Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പാലക്കാട്‌ ജില്ലാകമ്മിറ്റി

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കെതിരെ കടുത്ത വിമർശനം ഉയർന്നു. പാർട്ടിയിൽ പിണറായി വിജയൻ മാത്രമാണ് മുന്നിൽ നിൽക്കുന്ന സാഹചര്യമെന്നും ഈ ഏകാധിപത്യ പ്രവണതയാണ് തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായതെന്നും നേതാക്കൾ ആരോപിച്ചു. തെരഞ്ഞെടുപ്പിൽ പിണറായി വിജയനെ മാത്രം ഉയർത്തിക്കാട്ടിയത് വലിയ പിഴവായിരുന്നുവെന്നും സിപിഎമ്മിലെയും എൽഡിഎഫിലെയും മറ്റ് ജനകീയ നേതാക്കളെ പൂർണമായി അവഗണിച്ചുവെന്നും യോഗത്തിൽ വിമർശനം ഉയർന്നു. തോൽവിയുടെ പ്രധാന ഉത്തരവാദിത്വം പിണറായി വിജയനാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. […]
Read more

ഉയർത്തിവെച്ചിരുന്ന ടിപ്പറിന്റെ ഡംപ് ബോക്സ് താഴേക്ക് പതിച്ചു; യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ഉയർത്തിവെച്ചിരുന്ന ടിപ്പർ ലോറിയുടെ ഡംപ് ബോക്സ് താഴേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം. കാരാഴ്മ കൂടാത്തേത്ത് രവീന്ദ്രൻപിള്ളയുടെയും രാധാമണിയുടെയും മകൻ ഉണ്ണിക്കൃഷ്ണൻ (38) ആണ് മരിച്ചത്. കാരാഴ്മ ദേവീക്ഷേത്രത്തിലെ അൻപൊലി-അരീപ്പറ മഹോത്സവത്തിന്റെ സമാപനദിനമായ വെള്ളിയാഴ്ച രാത്രി 8.30ഓടെയായിരുന്നു അപകടം. ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ ഡംപ് ബോക്സ് ഉയർത്തി നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ അടിയിൽ മഴയിൽനിന്ന് രക്ഷപ്പെടാനായി ഉണ്ണിക്കൃഷ്ണൻ കയറിനിന്നതായിരുന്നു. ഇതിനിടെ അബദ്ധത്തിൽ ലിവറിൽ തട്ടിയതോടെ ഡംപ് ബോക്സ് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഉണ്ണിക്കൃഷ്ണനെ പോലീസും […]
Read more

കവടിയാർ നടപ്പാതയിലെ അപകടം; ചികിത്സയിലായിരുന്ന യുവാവും മരിച്ചു

പാലക്കാട്: തിരുവനന്തപുരം കവടിയാറിൽ അമിതവേഗത്തിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. കൊടുവായൂർ പിട്ടുപ്പീടിക കുരുടൻകുളമ്പിൽ നിജാമുദ്ദീന്റെ മകൻ ആഷിക് (29) ആണ് മരിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ ആറരയോടെയായിരുന്നു അന്ത്യം. ആഷിക്കും പൊല്പുള്ളി വേർകോലി കമ്പിളിച്ചുങ്കം സ്വദേശിനി നൗഷിജയും മാർച്ചിലായിരുന്നു വിവാഹിതരായത്. വിദേശത്തേക്ക് മടങ്ങിപ്പോകുന്നതിന് മുമ്പ് ഒരുമിച്ചൊരു യാത്രയ്ക്കായി മേയ് എട്ടിന് രാവിലെ ഇരുവരും തിരുവനന്തപുരത്തെത്തുകയായിരുന്നു. ബന്ധുവിനൊപ്പം കവടിയാർ-കുറവൻകോണം റോഡിലൂടെ നടന്നുപോകുന്നതിനിടെ എതിർദിശയിൽ […]
Read more

ഗുണഭോക്താക്കളുടെ പണം കവർന്നു; മുന്‍ വിഇഒയ്ക്ക് 45 വര്‍ഷം കഠിനതടവും ലക്ഷങ്ങളുടെ പിഴയും

തിരുവനന്തപുരം: ഗുണഭോക്താക്കള്‍ക്കായി അനുവദിച്ച ലക്ഷങ്ങള്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയ കേസില്‍ മുന്‍ വില്ലേജ് എക്‌സ്‌റ്റെന്‍ഷന്‍ ഓഫിസര്‍ക്ക് കനത്ത ശിക്ഷ. തിരുവനന്തപുരം വിതുര ഗ്രാമപഞ്ചായത്തിലെ മുന്‍ വിഇഒയും നെട്ടയം സ്വദേശിയുമായ എസ്.ജി. ദിനുവിന് (41) തിരുവനന്തപുരം വിജിലന്‍സ് കോടതി 45 വര്‍ഷം കഠിന തടവും 6.35 ലക്ഷം രൂപ പിഴയും വിധിച്ചു. വിജിലന്‍സ് കോടതി ജഡ്ജി എ. മനോജാണ് ശിക്ഷ വിധിച്ചത്. 2012 മുതല്‍ 2015 വരെ വിതുര പഞ്ചായത്തില്‍ വില്ലേജ് എക്‌സ്‌റ്റെന്‍ഷന്‍ ഓഫിസറായിരിക്കെ വിവിധ […]
Read more

മന്ത്രിമാരുടെ പട്ടിക ശനിയാഴ്ച പ്രഖ്യാപിക്കും; UDF കൺവീനർ അടൂർ പ്രകാശ്

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ പട്ടിക ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് അറിയിച്ചു. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ച നടക്കും. അതേ വേദിയിൽ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് യോഗത്തിന് ശേഷമാണ് അടൂർ പ്രകാശിന്റെ പ്രതികരണം. “ഇന്ന് ഔദ്യോഗിക യുഡിഎഫ് യോഗം മാത്രമാണ് ചേർന്നത്. ശനിയാഴ്ച വീണ്ടും യോഗം ചേരുകയും മന്ത്രിസഭാ കാര്യങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളുകയും ചെയ്യും. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിക്കൊപ്പം യുഡിഎഫിലെ […]
Read more

RGKAR ബലാത്സംഗക്കേസ്; 3 ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊൽക്കത്ത: RGKAR മെഡിക്കൽ കോളജ് വളപ്പിൽ പിജി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് മൂന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ ബംഗാൾ സർക്കാർ സസ്പെൻഡ് ചെയ്തു. കൊൽക്കത്ത മുൻ പൊലീസ് കമ്മിഷണർ വിനീത് ഗോയൽ, മുൻ ഡപ്യൂട്ടി കമ്മിഷണർമാരായ ഇന്ദിര മുഖർജി, അഭിഷേക് ഗുപ്ത എന്നിവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചതിനെ തുടർന്നാണ് നടപടി. ഇരയുടെ മാതാപിതാക്കൾക്ക് പണം വാഗ്ദാനം ചെയ്തതും, കേസുമായി ബന്ധപ്പെട്ട് അനധികൃതമായി പത്രസമ്മേളനം നടത്തിയതുമടക്കമുള്ള ഗുരുതര വീഴ്ചകൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായതായി […]
Read more

ഓമശ്ശേരി സ്റ്റേഡിയത്തിനുസമീപമുള്ള കുറ്റിക്കാടുകൾക്കിടയിൽ കണ്ടെത്തിയ കഞ്ചാവ് ചെടികൾ നശിപ്പിച്ചു

കോഴിക്കോട്: ഓമശ്ശേരി പഞ്ചായത്തിലെ സ്റ്റേഡിയത്തിനുസമീപമുള്ള കുറ്റിക്കാടുകൾക്കിടയിൽ കണ്ടെത്തിയ കഞ്ചാവ് ചെടികൾ എക്‌സൈസ് ഉദ്യോഗസ്ഥർ നശിപ്പിച്ചു. കളിസ്ഥലത്തിന്റെ പരിസരത്ത് സംശയാസ്പദമായി വളർന്നുനിന്ന ചെടികൾ ശ്രദ്ധയിൽപ്പെട്ട സമീക്ഷ സംഘടനയുടെ പ്രവർത്തകരാണ് വിവരം അധികൃതരെ അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ എക്‌സൈസ് സംഘം പരിശോധന നടത്തി കഞ്ചാവ് തൈകൾ പിഴുതുമാറ്റി നശിപ്പിച്ചു. കളിസ്ഥലത്തിന് ചുറ്റുമുള്ള കമ്പിവേലിക്കരികിൽ വളർന്ന കുറ്റിച്ചെടികൾക്കിടയിലായിരുന്നു കഞ്ചാവ് ചെടികൾ നട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ ആരാണെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. പ്രദേശത്ത് ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സന്നദ്ധ പ്രവർത്തകർ പുലർത്തിയ […]
Read more

1986-ലെ SSLC പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ഷർമിള മേരി ജോസഫ് IAS ആണ് ഇന്ന് SSLC ഫലം പ്രഖ്യാപിച്ചത്

തിരുവനന്തപുരം: വിജയത്തിന്റെ മധുരവും റാങ്കിന്റെ അഭിമാനവും ഒരിക്കൽ സ്വയം അനുഭവിച്ചറിഞ്ഞ ഒരാളാണ് ഇത്തവണ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പ്രഖ്യാപിക്കാൻ വേദിയിലെത്തിയത്. 1986-ലെ എസ്എസ്എൽസി പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ഷർമിള മേരി ജോസഫ് ഐഎഎസ് ആണ് ഇന്ന് സംസ്ഥാനത്തിന്റെ ഫലപ്രഖ്യാപനം നിർവഹിച്ചത്. ഇന്നത്തെ വിദ്യാർത്ഥികൾക്ക് അവർ നൽകുന്ന സന്ദേശം ലളിതമാണ് — “സ്വപ്നം കാണൂ, അത് സ്വന്തമാക്കൂ.” 1986-ൽ മൂന്നാം റാങ്ക് നേടിയ ഷർമിളയുടെ ചിത്രം അന്നത്തെ പത്രങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. വർഷങ്ങൾക്കിപ്പുറം ഫലം […]
Read more

20 വർഷത്തെ ജയിൽവാസം; അബ്ദുൽ റഹീമിന്‍റെ വരവിനായി കാത്ത് നാട്

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം ഉടൻ സാധ്യമാകുമെന്ന വാർത്ത വലിയ ആശ്വാസത്തോടെയാണ് മലയാളികൾ സ്വീകരിക്കുന്നത്. അടുത്ത ആഴ്ച തന്നെ റഹീമിന്റെ മോചനം ഉണ്ടാകുമെന്നാണ് റിയാദ് റഹീം സഹായ സമിതി അറിയിച്ചിരിക്കുന്നത്. കോടതി വിധിച്ച 20 വർഷത്തെ തടവ് ശിക്ഷ ഈ മാസം അവസാനിക്കുന്നതോടെയാണ് നിയമനടപടികൾ അവസാനഘട്ടത്തിലേക്ക് കടക്കുന്നത്. ശിക്ഷാകാലാവധി പൂർത്തിയായതിന് പിന്നാലെ സൗദി ആഭ്യന്തര മന്ത്രാലയം എക്സിറ്റ് വിസ അനുവദിക്കും. ഇതോടെ സൗദി സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക […]
Read more

തിരുവല്ല-കായംകുളം സംസ്ഥാന പാതയിൽ ബസും ലോറിയും കൂട്ടിയിച്ച് ലോറി ഡ്രൈവർ മരിച്ചു

പത്തനംത്തിട്ട: തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ പുളിക്കീഴിൽ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. കോട്ടയം കുറിച്ചി സ്വദേശി സന്ദീപ് (30) ആണ് മരിച്ചത്. അപകടത്തിൽ 24 യാത്രക്കാർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. അപകടത്തിൽ ലോറിയുടെ കാബിനിൽ കുടുങ്ങിയ സന്ദീപിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് കാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടൻ പുഷ്പഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ മൂന്ന് പേരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും 21 പേരെ പുഷ്പഗിരി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix