Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കുവൈത്തിൽ പ്രവാസിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖിലെ ഒരു താമസസ്ഥലത്ത് ഏഷ്യൻ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തെ തുടർന്ന് ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. താമസമുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിലെ മറ്റൊരു താമസക്കാരൻ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. മരിച്ച വ്യക്തിക്കൊപ്പം താമസിച്ചിരുന്ന സിറിയൻ പൗരനും മറ്റൊരു താമസക്കാരനുമാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഇവർ മന്ത്രാലയത്തിന്റെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ള […]
Read more

സുഹൃത്തിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു; പ്രതി തീവണ്ടി തട്ടി മരിച്ചനിലയിൽ

കണ്ണൂർ: സ്കൂൾകാലം മുതലുള്ള സുഹൃത്തിനെ വീട്ടിൽ കയറി ചുറ്റികകൊണ്ട് ആക്രമിച്ച ശേഷം കടന്നുകളഞ്ഞയാളെ തീവണ്ടി ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി പി.കെ.പി. ഷെഫീഖ് (43) ആണ് ശനിയാഴ്ച രാവിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്നത് ഷെഫീഖിന്റെ വീട്ടിൽ നിന്ന് ഏകദേശം 300 മീറ്റർ അകലെയുള്ള പ്രശാന്തിന്റെ വീട്ടിലാണ്. ശനിയാഴ്ച രാവിലെ ഒൻപതോടെ ഷെഫീഖ് പ്രശാന്തിന്റെ വീട്ടിലെത്തി. ഇലക്ട്രീഷ്യനായ പ്രശാന്ത് അപ്പോൾ വീട്ടിൽ ഉണ്ടായിരുന്നില്ല. പിന്നീട് ഫോൺ വിളിച്ച് പ്രശാന്തിനെ […]
Read more

ലോൺ ആപ്പ് തട്ടിപ്പ്; ദിവസേന കോടികളുടെ ഇടപാട്

കണ്ണൂർ: നോയിഡയിൽ പ്രവർത്തിക്കുന്ന ഒരു ലോൺ ആപ്പ് കേന്ദ്രത്തിൽ ദിവസേന കോടികളുടെ പണമിടപാട് നടന്നിരുന്നതായി ക്രൈം പോലീസ് കണ്ടെത്തി. പിടിച്ചെടുത്ത രേഖകൾ പ്രകാരം ദിവസവും 250-ലധികം ബാങ്ക് ഇടപാടുകളാണ് നടന്നിരുന്നത്. ഏകദേശം 1200-ഓളം ഉപഭോക്താക്കളാണ് സ്ഥാപനത്തിനുണ്ടായിരുന്നതെന്നും, മാസം മൂന്നുകോടിയിലധികം രൂപയുടെ ഇടപാടുകൾ നടന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. 40 ശതമാനം വരെ ഉയർന്ന പലിശയ്ക്കാണ് വായ്പകൾ നൽകിയിരുന്നത്. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർഥി നിതിൻ രാജ് 15,000 രൂപ വായ്പ എടുത്തിരുന്നെങ്കിലും തിരിച്ചടവുകൾ കഴിഞ്ഞിട്ടും 39,000 രൂപ ബാക്കി […]
Read more

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം; ദക്ഷിണകൊറിയയിൽ അടിയന്തര യോഗം

പ്യോങ്‌യാങ്: ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതായി ദക്ഷിണകൊറിയയും ജപ്പാനും റിപ്പോർട്ട് ചെയ്തു. കിഴക്കൻ തീരത്തെ സിൻപോ നഗരത്തിന് സമീപത്തുനിന്ന് ഒന്നിലധികം മിസൈലുകളാണ് വിക്ഷേപിച്ചതെന്ന് ഇവർ അറിയിച്ചു. ഈ മിസൈലുകൾ കൊറിയൻ ഉപദ്വീപിന് സമീപമുള്ള സമുദ്രത്തിൽ പതിച്ചതായും റിപ്പോർട്ടുകളുണ്ട്. ഏപ്രിൽ മാസത്തിൽ മാത്രം ഉത്തരകൊറിയ നടത്തുന്ന നാലാമത്തെ മിസൈൽ പരീക്ഷണമാണിത്. ഈ വർഷം ഇതോടെ മൊത്തം പരീക്ഷണങ്ങളുടെ എണ്ണം ഏഴായി. സംഭവത്തെ തുടർന്ന് ദക്ഷിണകൊറിയ അടിയന്തര സുരക്ഷാ യോഗം ചേർന്നു എന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. […]
Read more

ഭാര്യയെയും മകളെയും ക്രൂരമായി മർദിച്ചു; കേസെടുത്ത് പോലീസ്

ആലപ്പുഴ: ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും ക്രൂരമായി മർദിച്ച സംഭവത്തിൽ അമ്പലപ്പുഴ പുതുവൽ സ്വദേശിയായ സിബിമോനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യ നിഷാമോൾ (39), 16 വയസ്സുകാരിയായ മകൾ നന്ദ എന്നിവരാണ് ആക്രമണത്തിനിരയായത്. ഏപ്രിൽ 15-ന് രാത്രി 10.30നും 11നും ഇടയിലാണ് സംഭവം നടന്നത്. കഠിനമായ ചൂടിനെ തുടർന്ന് ഇരുവരും വീടിന്റെ മുറ്റത്ത് തുണി വിരിച്ച് കിടന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിലേക്ക് മാറിയതെന്ന് എഫ്‌ഐആറിൽ പറയുന്നു. “ആരെ കാണിക്കാനാണ് ഇവിടെ തുണി വിരിച്ചത്” എന്ന് ചോദിച്ചാണ് സിബിമോൻ […]
Read more

ഗർഭകാലത്ത് പാരസെറ്റമോൾ കഴിക്കുന്നതും ഓട്ടിസവും തമ്മിൽ ബന്ധമില്ലെന്ന് പഠനം; ട്രംപിന്റെ വാദം തെറ്റ്

അടുത്തിടെ പാരസെറ്റമോളും ഓട്ടിസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. പാരസെറ്റമോൾ പ്രധാന ഘടകമായ ടൈലനോൾ എന്ന വേദനാസംഹാരി ഓട്ടിസത്തിലേക്ക് നയിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതിനെതിരെ നിരവധി ഡോക്ടർമാരും ഗവേഷകരും രംഗത്തെത്തി. ഇതിനിടെ, പാരസെറ്റമോൾ ഉപയോഗവും ഓട്ടിസവും തമ്മിൽ ബന്ധമില്ലെന്ന് വ്യക്തമാക്കുന്ന പുതിയ പഠനം പുറത്തുവന്നു. ഡെൻമാർക്കിലെ ഗവേഷകർ നടത്തിയ ഈ പഠനം ‘ജാമാ പീഡിയാട്രിക്സ്’ ജേർണലിലാണ് പ്രസിദ്ധീകരിച്ചത്. 1997 മുതൽ 2022 വരെ ജനിച്ച 15 ലക്ഷം കുട്ടികളുടെ ആരോഗ്യവിവരങ്ങൾ […]
Read more

സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ ശക്തമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തമായ സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. കുടിവെള്ളം, ജ്യൂസ് കടകൾ, ജ്യൂസ് നിർമ്മാണ യൂണിറ്റുകൾ എന്നിവയാണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയമാക്കുന്നത്. മാർച്ച് 1 മുതൽ 3641 പരിശോധനകൾ നടത്തിയിട്ടുണ്ട്. ഇതിൽ 291 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 219 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. ജ്യൂസ്, കൂൾ ഡ്രിങ്ക്സ്, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയുടെ 506 സർവൈലൻസ് സാമ്പിളുകളും കുടിവെള്ളം, കുപ്പിവെള്ളം എന്നിവയുടെ 118 സാമ്പിളുകളും […]
Read more

ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു

പത്തനംതിട്ട: കുമ്പഴ പാലത്തിനു സമീപം ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. വടശേരിക്കര സ്വദേശികളായ ഫിലിപ്പ് (സണ്ണി–64), ജിൻസി ജോർജ് എന്നിവരാണ് മരിച്ചത്. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ജിൻസി ജോർജ് സ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഫിലിപ്പ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read more

2028-ലെ യുഎൻ കാലാവസ്ഥാ ഉച്ചകോടി; ആതിഥേയത്വത്തിൽനിന്ന് പിന്മാറുന്നെന്ന് ഇന്ത്യ

ന്യൂഡൽഹി: 2028-ലെ യു.എൻ കാലാവസ്ഥാ ഉച്ചകോടിയായ സി.ഒ.പി 33-ന് ആതിഥേയത്വം വഹിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഇന്ത്യ പിന്മാറിയതായി ഔദ്യോഗിക സ്ഥിരീകരണം. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വെള്ളിയാഴ്ച നടന്ന വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനത്തിന് പിന്നിലെ വ്യക്തമായ കാരണങ്ങൾ വെളിപ്പെടുത്താത്തതോടൊപ്പം വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് പിന്മാറ്റമെന്ന് അദ്ദേഹം വ്യക്തമാക്കി. 2023-ൽ ദുബായിൽ നടന്ന സി.ഒ.പി 28 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 2028-ലെ ഉച്ചകോടി ഇന്ത്യയിൽ നടത്താമെന്ന നിർദേശം മുന്നോട്ടുവെച്ചത്. ആഗോള കാലാവസ്ഥാ ചർച്ചകളിൽ […]
Read more

കള്ളപ്പണ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി; കേരള പൊലീസിന് അഭിനന്ദനം

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേരള പൊലീസിനെ അഭിനന്ദിച്ച് കത്ത് നൽകി. ആലപ്പുഴ എസ്‌പിക്കാണ് അഡിഷണൽ ഡയറക്ടർ രാകേഷ് സുമൻ അഭിനന്ദനക്കത്ത് കൈമാറിയത്. കള്ളപ്പണ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടുന്നതിൽ നൽകിയ സഹായത്തിനാണ് ഈ പ്രശംസ. മനുമോഹൻ, നിസാർ, അഭിലാഷ്, ബിജോയ് ടി.എസ് എന്നിവർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതിയെ കണ്ടെത്താൻ നിർണായക പങ്കുവഹിച്ചത്. കേരള പൊലീസിനെ അഭിനന്ദിച്ച് ഇഡി ഔദ്യോഗികമായി കത്തയയ്ക്കുന്നത് ഇതാദ്യമായാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix