Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഗുജറാത്തിലെ മോർബിയിൽ ലൈംഗിക അതിക്രമ കേസ്; രണ്ട് പേർ അറസ്റ്റിൽ

ഗുജറാത്ത്: മോർബിയിൽ വാടക കുടിശ്ശികയുമായി ബന്ധപ്പെട്ടുണ്ടായ അതിക്രമ സംഭവത്തിൽ 13 വയസ്സുകാരിയെയും ഭാര്യയെയും ലൈംഗികമായി പീഡിപ്പിക്കാൻ വീട്ടുടമയ്ക്ക് സഹായം നൽകിയതായി ആരോപിച്ച് യുവാവിനേയും വീട്ടുടമയെയും പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. സുരേന്ദ്രനഗർ സ്വദേശിയായ കുടുംബം ഉപജീവനത്തിനായി ആറുമാസം മുമ്പാണ് മോർബിയിലെത്തിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വാടക കുടിശ്ശിക ഉണ്ടായതിനെ തുടർന്നാണ് അതിക്രമം നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവം അറിയപ്പെട്ടത് കുടുംബത്തിലെ ഒരു ബന്ധുവിന്റെ പരാതിയിലൂടെയാണ്. തുടർന്ന് പൊലീസ് അന്വേഷണം […]
Read more

കൊറിയർ സർവീസ് വഴി MDMA കടത്ത്; യുവാവ് അറസ്റ്റിൽ

കൊല്ലം: കൊറിയർ സർവീസ് വഴി മാരക രാസലഹരിമരുന്നായ എം.ഡി.എം.എ കടത്തിയ യുവാവിനെ കൊല്ലം സിറ്റി പോലീസ് പിടികൂടി. പട്ടത്താനം മൈത്രി നഗർ–23 ശാന്തഭവനിൽ വിഷ്ണുലാൽ (25) ആണ് സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 101.07 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു. കൊറിയർ വഴി നഗരത്തിൽ വ്യാപകമായി ലഹരിമരുന്ന് വിതരണം നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചത്. ഇതിന്റെ ഭാഗമായി വിഷ്ണുലാൽ കുറച്ച് നാളുകളായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. […]
Read more

മൂന്ന് വയസ്സുള്ള കുട്ടിയെ മാതാപിതാക്കളിൽ നിന്ന് മാറ്റിയിരുത്തി; ഇൻഡിഗോയ്ക്കെതിരെ വിമർശനവുമായി അഭിഭാഷകൻ

ബാഗ്‌ഡോഗ്രയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ തന്റെ മൂന്ന് വയസ്സുള്ള കുട്ടിയെ തനിക്കു നിന്ന് മാറ്റി ഇരുത്തിയെന്ന ആരോപണവുമായി നാഗ്പൂർ സ്വദേശിയായ അഭിഭാഷകൻ രംഗത്തെത്തി. ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് ഗൗരവ് മിശ്ര ഈ അനുഭവം പങ്കുവച്ചത്. ഒരേ ബുക്കിംഗിലും പി.എൻ.ആറിലും യാത്ര ചെയ്തിട്ടും എയർലൈൻ കുടുംബത്തിന് വേർതിരിച്ച സീറ്റുകളാണ് നൽകിയതെന്ന് അദ്ദേഹം ആരോപിച്ചു. സീറ്റ് തിരഞ്ഞെടുക്കുന്നതിനായി അധിക തുക നൽകാത്തതിനാലാണ് മൂന്ന് വയസ്സുള്ള കുട്ടിയെ ഒറ്റയ്ക്ക് ഇരുത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബാഗ്‌ഡോഗ്ര–കൊൽക്കത്ത റൂട്ടിൽ കടുത്ത ടർബുലൻസ് ഉണ്ടാകാറുള്ള സാഹചര്യത്തിൽ, […]
Read more

ഭാര്യയുടെ വീട്ടിന് നേരെ ഭർത്താവിന്റെ ആക്രമണം; പ്രതിയെ പിടികൂടാനാവാതെ പൊലീസ്

തൃശൂർ: അന്തിക്കാട് പുത്തൻപീടികയിൽ ഭാര്യയുടെ വീട്ടിന് നേരെ ഭർത്താവിന്റെ ആക്രമണം. ജനൽ ചില്ലുകൾ തകർത്തതോടൊപ്പം പോർച്ചിലിരുന്ന സ്‌കൂട്ടറും തീയിട്ട് നശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. പുത്തൻപീടിക തണ്ടാശ്ശേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തണ്ടാശ്ശേരി രാധാകൃഷ്ണന്റെ വീടിനാണ് ആക്രമണം ഉണ്ടായത്. വൈകിട്ട് 7.30ഓടെയാണ് സംഭവമെന്നാണ് റിപ്പോർട്ട്. രാധാകൃഷ്ണന്റെ മകളുടെ ഭർത്താവായ തളിക്കുളം സ്വദേശി ഷക്കീറാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. സംഭവസമയത്ത് വീട്ടിൽ രാധാകൃഷ്ണന്റെ ഭാര്യയും മകളും കൊച്ചു മകനും മാത്രമാണ് ഉണ്ടായിരുന്നത്. അക്രമാസക്തനായി എത്തിയ പ്രതി വീടിന്റെ ജനൽ […]
Read more

ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയുടെ എൽപിജി കപ്പൽ; എത്തിയത് 20,000 ടൺ എൽപിജി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ തുടരുന്നതിനിടെ ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയുടെ എൽപിജി കപ്പൽ ഗുജറാത്ത് തീരത്തെത്തി. ‘സിമി’ എന്ന എൽപിജി കപ്പൽ ഞായറാഴ്ച ഗുജറാത്തിലെ കാൻഡ്ലയിലെ ദീൻദയാൽ തുറമുഖത്താണ് എത്തിയത്. കപ്പലിൽ ഏകദേശം 20,000 ടൺ പാചകവാതകമാണ് ഉണ്ടായിരുന്നത്. മെയ് 13-നാണ് കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നത്. യുക്രൈൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള 21 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കേന്ദ്ര സർക്കാരിന്റെയും കപ്പൽ ഗതാഗത വകുപ്പിന്റെയും ഏകോപനത്തിലൂടെയാണ് കപ്പൽ സുരക്ഷിതമായി ഇന്ത്യയിലെത്തിച്ചത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആരംഭിച്ചതിന് ശേഷം […]
Read more

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിനിടെ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ […]
Read more

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഏതിരായ പോസ്റ്ററുകളിൽ അന്വേഷണം ആരംഭിച്ച് പോലീസ്

കൽപ്പറ്റ: മുഖ്യമന്ത്രി തർക്കവുമായി ബന്ധപ്പെട്ട സാഹചര്യത്തിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരേ വയനാട്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ സംബന്ധിച്ച് കൽപ്പറ്റ പോലീസ് അന്വേഷണം ആരംഭിച്ചു. ടി. സിദ്ധിഖ് എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടപടി തുടങ്ങിയിരിക്കുന്നത്. ഹൈക്കമാൻഡിന്റെയോ കെ.സി. വേണുഗോപാലിന്റെയോ നിർദേശപ്രകാരമാണ് പരാതി നൽകിയതെന്നുമാണ് സൂചന. കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിക്കുന്ന ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത വാചകങ്ങളാണ് പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്. ഇവയ്ക്ക് പിന്നിൽ മുൻകൂട്ടി ആസൂത്രണം നടന്നിട്ടുണ്ടാകാമെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. […]
Read more

സത്യപ്രതിജ്ഞാ ചടങ്ങിന് സെൻട്രൽ സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു; പ്രവേശനത്തിന് പാസ് ഏർപ്പെടുത്തും

തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഘടകകക്ഷികളുമായുള്ള മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾ തുടരുന്നതിനിടയിലും ചടങ്ങ് ഗംഭീരമാക്കാനുള്ള ഒരുക്കങ്ങളിലാണ് മുന്നണി നേതൃത്വം. പന്തൽ നിർമാണവും സ്റ്റേജ് ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്. ആദ്യം 12,000 പേർക്ക് മാത്രമായിരുന്നു പ്രവേശനം നിശ്ചയിച്ചിരുന്നത്. എന്നാൽ തിരക്ക് വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇപ്പോൾ 50,000 പേർക്ക് വരെ ഇരിക്കാവുന്ന രീതിയിൽ പന്തൽ വിപുലീകരിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ ഗാലറികളിലും പ്രത്യേക പന്തലുകൾ ഒരുക്കിയിട്ടുണ്ട്. ചടങ്ങ് തത്സമയം കാണുന്നതിനായി […]
Read more

അയ്യപ്പസംഗമം വലിയ രാഷ്ട്രീയ പിഴവ്; ഇടതുസർക്കാർ ഒരിക്കലും നടത്താൻ പാടില്ലായിരുന്നു

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത് വലിയ രാഷ്ട്രീയ പിഴവായിരുന്നുവെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം ഉയർന്നു. ശബരിമലയിലെ സ്വർണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ പ്രതിരോധിക്കാനും സർക്കാർ വിശ്വാസികൾക്കൊപ്പമാണെന്ന് വ്യക്തമാക്കാനുമാണ് പരിപാടി സംഘടിപ്പിച്ചതെന്നും, എന്നാൽ ഇത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും യോഗത്തിൽ വിലയിരുത്തി. വിശ്വാസികളെ കൂടെനിർത്താനുള്ള ശ്രമം ഫലപ്രദമാകാതെ പാർട്ടിക്ക് ദോഷകരമായെന്നാണ് ജില്ലാ കമ്മിറ്റിയിലെ അഭിപ്രായം. പരിപാടി തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണങ്ങളിലൊന്നായി മാറിയതായും വിമർശനം ഉയർന്നു. ആരോപണവിധേയനായ എ. പത്മകുമാറിനെതിരെ പാർട്ടി കൃത്യമായ നടപടി […]
Read more

ഹൃദയാഘാതം മൂലം പ്രവാസി മലയാളി റിയാദിൽ മരിച്ചു

റിയാദ്: അവധിക്കാലം നാട്ടിൽ ചെലവഴിച്ച് വെറും ഇരുപത് ദിവസം മുമ്പ് പ്രവാസലോകത്തേക്ക് തിരിച്ചെത്തിയ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു. കർണാടക കൊടക് ഷെട്ടിഗനഹള്ളി സ്വദേശിയായ അനിൽ (34) ആണ് മരിച്ചത്. റിയാദിലെ അൽ ഈമാൻ ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം. വെള്ളിയാഴ്ച വൈകീട്ടോടെ ഉണ്ടായ പെട്ടെന്നുള്ള ശാരീരിക അസ്വസ്ഥതയെ തുടർന്ന് സുഹൃത്തുക്കൾ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാദിലെ ഒരു ഫർണിച്ചർ കടയിൽ ജീവനക്കാരനായിരുന്ന അനിൽ അവിവാഹിതനാണ്. അവധിക്ക് നാട്ടിൽ പോയി മടങ്ങി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix