Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

പ്രണയാഭ്യർഥന നിരസിച്ചു; യുവതിയെ കഴുത്തറത്ത് കൊന്ന് യുവാവും മരിച്ചു

ഹൈദരാബാദ്: പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ നടുറോഡിൽ കഴുത്തറത്ത് കൊലപ്പെടുത്തി. പിന്നാലെ നാട്ടുകാരുടെ ആൾക്കൂട്ട മർദനത്തിൽ പ്രതിയായ യുവാവും മരിച്ചു. തെലങ്കാനയിലെ ജഡ്ചേർലയിലാണ് സംഭവം. സ്വകാര്യ സ്കൂളിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന വൈ. വൈഷ്ണവി (21)യാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് ജോലികഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. യുവതിയെ പിന്തുടർന്നെത്തിയ പ്രതി കത്തി ഉപയോഗിച്ച് കഴുത്തറത്ത് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി. തുടർന്ന് നാട്ടുകാർ ഇയാളെ കൈകാലുകൾ കെട്ടിയിട്ട് […]
Read more

ക്ലെയിം സമർപ്പിക്കാൻ വൈകിയതിന്റെ പേരിൽ ഇൻഷുറൻസ് തുക തടയാനാകില്ല; എസ്ബിഐ 5 ലക്ഷം നൽകണം

നാഗ്പുർ: ഭർത്താവിന്റെ മരണത്തിന് പിന്നാലെ ഇൻഷുറൻസ് ക്ലെയിം സമർപ്പിക്കാൻ ആറുവർഷം വൈകിയെങ്കിലും ഭാര്യയ്ക്ക് അഞ്ചുലക്ഷം രൂപ ഇൻഷുറൻസ് തുക നൽകണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് നാഗ്പുർ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ ഉത്തരവ്. അപ്രതീക്ഷിത വിയോഗത്തിന്റെ മാനസികാഘാതത്തിൽനിന്ന് മുക്തരാകാൻ സമയം എടുക്കുന്നത് സ്വാഭാവികമാണെന്നും 90 ദിവസത്തെ ക്ലെയിം സമയപരിധി ചൂണ്ടിക്കാട്ടി ബാങ്കിന് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കമ്മിഷൻ നിരീക്ഷിച്ചു. ഉപഭോക്താക്കളെ അവരുടെ അവകാശങ്ങളെക്കുറിച്ച് വ്യക്തമായി അറിയിക്കാത്ത സ്ഥാപനങ്ങൾക്ക് ക്ലെയിം കാലാവധി ഒരു പ്രതിരോധമായി ഉപയോഗിക്കാനാകില്ലെന്നും കമ്മിഷൻ വ്യക്തമാക്കി. 2019 […]
Read more

തിരുവനന്തപുരം–ഡൽഹി രാജധാനി തീപിടുത്തം; യാത്രക്കാർക്ക് മതിയായ നഷ്ടപരിഹാരം ലഭിച്ചില്ല

കൊല്ലം: തിരുവനന്തപുരം–ഡൽഹി രാജധാനി എക്സ്പ്രസിലുണ്ടായ തീപിടിത്തത്തിൽ ലഗേജുകൾ പൂർണമായി നഷ്ടമായ യാത്രക്കാർക്ക് മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതി. മലയാളികളടക്കം 35ഓളം യാത്രക്കാർ രാജസ്ഥാനിലെ കോട്ട സ്റ്റേഷനിൽ മണിക്കൂറുകളോളം കാത്തുനിന്നെങ്കിലും, 5000 രൂപ വീതം നൽകി റെയിൽവേ അധികൃതർ മടക്കിയയച്ചതായാണ് ആരോപണം. നഷ്ടപരിഹാരത്തിനും നാശനഷ്ട വിവരങ്ങൾക്കും റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പരാതി നൽകാനാണ് നിർദേശം നൽകിയതെന്ന് യാത്രക്കാർ പറഞ്ഞു. തീപിടിത്തമുണ്ടായ ബി-1 കോച്ചിലുണ്ടായിരുന്ന കൊല്ലം ചവറ സ്വദേശി എം. അഭിലാഷ്, കുട്ടികളുടെ കരച്ചിൽ കേട്ടാണ് ഉറക്കമുണർന്നതെന്ന് പറഞ്ഞു. കോച്ചിലാകെ […]
Read more

ലോട്ടറിക്കടയിൽ നിന്ന് വിഷു ബമ്പർ ഉൾപ്പെടെ ഒന്നരലക്ഷത്തോളം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ചു

തിരുവനന്തപുരം: ബാലരാമപുരത്ത് ലോട്ടറിക്കട കുത്തിത്തുറന്ന് വിഷു ബമ്പർ ഉൾപ്പെടെ ഒന്നരലക്ഷത്തോളം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ മോഷണം. കൊടിനടയിൽ പ്രവർത്തിക്കുന്ന കരമന ദുർഗാനഗർ സ്വദേശി നാരായണന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്മി ലക്കി സെന്ററിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ കട പൂട്ടി വീട്ടിലേക്ക് പോയ നാരായണൻ, ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കടയുടെ പിൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ വിഷു ബമ്പർ ടിക്കറ്റുകൾ ഉൾപ്പെടെ ഏകദേശം ഒന്നരലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകളും അലമാരയിൽ സൂക്ഷിച്ചിരുന്ന […]
Read more

അബുദാബിയിലെ ബറാക്ക ആണവനിലയത്തിന് സമീപമുണ്ടായ ഡ്രോൺ ആക്രമണം; റേഡിയേഷൻ ഭീഷണിയില്ല

അബുദാബി: അബുദാബിയിലെ ബറാക്ക ആണവനിലയത്തിന് സമീപമുണ്ടായ ഡ്രോൺ ആക്രമണവും തുടർന്നുണ്ടായ തീപിടിത്തവും പ്ലാന്‍റിന്റെ സുരക്ഷയെ ബാധിച്ചിട്ടില്ലെന്നും റേഡിയേഷൻ ഭീഷണിയില്ലെന്നും യുഎഇ അധികൃതർ അറിയിച്ചു. ആണവനിലയത്തിന്റെ സുരക്ഷാ സംവിധാനങ്ങളെയോ പ്രധാന പ്രവർത്തനങ്ങളെയോ സംഭവം ബാധിച്ചിട്ടില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ സ്ഥിരീകരിച്ചു. അൽ ദഫ്ര മേഖലയിലുള്ള ബറാക്ക ആണവനിലയത്തിന് പുറത്തുള്ള ഇലക്ട്രിക് ജനറേറ്ററിലേക്കാണ് ഞായറാഴ്ച ഡ്രോൺ പതിച്ചത്. തുടർന്ന് തീപിടിത്തമുണ്ടായെങ്കിലും സംഭവം ആണവനിലയത്തിന്റെ അതീവ സുരക്ഷാ വേലിക്ക് പുറത്തായിരുന്നുവെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. അപകടത്തിൽ ആളപായമൊന്നും […]
Read more

കുവൈത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ വ്യാപക പരിശോധന; നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റ ഗവർണറേറ്റിലെ പഴം-പച്ചക്കറി മാർക്കറ്റുകൾ ഉൾപ്പെടെ വ്യാപക പരിശോധന നടത്തി പൊതുഭക്ഷ്യ പോഷകാഹാര അതോറിറ്റി. മേഖലയിൽ പ്രവർത്തിക്കുന്ന 280ഓളം ഭക്ഷ്യ സ്ഥാപനങ്ങളിലാണ് പ്രത്യേക സംഘം ഒരേസമയം പരിശോധന നടത്തിയത്. പരിശോധനയിൽ 52 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന വലിയ തോതിലുള്ള പഴകിയ പച്ചക്കറികളും പഴങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മനുഷ്യ ഉപയോഗത്തിന് അയോഗ്യമായ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തൽ, ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കൽ, ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ […]
Read more

കടുത്ത നിര്‍ദേശവുമായി ലോക്ഭവൻ; വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിമാരും മാത്രം

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയുടെ നാളെ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലെ വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിമാരും മാത്രമേ ഉണ്ടാകാവൂവെന്ന് ലോക്ഭവൻ നിർദേശം നൽകി. ലോക്സഭ പ്രതിപക്ഷ നേതാവിനും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാർക്കും വേദിയിൽ സ്ഥാനം നൽകുന്ന കാര്യത്തിൽ പ്രോട്ടോകോൾ വിഭാഗം ഗവർണറെ അറിയിച്ചിരുന്നെങ്കിലും, വേദിയിൽ മറ്റാരും പാടില്ലെന്നാണ് ലോക്ഭവന്റെ നിലപാട്. അതേസമയം, വേദിയിൽ ആരെ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കേണ്ടത് ഗവർണറാണെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. തമിഴ്നാട്ടിലും സമാന വിഷയത്തിൽ എതിർപ്പ് ഉയർന്നിരുന്നെങ്കിലും, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ […]
Read more

ചെന്നിത്തലയുടെ നിർദേശം ഹൈക്കമാൻഡ് അംഗീകരിച്ചതായി സൂചന; ഐസി ബാലകൃഷ്ണനും കെഎ തുളസിയും മന്ത്രിമാരാകും

തിരുവനന്തപുരം: കോൺഗ്രസ് മന്ത്രിപ്പട്ടികയെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങൾക്കിടെ രമേശ് ചെന്നിത്തല മുന്നോട്ടുവെച്ച സമവായ നിർദേശം ഹൈക്കമാൻഡ് അംഗീകരിച്ചതായി സൂചന. ഇതനുസരിച്ച് ഐ.സി. ബാലകൃഷ്ണനും കെ.എ. തുളസിയും മന്ത്രിമാരാകാനാണ് സാധ്യത. ഇരുവരും ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം പങ്കിടുമെന്ന വിവരമാണ് പാർട്ടി വൃത്തങ്ങളിൽ നിന്നു പുറത്തുവരുന്നത്. മന്ത്രിസഭാ രൂപീകരണ ചർച്ചകൾ നിർണായക ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ, തനിക്ക് ഇപ്പോഴും പൂർണ പ്രതീക്ഷയുണ്ടെന്ന് ഐ.സി. ബാലകൃഷ്ണൻ പ്രതികരിച്ചു. എഐസിസിയുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും, പാർട്ടിയിലെ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം കോൺഗ്രസ് നേതൃത്വം അവഗണിക്കില്ലെന്ന വിശ്വാസമുണ്ടെന്നും […]
Read more

മസാജ് പാർലറിലെത്തിയ 61 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു; ഇന്ത്യക്കാരന് കഠിനതടവ്

സിഡ്‌നി: മസാജ് പാർലറിലെത്തിയ 61 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യക്കാരനായ മസാജ് തെറാപ്പിസ്റ്റിന് കഠിനതടവ് ശിക്ഷ. ഡൽഹി സ്വദേശിയായ സുമിത് സതീഷ് റസ്‌ത്തോഗി(39)യ്ക്കാണ് സൗത്ത് ഓസ്‌ട്രേലിയ ജില്ലാ കോടതി 13 വർഷവും 10 മാസവും തടവുശിക്ഷ വിധിച്ചത്. ഇതിൽ 10 വർഷവും 10 മാസവും പരോളില്ലെന്നും കോടതി വ്യക്തമാക്കി. ശിക്ഷാനടപടികൾക്ക് ശേഷം ഇയാളെ ഓസ്‌ട്രേലിയയിൽ നിന്ന് നാടുകടത്താനും സാധ്യതയുണ്ട്. 2021 ഒക്ടോബർ മുതൽ 2022 ജൂലൈ വരെ അഡെലെയ്ഡിലെ ഒരു മസാജ് പാർലറിൽ ജോലി ചെയ്തിരുന്ന […]
Read more

ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കൊല്ലത്ത് ഭർത്താവ് പിടിയിൽ

കൊല്ലം: കുളത്തുപ്പുഴയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. കുളത്തുപ്പുഴ 16 ഏക്കറിൽ വാടകയ്ക്ക് താമസിക്കുന്ന അജീഷാണ് ഭാര്യ അശ്വതിയെ ആക്രമിച്ചത്. കുടുംബ പ്രശ്നങ്ങളാണ് വധശ്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. നാല് വർഷമായി ഇരുവരും വേർപിരിഞ്ഞ് താമസിച്ചുവരികയായിരുന്നു. ഇന്നലെ വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി കുളത്തുപ്പുഴ ചെമ്പനഴികം ഭാഗത്ത് ഓട്ടോറിക്ഷ കാത്തുനിന്നിരുന്ന അശ്വതിയെ, സുഹൃത്തിനൊപ്പം ബൈക്കിലെത്തിയ അജീഷ് ആക്രമിക്കുകയായിരുന്നു. മർദനത്തിനിടെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിലേക്ക് കുത്താൻ ശ്രമിച്ചെങ്കിലും അശ്വതി ഒഴിഞ്ഞുമാറിയതിനാൽ പുറത്ത് കുത്തേൽക്കുകയായിരുന്നു. സംഭവത്തിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix