Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഇറാനിൽ വീണ്ടും അമേരിക്കൻ വ്യോമാക്രമണം; 37 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ടെഹ്‌റാൻ: അമേരിക്ക ഇറാനിൽ വീണ്ടും വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. തെക്കൻ ഇറാനിലെ വിവിധ മേഖലകളിലുണ്ടായ ആക്രമണങ്ങളിൽ 30 സാധാരണക്കാരും ഏഴ് ഇറാൻ സൈനികരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സൈനിക കേന്ദ്രങ്ങൾക്കും ചില സിവിലിയൻ മേഖലകൾക്കും നേരെയായിരുന്നു ആക്രമണമെന്ന് ഇറാൻ അധികൃതർ അറിയിച്ചു. ഇറാൻഷെഹറിലെ ബാംപൂർ ഗാരിസണിൽ 13 മിസൈലുകൾ പതിച്ചതായും ആക്രമണത്തിൽ ഇറാന്റെ 388-ാം ബ്രിഗേഡിലെ ഏഴ് സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൈന്യം അറിയിച്ചു. സൈനിക താമസസ്ഥലങ്ങളും ഗസ്റ്റ് ഹൗസും ആക്രമണത്തിൽ ലക്ഷ്യമിട്ടതായും അധികൃതർ […]
Read more

മുത്തങ്ങയിലെ വിദ്യാർഥിയുടെ മരണം; ദുരൂഹത നീക്കി പൊലീസ്

സുല്‍ത്താന്‍ബത്തേരി: മുത്തങ്ങയ്ക്കടുത്ത് പൊൻകുഴിയിൽ ആറാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിലെ ദുരൂഹത പൊലീസ് നീക്കി. സൈക്കിൾ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചുണ്ടായ അപകടമാണ് മരണത്തിന് കാരണമായതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പൊൻകുഴി കാട്ടുനായ്ക്ക ഉന്നതിയിലെ ബിനു-ചിക്കി ദമ്പതികളുടെ മകൻ മനു (12) ആണ് മരിച്ചത്. ആദ്യം വാഹനം ഇടിച്ചാണ് അപകടമെന്ന സംശയം ഉയർന്നിരുന്നെങ്കിലും സംഭവസ്ഥലത്തെ വിശദമായ പരിശോധനയിലാണ് അത് തള്ളിക്കളയാനായത്. ഇന്നലെ വൈകിട്ട് കൂട്ടുകാർക്കൊപ്പം മുത്തങ്ങ വനമേഖലയിലെ ദേശീയപാതയ്ക്ക് സമീപം സൈക്കിൾ ഓടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട സൈക്കിൾ റോഡരികിലെ […]
Read more

ഓപ്പറേഷൻ തൂഫാൻ; കോഴിക്കോട് 16 കിലോ കഞ്ചാവ് മിഠായി പിടികൂടി

കോഴിക്കോട്: കോഴിക്കോട് എക്‌സൈസ് നടത്തിയ പരിശോധനയിൽ വൻതോതിൽ കഞ്ചാവ് മിഠായികൾ പിടിച്ചെടുത്തു. കൊളത്തറ ക്രസന്റ് ബസാർ പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് 16 കിലോഗ്രാം തൂക്കമുള്ള 3,140 കഞ്ചാവ് മിഠായികൾ എക്‌സൈസ് സംഘം കണ്ടെത്തിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് ശക്തമാക്കിയ ലഹരിവിരുദ്ധ പരിശോധനകൾക്കിടെയാണ് വിദ്യാർഥികളെ ലക്ഷ്യമിട്ട് വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്നതായി സംശയിക്കുന്ന മിഠായികൾ പിടിച്ചെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം എക്‌സൈസ് ആരംഭിച്ചിട്ടുണ്ട്.
Read more

പുന്നമടയിൽ ഹൗസ്ബോട്ടിൽ നിന്ന് വീണ് സ്പാ ജീവനക്കാരി മരിച്ചു

ആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ ഹൗസ്ബോട്ടിൽ നിന്ന് കായലിൽ വീണ സ്പാ ജീവനക്കാരി മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശിനി ശരണ്യ (34)യാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പുന്നമടയിലെ ബട്ടർഫ്ലൈ സ്പായിലെ ജീവനക്കാരിയായിരുന്നു ശരണ്യ. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടസമയത്ത് ഹൗസ്ബോട്ടിലുണ്ടായിരുന്ന അഞ്ച് തമിഴ്നാട് സ്വദേശികളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മരണത്തിനിടയായ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Read more

കോഴിക്കോട് വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മൂട്ടോളിയിൽ നിർമാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. കക്കോടി സ്വദേശി സിറാജാണ് മരിച്ചത്. ടാങ്കിനുള്ളിൽ കുടുങ്ങിയ സിറാജിനെ രക്ഷിക്കാൻ ഇറങ്ങിയ മറ്റൊരു തൊഴിലാളിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടാങ്കിനുള്ളിൽ ശ്വാസതടസം അനുഭവപ്പെട്ട ഇരുവരെയും ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. ഇരുവരും ശുചീകരണ തൊഴിലാളികളാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read more

നിതിൻ രാജ് ആത്മഹത്യക്കേസ്; പുതിയ അന്വേഷണസംഘം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കാണും

കണ്ണൂർ: ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കാണും. കേസിൽ പുതിയ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി കുടുംബം നിവേദനം നൽകും. നിലവിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അന്വേഷണം മറ്റൊരു പ്രത്യേക സംഘത്തിന് കൈമാറണമെന്നും കുടുംബം ആവശ്യപ്പെടും. പ്രഗൽഭരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പുതിയ അന്വേഷണസംഘം രൂപീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കേസിലെ ഒന്നാം പ്രതിയായ ഡോക്ടർ റാമിനെ ഇതുവരെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഡോക്ടർ […]
Read more

ചെറുനാരങ്ങയിൽ നീരില്ലെന്ന തർക്കം; ഹോട്ടലുടമയ്ക്ക് നേരെ ആക്രമണം

തൃശൂർ: തൃശൂർ മിണാലൂരിലെ സെലക്ട് ദർബാർ ഹോട്ടലിൽ ചെറുനാരങ്ങയിൽ നീരില്ലെന്ന തർക്കത്തെ തുടർന്ന് ഗുണ്ടാസംഘത്തിന്റെ ആക്രമണം. സംഭവത്തിൽ ഹോട്ടൽ ഉടമ കരുമത്ര സ്വദേശി സുഹൈബ് (40), സുഹൃത്ത് റഷീദ് (39) എന്നിവർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് ഹോട്ടലിലെത്തിയ രണ്ട് യുവാക്കൾ ചില്ലി ചിക്കനൊപ്പം നൽകിയ ചെറുനാരങ്ങയിൽ നീരില്ലെന്ന് ആരോപിച്ച് ജീവനക്കാരുമായി തർക്കിച്ച ശേഷം മടങ്ങി. പിന്നീട് സംഘമായി കാറിലെത്തിയ ഇവർ ഹോട്ടൽ ഉടമയെ ബാറ്റ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ആക്രമണത്തിൽ സുഹൈബിന്റെ പല്ലുകൾ അടർന്നുപോയതായും തടയാൻ ശ്രമിച്ച […]
Read more

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയുടെ ശിക്ഷാവിധി നാളെ

പാലക്കാട്: കേരളത്തെ നടുക്കിയ പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരനായി കണ്ടെത്തപ്പെട്ട ചെന്താമരയുടെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയായതോടെയാണ് കേസ് വിധിക്കായി മാറ്റിയത്. ചെന്താമര സ്ഥിരം കുറ്റവാളിയാണെന്നും സമൂഹത്തിന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. പ്രതിക്ക് വീണ്ടും കുറ്റകൃത്യം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. അതേസമയം, പ്രതിക്ക് മാനസാന്തരപ്പെടാൻ അവസരം നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. […]
Read more

പൊന്നാനി പീഡനക്കേസ്; FIR രജിസ്റ്റർ ചെയ്യാത്തതിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായ പൊന്നാനി പീഡനക്കേസിൽ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കേസ് രജിസ്റ്റർ ചെയ്യാത്തത് അരാജകത്വത്തിന് വഴിവെക്കുമെന്നും മജിസ്ട്രേറ്റ് കോടതി നിർദേശം നൽകിയിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു. മലപ്പുറം മുൻ എസ്.പി. സുജിത് ദാസ്, ഡി.വൈ.എസ്.പി. വി.വി. ബെന്നി, സി.ഐ. വിനോദ് എന്നിവർ നൽകിയ ഹർജിയാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ പരിഗണിച്ചത്. തങ്ങൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന പൊന്നാനി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു […]
Read more

ജോലിക്കിടെ ഗുരുതര അണുബാധ; പൊലീസ് സഹായി സോമൻ ചികിത്സാസഹായം തേടുന്നു

പത്തനംതിട്ട: തിരുവല്ല സ്വദേശിയും കേരള പൊലീസിന്റെ സഹായിയുമായ സോമൻ ഗുരുതര അണുബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തുടർചികിത്സയ്ക്കായി സാമ്പത്തിക സഹായം അഭ്യർഥിച്ച് കുടുംബം രംഗത്തെത്തി. ഇലന്തൂർ നരബലി കേസ് ഉൾപ്പെടെ നിരവധി നിർണായക കേസുകളിൽ മൃതദേഹങ്ങൾ പുറത്തെടുക്കാൻ പൊലീസിനെ സഹായിച്ചയാളാണ് സോമൻ. അഴുകിയതും പുഴുവരിച്ചതുമായ മൃതദേഹങ്ങൾ പോലും പുറത്തെടുക്കുന്ന ദുഷ്കരമായ ജോലിയാണ് വർഷങ്ങളായി അദ്ദേഹം ചെയ്തുവരുന്നത്. കഴിഞ്ഞ ജൂൺ 2-ന് പത്തനംതിട്ട ചന്ദപ്പള്ളിയിൽ പുഴുവരിച്ച മൃതദേഹം പുറത്തെടുക്കുന്നതിനിടെ കാലിൽ മുള്ള് തറച്ചതാണ് ഗുരുതര അണുബാധയ്ക്ക് കാരണമായത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix