Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഇന്ത്യൻ വംശജയായ ഗൂഗിൾ എക്സിക്യൂട്ടീവ് ശീതൾ വ്രസെൻ കൊല്ലപ്പെട്ടു; ഭർത്താവ് അറസ്റ്റിൽ

അറ്റ്‌ലാന്‍റ: അമേരിക്കയിലെ ജോർജിയയിൽ ഇന്ത്യൻ വംശജയും ഗൂഗിളിലെ മുതിർന്ന സാങ്കേതിക ഉദ്യോഗസ്ഥയുമായ ശീതൾ വ്രസെൻ (57) വെടിയേറ്റ് മരിച്ചു. വെടിവെപ്പിൽ ദമ്പതികളുടെ 23-കാരനായ മകൻ ജെയ്‌സൺ വ്രസെനും ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ഭർത്താവ് കിർക്ക് ബി. വ്രസെനെ (56) പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ജോർജിയയിലെ സ്മിർണയിലെ ഇവരുടെ വസതിയിൽ സംഭവം നടന്നത്. കുടുംബവഴക്കിനെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വെടിയൊച്ച കേട്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ശീതളിനെ മരിച്ച […]
Read more

ഇരുമ്പുശ്വാസകോശത്തിൽ ഏഴ് പതിറ്റാണ്ട്; മാർത്ത ലിലാർഡ് വിടവാങ്ങി

ഒക്‌ലഹോമ: അഞ്ചാം വയസ്സുമുതൽ ‘ഇരുമ്പുശ്വാസകോശ’ത്തിന്റെ സഹായത്താൽ ജീവൻ നിലനിർത്തിയിരുന്ന യു.എസിലെ അവസാന പോളിയോ അതിജീവിതയായ മാർത്ത ലിലാർഡ് (78) അന്തരിച്ചു. ഒക്‌ലഹോമ സ്വദേശിനിയായ മാർത്ത ജൂൺ 26-നാണ് മരിച്ചത്. മരണവിവരം കുടുംബം ഇപ്പോഴാണ് പുറത്തുവിട്ടത്. അഞ്ചാം വയസ്സിൽ പോളിയോ ബാധിച്ചതിനെ തുടർന്ന് ജീവിതകാലം മുഴുവൻ കൃത്രിമ ശ്വസനസഹായത്തെ ആശ്രയിച്ചായിരുന്നു മാർത്തയുടെ ജീവിതം. 20 വയസ്സ് തികയുന്നതിന് മുമ്പ് മരിക്കുമെന്നായിരുന്നു ഡോക്ടർമാരുടെ പ്രവചനം. എന്നാൽ ജീവിക്കാനുള്ള അടങ്ങാത്ത മനോവീര്യമാണ് മാർത്തയെ പതിറ്റാണ്ടുകളോളം മുന്നോട്ടുനയിച്ചതെന്ന് സഹോദരി സിൻഡി പറഞ്ഞു. ആരോഗ്യപരമായ […]
Read more

ഫണ്ട് വിവാദം; വിവരച്ചോർച്ചയിൽ ബി.ജെ.പി. ആഭ്യന്തര അന്വേഷണം

തിരുവനന്തപുരം: പാർട്ടിയുമായി ബന്ധപ്പെട്ട ആഭ്യന്തര വിവരങ്ങൾ സാമൂഹികമാധ്യമങ്ങൾക്കും ഓൺലൈൻ മാധ്യമങ്ങൾക്കും ചോർത്തുന്നവരെ കണ്ടെത്താൻ ബി.ജെ.പി.യിൽ അന്വേഷണം ശക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടിന്റെ വിനിയോഗത്തിൽ ക്രമക്കേട് നടന്നെന്ന ആരോപണങ്ങൾ ഉൾപ്പെടെ സമീപകാല വിവാദങ്ങൾക്ക് പിന്നിലുള്ളവരെ കണ്ടെത്തുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം. നേതൃനിരയിലുള്ളവരോ അവരുമായി അടുത്ത ബന്ധമുള്ളവരോ തന്നെയാകാം വിവരച്ചോർച്ചയ്ക്ക് പിന്നിലെന്നാണ് നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ. വിമതനീക്കത്തിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്. വിദേശത്തുള്ള സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തിരിച്ചെത്തിയശേഷം അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുമെന്നാണ് വിവരം. സംസ്ഥാന നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉയർത്തി പ്രസിഡന്റിന്റെ […]
Read more

അവസാന നിമിഷ കുതിപ്പ്; അർജന്റീന സെമിയിൽ

കാൻസാസ് സിറ്റി: ആവേശം നിറഞ്ഞ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്വിറ്റ്സർലാൻഡിനെ കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സെമിഫൈനലിലേക്ക് മുന്നേറി. അധികസമയത്തേക്കും നീണ്ട മത്സരത്തിൽ പത്ത് പേരായി ചുരുങ്ങിയ സ്വിറ്റ്സർലാൻഡിന്റെ പ്രതിരോധം തകർത്ത് നേടിയ രണ്ട് അവസാന നിമിഷ ഗോളുകളാണ് അർജന്റീനയ്ക്ക് നിർണായക ജയം സമ്മാനിച്ചത്. മത്സരത്തിന്റെ പത്താം മിനിറ്റിൽ ലയണൽ മെസിയുടെ കോർണറിൽ നിന്ന് അലെക്സിസ് മക് അലിസ്റ്റർ ഹെഡറിലൂടെ അർജന്റീനയെ മുന്നിലെത്തിച്ചു. എന്നാൽ രണ്ടാം പകുതിയിലെ 67-ാം മിനിറ്റിൽ ഡാൻ എൻഡോയെ […]
Read more

ദേവാൻഷിന്റെ മരണം; മൂന്ന് ഡോക്ടർമാരെ ചോദ്യം ചെയ്യും

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കുട്ടിക്ക് അനസ്തേഷ്യ നൽകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ചികിത്സ നൽകിയ മൂന്ന് ഡോക്ടർമാരെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചു. രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകാൻ ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെന്റിനോട് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. കുട്ടിക്ക് അനസ്തേഷ്യ നൽകിയ ഡോക്ടർക്കൊപ്പം ശിശുരോഗ വിദഗ്ധനെയും പ്ലാസ്റ്റിക് സർജനെയും ചോദ്യം ചെയ്യും. ചികിത്സാ […]
Read more

ഗവൺമെന്റ് പ്ലീഡർ നിയമനം; സർക്കാരിനെതിരെ പി.എ. മുഹമ്മദ് റിയാസിന്റെ ആരോപണം

കോഴിക്കോട്: ഗവൺമെന്റ് പ്ലീഡർ, സ്പെഷ്യൽ പ്ലീഡർ നിയമനങ്ങളിൽ സർക്കാർ സംഘപരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണവുമായി സിപിഎം നേതാവും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ്. എ.ബി.വി.പി.യുടെ സജീവ പ്രവർത്തകനെ ഗവൺമെന്റ് പ്ലീഡർ പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സംഘപരിവാർ ബന്ധമുള്ളവരുടെ സ്വാധീനം വർധിച്ചുവെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. മുൻ മന്ത്രി പി. രാജീവും നിയമന നടപടികളെ വിമർശിച്ചു. ഗവൺമെന്റ് പ്ലീഡർമാരുടെ നിയമനത്തിൽ […]
Read more

പഴകിയ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തെന്ന പരാതി; സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് FSSAI യുടെ 9 നോട്ടീസുകൾ

ന്യൂഡൽഹി: പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തെന്ന പരാതികളുടെ അടിസ്ഥാനത്തിൽ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് ഒമ്പത് നോട്ടീസുകൾ അയച്ചതായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അറിയിച്ചു. ഭക്ഷ്യസുരക്ഷാ-ഗുണനിലവാര നിയമം, 2006 ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് നോട്ടീസുകൾ നൽകിയതെന്ന് എഫ്എസ്എസ്എഐ അറിയിച്ചു. സ്വിഗ്ഗിയുടെ അതിവേഗ ഡെലിവറി സേവനമായ ഇൻസ്റ്റാമാർട്ട് വഴി കാലാവധി കഴിഞ്ഞതും കേടായതും മലിനമായതുമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതായി നിരവധി ഉപഭോക്താക്കൾ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദീകരണവും സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടും സമർപ്പിക്കാൻ […]
Read more

OTT റിലീസ് സിനിമകൾക്കും സെൻസർ അനുമതി നിർബന്ധമാക്കാൻ കേന്ദ്രം

നേരിട്ട് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുന്ന സിനിമകൾക്കും സെൻസർ ബോർഡിന്റെ അനുമതി നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം ആരംഭിച്ചു. തിയറ്റർ റിലീസുകൾക്ക് ബാധകമായ സെൻസറിങ് സംവിധാനം ഡിജിറ്റൽ റിലീസുകളിലേക്കും വ്യാപിപ്പിക്കുന്നതിനാണ് ആലോചന. ദിൽജിത്ത് ദൊസാഞ്ജ് നായകനായ സത്‌ലജ് സിനിമയെ ചൊല്ലിയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഒ.ടി.ടി. വഴി പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന സിനിമകൾക്കും മുൻകൂർ പരിശോധനയും അനുമതിയും നിർബന്ധമാക്കാൻ ഐ.ടി. നിയമത്തിൽ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നതെന്ന് വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യൻ […]
Read more

ഹോർമുസിൽ ‘ഡാർക്ക് ട്രാൻസിറ്റ്’ വർധിക്കുന്നു

ടെഹ്‌റാൻ: യുഎസുമായുള്ള സംഘർഷം വീണ്ടും ശക്തമായതിനെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പൽഗതാഗതം മന്ദഗതിയിലായിരിക്കെ, സ്വന്തം എണ്ണയും ചരക്കുകളും ഹോർമുസിലൂടെ തുടർച്ചയായി കടത്തിവിടുന്നുവെന്ന് ഇറാനെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ. മേഖലയിൽ സുരക്ഷാ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലും ഇറാൻ ചരക്കുനീക്കം തുടരുകയാണെന്നാണ് വിലയിരുത്തൽ. ഷിപ് ട്രാക്കിങ് സ്ഥാപനമായ വിൻഡ്‌വാർഡിന്റെ റിപ്പോർട്ട് പ്രകാരം, ജൂലൈ 9-10 തീയതികളിലെ രാത്രിയിൽ ഹോർമുസ് കടലിടുക്ക് കടന്നത് ആറ് വാണിജ്യ കപ്പലുകൾ മാത്രമാണ്. മുൻ ദിവസങ്ങളിൽ 18 മുതൽ 22 വരെ കപ്പലുകൾ സഞ്ചരിച്ചിരുന്ന […]
Read more

ഡേഞ്ചറസ് ഗുഡ്സ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച; ഇൻഡിഗോയ്ക്ക് DGCAയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: വിമാനങ്ങളിൽ അപകടകരമായ വസ്തുക്കൾ (ഡേഞ്ചറസ് ഗുഡ്സ്) കൈകാര്യം ചെയ്തതിൽ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഔദ്യോഗിക മുന്നറിയിപ്പ് നൽകി. ദില്ലി വിമാനത്താവളത്തിലെ ഇൻഡിഗോയുടെ എഞ്ചിനീയറിംഗ് സ്റ്റോറേജ് കേന്ദ്രത്തിൽ നടത്തിയ പ്രത്യേക ഓഡിറ്റിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. സംഭവത്തിൽ സ്വീകരിച്ച തിരുത്തൽ നടപടികളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കാൻ ഡിജിസിഎ ഇൻഡിഗോയോട് നിർദേശിച്ചു. 2026 ജനുവരിയിൽ സർവീസ് നടത്തിയ ഒരു വിമാനത്തിൽ അപകടകരമായ വസ്തുക്കൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix