Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

എ.സി. ഉപയോഗം കരുതലോടെയല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം

പൊള്ളുന്ന ചൂടിൽ നിന്ന് രക്ഷപ്പെടാൻ എയർ കണ്ടീഷണറുകളെ ആശ്രയിക്കുന്നവർ ഇന്ന് ഏറെയാണ്. എന്നാൽ എല്ലായ്പ്പോഴും എ.സി.യിൽ ഇരിക്കുന്നത് ആരോഗ്യത്തിന് ഗുണത്തേക്കാൾ ദോഷം ചെയ്യാനിടയുണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്. ദീർഘസമയം എ.സി. മുറിയിൽ കഴിയുമ്പോൾ ചില മുൻകരുതലുകൾ അനിവാര്യമാണ്. എ.സി.യുടെ തണുപ്പ് തുടർച്ചയായി ഏറ്റുവാങ്ങുന്നത് ശരീരത്തിലെ ജലാംശം കുറയ്ക്കുകയും ചർമ്മം വരണ്ടുപോകാൻ കാരണമാകുകയും ചെയ്യും. ഇതിലൂടെ ത്വക്ക് സംബന്ധമായ പ്രശ്‌നങ്ങൾക്കും സാധ്യതയുണ്ട്. സോറിയാസിസ് പോലുള്ള അസുഖമുള്ളവരിൽ ഇത് കൂടുതൽ വഷളാകാം. അതിനാൽ ധാരാളം വെള്ളം കുടിക്കുകയും തണുത്ത കാറ്റ് നേരിട്ട് ഏൽക്കുന്നത് […]
Read more

ബാലിയിലെ റിസോർട്ടിൽ ഇന്ത്യൻ വിനോദസഞ്ചാരികളുടെ മോഷണം

ജക്കാർത്ത: ഇന്ത്യയിൽ നിന്നെത്തിയ വിനോദസഞ്ചാരികൾ ഇൻഡൊനീഷ്യയിലെ ബാലിയിലെ ഒരു റിസോർട്ടിൽ നിന്ന് വിവിധ സാധനങ്ങൾ മോഷ്ടിച്ചെന്നാരോപണം ഉയർന്നു. റിസോർട്ട് വിട്ടുപോകുന്നതിനിടെ ഇവരുടെ ബാഗുകളിൽ നിന്നാണ് മോഷ്ടിച്ച വസ്തുക്കൾ ജീവനക്കാർ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ വീഡിയോയെന്ന പേരിൽ ചില ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ബാലിയിലെ ഉബുദിലുള്ള ‘അസ്വാറ’ റിസോർട്ടിലാണ് സംഭവം നടന്നത്. ഏപ്രിൽ 16-ന് ഇന്ത്യയിൽ നിന്നുള്ള നാല് പേർ ഇവിടെ താമസത്തിനായി എത്തിയിരുന്നു. ഏപ്രിൽ 19-ന് ചെക്ക് ഔട്ട് ചെയ്യുന്നതിനിടെ മുറിയിലെ ചില സാധനങ്ങൾ കാണാതായതായി ജീവനക്കാർ […]
Read more

‘നേരിനൊപ്പം, പോരാട്ടങ്ങൾ നിലപാടുകൾ’; ലോക പുസ്തകദിനത്തിൽ കെ സി വേണുഗോപാലിന്‍റെ പുസ്തകം

തിരുവനന്തപുരം: ലോക പുസ്തകദിനത്തിൽ വായനക്കാർക്കായി കെ സി വേണുഗോപാൽ ഒരു പുസ്തകം സമർപ്പിച്ചു. ‘നേരിനൊപ്പം: പോരാട്ടങ്ങൾ നിലപാടുകൾ’ എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ നിയമസഭ, രാജ്യസഭ, ലോകസഭ പ്രസംഗങ്ങളിൽ നിന്ന് തെരഞ്ഞെടുത്തവയുടെ സമാഹാരമാണ്. സുനാമി ദുരന്തം മുതൽ തൊഴിലില്ലായ്മ, കർഷകർ, മത്സ്യത്തൊഴിലാളികൾ, നഴ്സുമാർ, വിദ്യാർത്ഥികൾ തുടങ്ങി വിവിധ സാമൂഹിക വിഷയങ്ങൾ ഉൾക്കൊള്ളുന്ന മൂന്ന് ദശാബ്ദങ്ങളിലായി നടത്തിയ നിയമസഭ പ്രസംഗങ്ങളാണ് പുസ്തകമായി പുറത്തിറങ്ങുന്നത്. ഡി സി ബുക്സ് ആണ് പ്രസാധകർ. ലോക പുസ്തകദിനത്തിൽ സന്തോഷത്തോടെ ഈ പുസ്തകം വായനക്കാർക്കായി സമർപ്പിക്കുന്നുവെന്ന് […]
Read more

IRS-കാരന്റെ മകളെ പീഡിപ്പിച്ച കേസ്; 2 ദിവസത്തിനിടെ രണ്ട് പീഡനം

ന്യൂഡൽഹി: ഡൽഹിയിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി തലേദിവസം മറ്റൊരു സ്ത്രീയെയും ലൈംഗികമായി പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തി. ആൽവാർ സ്വദേശിയായ രാഹുൽ (19) ഡൽഹിയിലെത്തുന്നതിന് മുമ്പ് സ്വന്തം നാട്ടിൽ ഒരു സ്ത്രീയെ ഉപദ്രവിച്ച ശേഷമാണ് രക്ഷപ്പെട്ടതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പിന്നീട് ഡൽഹിയിലെത്തി മുൻപ് ജോലിചെയ്തിരുന്ന ഐആർഎസ് ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയ പ്രതി, വീട്ടിൽ ഒറ്റയ്ക്കുണ്ടായിരുന്ന 22-കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഒരുമാസം മുൻപാണ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. സഹപ്രവർത്തകരിൽ നിന്ന് കടം […]
Read more

ജസ്പ്രീത് ബുംറയുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനം; ബിസിസിഐ

മുംബൈ: ഐപിഎൽ ആവേശത്തിനിടയിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശ്രദ്ധ വരാനിരിക്കുന്ന നിർണായക ടെസ്റ്റ് മത്സരങ്ങളിലേക്കാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താനുള്ള സാധ്യത നിലനിർത്താൻ പ്രധാന പേസറായ ജസ്പ്രീത് ബുംറയെ ഏകദിന-ടി20 മത്സരങ്ങളിൽ നിന്ന് ഒഴിവാക്കി ടെസ്റ്റുകളിൽ മാത്രം ഉപയോഗിക്കാനാണ് ബിസിസിഐയുടെ പദ്ധതി. നിലവിലെ ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇന്ത്യക്ക് ഇനി ഒൻപത് ടെസ്റ്റുകൾ ബാക്കിയുണ്ട്, ഇവയിൽ എല്ലാം ബുംറ കളിക്കണമെന്നാണ് ബോർഡിന്റെ നിലപാട്. ശ്രീലങ്കക്കും ന്യൂസിലൻഡ്ക്കും എതിരെ രണ്ട് ടെസ്റ്റുകൾ വീതമുള്ള പരമ്പരകളാണ് ആദ്യം. തുടർന്ന് അടുത്ത വർഷം […]
Read more

ഇറാൻ സംഘർഷം; സൈനികോദ്യോഗസ്ഥരെ പുറത്താക്കുന്നത് തുടർന്ന് യുഎസ്

വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം തുടരുന്നതിനിടെ യുഎസിൽ സൈനിക ഉന്നതരുടെ സ്ഥാനചലനങ്ങൾ തുടരുന്നു. യുഎസ് നേവി സെക്രട്ടറി ജോൺ ഫെലാനെ ആണ് ഏറ്റവും ഒടുവിൽ സ്ഥാനത്തുനിന്ന് നീക്കപ്പെട്ടത്. സ്ഥാനമൊഴിയൽ അദ്ദേഹത്തിന്റെ വ്യക്തിഗത തീരുമാനമാണോ എന്നത് വ്യക്തമാക്കാതെ, തീരുമാനം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് പെന്റഗൺ അറിയിച്ചു. ഈ മാസം തുടക്കത്തിൽ കരസേനാ മേധാവി റാൻഡി ജോർജിനെയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. വിശദീകരണം കൂടാതെയായിരുന്നു ആ നീക്കവും. ആർമി സെക്രട്ടറി ഡാനിയൽ ഡ്രിസ്‌കോളുമായി ഉണ്ടായ അഭിപ്രായഭിന്നതകളാണ് ഇതിന് […]
Read more

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; കാണാതായ ഗിരീഷിന്റെ അമ്മ അന്തരിച്ചു

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ ഗൗരി (74) അന്തരിച്ചു. തൃശ്ശൂർ കോട്ടപ്പുറം സ്വദേശിനിയായ ഗൗരിയമ്മ കുറച്ചുനാളുകളായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് മകനെ കാണാതായത്. പടക്കനിർമ്മാണശാലയിൽ ഉണ്ടായ സ്ഫോടനത്തിന് പിന്നാലെ ഗിരീഷിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ചികിത്സയ്ക്കിടെ ബോധം തെളിയുന്ന ഓരോ സമയത്തും മകനെക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഗൗരിയമ്മയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം നടക്കും. തിരുവമ്പാടി ദേവസ്വത്തോടും ഫെസ്റ്റിവൽ കമ്മിറ്റിയോടും ചേർന്ന് സജീവമായി പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു ഗിരീഷ്. സ്ഫോടനത്തിൽ മൃതദേഹം പോലും കണ്ടെത്താനാകാത്ത […]
Read more

അർധരാത്രി പൊലീസ് അതിക്രമം; പരാതിയുമായി യൂത്ത് കോൺഗ്രസ്

കോഴിക്കോട്: തിരുവള്ളൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ പൊലീസ് നടത്തിയ രാത്രിയിലത്തെ പരിശോധനയ്‌ക്കെതിരെ ആക്ഷേപം ഉയർന്നു. പ്രസവിച്ച് കിടക്കുന്ന സ്ത്രീയുടെ മുറിയിലേക്കും പൊലീസ് കടന്ന് പരിശോധന നടത്തിയെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. തിരുവള്ളൂർ സ്വദേശി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സിദ്ദീഖിന്റെ വീട്ടിലായിരുന്നു പരിശോധന. അടുത്തിടെ പ്രദേശത്ത് ലീഗ്–സിപിഎം സംഘർഷം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായി സിദ്ദീഖിനെ ചേർത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്ന് പൊലീസ് പരിശോധന പാതിവഴിയിൽ നിർത്തി മടങ്ങി.
Read more

ബംഗ്ലാദേശിൽ ക്ഷേത്ര ജീവനക്കാരൻ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

ധാക്ക: ബംഗ്ലാദേശിൽ മൂന്ന് ദിവസമായി കാണാതായിരുന്ന ക്ഷേത്ര ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കോക്സ് ബസാർ ജില്ലയിലെ സദർ ഉപസിലയിലെ കുരുഷ്കുൽ യൂണിയനിലുള്ള പുലിഷോറ ഘോണ നാഗപഞ്ചമി ക്ഷേത്രത്തിലെ ജീവനക്കാരനായ നയൻ ദാസ് (35) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ ചില അജ്ഞാതർ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയതിനെ തുടർന്ന് നയൻ ദാസ് കാണാതാവുകയായിരുന്നു. ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ബുധനാഴ്ച ഉച്ചയോടെ ക്ഷേത്രത്തിന് സമീപമുള്ള മലയോര പ്രദേശത്ത് […]
Read more

കിളിമാനൂരിൽ 15 വയസുകാരിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിലായി. പീഡനത്തിന് ഒത്താശ ചെയ്തതായി കണ്ടെത്തിയ പെൺകുട്ടിയുടെ അമ്മയെ രണ്ടാമത്തെ പ്രതിയാക്കി പൊലീസ് കേസെടുത്തു. കിളിമാനൂർ കാരേറ്റ് സ്വദേശിയായ ബിജു (52)വിനെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 2025 ഡിസംബർ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ പലതവണ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം പെൺകുട്ടിയുടെ അമ്മ ഒളിവിൽ പോയിരിക്കുകയാണ്. ഇവരെ കണ്ടെത്താൻ അന്വേഷണം തുടരുന്നു. ഭർത്താവുമായി അകന്ന് കഴിയുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix