ചാലക്കുടിപ്പാലം അടച്ചു; കിലോമീറ്ററുകൾ നീണ്ട ഗതാഗതക്കുരുക്കിൽ വലഞ്ഞ് യാത്രക്കാർ
തൃശ്ശൂർ: ചാലക്കുടി പുഴയ്ക്ക് കുറുകെ തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കടന്നുപോകുന്ന പാലം അറ്റകുറ്റപ്പണിക്കും ബലപരിശോധനയ്ക്കുമായി അടച്ചതോടെ ഇരുവശത്തേക്കും വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കിലോമീറ്ററുകൾ നീണ്ട വാഹനനിരയിൽ യാത്രക്കാർ വലയുകയാണ്. പൊലീസ് ഇടപെട്ട് വാഹനങ്ങളെ സമാന്തര റോഡുകളിലൂടെ തിരിച്ചുവിടുന്നുണ്ടെങ്കിലും കുരുക്കിന് വലിയ കുറവുണ്ടായിട്ടില്ല. എറണാകുളം ഭാഗത്തേക്കുള്ള പാലം വഴിയാണ് നിലവിൽ ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ കടത്തിവിടുന്നത്. പാലത്തിന് മുമ്പും ശേഷവും ദേശീയപാതയിലെ മധ്യഭാഗം തുറന്ന് അതിലൂടെയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്. ചാലക്കുടിപ്പാലത്തിലെ അറ്റകുറ്റപ്പണി ആറു ദിവസത്തേക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ശനിയാഴ്ച രാത്രി മുതലാണ് […]
Read more