Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഉദ്ഘാടനത്തിന് രണ്ട് ദിവസം മാത്രം; പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

മലപ്പുറം: എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ പുതിയ ഓഡിറ്റോറിയത്തിൽ വൻ തീപിടിത്തം. ചുങ്കത്തറ മാമ്പൊയിൽ സി.എൻ.ജി റോഡിന് സമീപം നിർമാണത്തിന്റെ അവസാനഘട്ടത്തിലായിരുന്ന ഓഡിറ്റോറിയമാണ് തീപിടിച്ച് തകർന്നത്. തൊഴിലാളികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നിലമ്പൂർ വല്ലപ്പുഴ സ്വദേശി കിണറ്റിങ്ങൽ ജോൺ മാത്യുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓഡിറ്റോറിയം. വ്യാഴാഴ്ച വൈകിട്ട് 4.45ഓടെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച ആദ്യ വിവാഹച്ചടങ്ങോടെ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യാനിരിക്കുകയായിരുന്നു. തീപിടിത്തത്തിൽ ഏകദേശം ഒരുകോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. […]
Read more

രാജസ്ഥാനിൽ സിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം; BJPക്കെതിരെ ആരോപണം

ജയ്പൂർ: രാജസ്ഥാനിൽ സിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം. ജയ്പൂരിൽ സ്കൂൾ സന്ദർശിക്കാനായി പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സിജെപി നേതാവ് അശുതോഷ് റങ്ക ഉൾപ്പെടെയുള്ളവർക്ക് മർദനമേറ്റു. പ്രവർത്തകർ സഞ്ചരിച്ചിരുന്ന വാഹനവും ആക്രമികൾ തകർത്തു. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് സിജെപി ആരോപിച്ചു. കൻവാർപുരയിലെ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായതെന്ന് സംഘടന അറിയിച്ചു. ‘രാജസ്ഥാനിൽ എന്താണ് നടക്കുന്നത്? ബിജെപിയുടെ ഗുണ്ടകൾ സിജെപി പ്രവർത്തകരെ ലക്ഷ്യമിടുകയാണ്. പൊലീസ് എന്തിനാണ് ഇത് അനുവദിച്ചത്?’ എന്ന് സിജെപി നേതാവ് അഭിജീത് ദീപ്കെ സോഷ്യൽ മീഡിയയിൽ കുറിച്ചു. […]
Read more

വിജയ് സർക്കാർ പ്രഖ്യാപിച്ച സൗജന്യ കാർ നിരസിച്ച് ഡിഎംകെ; 59 MLA മാർ സ്വീകരിക്കില്ല

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് എംഎൽഎമാർക്ക് പ്രഖ്യാപിച്ച സൗജന്യ കാർ നിരസിച്ച് ഡിഎംകെ. പാർട്ടിയുടെ 59 എംഎൽഎമാരും സർക്കാർ വാഗ്ദാനം ചെയ്ത കാർ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറിയിച്ചു. സംസ്ഥാനം സാമ്പത്തിക ബാധ്യതയിലാണെന്ന് സർക്കാർ തന്നെ പറയുന്ന സാഹചര്യത്തിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എംഎൽഎമാരുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങൾ പരിശോധിച്ച് സാമ്പത്തികമായി അർഹരായവർക്ക് മാത്രം ആനുകൂല്യം നൽകണമെന്നും ഉദയനിധി സ്റ്റാലിൻ അഭിപ്രായപ്പെട്ടു. എല്ലാ എംഎൽഎമാർക്കും സൗജന്യമായി കാർ നൽകാനുള്ള വിജയ് സർക്കാരിന്റെ തീരുമാനത്തെയാണ് […]
Read more

പഞ്ചസാര വില പിടിച്ചുനിർത്താൻ കേന്ദ്രനീക്കം; 10 ലക്ഷം ടൺ ഇറക്കുമതിക്ക് അനുമതി

ന്യൂഡൽഹി: ഒരു പതിറ്റാണ്ടിനിടെ ആദ്യമായി രാജ്യത്തേക്ക് 10 ലക്ഷം ടൺ അസംസ്‌കൃത പഞ്ചസാര ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. പഞ്ചസാര വില ഉയരുന്നത് നിയന്ത്രിക്കുന്നതിനും വരാനിരിക്കുന്ന ഉത്സവകാലത്തെ ആവശ്യകത നിറവേറ്റുന്നതിനുമുള്ള മുൻകരുതൽ നടപടിയാണിതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പഞ്ചസാര ഉത്പാദനം 296 ലക്ഷം ടണ്ണായി കുറഞ്ഞതും പ്രാരംഭ സ്റ്റോക്കിൽ 20 ശതമാനം വരെ ഇടിവുണ്ടാകുമെന്ന ആശങ്കയുമാണ് ഇറക്കുമതി തീരുമാനത്തിന് പിന്നിൽ. പൂഴ്ത്തിവെപ്പും അനാവശ്യ ഊഹക്കച്ചവടവും തടയുന്നതും ലക്ഷ്യമാണ്. പ്രതിമാസം 10 ടണ്ണിലധികം പഞ്ചസാര ഉപയോഗിക്കുന്ന […]
Read more

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കൽ

കണ്ണൂർ: അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശ ജില്ലാ കലക്ടർ പി. വിഷ്ണുരാജ് അംഗീകരിച്ചു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി സമൂഹത്തിന് ഭീഷണിയാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിക്ക് ജാമ്യം ലഭിച്ചാൽ തുടർന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് തടയുന്നതിനായാണ് കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കാൻ തീരുമാനിച്ചതെന്നും […]
Read more

‘മിസ’ നാടകത്തിലെ നടിക്കെതിരായ സദാചാര ആക്രമണം; യൂത്ത് കോൺഗ്രസ് അപലപിച്ചു

തിരുവനന്തപുരം: സ്നേഹലത റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘മിസ’ നാടകം ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയിൽ അവതരിപ്പിച്ചതിന് പിന്നാലെ ഉയർന്ന സദാചാര ആക്രമണങ്ങളിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ്. നാടകത്തിലെ നടിക്കെതിരെ നടക്കുന്ന സദാചാര ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി എ.എ. മുഹമ്മദ് ഹാഷിം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് പ്രവർത്തിച്ച പാരമ്പര്യമുള്ള പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസെന്ന് മുഹമ്മദ് ഹാഷിം പറഞ്ഞു. അതേ നിലപാടിന്റെ […]
Read more

ഇൻസ്റ്റഗ്രാം വൈറൽ താരം അമ്മുക്കുട്ടി അമ്മൂമ്മയ്ക്ക് വിട; 106-ാം വയസ്സിൽ അന്ത്യം

കോട്ടയം: ഇൻസ്റ്റഗ്രാമിലൂടെ ശ്രദ്ധേയയായ കോട്ടയം അയ്മനം സ്വദേശിനി അമ്മുക്കുട്ടി അമ്മൂമ്മ അന്തരിച്ചു. 106 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ചെറുമകൾ ഗോപികയുടെ ‘ഗോപികാസ് ഗ്യാലറീസ്’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അമ്മുക്കുട്ടി അമ്മൂമ്മ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ഗോപിക തന്നെയാണ് അമ്മൂമ്മയുടെ വിയോഗവിവരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. മോഹൻലാലിന്റെ കടുത്ത ആരാധികയായിരുന്നു അമ്മുക്കുട്ടി അമ്മൂമ്മ. മോഹൻലാലിനെ നേരിൽ കാണണമെന്ന ആഗ്രഹം അമ്മൂമ്മ നേരത്തെ പങ്കുവെച്ചിരുന്നു. അമ്മൂമ്മയ്ക്ക് മോഹൻലാൽ പിറന്നാൾ ആശംസകൾ നേർന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കോട്ടയത്ത് സിനിമാ […]
Read more

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറണം; വി.ഡി. സതീശനെ വെല്ലുവിളിച്ച് ബിജെപി

കൊച്ചി: പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ മുഖ്യമന്ത്രി വി.ഡി. സതീശനെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. പദ്ധതിയിൽ ഒപ്പുവെച്ചതിന് പിന്നാലെ പിണറായി സർക്കാരും നിലവിലെ യുഡിഎഫ് സർക്കാരും കേന്ദ്രത്തിന് മുന്നിൽ മുട്ടുമടക്കിയെന്ന ബിജെപി നേതാക്കളുടെ വിമർശനങ്ങൾക്കിടെയാണ് ജിജി ജോസഫ് വ്യത്യസ്ത നിലപാടുമായി രംഗത്തെത്തിയത്. പറവൂരിൽ നടന്ന ബിജെപി ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയിൽ ഒപ്പുവെച്ചതിനാൽ ഇനി പിന്മാറാൻ കഴിയില്ലെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് ജിജി ജോസഫ് പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ നിന്ന് […]
Read more

അപകടത്തിൽ ഗുരുതര പരിക്ക്; റാപ്പിഡോ തിരിഞ്ഞുനോക്കുന്നില്ലെന്ന് സാനി കൃഷ്ണ

കോഴിക്കോട്: ബെംഗളൂരുവിൽ റാപ്പിഡോ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് കുന്ദമംഗലം സ്വദേശി സാനി കൃഷ്ണയ്ക്ക് രണ്ട് മാസമായിട്ടും കമ്പനി സഹായം നൽകിയില്ലെന്ന് പരാതി. ജൂൺ 17നാണ് സാനി കൃഷ്ണ അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ചികിത്സയ്ക്കായി ഇതുവരെ 25 ലക്ഷത്തിലധികം രൂപ ചെലവായതായും അവർ പറയുന്നു. ബെംഗളൂരുവിൽ ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്യുന്ന സാനി കൃഷ്ണ, സി.വി. രാമൻ നഗറിലെ വീട്ടിൽനിന്ന് ഡൊമ്മല്ലൂരിലെ ഓഫീസിലേക്ക് പോകുന്നതിനാണ് റാപ്പിഡോ ബൈക്ക് ടാക്സി ഉപയോഗിച്ചത്. യാത്രയ്ക്കിടെ […]
Read more

മുത്തശ്ശി മറന്നു; എട്ടുമണിക്കൂറോളം കാറിൽ കുടുങ്ങി പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

വാഷിങ്ടൺ: മുത്തശ്ശി ഡേകെയറിൽ എത്തിക്കാൻ മറന്നതിനെ തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി. അമേരിക്കയിലെ കെന്റക്കി മാഡിസൺവില്ലെയിലാണ് ദാരുണ സംഭവം. സ്കോട്ടി ഗ്വിൻ ക്രോവെൽ എന്ന കുഞ്ഞാണ് മരിച്ചത്. അടച്ചിട്ട കാറിനുള്ളിലെ കടുത്ത ചൂടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ ഡേകെയറിൽ എത്തിക്കാനായി മുത്തശ്ശി ഡോ. സ്റ്റേസി ഫസേൻബേക്കർ (61) രാവിലെ വീട്ടിൽനിന്ന് പുറപ്പെട്ടത്. കുഞ്ഞിനെ കാറിന്റെ പിൻസീറ്റിലിരുത്തിയിരുന്നു. എന്നാൽ, ഡേകെയറിൽ എത്തിക്കേണ്ട കാര്യം മറന്ന ഡോ. സ്റ്റേസി നേരെ ജോലിസ്ഥലത്തേക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix