Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ചേർത്തലയിൽ 14 കാരൻ മുങ്ങി മരിച്ചു

ആലപ്പുഴ: വെള്ളിയാകുളത്തിൽ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ചേർത്തല നഗരസഭ 19-ാം വാർഡിൽ താമസിക്കുന്ന മഹാദേവൻ (14) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം. കുളിക്കാനിറങ്ങിയ മഹാദേവൻ വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് വിദ്യാർഥിയെ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
Read more

മൂക്കുത്തി കവർന്നെടുക്കാൻ വയോധികയെ കൊലപ്പെടുത്തി; 17-കാരനും പിടിയിൽ

പാലക്കാട്: പാലക്കാട് വടകരപ്പതി ആട്ടയാമ്പതി സ്വദേശിനി സരസാളിനെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. റിമാൻഡിൽ കഴിയുന്ന 19-കാരനായ ഉദയകുമാറിന്റെ സുഹൃത്തായ 17-കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കിയ ശേഷമായിരിക്കും തുടർനടപടികൾ. കവർച്ച ലക്ഷ്യമിട്ടെത്തിയ പ്രതികൾ വയോധികയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് തീയിട്ടതായും പിന്നീട് കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ പുറത്തുകൊണ്ടുപോയി കുഴിച്ചുമൂടിയതായും അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിവൈ.എസ്.പി. അറിയിച്ചു. വയോധികയുടെ മൂക്കിലുണ്ടായിരുന്ന രണ്ട് […]
Read more

പി.എം. ശ്രീ വിവാദം; രതീഷ് കാളിയാടന്റെ ലേഖനം സി.പി.എമ്മിനെ വെട്ടിലാക്കി

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കൂടിയായ പ്രൊഫ. രതീഷ് കാളിയാടന്റെ ലേഖനം ശ്രദ്ധേയമാകുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പുവെച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന് കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാൻ കഴിയില്ലെന്നാണ് ലേഖനത്തിലെ പ്രധാന നിരീക്ഷണം. പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ച ശേഷം അതിൽ നിന്ന് നിയമപരമായി പിന്മാറാനാകുമോയെന്നത് നിയമവിദഗ്ധർ വിശദമായി പരിശോധിച്ച് വ്യക്തത വരുത്തേണ്ട വിഷയമാണെന്ന് ലേഖനത്തിൽ പറയുന്നു. എന്നാൽ ധാരണാപത്രത്തിലെ വ്യവസ്ഥകൾ […]
Read more

മീൻപിടിക്കാനെത്തിയ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കാനെത്തിയ യുവാവിനെ ആറ്റുതീരത്തെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട പനപ്പെട്ടി കിഴക്ക് അജിത്ത് ഭവനിൽ യശോധരന്റെയും ശ്യാമളയുടെയും മകനായ അജിത്ത് (22) ആണ് മരിച്ചത്. അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സമീപവാസികളും സുഹൃത്തുക്കളുമായ സൂര്യജിത്ത്, ശ്യാം, ഷൈജു എന്നിവർക്കൊപ്പം അജിത്ത് അന്തമണിൽ കല്ലടയാറ്റിന്റെ തീരത്തെത്തിയത്. ശുദ്ധജല വിതരണ പദ്ധതിക്കായി നിർമിച്ചെങ്കിലും ഇപ്പോൾ ഉപയോഗശൂന്യമായ കിണറിന് സമീപത്ത് മറ്റുള്ളവർ മീൻപിടിക്കുന്നതിനിടെ അജിത്ത് ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുകയായിരുന്നുവെന്ന് […]
Read more

ഗിർനാർ തീർഥാടനത്തിനിടെ സിംഹാക്രമണം; 11 വയസുകാരൻ കൊല്ലപ്പെട്ടു

അഹമ്മദാബാദ്: ഗുജറാത്തിലെ ഗിർനാർ തീർഥാടനത്തിനിടെ സിംഹത്തിന്റെ ആക്രമണത്തിൽ 11 വയസുകാരൻ കൊല്ലപ്പെട്ടു. ഖേഡ ജില്ലയിൽ നിന്നെത്തിയ ബാലനെയാണ് ഗിർനാർ പടിക്കെട്ടിന്റെ 50-ാം പടിക്ക് സമീപം സിംഹം ആക്രമിച്ചത്. സംഭവത്തിൽ വനംവകുപ്പിന്റെ സുരക്ഷാ സംവിധാനങ്ങൾക്കെതിരെ വിമർശനം ശക്തമായിരിക്കുകയാണ്. തീർഥാടകർ സഞ്ചരിക്കുന്ന മേഖലയിലേക്ക് വന്യമൃഗങ്ങൾ എങ്ങനെ എത്തിയെന്ന ചോദ്യവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. സംഭവത്തിൽ വനംവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് ആരോപണം. അതേസമയം, വഴി താൽക്കാലികമായി അടച്ചിട്ടിരുന്നുവെന്നും മൂന്ന് സിംഹങ്ങളെ പിടികൂടിയിരുന്നുവെന്നും മുന്നറിയിപ്പുകൾ നൽകിയിരുന്നുവെന്നും വനംവകുപ്പ് വിശദീകരിച്ചു. ആക്രമണം നടത്തിയതായി […]
Read more

ഓപ്പറേഷൻ തൂഫാൻ; ലഹരി ഇടപാടിലെ സാമ്പത്തിക കണ്ണിയായ യുവതി അറസ്റ്റിൽ

കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന ആരോപണത്തിൽ യുവതിയെ വടകര പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റ്യാടി മരുതോങ്കര സ്വദേശിനി കാഞ്ഞിരകുന്നുമ്മൽ കെ.സി. കീർത്തന (30)യാണ് പിടിയിലായത്. മയക്കുമരുന്ന് വാങ്ങുന്നവർ പണം കീർത്തനയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് മറ്റൊരാൾ ആവശ്യക്കാർക്ക് ലഹരിവസ്തുക്കൾ കൈമാറുന്ന രീതിയിലായിരുന്നു ഇടപാടുകൾ നടന്നിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപ യുവതിയുടെ ബാങ്ക് അക്കൗണ്ടിലൂടെ […]
Read more

തപാൽവകുപ്പ് ജീവനക്കാരിയെ ഭർത്താവ് കുത്തിക്കൊന്നു; പ്രതി ഒളിവിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ തപാൽവകുപ്പിൽ പോസ്റ്റൽ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ഊർമിള സൈനി ഭർത്താവിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് അഖിലേഷ് സൈനിക്കായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് അഖിലേഷ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. വൈകിട്ട് സ്കൂൾ വിട്ടെത്തിയ 14-കാരിയായ മകളാണ് വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ അമ്മയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. വ്യാപാരിയായ അഖിലേഷ് കൊലപാതകം മുൻകൂട്ടി […]
Read more

വിദ്യാർഥി കൺസെഷനിൽ മാറ്റം; പ്രായപരിധി 27 വയസായി

തിരുവനന്തപുരം: വിദ്യാർഥികൾക്കുള്ള യാത്രാ ഇളവ് സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. വിദ്യാർഥി കൺസെഷൻ ലഭിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 27 വയസായി ഉയർത്തി. കൺസെഷൻ ഉപയോഗിച്ച് യാത്ര ചെയ്യാവുന്ന ദൂരപരിധിയും 40 കിലോമീറ്ററായി വർധിപ്പിച്ചിട്ടുണ്ട്. രാവിലെ 6 മണി മുതൽ വൈകിട്ട് 7 മണിവരെയായിരിക്കും കൺസെഷൻ ഉപയോഗിച്ച് യാത്ര ചെയ്യാൻ അനുമതിയുള്ളത്. സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവൻ സമയ വിദ്യാർഥികൾക്കാണ് ആനുകൂല്യം ലഭിക്കുക. ക്രാഷ് കോഴ്‌സ് വിദ്യാർഥികൾക്കും പാർട്ട് ടൈം പഠിതാക്കൾക്കും കൺസെഷൻ […]
Read more

തമ്പാനൂരിൽ 11.51 ഗ്രാം MDMA യുമായി രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 11.51 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. തമ്പാനൂർ ജുമാ മസ്ജിദ് റോഡിൽ നടത്തിയ പരിശോധനയിലാണ് പട്ടം ഗൗരീശപട്ടം സ്വദേശി അർജുൻ ആർ. മനോജ് (26), വട്ടിയൂർക്കാവ് വേറ്റിക്കോണം സ്വദേശി ആതിഷ് എസ്. (30) എന്നിവർ പിടിയിലായത്. സംസ്ഥാനത്ത് മയക്കുമരുന്ന് ശൃംഖലകൾക്കെതിരെ എക്സൈസ് വകുപ്പ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തണ്ടർ’ നടപടിയുടെ ഭാഗമായാണ് ഇരുവരെയും പിടികൂടിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന ആതിഷിന്റെ ഉടമസ്ഥതയിലുള്ള റോയൽ എൻഫീൽഡ് ബുള്ളറ്റും […]
Read more

ദേശീയപാതയിൽ ബൈക്ക് അപകടം; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ദേശീയപാതയിൽ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചേന്നൻകോട് മധുരക്കോട് തിരുവാതിരയിൽ ബാബുവിന്റെയും അജിതയുടെയും ഏകമകനായ അരുൺ കൃഷ്ണ (22) ആണ് മരിച്ചത്. മാവിൻമൂട് സ്വദേശിയായ ശ്യാമിനും നെല്ലിക്കോട് സ്വദേശിയായ ബാലുവിനുമാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ നാവായിക്കുളം മങ്ങാട്ടുവാതുക്കൽ പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. ആറ്റിങ്ങൽ ഭാഗത്തുനിന്ന് കൊല്ലത്തേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അരുൺ കൃഷ്ണയും സുഹൃത്തുക്കളായ രണ്ടുപേരും റോഡരികിൽ ദേശീയപാത അതോറിറ്റി സ്ഥാപിച്ചിരുന്ന ബാരിക്കേഡിൽ ഇടിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix