വീട്ടുമുറ്റത്ത് വെച്ച് പതിനൊന്നുവയസ്സുകാരനെ പാമ്പ് കൊത്തി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട്: വീട്ടുമുറ്റത്ത് വെച്ച് പതിനൊന്നുവയസ്സുകാരനെ പാമ്പ് കൊത്തി. എന്നാൽ ഭാഗ്യവശാൽ പാമ്പിന്റെ കടിയേറ്റത് പാന്റ്സിൽ ആയതിനാൽ കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. കല്ലാച്ചി പാലോറോത്ത് മുക്ക് പൂലോറോത്ത് ഹാരിസിന്റെ മകൻ അബ്ദുൽ റാനിഷ് (11) ആണ് സംഭവത്തിൽ നിന്ന് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം ഏകദേശം അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ നിന്ന് സാധനം എടുക്കുന്നതിനിടെ, സ്കൂട്ടറിന്റെ പിന്നിൽ ഒളിഞ്ഞിരുന്ന പാമ്പ് കുട്ടിയെ കൊത്തുകയായിരുന്നു. കടിയേറ്റത് പാന്റ്സിലായിരുന്നതിനാൽ അപകടം ഒഴിവായി, കുട്ടി ഉടൻ തന്നെ ഓടിരക്ഷപ്പെട്ടു. പിന്നീട് […]
Read more