോൺ കൊണ്ട് അടിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ബലാങ്കീർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും വീട്ടിലെത്തിയതിന് പിന്നാലെ യുവാവിന്റെ ആരോഗ്യനില വീണ്ടും വഷളായി. തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ […]
Read more

ആറുവയസുകാരിയെ കൊണ്ട് കാർ ഓടിപ്പിച്ചു; എസ്ഐക്കെതിരെ കേസ്

ഹൈദരാബാദ്: തെലങ്കാനയിൽ ആറുവയസുകാരിയായ കൊച്ചുമകളെക്കൊണ്ട് തിരക്കേറിയ റോഡിലൂടെ കാർ ഓടിപ്പിച്ച സംഭവത്തിൽ സബ് ഇൻസ്‌പെക്ടർക്കെതിരെ കേസ്. രംഗ റെഡ്ഡി ജില്ലയിലെ നർസിംഗി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. തിരക്കേറിയ റോഡിലൂടെ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവിങ് സീറ്റിൽ കൊച്ചുകുട്ടിയെ കണ്ട നാട്ടുകാർ വാഹനം തടഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയെക്കൊണ്ട് വാഹനം ഓടിപ്പിച്ചത് എന്തിനാണെന്ന ചോദ്യത്തിന്, ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവർ എന്ന ഗിന്നസ് റെക്കോർഡ് കൊച്ചുമകൾ സ്വന്തമാക്കാനുള്ള പരിശീലനമാണിതെന്നായിരുന്നു സബ് ഇൻസ്‌പെക്ടർ പൂജാരി തിരുപ്പതിയുടെ വിശദീകരണം. സംഭവത്തിന്റെ ദൃശ്യങ്ങൾ […]
Read more

കൊല്ലങ്കോട് 11 വയസുകാരിയുടെ ദുരൂഹമരണകേസ്; ആർ. ശ്രീലേഖയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി അമ്മാവൻ

കൊച്ചി: കൊല്ലങ്കോട് 11 വയസുകാരിയുടെ ദുരൂഹമരണക്കേസിൽ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥ ആർ. ശ്രീലേഖയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ അമ്മാവൻ. അന്വേഷണത്തിനിടെ പെൺകുട്ടിയുടെ അമ്മയോട് മോശമായി പെരുമാറിയതാണ് അവരുടെ മാനസികനില വഷളാകാനും പിന്നീട് ആത്മഹത്യയിലേക്ക് നയിക്കാനുമിടയായതെന്നാണ് ആരോപണം. 2010-ൽ ഭർത്താവുമായുള്ള കുടുംബപ്രശ്നങ്ങളെ തുടർന്ന് രണ്ട് മക്കളുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയ സഹോദരി അന്നുതന്നെ മാനസികവും ശാരീരികവുമായി ഏറെ തളർന്ന അവസ്ഥയിലായിരുന്നുവെന്ന് അമ്മാവൻ പറഞ്ഞു. പിന്നീട് മകളുടെ മരണത്തോടെ അവരുടെ മാനസികാവസ്ഥ കൂടുതൽ മോശമായതായും അദ്ദേഹം […]
Read more

കോടതിയിലും വെല്ലുവിളിച്ച് ചെന്താമര; “വേണ്ടിവന്നാൽ ഇനിയും കൊല്ലും”

പാലക്കാട്: നെൻമാറ ഇരട്ടക്കൊലപാതകക്കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ കോടതിമുറിയിലും വെല്ലുവിളി മുഴക്കി പ്രതി ചെന്താമര. വിധി പ്രഖ്യാപിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് “തൂക്കിക്കൊന്നോളൂ” എന്നായിരുന്നു പ്രതിയുടെ മറുപടി. തുടർന്ന് കോടതിയോട് വെല്ലുവിളി നിറഞ്ഞ പരാമർശങ്ങളും ഭീഷണികളും ചെന്താമര തുടർന്നു. “വേണ്ടിവന്നാൽ ഇനിയും ആളുകളെ കൊല്ലും”, “ഒരു കവിളത്ത് അടിച്ചാൽ മറ്റേ കവിളും കാണിക്കാൻ ഞാൻ ഗാന്ധിജിയല്ല”, “എഴുതാൻ പറ്റുന്നതെല്ലാം എഴുതിക്കോ” തുടങ്ങിയ പരാമർശങ്ങളാണ് പ്രതി കോടതിയിൽ നടത്തിയത്. “തടസ്സം നിന്നാൽ ഇങ്ങനെയായിരിക്കും പ്രതികരണം” […]
Read more

വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; ഫുട്ബോൾ പരിശീലകൻ വീണ്ടും അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ ഫുട്ബോൾ പരിശീലകൻ വീണ്ടും അറസ്റ്റിൽ. മാറഞ്ചേരി പുത്തൻപുരയിൽ നിബ്രാസ് (26) ആണ് പുതിയ പോക്‌സോ കേസിൽ പെരുമ്പടപ്പ് പൊലീസിന്റെ പിടിയിലായത്. മറ്റൊരു പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് മുമ്പും സമാന പരാതിയിൽ പോക്‌സോ നിയമപ്രകാരം കേസെടുത്ത് നിബ്രാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനിടെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. കോച്ചിന്റെ പീഡനത്തെക്കുറിച്ച് ഒന്നിലധികം വിദ്യാർഥിനികൾ […]
Read more

നിതിൻ രാജ് ആത്മഹത്യക്കേസ്; ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യക്കേസിൽ പ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി ഉത്തരവ് ശരിവെച്ചുകൊണ്ട് ഹർജി തള്ളിയത്. ഹർജി പരിഗണിക്കവെ അധ്യാപകന്റെ പെരുമാറ്റത്തിനെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. “വിദ്യാർഥികളോട് ഒരു അധ്യാപകൻ ഇങ്ങനെയാണോ പെരുമാറേണ്ടത്?” എന്ന് റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. നിതിൻ രാജ് ക്ലാസ് മുറിക്കുള്ളിൽ സഹപാഠികളുടെ മുന്നിൽ അപമാനിക്കപ്പെട്ടതായി കോടതി […]
Read more

വണ്ടൂരിൽ MDMA യുമായി രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം വണ്ടൂരിൽ വിൽപനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി രണ്ട് പേർ പൊലീസിന്റെ പിടിയിലായി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ചോക്കാട് പരുത്തിപ്പറ്റ സ്വദേശികളായ നീലാമ്പ്ര റിയാസും (റിയാസ്), സുഹൃത്തും അയൽവാസിയുമായ ഇല്ലിക്കൽ ഷിഹാദും അറസ്റ്റിലായത്. നിലമ്പൂർ ഡിവൈ.എസ്.പി. വി.കെ. വിശ്വംഭരൻ നായർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ പരുത്തിപ്പറ്റയിലെ റിയാസിന്റെ വീട്ടിൽ വണ്ടൂർ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. വണ്ടൂർ പൊലീസ് ഇൻസ്‌പെക്ടർ ടി.എം. നിധീഷിന്റെ നേതൃത്വത്തിലുള്ള […]
Read more

ബദരീനാഥ് ക്ഷേത്രത്തിലെ കാണിക്കാ തട്ടിപ്പ്; ജീവനക്കാരൻ അറസ്റ്റിൽ

ഡെറാഡൂൺ: ബദരീനാഥ് ക്ഷേത്രത്തിലെ കാണിക്കാ തട്ടിപ്പുകേസിൽ ക്ഷേത്ര ജീവനക്കാരൻ അറസ്റ്റിൽ. ബദരീനാഥ്–കേദാർനാഥ് ക്ഷേത്ര സമിതി (ബി.കെ.ടി.സി.) ജീവനക്കാരനും ചെയർമാന്റെ പേഴ്സണൽ അസിസ്റ്റന്റുമായ പ്രമോദ് നൗത്യാലിനെയാണ് ഉത്തരാഖണ്ഡ് പൊലീസ് ഡെറാഡൂണിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യംചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ക്ഷേത്രത്തിലെ കാണിക്ക കൈകാര്യം ചെയ്തതിൽ ക്രമക്കേട് നടന്നെന്ന പ്രാഥമിക ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് പ്രമോദ് നൗത്യാലിനെ ക്ഷേത്ര സമിതി സസ്പെൻഡ് ചെയ്തത്. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്ത് അറസ്റ്റ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix