Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

AI ഉപയോഗപ്പെടുത്തി തൊഴിൽശേഷി കുറയ്ക്കും; സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് ഏകദേശം 8,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ കൂടുതൽ ഉപയോഗപ്പെടുത്തി 2030 ഓടെ തൊഴിൽശേഷി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇതോടെ ബാങ്കിന്റെ മൊത്തം ജീവനക്കാരിൽ 15 ശതമാനത്തിലധികം പേർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് കണക്കാക്കുന്നത്. ബാങ്കിന്റെ ബാക്ക് ഓഫീസ് പ്രവർത്തനങ്ങളിലെ 52,271 ജീവനക്കാരിൽ നിന്നായി ഏകദേശം 7,800-ലധികം ജോലികൾ ഇല്ലാതാകുമെന്നാണ് റിപ്പോർട്ട്. കോർപ്പറേറ്റ് സേവനങ്ങൾ, സപ്പോർട്ട് വിഭാഗങ്ങൾ, റിസ്‌ക് മാനേജ്മെന്റ്, റെഗുലേറ്ററി കംപ്ലയൻസ് തുടങ്ങിയ മേഖലകളെയാണ് വെട്ടിക്കുറയ്ക്കൽ […]
Read more

ഞാവൽപ്പഴം പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണു; 13 കാരന് ദാരുണാന്ത്യം

മലപ്പുറം: മഞ്ചേരി പന്തല്ലൂരിൽ ഞാവൽപ്പഴം പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പന്തല്ലൂർ കടമ്പോടിലെ ബിസ്മി ഡ്രൈവിംഗ് സ്കൂൾ ജീവനക്കാരി പുളിക്കൽ റുഷ്ദയുടെയും വെള്ളില സ്വദേശി ജാഫറിന്റെയും മകൻ അഹിൽ ഷാൻ (13) ആണ് മരിച്ചത്. ഞാവൽപ്പഴം പറിക്കാനായി മരത്തിൽ കയറിയ അഹിൽ ഷാൻ, മുകളിൽ വെച്ച് കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ ബന്ധുക്കളും നാട്ടുകാരും ചേർന്ന് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ […]
Read more

ഹൃദയാഘാതത്തെ തുടർന്ന് സാമൂഹികപ്രവർത്തകൻ ദമ്മാമിൽ അന്തരിച്ചു

റിയാദ്: സാമൂഹികപ്രവർത്തകനും നവയുഗം സാംസ്കാരികവേദി കൊദറിയ യൂണിറ്റ് മുൻ സെക്രട്ടറിയുമായ റഷീദ് പെരുമ്പാവൂർ (48) ദമ്മാമിൽ അന്തരിച്ചു. നിലവിൽ നവയുഗം ദല്ലാ മേഖല കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം. ശനിയാഴ്ച രാത്രി ഏകദേശം ഒന്നരയോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ അദ്ദേഹത്തെ ഉടൻ ദാർ അൽ സിഹ ആശുപത്രിയിലും തുടർന്ന് സൗദി ജർമൻ ആശുപത്രിയിലും എത്തിച്ചെങ്കിലും, ഞായറാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. റഷീദിന്റെ ആകസ്മിക വിയോഗം പ്രവാസി സമൂഹത്തെയും സഹപ്രവർത്തകരെയും കടുത്ത ദുഃഖത്തിലാഴ്ത്തി. എറണാകുളം […]
Read more

ഓസ്‌ട്രേലിയയുടെ BBL ആദ്യമായി ഇന്ത്യയിലേക്ക്; എംഎ ചിദംബരം സ്റ്റേഡിയത്തിൽ പരിശോധന നടത്തി ഓസ്‌ട്രേലിയൻ സംഘം

ചെന്നൈ: ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗ് (BBL) ആദ്യമായി ഇന്ത്യയിലേക്ക് എത്തുന്നതായി റിപ്പോർട്ട്. 2026-27 സീസണിലെ ഉദ്ഘാടന മത്സരം ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ (ചെപ്പോക്ക്) നടത്താനാണ് ആലോചന. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ടായ ഈ വേദി അന്താരാഷ്ട്ര ടി20 ലീഗ് മത്സരത്തിന് ഉപയോഗിക്കുന്നതിലൂടെ ക്രിക്കറ്റ് ലോകത്ത് വലിയ മാറ്റത്തിന് തുടക്കമാകുമെന്നാണ് വിലയിരുത്തൽ. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനും ബിസിസിഐയും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിർദേശത്തിന് അനുകൂല നിലപാട് നൽകിയതായാണ് സൂചന. പദ്ധതിയുടെ ഭാഗമായി ക്രിക്കറ്റ് ഓസ്‌ട്രേലിയയിലെ […]
Read more

ജൂൺ 15 മുതൽ സൗജന്യ യാത്ര; ഓര്‍ഡിനറി മുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ വരെയുള്ള ബസുകളില്‍

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഓർഡിനറി മുതൽ ഫാസ്റ്റ് പാസഞ്ചർ വരെ ഉൾപ്പെടെയുള്ള ബസുകളിൽ സൗജന്യ യാത്ര നൽകുന്ന കാര്യമാണ് നിലവിൽ ആലോചനയിൽ ഉള്ളത്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ വിശദമായ രൂപരേഖ തയ്യാറാക്കുമെന്ന് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. അതേസമയം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലും മലബാർ മേഖലയിലും സ്വകാര്യ ബസുകളാണ് കൂടുതലായി സർവീസ് നടത്തുന്നത്. കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര […]
Read more

റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും; വ്യക്തമാക്കി ഇന്ത്യ

ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ വാങ്ങൽ തുടരുമെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. യുഎസുമായുള്ള വ്യാപാര കരാറിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ റഷ്യൻ എണ്ണ ഇറക്കുമതിയെ ബാധിക്കുമോയെന്ന ചോദ്യത്തിനായിരുന്നു മന്ത്രാലയത്തിന്റെ മറുപടി. അതേസമയം, ഹോർമുസ് കടലിടുക്ക് മേഖലയിലെ സംഘർഷ സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള യുഎസ് ട്രഷറി വകുപ്പ് നൽകിയ ഇളവ് 30 ദിവസത്തേക്ക് കൂടി നീട്ടി. മുൻപ് നൽകിയിരുന്ന ഇളവിന്റെ കാലാവധി കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചിരുന്നു. ഇന്ത്യയ്ക്കുള്ള ഇളവിന്റെ കാലാവധി നേരത്തെ ഈ […]
Read more

ഒൻപതാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; ആർഎസ്‌എസുകാരൻ അറസ്‌റ്റിൽ

കണ്ണൂർ: ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ ആർഎസ്എസ്-ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. കോടിയേരി മാടപ്പീടിക മന്പള്ളിക്കുന്നിലെ കാട്ടിലെ പറമ്പത്ത് കെ.പി. ശ്രീജേഷ് (48) നെയാണ് പള്ളൂർ പൊലീസ് പിടികൂടിയത്. പ്രതിയെ ചൊവ്വാഴ്ച പുതുച്ചേരിയിലെ പ്രത്യേക പോക്‌സോ കോടതിയിൽ ഹാജരാക്കും. പള്ളൂർ പൂശാരിക്കോവിലിന് സമീപത്തെ ഫർണിച്ചർ കടയിലെ മുറിയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഗ്ലാസ് പെയിന്റിങ് കലാകാരിയായ പെൺകുട്ടിക്ക് മരത്തിന്റെ ഫ്രെയിം തയ്യാറാക്കി നൽകാമെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ കടയിലെത്തിച്ചത്. കുട്ടിയുടെ വീട്ടിൽ രണ്ടാഴ്ചത്തോളം ഫർണിച്ചർ ജോലി ചെയ്തിരുന്ന പരിചയമാണ് […]
Read more

ചക്കയിടാൻ കയറുന്നതിനിടെ മതിലിൽ നിന്ന് വീണു; ഗൃഹനാഥന് ദാരുണാന്ത്യം

തിരുവനന്തപുരം: പാപ്പനംകോട് പൂഴിക്കുന്നിൽ ചക്കയിടാൻ കയറുന്നതിനിടെ മതിലിൽ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു. പൊറ്റവിള പുത്തൻവീട്ടിൽ രാമൻകുട്ടി (60) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. സമീപത്തെ പുരയിടത്തിലെ പ്ലാവിൽ നിന്ന് ചക്കയിടാനായി മതിലിൽ കയറിയപ്പോൾ കാൽ വഴുതി സമീപത്തെ കുഴിയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാമൻകുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധനകൾക്ക് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
Read more

പാകിസ്ഥാൻ മാർക്കറ്റിൽ ഐഇഡി സ്ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു

പെഷവാർ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ മാർക്കറ്റിലുണ്ടായ ഐഇഡി സ്ഫോടനത്തിൽ ഗോത്രത്തലവൻ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ സൗത്ത് വസീറിസ്ഥാൻ ജില്ലയിലെ വാന പട്ടണത്തിലെ തിരക്കേറിയ പ്ലാസ മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. പരിക്കേറ്റവരെ വാന ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. അഹമ്മദ്‌സായി ഗോത്രത്തലവനായ മാലിക് താരിഖാണ് മരിച്ചവരിൽ ഒരാൾ. മാലിക്കിന്റെ വാഹനം മാർക്കറ്റ് മേഖലയിലൂടെ കടന്നുപോകുന്നതിനിടെയാണ് ഗുൽഷൻ പ്ലാസയ്ക്ക് സമീപം സ്‌ഫോടനം ഉണ്ടായതെന്ന് ജില്ലാ പൊലീസ് ഓഫീസർ […]
Read more

എം.പദ്മകുമാർ സംവിധാനം ചെയ്ത് റോഷൻ മാത്യു നായകനാകുന്ന ചിത്രം ‘ഉയിർ’ ജൂൺ 26ന് തിയേറ്ററുകളിലെത്തും

മലയാള സിനിമാസ്വാദകർക്ക് പ്രിയപ്പെട്ട ‘ജോസഫ്’, ‘ശിക്കാർ’, ‘വർഗം’, ‘വാസ്തവം’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ എം. പത്മകുമാർ ഒരുക്കുന്ന പുതിയ അന്വേഷണ ത്രില്ലർ ചിത്രം ‘ഉയിർ’ ജൂൺ 26ന് തിയേറ്ററുകളിലെത്തും. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ റോഷൻ മാത്യുവാണ് നായകൻ. കണ്ണൂർ ജില്ലയിലെ ധർമടം പൊലീസ് സ്റ്റേഷനിൽ പ്രൊബേഷൻ കാലയളവിൽ ജോലി ചെയ്യുന്ന സബ് ഇൻസ്പെക്ടർ അജീബ് എന്ന കഥാപാത്രത്തെയാണ് റോഷൻ മാത്യു അവതരിപ്പിക്കുന്നത്. അൻഷാദ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix