Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഗർഭിണിയായ ഭാര്യയുടെ മരണവാർത്ത അറിഞ്ഞെത്തിയ ഭർത്താവ് ജീവനൊടുക്കി

ആലപ്പുഴ: ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്തതറിഞ്ഞ് വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയ ഭർത്താവ് ബെംഗളൂരുവിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി.എസ്. സനുക്കുട്ടൻ (30) ആണ് തൂങ്ങിമരിച്ചത്. സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരിഷ്മ (22) രണ്ട് ദിവസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മൂന്ന് മാസം ഗർഭിണിയായിരുന്ന ഹരിഷ്മയുടെ മരണവിവരം അറിഞ്ഞതിനെ തുടർന്ന് ദോഹയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചതായിരുന്നു സനുക്കുട്ടൻ. ബെംഗളൂരുവിലെത്തി മറ്റൊരു വിമാനത്തിൽ കേരളത്തിലേക്ക് എത്തുമെന്ന് സനുക്കുട്ടൻ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ […]
Read more

നെൻമാറ ഇരട്ടക്കൊലക്കേസ്; ചെന്തമാര കുറ്റക്കാരൻ

പാലക്കാട്: കേരളത്തെ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചെന്തമാര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്.) 103(1), 126(2) വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വിലയിരുത്തി. വിധി പ്രഖ്യാപിക്കുന്നതിന് മുൻപ് എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് “ഒന്നും പറയാനില്ല” എന്നായിരുന്നു ചെന്തമാരയുടെ മറുപടി. തുടർന്ന്, “തന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ” എന്നും പ്രതി കോടതിയിൽ പറഞ്ഞു. 2025 ജനുവരി 27-ന് നെൻമാറ പോത്തുണ്ടി സ്വദേശികളായ […]
Read more

അജ്മീറിലും ഗുവാഹത്തിയിലും വൻ കള്ളനോട്ട് വേട്ട

അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ 13.06 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ഒരാൾ പൊലീസിന്റെ പിടിയിലായി. പരിശോധനയ്ക്കിടെയാണ് ഇയാളിൽ നിന്ന് 500 രൂപയുടെ വ്യാജ നോട്ടുകൾ പിടിച്ചെടുത്തത്. സംസ്ഥാനത്ത് സമീപകാലത്ത് നടന്ന ഏറ്റവും വലിയ കള്ളനോട്ട് വേട്ടകളിലൊന്നായാണ് സംഭവം വിലയിരുത്തപ്പെടുന്നത്. പ്രതി ഏത് സംഘത്തിന്റെ ഭാഗമാണെന്നും കള്ളനോട്ടുകൾ എവിടെ നിന്നാണ് എത്തിച്ചതെന്നും കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം, അസമിലെ ഗുവാഹത്തിയിലും വൻ കള്ളനോട്ട് വേട്ട നടന്നു. 13.5 ലക്ഷം രൂപയുടെ വ്യാജ കറൻസിയുമായി അഞ്ചംഗ സംഘത്തെ […]
Read more

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം; കുവൈറ്റിലും ബഹ്റൈനിലും ഇറാൻ ആക്രമണം

കുവൈറ്റ് സിറ്റി: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമായി. കുവൈറ്റിലെയും ബഹ്റൈനിലെയും അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ തിങ്കളാഴ്ച പുതിയ ആക്രമണങ്ങൾ നടത്തിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) അവകാശപ്പെട്ടു. അമേരിക്കയുടെ സമീപകാല സൈനിക നടപടികൾക്ക് മറുപടിയായുള്ള പ്രത്യാക്രമണത്തിന്റെ മൂന്നാം ഘട്ടമാണിതെന്നും ഐആർജിസി അറിയിച്ചു. കുവൈറ്റിലെ അലി അൽ-സലേം വ്യോമതാവളത്തിലെ ഇന്ധന സംഭരണ ടാങ്കുകളും പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനങ്ങളും ലക്ഷ്യമിട്ടതായി ഐആർജിസി വ്യക്തമാക്കി. അഹമ്മദ് അൽ-ജാബർ വ്യോമതാവളത്തിലെ റഡാർ സംവിധാനവും ആക്രമണത്തിനിരയായതായി അവകാശപ്പെട്ടു. കുവൈറ്റ് ഓയിൽ […]
Read more

തളിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശി മുങ്ങിമരിച്ചു

തൃശൂര്‍: തൃശൂർ തളിക്കുളം സ്‌നേഹതീരം പാർക്കിന് വടക്കുഭാഗത്തെ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. കോയമ്പത്തൂർ ഉദുവാംപെട്ടി മെയിൻ റോഡ് സ്വദേശിയായ ഷൺമുഖത്തിന്റെ മകൻ തമിളകൻ (27) ആണ് മരിച്ചത്. കോയമ്പത്തൂരിൽ നിന്ന് ബൈക്കുകളിലായി കടൽ കാണാനെത്തിയ 13 അംഗ സംഘത്തിലെ ഒരാളായിരുന്നു തമിളകൻ. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെ കടപ്പുറത്തെത്തിയ സംഘത്തിൽ നിന്ന് നാല് പേർ കടലിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ തീരക്കടലിലെ ശക്തമായ അടിയൊഴുക്കിൽപ്പെട്ട് തമിളകൻ മുങ്ങിപ്പോകുകയായിരുന്നു. വിവരമറിഞ്ഞ് വാടാനപ്പള്ളി പൊലീസും നാട്ടിക അഗ്നിരക്ഷാസേനയും അഴിക്കോട് […]
Read more

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ 19കാരി ജലസംഭരണിയിൽ മുങ്ങിമരിച്ചു

തൃശൂർ: ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി ജലസംഭരണിയിൽ മുങ്ങിമരിച്ചു. ദേശമംഗലം വറവട്ടൂർ വരമംഗലത്ത് വീട്ടിൽ നാസറിന്റെ മകൾ ഹസ്ന (19)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സമപ്രായക്കാരായ രണ്ട് യുവതികളെ നാട്ടുകാർ രക്ഷപ്പെടുത്തി. വരവൂർ നടുവട്ടത്തുള്ള അമ്മായിയുടെ വീട്ടിൽ വിരുന്നിനെത്തിയ ഹസ്ന, ബന്ധുക്കളായ രണ്ട് യുവതികൾക്കൊപ്പം ഞായറാഴ്ച ഉച്ചയ്ക്കുശേഷം സമീപത്തെ പാടശേഖരത്തിലെ ജലസേചനത്തിനായി ഉപയോഗിക്കുന്ന ജലസംഭരണിയിൽ കുളിക്കാനിറങ്ങുകയായിരുന്നു. കുളിക്കുന്നതിനിടെ മൂന്നുപേരും വെള്ളത്തിൽ മുങ്ങി. നാട്ടുകാർ ഉടൻ സ്ഥലത്തെത്തി രണ്ട് യുവതികളെ രക്ഷപ്പെടുത്തിയെങ്കിലും ഹസ്നയെ കണ്ടെത്താനായില്ല. തുടർന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ […]
Read more

കറുകുറ്റിയിൽ 116 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ

കൊച്ചി: എറണാകുളം ജില്ലയിലെ കറുകുറ്റിയിൽ 116.37 കിലോ കഞ്ചാവുമായി നാല് ഒഡിഷ സ്വദേശികൾ എക്‌സൈസിന്റെ പിടിയിലായി. ഞായറാഴ്ച പുലർച്ചെ കറുകുറ്റി റെയിൽവേ സ്റ്റേഷന് സമീപത്ത് നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒഡിഷ സ്വദേശികളായ ലക്ഷ്മൺ പത്ര (39), സഹോദരൻ തരസ്വർ പത്ര (36), ബൽഭദ്ര ധരുവ (30), പ്രദീപ് ഘഡേയ് (27) എന്നിവരാണ് പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഏകദേശം 1.25 കോടി രൂപ വിലവരുമെന്ന് എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ പി.കെ. സതീഷ് അറിയിച്ചു. […]
Read more

ഗുരുവായൂരിൽ വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളി; പ്രതി അറസ്റ്റിൽ

തൃശൂര്‍: ഗുരുവായൂരിൽ 76കാരിയെ കൊലപ്പെടുത്തി കിണറ്റിൽ കെട്ടിത്താഴ്ത്തിയ കേസിൽ പ്രതി അറസ്റ്റിൽ. പെരുമ്പാവൂർ ചിറ്റേത്ത് സ്വദേശി സുരേഷ് (55) ആണ് ടെമ്പിൾ എസ്.എച്ച്.ഒ. വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടിയിലാക്കിയത്. ബലാത്സംഗശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് അറിയിച്ചു. ചേലക്കര സ്വദേശിനിയായ വയോധിക കഴിഞ്ഞ ഒരാഴ്ചയായി ഗുരുവായൂർ ക്ഷേത്രപരിസരത്താണ് കഴിഞ്ഞിരുന്നത്. കൊല്ലത്ത് മകനോടൊപ്പം താമസിച്ചിരുന്ന ഇവർ ഒരാഴ്ച മുമ്പാണ് ഗുരുവായൂരിലെത്തിയത്. സുരക്ഷിതമായി താമസിക്കാൻ സ്ഥലം ഒരുക്കാമെന്ന് വിശ്വസിപ്പിച്ച പ്രതി, വയോധികയെ താൻ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയതായി […]
Read more

വാമനപുരത്ത് രണ്ട് KSRTC ബസുകളും കാറും കൂട്ടിയിടിച്ചു; അഞ്ച് പേർക്ക് പരിക്ക്

തിരുവനന്തപുരം: വാമനപുരം എംസി റോഡിലെ ആശുപത്രി ജംഗ്ഷനിൽ രണ്ട് കെഎസ്ആർടിസി ബസുകളും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ആർക്കും ഗുരുതര പരിക്കില്ല. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കാരേറ്റ് ഭാഗത്തുനിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് പോയിരുന്ന കെഎസ്ആർടിസി ബസ് യാത്രക്കാരെ ഇറക്കുന്നതിനായി ആശുപത്രി ജംഗ്ഷനിൽ നിർത്തിയിരിക്കുകയായിരുന്നു. ഇതിനിടെ അതേ ദിശയിൽ എത്തിയ മറ്റൊരു കെഎസ്ആർടിസി ബസ് മുന്നിലുള്ള ബസിൽ ഇടിച്ചു. തുടർന്ന് പിന്നിലുണ്ടായിരുന്ന കാർ ഈ ബസിൽ ഇടിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാൽ […]
Read more

ആൾക്കൂട്ട കൊലക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് വധഭീഷണി

ഭോപ്പാൽ: മധ്യപ്രദേശിൽ ആൾക്കൂട്ട മർദനക്കേസിൽ 14 ഗോരക്ഷാ പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി തബാസും ഖാനെതിരെ വധഭീഷണി ഉയർന്നു. ഭീഷണികളുടെ പശ്ചാത്തലത്തിൽ ജഡ്ജിക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 2022-ൽ കന്നുകാലികളെ കടത്തുകയായിരുന്നുവെന്ന് ആരോപിച്ച് ട്രക്ക് ഡ്രൈവറായ നാസിർ അഹമ്മദിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ കേസിലാണ് ജൂൺ 12-ന് കോടതി വിധി പ്രസ്താവിച്ചത്. സംഭവത്തിൽ 14 പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ആക്രമണത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേരുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix