Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

നിലത്തിറക്കാനാകാതെ വിമാനം ചുറ്റിപ്പറന്നത് നാലുമണിക്കൂർ; ഒഴിവായത് വൻ അപകടം

ബെംഗളൂരു: ലാൻഡിങ്ങിന് തൊട്ടുമുമ്പ് സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്ന് വിമാനം ഏകദേശം നാല് മണിക്കൂർ ആകാശത്ത് ചുറ്റിപ്പറന്ന സംഭവം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെ കർണാടകയിലെ ഹുബ്ബള്ളിയിലേക്ക് പുറപ്പെട്ട ഫ്‌ലൈ 91 വിമാനത്തിലായിരുന്നു സംഭവം. വൈകിട്ട് നാലരയ്ക്ക് ഹുബ്ബള്ളിയിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം ലക്ഷ്യസ്ഥാനത്തോട് അടുക്കുമ്പോൾ പെട്ടെന്ന് സാങ്കേതിക തകരാർ നേരിട്ടു. ഇതോടെ പൈലറ്റുമാർ ലാൻഡിംഗ് ശ്രമം നിർത്തിവച്ച് വിമാനം ശിവമോഗ, ദേവനഗരെ, മുന്ദ്‌ഗോഡ് പ്രദേശങ്ങൾക്കു മുകളിലൂടെ ഏകദേശം നാല് […]
Read more

ഉത്സവത്തിനിടെ മാല പൊട്ടിച്ചോടി; കർണാടക സ്വദേശികളായ രണ്ട് സ്ത്രീകൾ പിടിയിൽ

കണ്ണൂർ: മാതമംഗലം പുലിയൂർകാളി ക്ഷേത്രോത്സവത്തിനിടെ സ്ത്രീയുടെ സ്വർണമാല പൊട്ടിച്ച കേസിൽ സംഘത്തിലെ രണ്ടുപേരെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. കർണാടകയിലെ ഗുൽബർഗ് സ്വദേശികളായ ഇവരെ പെരിങ്ങോം പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് 2.45ഓടെയാണ് സംഭവം നടന്നത്. ഉത്സവസമാപന ദിവസത്തിൽ, മാതമംഗലം പറവൂർ സ്വദേശിനിയായ പി.വി. രോഹിണി (76) കൊറന്തിയമ്മ തെയ്യം കാണാനായി വരിയിൽ നിൽക്കുന്നതിനിടെ നാല് സ്ത്രീകൾ ചേർന്ന് കഴുത്തിലെ അഞ്ചരപ്പവൻ സ്വർണമാല പൊട്ടിച്ചെടുത്തു. പിന്നാലെ രോഹിണി നിലവിളിച്ച് മോഷ്ടാക്കളെ പിന്തുടർന്നു. നാട്ടുകാർ ഇടപെട്ട് സംഘത്തിലെ രണ്ടുപേരെ […]
Read more

സ്ത്രീകളുമായുള്ള സ്വകാര്യദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; ബിസിനസുകാരൻ അറസ്റ്റിൽ

ബെംഗളൂരു: സ്ത്രീകളുമായുള്ള സ്വകാര്യദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ ബെംഗളൂരുവിലെ ബിസിനസുകാരൻ കൃപലാനിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. 51കാരനായ ഇയാൾ അൻപതോളം സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച് അവരുടെ സ്വകാര്യ നിമിഷങ്ങൾ രഹസ്യമായി പകർത്തി പിന്നീട് ഭീഷണിപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ജി.എസ്.ടി., കസ്റ്റംസ് ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന സ്ത്രീകളാണ് പ്രധാനമായും ഇരയായത്. ഇയാളുടെ മൊബൈൽ ഫോണിൽനിന്ന് നിരവധി വീഡിയോ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥയായ 42കാരിയുടെ പരാതിയെ തുടർന്നാണ് പൊലീസ് ആദ്യം കേസെടുത്ത് കൃപലാനിയെ […]
Read more

ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ വിഷ്ണുവിനെ കാണാതായ സംഭവം ; അന്വേഷണം ഊർജിതമാക്കി പൊലീസ്

കോഴിക്കോട്: ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ വടകര സ്വദേശി വിഷ്ണുവിനെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കർണാടക കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലായി പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് പരിശോധന തുടരുന്നു. സിസിടിവി ദൃശ്യങ്ങളും വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ചുവരികയാണ്. ബേക്കൽ ഭാഗത്തുവെച്ചാണ് വിഷ്ണുവിന്റെ ഫോൺ അവസാനമായി സ്വിച്ച് ഓഫ് ആയതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിന് മുമ്പ് അദ്ദേഹം സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരുന്നു. വടകര ബസ് സ്റ്റാൻഡിൽ […]
Read more

ഒരു ഉത്തരം പോലും തെറ്റിക്കാതെ 10-ാം ക്ലാസ് പരീക്ഷയിൽ മിന്നിച്ച് അര്‍ഷ

ഗുരുഗ്രാം: സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് ഗുരുഗ്രാം മൗര്യ സ്കൂളിലെ വിദ്യാർത്ഥിനി അർഷ സൈറ ജോഷി. പരീക്ഷ എഴുതിയ എല്ലാ വിഷയങ്ങളിലും നൂറിൽ നൂറ് മാർക്ക് നേടി, 600-ൽ 600 എന്ന സമ്പൂർണ സ്കോറോടെയാണ് അർഷ ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. അച്ചടക്കം, കഠിനാധ്വാനം, കൃത്യമായ ആസൂത്രണം എന്നിവയാണ് തന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് അർഷ പറയുന്നു. ഈ നേട്ടം തന്റെ സ്വപ്നസാക്ഷാത്കാരമാണെന്നും അവൾ പ്രതികരിച്ചു. മാതാപിതാക്കളായ റിയ പോളിന്റെയും […]
Read more

മദ്യലഹരിയിൽ സംഘർഷം; യുവാവ് കൊല്ലപ്പെട്ടു

പാലക്കാട്: പാലക്കാട് വടകരപ്പതിയിൽ അനന്തിരവന്റെ ആക്രമണത്തിൽ അമ്മാവൻ മരിച്ചു. മദ്യലഹരിയിൽ ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തർക്കമാണ് സംഭവത്തിലേക്ക് നയിച്ചത്. കൗണ്ടന്നൂർ സ്വദേശിയായ ശെന്തിൽ കുമാർ (45) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ സഹോദരിയുടെ മകൻ പ്രഭാകരനെ (33) പൊലീസ് പിന്നീട് പിടികൂടി. വിവരമനുസരിച്ച്, ഇരുവരും ഒരുമിച്ച് മദ്യപിച്ച ശേഷം ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് വാക്കുതർക്കം ഉണ്ടായത്. തർക്കം ശക്തമായതോടെ പ്രഭാകരൻ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ശെന്തിൽ കുമാറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ […]
Read more

പാമ്പുകടിയേറ്റ് എട്ട് വയസ്സുകാരൻ മരിച്ച സംഭവം; ആൽജോയുടെ മരണത്തിൽ വിങ്ങി നാട്ടുകാർ

തൃശൂർ: വീടിനുള്ളിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ് എട്ട് വയസ്സുകാരൻ ആൽജോ മരിച്ച സംഭവത്തിൽ കോടാലി കടമ്പോട് പ്രദേശം ദുഃഖത്തിലാണ്. അച്ഛൻ സിൽജോയും അമ്മ ജോൺസിയും കൂടെ നിലത്തുറങ്ങിക്കിടന്ന കുട്ടികളെയാണ് പാമ്പുകടിച്ചത്. കോടശ്ശേരി മലയോട് ചേർന്നുള്ള മലയോര ഗ്രാമത്തിലാണ് കുടുംബം താമസിച്ചിരുന്നത്. വീടിന് സമീപം ഏകദേശം 200–250 മീറ്റർ ദൂരത്തിൽ മല പ്രദേശമുണ്ട്. പാമ്പുകളുടെ സാന്നിധ്യം പ്രദേശത്ത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. രണ്ടുവർഷം മുൻപ് നിർമിച്ച, അടച്ചുറപ്പുള്ള വീടായിരുന്നുവെന്നും കുടുംബം വൃത്തിയായി സൂക്ഷിച്ചിരുന്നുവെന്നും അവർ പറയുന്നു. ശനിയാഴ്ച രാത്രി ഒരു […]
Read more

2023ൽ വനിതാ സംവരണബിൽ പാസാക്കി; കണക്കുകളുമായി മോദിയോട് മമതയുടെ ചോദ്യം

കൊൽക്കത്ത: വനിതാ സംവരണ ബില്ലിനെച്ചൊല്ലിയുള്ള വിവാദത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിന് കണക്കുകളിലൂടെ മറുപടി നൽകി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പശ്ചിമ ബംഗാളിലെ ‘മഹാ ജംഗിൾ രാജ്’ന് വെല്ലുവിളിയാകുമെന്ന് കരുതിയാണ് തൃണമൂൽ കോൺഗ്രസ് (ടിഎംസി) ലോക്സഭയിൽ വനിതാ സംവരണ ബില്ലിനെ തടഞ്ഞതെന്നായിരുന്നു മോദിയുടെ ആരോപണം. എന്നാൽ ഈ വാദം മമത ശക്തമായി തള്ളി. 2023-ൽ തന്നെ എല്ലാ പാർട്ടികളുടെയും പിന്തുണയോടെ ബിൽ പാസാക്കിയിരിക്കുമ്പോഴും അതിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണ് പ്രധാനമന്ത്രിയെന്ന് അവർ ആരോപിച്ചു. ഭരണഘടനാ […]
Read more

നിതിൻ രാജിന്റെ മരണം; ലോൺ ആപ്പ് ഭീഷണി ചോദ്യം ചെയ്തതാണ് ആത്മഹത്യയ്ക്ക് കാരണം

കണ്ണൂർ: കണ്ണൂരിലെ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്മെന്റ് വിശദീകരണക്കുറിപ്പ് പുറത്തിറക്കി. ലോൺ ആപ്പ് ഭീഷണിയെക്കുറിച്ചുള്ള ചോദ്യം ചെയ്യലാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് വിശദീകരണത്തിൽ പറയുന്നത്. അധ്യാപിക പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചതിന് പിന്നാലെ നിതിൻ കോളേജിൽ നിന്ന് പുറത്തേക്ക് പോയതും തുടർന്ന് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതുമാണെന്ന് രേഖയിൽ പറയുന്നു. ആത്മഹത്യയ്ക്ക് കാരണം ലോൺ ആപ്പ് ഭീഷണിയാണെന്നും ജാതി വിവേചന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മാനേജ്മെന്റ് വ്യക്തമാക്കുന്നു. നിതിൻ എടുത്ത […]
Read more

ഒമാൻ–യുഎഇ ഹഫീത് ട്രെയിൻ പദ്ധതി 40% പൂർത്തിയായി

മസ്‌കറ്റ്: മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ഉണർവ് നൽകുന്ന ഒമാൻ–യുഎഇ റെയിൽ ബന്ധ പദ്ധതിയിൽ നിർണായക പുരോഗതി റിപ്പോർട്ട് ചെയ്യപ്പെട്ടു. ‘ഹഫീത് ട്രെയിൻ’ പദ്ധതി ഇതിനകം 40 ശതമാനം പൂർത്തിയായതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ഒമാനും യുഎഇയും സംയുക്തമായി നടപ്പാക്കുന്ന ഈ മഹാപദ്ധതി 238 കിലോമീറ്റർ ദൈർഘ്യത്തിൽ വ്യാപിച്ചുകിടക്കുന്നു. വ്യാപാര ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കുക, ലോജിസ്റ്റിക് ശൃംഖലകൾ ശക്തിപ്പെടുത്തുക, ഇരുരാജ്യങ്ങളുടെയും സാമ്പത്തിക സഹകരണം വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. അൽഐൻ, ബുറൈമി, വാദി അൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix