Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

RSS നെതിരെ യുഎസ് കമ്മിഷന്റെ ഉപരോധ നിർദേശം; ശക്തമായി എതിർത്ത് ഇന്ത്യ

ന്യൂഡൽഹി: ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന യു.എസ്. കമ്മിഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) നിർദേശത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഇന്ത്യ. USCIRF-ന്റെ പരാമർശങ്ങൾ അപകീർത്തികരവും പ്രകോപനപരവുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്‌വാൾ പറഞ്ഞു. പക്ഷപാതപരമായ നിലപാടുള്ള സംഘടനയാണ് USCIRF എന്നും സംഘടനയ്ക്ക് പ്രത്യേക അജണ്ടകളുണ്ടെന്നും ജയ്‌സ്‌വാൾ ആരോപിച്ചു. ഇത്തരം സംഘടനകൾക്ക് വിശ്വാസ്യതയില്ലെന്നും അതിനാൽ അവയുടെ നിലപാടുകളിൽനിന്ന് ഇന്ത്യ അകലം പാലിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ബഹുസ്വര സ്വഭാവവും വിവിധ വിഭാഗങ്ങൾക്കിടയിലെ സൗഹാർദപരമായ ബന്ധങ്ങളും USCIRF അംഗീകരിക്കുമെന്ന് […]
Read more

കുട്ടനെല്ലൂർ അപകടം: ചരക്കുനീക്കത്തിലെ നിയമലംഘനം ജീവൻ കവർന്നു

തൃശൂർ: വാഹനത്തിൽ ചരക്കുകൾ കൊണ്ടുപോകുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ഡ്രൈവർ പാലിക്കാതിരുന്നതാണ് കുട്ടനെല്ലൂരിലെ ദാരുണാപകടത്തിന് കാരണമായതെന്ന് ആരോപണം. അമ്മയ്ക്കായി പ്രഭാതഭക്ഷണം വാങ്ങാൻ പോയ മകൻ ഷെറിൻ ജോസഫിനാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. പിക്കപ്പ് വാനിൽ ഇരുമ്പുപൈപ്പുകൾ കയറുപയോഗിച്ച് മാത്രമാണ് കെട്ടിയിരുന്നത്. ഏകദേശം 8.2 അടി നീളമുള്ള വാഹനത്തിൽ 20 അടി നീളമുള്ള ഇരുമ്പുകമ്പികളാണ് കൊണ്ടുപോയിരുന്നത്. മിനുസമുള്ള പ്രതലമുള്ള കമ്പികൾ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ വാഹനത്തിൽ കെട്ടിവെച്ചതും അപകടസാധ്യത വർധിപ്പിച്ചു. തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഏത് നിമിഷവും മറ്റ് […]
Read more

കുടുംബസ്വത്ത് തർക്കം; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

ആലപ്പുഴ: കുടുംബസ്വത്ത് വീതംവെച്ചതിലെ വൈരാഗ്യത്തെ തുടർന്ന് അമ്മാവന്റെ മകനെ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും. കരുവാറ്റ വാലുചിറ വീട്ടിൽ രാജീവ് (43) നെയാണ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി വി.ജി. ശ്രീദേവി ശിക്ഷിച്ചത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതി കുന്നേൽതറയിൽ പ്രബലേഷ് (38)ന് മൂന്ന് വർഷം കഠിനതടവും 25,000 രൂപ പിഴയും കോടതി വിധിച്ചു. ആയുധനിയമപ്രകാരമുള്ള ഏഴ് വർഷം തടവും തെളിവ് […]
Read more

ചേർത്തലയിൽ ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ അപകടം; വിദ്യാർഥിനിയുടെ പാദം അറ്റു

ആലപ്പുഴ: ചേർത്തല റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ വീണ് പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങിയ നിയമവിദ്യാർഥിനിയുടെ വലതുകാലിന്റെ പാദം അറ്റു. കടക്കരപ്പള്ളി തറേപ്പറമ്പിൽ രാധാകൃഷ്ണൻ-നിഷ ദമ്പതിമാരുടെ മകൾ കാർത്തിക രാധാകൃഷ്ണൻ (21) ആണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. തിരുവനന്തപുരത്ത് എൽഎൽബി പഠിക്കുന്ന കാർത്തിക കൊച്ചുവേളി-മൈസൂരു എക്സ്പ്രസിൽ ചേർത്തലയിൽ ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ട്രെയിൻ നീങ്ങിത്തുടങ്ങിയതിന് പിന്നാലെയാണ് കാർത്തിക പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയിൽ വീണത്. യാത്രക്കാർ ബഹളംവെച്ചതിനെ തുടർന്ന് ട്രെയിൻ ഏകദേശം 15 മിനിറ്റോളം നിർത്തിയിട്ടു. ചേർത്തല പൊലീസും റെയിൽവേ […]
Read more

ഷംസീറിനെതിരായ വെള്ളാപ്പള്ളിയുടെ പരാമർശത്തിന് പിന്നിൽ മുസ്‌ലിം വിരോധം; കെ.കെ. രാഗേഷ്

കണ്ണൂർ: വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. സംസ്ഥാന കമ്മിറ്റിയംഗം എ.എൻ. ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയ മോശം പരാമർശത്തിന് പിന്നിൽ കടുത്ത മുസ്‌ലിം വിരോധമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ആരോപിച്ചു. മുസ്‌ലിം നാമധാരികളായ സിപിഎം നേതാക്കളെ കാണുമ്പോൾ വെള്ളാപ്പള്ളിയുടെ വിരോധം കൂടുതൽ പ്രകടമാകുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. മതേതരമായ പൊതുപ്രവർത്തന പാരമ്പര്യമുള്ള ഷംസീറിനെ ഇത്തരത്തിൽ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് നീചമാണെന്നും രാഗേഷ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിലയിരുത്തൽ പാർട്ടി ജനാധിപത്യപരമായ രീതിയിൽ നടത്തിയതാണ്. […]
Read more

പാലക്കാട് ഡിവിഷൻ വിഭജിക്കാനുള്ള നീക്കം അംഗീകരിക്കില്ല; കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷന്റെ അധികാരപരിധി വെട്ടിക്കുറച്ച് മംഗളൂരു മേഖലയിലെ ഉള്ളാൾ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡ് തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കൊടിക്കുന്നിൽ സുരേഷ് എംപി. കേരളത്തിന്റെ റെയിൽവേ താൽപര്യങ്ങളെയും യാത്രക്കാരുടെ അവകാശങ്ങളെയും ഗുരുതരമായി ബാധിക്കുന്ന തീരുമാനമാണിതെന്നും ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും റെയിൽവേ ബോർഡ് ചെയർമാനും എംപി കത്ത് നൽകി. ഓഗസ്റ്റ് 21ന് റെയിൽവേ ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, […]
Read more

പുലിക്കളിക്ക് സാമ്പത്തിക സഹായം വർധിപ്പിക്കും; മന്ത്രി പി.സി. വിഷ്ണുനാഥ്

തിരൂവനന്തപുരം: പുലിക്കളിക്കുള്ള സാമ്പത്തിക സഹായം വർധിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി പി.സി. വിഷ്ണുനാഥ്. പുലിക്കളിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ വേദനയുണ്ടെന്നും കലാകാരന്മാരെ ശരീരത്തിന്റെയോ രൂപത്തിന്റെയോ പേരിൽ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പുലിക്കളി ലോകോത്തരമായ കലാരൂപമാണെന്നും കലാരൂപത്തിന്റെയും കലാകാരന്മാരുടെയും സംഘങ്ങളുടെയും ക്ഷേമം ഉറപ്പാക്കാൻ സാംസ്‌കാരിക, ടൂറിസം വകുപ്പുകൾ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കാലങ്ങളായി പുരുഷന്മാർ മാത്രം അവതരിപ്പിച്ചിരുന്ന പുലിക്കളിയിൽ ലിംഗസമത്വത്തിന്റെ സന്ദേശവുമായി സ്ത്രീകൾ പങ്കാളികളാകുന്നതിനെയും അദ്ദേഹം അഭിനന്ദിച്ചു. പുലിക്കളിക്കെതിരെ നടനും എഴുത്തുകാരനുമായ വി.കെ. […]
Read more

രാമക്ഷേത്ര നിർമാണത്തിൽ നൃപേന്ദ്ര മിശ്രയ്ക്ക് മേൽക്കൈ; ആരോപണങ്ങളുമായി ചമ്പത് റായ്

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്. ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയുടെ നേതൃത്വത്തിലുള്ള നിർമാണ സമിതിയാണ് എടുത്തതെന്ന് ചമ്പത് റായ് തുറന്ന കത്തിലൂടെ വ്യക്തമാക്കി. രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവനാ ക്രമക്കേട് ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ചമ്പത് റായിക്ക് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു. അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉയർന്നെങ്കിലും ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ […]
Read more

തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് ഓണത്തിന് 2,000 രൂപ ഉത്സവബത്ത

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷർ ഉൾപ്പെടെയുള്ള മുഴുവൻ അംഗങ്ങൾക്കും ഓണത്തോടനുബന്ധിച്ച് 2,000 രൂപ ഉത്സവബത്ത അനുവദിച്ച് സർക്കാർ. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. അതത് തദ്ദേശ സ്ഥാപനങ്ങളുടെ സ്വന്തം ഫണ്ടിൽനിന്നോ ജനറൽ പർപ്പസ് ഫണ്ടിൽനിന്നോ ആണ് ഉത്സവബത്ത നൽകുക. ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തെ ഓണറേറിയം മുൻകൂറായി നൽകാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
Read more

DGP എസ്. ശ്രീജിത്തിനും ആഭ്യന്തര വകുപ്പിനും ഹൈക്കോടതി നോട്ടീസ്

കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനും ആഭ്യന്തര വകുപ്പിനും ഹൈക്കോടതി നോട്ടീസ്. എസ്. ശ്രീജിത്തിന് ആഭ്യന്തര വകുപ്പ് നൽകിയ രണ്ടാം ക്ലീൻ ചിറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിപിൻ എടവന സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി. ഹർജിയിൽ ഉന്നയിച്ച ആരോപണങ്ങളിൽ ഓഗസ്റ്റ് 31നകം എസ്. ശ്രീജിത്തും സർക്കാരും മറുപടി നൽകണം. എസ്. ശ്രീജിത്തിനെതിരെ ഉയർന്ന ഗുരുതര അഴിമതി, ബിനാമി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ദുബായിലെ സ്വകാര്യ സ്പായിൽ എസ്. ശ്രീജിത്തിന് ബിനാമി നിക്ഷേപമുണ്ടെന്നും വിദേശയാത്രകൾ കള്ളപ്പണം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix