Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും പ്രവർത്തനം ആരംഭിച്ചു

കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ഫെബ്രുവരി 28 മുതൽ അടച്ചിട്ടിരുന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും പ്രവർത്തനം ആരംഭിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് വിമാനത്താവളം തുറന്നത്. ഏകദേശം രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ ടെർമിനൽ 4, ടെർമിനൽ 5 എന്നിവ വഴി നിശ്ചിത കേന്ദ്രങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഞായറാഴ്ച മുതൽ ആരംഭിക്കും. വരും ദിവസങ്ങളിൽ ഘട്ടംഘട്ടമായി മുഴുവൻ സർവീസുകളും പഴയ നിലയിലേക്കെത്തിക്കുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. ഇറാൻ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് വിമാനത്താവളത്തിന് […]
Read more

ടോമിൻ തച്ചങ്കരിയുടെ വാഹനത്തിൽ നക്ഷത്ര ചിഹ്നം; എസ്പിയോട് ഡിജിപി റിപ്പോർട്ട് തേടി

കോട്ടയം: വിരമിച്ച മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ടോമിൻ തച്ചങ്കരിയുടെ വാഹനത്തിൽ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്ര ചിഹ്നം അനധികൃതമായി പ്രദർശിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കോട്ടയം എസ്പിയോട് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ റിപ്പോർട്ട് തേടി. ഒരു കേസുമായി ബന്ധപ്പെട്ട് കോട്ടയം കോടതിയിലെത്തിയപ്പോൾ തച്ചങ്കരിയുടെ കാറിന്റെ നമ്പർ പ്ലേറ്റിന് സമീപം സ്ഥാപിച്ചിരുന്ന ഔദ്യോഗിക ചിഹ്നമാണ് ശ്രദ്ധയിൽപ്പെട്ടത്. നിയമലംഘനം ചൂണ്ടിക്കാട്ടിയതോടെ ഉടൻ തന്നെ ബോർഡ് നീക്കാൻ ശ്രമിക്കുകയും വാഹനം സ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തു. വിരമിച്ച് മൂന്ന് […]
Read more

ഇറാനിൽ തീരുമാനങ്ങളെടുക്കുന്നത് IRGC സംഘം

ടെഹ്‌റാൻ: ഇറാനിൽ നിർണായക തീരുമാനങ്ങൾ ഇപ്പോൾ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി)യിലെ ഉന്നത കമാൻഡർമാരുടെ കൂട്ടായ്മയാണ് കൈക്കൊള്ളുന്നതെന്ന് റിപ്പോർട്ട്. യുഎസ്–ഇസ്രയേൽ വ്യോമാക്രമണത്തിൽ പരിക്കേറ്റ പുതിയ പരമോന്നത നേതാവ് ആയത്തൊള്ള മൊജ്താബ ഖമനേയി നേരിട്ടുള്ള ഭരണനിയന്ത്രണത്തിൽ നിന്ന് പിന്മാറിയ പശ്ചാത്തലത്തിലാണ് ഈ മാറ്റമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നു. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ മൊജ്താബ ഖമനേയിക്ക് മുഖത്തും കാലിലും ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇതിനെ തുടർന്ന് സംസാരിക്കാനും സഞ്ചരിക്കാനും ബുദ്ധിമുട്ട് നേരിടുന്ന അദ്ദേഹം ഇതിനകം നിരവധി ശസ്ത്രക്രിയകൾക്ക് […]
Read more

ഷാർജയിൽ മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കൈത്താങ്ങായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

കാസർകോട്: ഷാർജയിൽ മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കൈത്താങ്ങായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ആശുപത്രി ബിൽ അടയ്ക്കാനാകാതെ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ പ്രയാസത്തിലായിരുന്ന കുടുംബത്തിന് അദ്ദേഹത്തിന്റെ ഇടപെടൽ വലിയ ആശ്വാസമായി. കാഞ്ഞങ്ങാട് അത്തിക്കോത്ത് സ്വദേശിയായ വേണുഗോപാൽ മാർച്ച് 17 മുതൽ ഷാർജയിലെ ബുർജ് ആശുപത്രിയിൽ ഹൃദയാഘാതത്തെയും പക്ഷാഘാതത്തെയും തുടർന്ന് ചികിത്സയിൽ ആയിരുന്നു. പിന്നീട് അദ്ദേഹം മരണപ്പെട്ടു. ഇൻഷുറൻസ് കവറേജ് ഇല്ലാത്തതിനാൽ ഏകദേശം മൂന്ന് ലക്ഷം ദിർഹം (ഏകദേശം 75 ലക്ഷം രൂപ) ആയിരുന്നു ആശുപത്രി ബിൽ. തുടർന്ന് […]
Read more

തമിഴ്‌നാട്ടിൽ വോട്ടിന് പകരം പണവും മദ്യവും ആഭരണങ്ങളും

ചെന്നൈ: തിരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിരീക്ഷണങ്ങൾ ഉണ്ടായിട്ടും തമിഴ്നാട്ടിൽ വോട്ടർമാരെ സ്വാധീനിക്കാൻ പണവും സമ്മാനങ്ങളും വ്യാപകമായി വിതരണം ചെയ്തതായി ആരോപണം. വിവിധ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരും അഴിമതിവിരുദ്ധ സംഘടനകളും ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും തെളിവുകളും പുറത്തുവിട്ടു. നിരവധി സ്ഥലങ്ങളിൽ നിന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പണവും മദ്യവും പിടികൂടുകയും ചെയ്തു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചാണ് വോട്ടർമാർക്ക് പണമോ സമ്മാനങ്ങളോ നൽകുന്നത്. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും വോട്ടർമാർക്ക് ആയിരം മുതൽ രണ്ടായിരം രൂപവരെ വിതരണം ചെയ്തതായി റിപ്പോർട്ടുകൾ […]
Read more

പുന്നപ്ര റെയിൽവേ ട്രാക്കിന് സമീപം രണ്ട് ദിവസം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴയിലെ പുന്നപ്രയിൽ റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 50 വയസ്സ് പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പുന്നപ്ര സെന്റ് അലോഷ്യസ് സ്കൂളിന് പിന്നിൽ തീരദേശ പാളത്തിന് സമീപത്താണ് മൃതദേഹം കിടന്ന നിലയിൽ കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്ക് മാത്രം പരിക്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. വിവരം ലഭിച്ചതിനെ തുടർന്ന് പുന്നപ്ര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read more

വിരമിച്ചവരുടെ കുടിശ്ശിക തീർക്കാൻ ശമ്പളത്തിന്റെ പകുതി വിട്ടുനൽകാൻ തെലങ്കാന മന്ത്രിസഭ

ഹൈദരാബാദ്: വിരമിച്ച സർക്കാർ ജീവനക്കാരുടെ കുടിശ്ശികയായ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനായി തെലങ്കാന സർക്കാർ പ്രത്യേക നടപടിയിലേക്ക്. മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ, മുഖ്യമന്ത്രിയും മന്ത്രിമാരും ശമ്പളത്തിന്റെ 50 ശതമാനം വിട്ടുനൽകാൻ തീരുമാനിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഹിമാചൽ പ്രദേശ് സർക്കാർ സമാനമായ നടപടിയെടുത്തതിന് പിന്നാലെയാണ് തെലങ്കാനയും ഈ തീരുമാനത്തിലേക്ക് കടന്നത്. ആവശ്യമായിവന്നാൽ ജനപ്രതിനിധികളും ശമ്പളത്തിന്റെ പകുതി വിട്ടുനൽകാൻ തയ്യാറാണെന്ന് വാർത്താവിനിമയ മന്ത്രി പൊങ്കുലേറ്റി ശ്രീനിവാസ് റെഡ്ഡി അറിയിച്ചു. വിരമിച്ച ജീവനക്കാർക്ക് നൽകാനുള്ള […]
Read more

72 ഏക്കർ തരിശുഭൂമി 30 വർഷംകൊണ്ട് വനമാക്കിമാറ്റിയ കഥ

72 ഏക്കർ വിസ്തീർണമുള്ള ഒരു തരിശുഭൂമിയെ 30 വർഷംകൊണ്ട് സമൃദ്ധമായ വനമായി മാറ്റിയ അതിശയകരമായ മാതൃകയാണ് ഹിമാലയത്തിലെ ‘സൂര്യകുഞ്ജ്’. പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള ജി.ബി. പന്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ എൻവയൺമെന്റിലെ ഗവേഷകർ 1992-ലാണ് ഈ പുനരുജ്ജീവന പദ്ധതിക്ക് തുടക്കമിട്ടത്. പ്രാദേശിക ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെയായിരുന്നു പ്രവർത്തനങ്ങൾ മുന്നേറിയത്. ഉത്തരാഖണ്ഡിലെ പടിഞ്ഞാറൻ ഹിമാലയ പ്രദേശത്താണ് ‘സൂര്യകുഞ്ജ്’ എന്ന പേരിലുള്ള ഈ വനമേഖല സ്ഥിതി ചെയ്യുന്നത്. ‘ഫ്രണ്ടിയേഴ്സ് ഇൻ കൺസർവേഷൻ സയൻസ്’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം, ഈ […]
Read more

മഴ അല്ലെ ഓഫീസിൽ പോകേണ്ട; ശമ്പളത്തോടുകൂടി 7 ദിവസത്തെ ‘മഴ അവധി’

മഴ പെയ്യുമ്പോൾ ഓഫീസിൽ പോകാൻ മടിയുള്ളവർ പലരുണ്ട്. അത്തരത്തിൽ, കനത്ത മഴക്കാലത്ത് ശമ്പളത്തോടുകൂടിയ അവധി നൽകിയിരിക്കുകയാണ് ചൈനയിലെ ഒരു കമ്പനി. പ്രമുഖ സ്നാക്സ് ബ്രാൻഡായ ‘മാല വാങ്‌സി’ ജീവനക്കാർക്ക് ഏഴ് ദിവസത്തെ ‘റെയിൻ ലീവ്’ അനുവദിച്ചതാണ് ശ്രദ്ധ നേടുന്നത്. ഹുനാൻ പ്രവിശ്യയിലെ ചാങ്ഷാ നഗരത്തിൽ പ്രവർത്തിക്കുന്ന ഈ കമ്പനിയിൽ മാർച്ച് മുതൽ ജൂൺ വരെ കനത്ത മഴയാണ് പതിവ്. മഴക്കാലത്ത് യാത്ര ബുദ്ധിമുട്ടാണെന്ന് ജീവനക്കാർ പറഞ്ഞതിനെ തുടർന്ന്, കമ്പനി ഉടമയുടെ മകൻ ഇതിന് വ്യത്യസ്തമായ പരിഹാരം കണ്ടെത്തുകയായിരുന്നു. […]
Read more

ഇന്ത്യയെ ‘മെരുക്കാൻ’ പ്രയാസം; യു.എസ് വ്യാപാര പ്രതിനിധിയുടെ തുറന്നുപറച്ചിൽ

വാഷിങ്ടൺ: ഇന്ത്യയെ വ്യാപാര രംഗത്ത് ‘മെരുക്കാൻ’ പ്രയാസമാണെന്ന് യു.എസ്. വ്യാപാര പ്രതിനിധി (USTR) ജാമിസൺ ഗ്രീർ അഭിപ്രായപ്പെട്ടു. ഇന്ത്യ–യു.എസ്. ഉഭയകക്ഷി വ്യാപാര കരാറിനെ കുറിച്ചുള്ള ചർച്ചകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വാണിജ്യവകുപ്പ് അഡീഷണൽ സെക്രട്ടറി ദർപ്പൺ ജെയിൻ നയിച്ച 12 അംഗ ഇന്ത്യൻ സംഘവുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ, യു.എസ്. കോൺഗ്രസിന്റെ വേയ്സ് ആൻഡ് മീൻസ് കമ്മിറ്റിയോട് സംസാരിക്കവെയാണ് ഗ്രീർ ഇക്കാര്യം പറഞ്ഞത്. “ഇന്ത്യയെ മെരുക്കുക പ്രയാസമാണ്; അവർ വർഷങ്ങളായി അവരുടെ കാർഷിക വിപണികളെ ശക്തമായി സംരക്ഷിച്ചുവരുന്നു,” […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix