Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

പുണെ വിമാനത്താവളത്തിൽ സുഖോയ് വിമാനം തകരാറിൽ; സർവീസുകൾ തടസ്സപ്പെട്ടു

പുണെ: വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം ലാൻഡിംഗിനിടെ തകരാറിലായത് മൂലം പുണെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ താൽക്കാലികമായി അടച്ചു. വെള്ളിയാഴ്ച രാത്രി 10.25-ഓടെയായിരുന്നു സംഭവം. ലാൻഡിംഗിനിടെ വിമാനത്തിന്റെ ചക്രങ്ങൾ ശരിയായി തുറക്കാത്തതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. രാത്രി പരിശീലന പറക്കലിനിടെയായിരുന്നു സംഭവം. വിമാനത്തിലെ ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നും മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വ്യോമസേന അറിയിച്ചു. അപകടത്തെ തുടർന്ന് പുണെ വിമാനത്താവളത്തിലെ ആഭ്യന്തര-രാജ്യാന്തര സർവീസുകൾ തടസ്സപ്പെട്ടു. നിരവധി വിമാനങ്ങൾ റദ്ദാക്കുകയും ചിലത് മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു. […]
Read more

ഫ്യൂച്ചര്‍റെഡി ഇന്ത്യ പദ്ധതി അവതരിപ്പിച്ച് റെനോ ഗ്രൂപ്പ്

കൊച്ചി: ഫ്യൂച്ചര്‍റെഡി എന്ന പുതിയ കാഴ്ചപ്പാടോടെ 2030നകം ഇന്ത്യയില്‍ ഏഴ് മോഡലുകളുള്ള പോര്‍ട്ട്‌ഫോളിയോ അവതരിപ്പിക്കുമെന്ന് റെനോ ഗ്രൂപ്പ് സിഇഒ ഫ്രാങ്കോയിസ് പ്രൊവോസ്റ്റ് അറിയിച്ചു. ഒരാഴ്ചത്തെ ഔദ്യോഗിക ഇന്ത്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങവെയാണ് പ്രഖ്യാപനം. നിലവില്‍ റെനോയുടെ വിപണികളില്‍ ആകെ വളര്‍ച്ചാ സാധ്യതയുടെ മൂന്നിലൊന്നും ഇന്ത്യയിലാണ്. ഇന്ത്യയെ സാങ്കേതിക മികവിന്റെ കേന്ദ്രമായും ഒരു പ്രധാന കയറ്റുമതി കേന്ദ്രമായും മാറ്റാന്‍ ഒരുങ്ങുകയാണ്. ‘ഫ്യൂച്ചര്‍റെഡി’യിലൂടെ ആഗോള വളര്‍ച്ചയുടെ പുതിയ തലത്തിലേക്ക് റെനോ കടക്കുമ്പോള്‍ അതിന്റെ ഹൃദയഭാഗത്ത് ഇന്ത്യ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. […]
Read more

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ അപകടക്കെണി

എറണാകുളം: കൊച്ചി–ധനുഷ്‌കോടി ദേശീയപാതയിൽ ടാർ ചെയ്ത റോഡ് പിറ്റേന്നാൾ തന്നെ ജല അതോറിറ്റി പൈപ്പ് ലൈൻ അറ്റകുറ്റപ്പണിക്കായി വെട്ടിപ്പൊളിച്ചതോടെ നാട്ടുകാരിൽ പ്രതിഷേധം ശക്തമായി. മൂവാറ്റുപുഴ വാളകം പഞ്ചായത്തിലെ മേക്കടമ്പ് കരോട്ടെ വാളകത്ത് വ്യാഴാഴ്ച ടാർ ചെയ്ത ബി.എം.ബി.സി നിലവാരത്തിലുള്ള റോഡാണ് വെള്ളിയാഴ്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ആറ് മീറ്റർ നീളത്തിൽ കുഴിച്ചത്. കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്ന പൈപ്പ് ലൈൻ തകരാറിലായതിനെ തുടർന്നാണ് നടപടി എന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം. ടാറിങ്ങിന് ഒരാഴ്ച മുൻപ് തന്നെ പ്രദേശത്ത് കുടിവെള്ളം […]
Read more

തീവണ്ടിയാത്രയ്ക്കിടെ ഒറ്റപ്പെട്ടുപോയ രണ്ടുകുട്ടികളെ സുരക്ഷിതമായി മാതാവിന് കൈമാറി

കോഴിക്കോട്: തീവണ്ടിയാത്രയ്ക്കിടെ ഒറ്റപ്പെട്ടുപോയ രണ്ടുകുട്ടികളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ.പി.എഫ്.) ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലിലൂടെ സുരക്ഷിതമായി കണ്ടെത്തി മാതാവിന് കൈമാറി. ആർ.പി.എഫ്. ഇന്റലിജൻസ് ഹെഡ് കോൺസ്റ്റബിൾ വി.കെ. വിനേഷാണ് ഡ്യൂട്ടിക്കിടെ നടത്തിയ പരിശോധനയിൽ 12-ഉം 5-ഉം വയസ്സുള്ള ആൺകുട്ടികളെ കണ്ടെത്തിയത്. കുട്ടികൾ തീവണ്ടിയിൽ ഒറ്റപ്പെട്ടുപോയെന്ന ചൈൽഡ്‌ലൈൻ അധികൃതരുടെ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടി. വെള്ളിയാഴ്ച രാവിലെ 10.35-ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ തൃശ്ശൂർ–കണ്ണൂർ പാസഞ്ചർ ട്രെയിനിലായിരുന്നു സംഭവം. കണ്ണൂർ കതിരൂർ സ്വദേശിനിയുടെ മക്കളാണ് ഒറ്റപ്പെട്ടത്. […]
Read more

വീരപ്പന്റെ ഭാര്യയും മകളും തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി മത്സരിക്കുന്നു

ചെന്നൈ: കൊല്ലപ്പെട്ട വനംകൊള്ളക്കാരൻ വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയും മകൾ വിദ്യാറാണിയും തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി മത്സരിക്കുന്നു. കൃഷ്ണഗിരി മണ്ഡലത്തിൽ തമിഴ്‌നാട് വാഴ്‌വുരിമൈ കക്ഷിയുടെ സ്ഥാനാർഥിയായി മുത്തുലക്ഷ്മിയും മേട്ടൂർ മണ്ഡലത്തിൽ നാം തമിഴർ കക്ഷിയുടെ സ്ഥാനാർഥിയായി വിദ്യാറാണിയുമാണ് ജനവിധി തേടുന്നത്. തമിഴ്‌നാട് വാഴ്‌വുരിമൈ കക്ഷി പുറത്തിറക്കിയ 100 സ്ഥാനാർഥികളടങ്ങുന്ന ആദ്യ പട്ടികയിലാണ് മുത്തുലക്ഷ്മിക്ക് സീറ്റ് നൽകിയിരിക്കുന്നത്. കക്ഷിയുടെ ചിഹ്നം ക്യാമറയാണ്. വീരപ്പൻ പാവപ്പെട്ടവരുടെ ശബ്ദമായിരുന്നുവെന്നും അദ്ദേഹത്തിന്റെ മരണത്തിനു പിന്നിൽ രാഷ്ട്രീയ ഭീഷണിയുണ്ടായിരുന്നുവെന്നും മുത്തുലക്ഷ്മി പറഞ്ഞു. വീരപ്പൻ ജീവിച്ചിരുന്നെങ്കിൽ […]
Read more

അമിത് ഷായുടെ മറുപടി ആറുമണിക്ക്; ബില്ലുകളിൽ സർക്കാരിന്റെ അന്തിമ നിലപാട് ഇന്നറിയാം

ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലും മണ്ഡല പുനർനിർണയ ബില്ലും സംബന്ധിച്ച ചർച്ചകൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വൈകിട്ട് ആറുമണിയോടെ ലോക്‌സഭയിൽ മറുപടി നൽകും. ബില്ലുകളെക്കുറിച്ചുള്ള സർക്കാരിന്റെ അന്തിമ നിലപാട് അദ്ദേഹം സഭയിൽ വിശദീകരിക്കുമെന്നാണ് വിവരം. ചർച്ചകളിൽ പ്രതിപക്ഷം കടുത്ത വിമർശനമാണ് ഉയർത്തിയത്. വൈകിട്ട് ഏഴുമണിയോടെ ബില്ലുകൾ വോട്ടെടുപ്പിന് വിധേയമാകാനാണ് സാധ്യത. ഇതിനുമുമ്പ് ഡൽഹിയിൽ നിർണായക രാഷ്ട്രീയ നീക്കങ്ങളും നടന്നതായി റിപ്പോർട്ടുണ്ട്. പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച […]
Read more

എയർ ഇന്ത്യ പൈലറ്റിന്റെ ബാഗിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തി

സാൻഫ്രാൻസിസ്കോ: എയർ ഇന്ത്യയുടെ ഡൽഹി–സാൻ ഫ്രാൻസിസ്കോ വിമാനത്തിലെ കോ-പൈലറ്റിന്റെ ബാഗിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. സാൻ ഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഡൽഹിയിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത ശേഷം മടക്കയാത്രയ്ക്കായി നിയോഗിക്കപ്പെട്ടിരുന്ന കോ-പൈലറ്റിന്റെ ബാഗാണ് പരിശോധനയ്ക്കിടെ പരിശോധിച്ചത്. അതിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഇതോടെ ഇയാളെ വിമാനത്താവളത്തിന് പുറത്തേക്ക് പോകാൻ അധികൃതർ അനുവദിച്ചില്ല. സംഭവം അറിയിച്ചതിനെ തുടർന്ന് എയർ ഇന്ത്യ അധികൃതർ ഉടൻ ഇടപെട്ടു. പിന്നാലെ അടുത്ത വിമാനത്തിൽ തന്നെ […]
Read more

കേരളത്തിൽ അഭയം തേടിയെത്തിയവർക്ക് തണലാകണം; ഫർമാൻ ഖാന് പിന്തുണയുമായി രാഹുൽ ഈശ്വർ

തിരുവനന്തപുരം: രാജ്യശ്രദ്ധ നേടിയ മോണാലിസ–ഫർമാൻ ഖാൻ വിവാദത്തിൽ ഭരണഘടനാപരമായ അവകാശങ്ങൾ ചൂണ്ടിക്കാട്ടി നിലപാട് വ്യക്തമാക്കി രാഹുൽ ഈശ്വർ രംഗത്തെത്തി. കേരളത്തിൽ അഭയം തേടിയെത്തിയ ഇവർക്ക് നിയമോപദേശം നൽകിയതായും, മധ്യപ്രദേശ്, കേരള പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും അദ്ദേഹം അറിയിച്ചു. തനിക്ക് 18 വയസ്സ് പൂർത്തിയായതായി തെളിയിക്കുന്ന രേഖകൾ കൈവശമുണ്ടെന്ന് കാണിച്ച് മോണാലിസ കേരള മുഖ്യമന്ത്രി, ഡിജിപി, എറണാകുളം പൊലീസ് കമ്മീഷണർ എന്നിവർക്ക് പരാതി നൽകിയതായും വിവരമുണ്ട്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് അവർ അധികൃതരെ സമീപിച്ചത്. പ്രായം തെളിയിക്കുന്ന രേഖകളും […]
Read more

അമേരിക്കൻ യുദ്ധക്കപ്പലുകളിലെ സൈനികർക്ക് ഭക്ഷ്യക്ഷാമം

വാഷിങ്ടൺ: ഇറാനെതിരായ സംഘർഷത്തിനിടെ മേഖലയിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ യുദ്ധക്കപ്പലുകളിലെ സൈനികർ ഭക്ഷ്യക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. യുഎസ് ടുഡേ അടക്കമുള്ള മാധ്യമങ്ങൾ ബന്ധുക്കളെ ഉദ്ധരിച്ച് നൽകിയ വിവരങ്ങൾ പ്രകാരം, ഗുണനിലവാരമില്ലാത്തതും പരിമിതമായതുമായ ഭക്ഷണമാണ് ജീവനക്കാർക്ക് ലഭിക്കുന്നതെന്നാണ് ആരോപണം. യുഎസ്എസ് ട്രിപ്പോളി, യുഎസ്എസ് എബ്രഹാം ലിങ്കൺ എന്നീ കപ്പലുകളിലെ സൈനികർ പങ്കുവെച്ചതായി പറയുന്ന ചിത്രങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെറിയ അളവിലുള്ള ഭക്ഷണപദാർത്ഥങ്ങൾ മാത്രമുള്ള ട്രേകളാണ് ഇതിൽ കാണുന്നത്. മാംസം, കാരറ്റ്, ടോർട്ടില്ല തുടങ്ങിയവ വളരെ കുറച്ച് അളവിൽ മാത്രമാണ് ലഭിക്കുന്നതെന്നും […]
Read more

എറണാകുളത്ത് ലോറി ഡ്രൈവർ മരിച്ച നിലയിൽ; ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട്: പയ്യോളി സ്വദേശിയായ ലോറി ഡ്രൈവറെ എറണാകുളത്ത് മരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി ഐപിസി റോഡ് കറ്റേരി പാലത്തിന് സമീപം താമസിക്കുന്ന സമീർ (46) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നതാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം വൈകിട്ട് 4.45ഓടെയായിരുന്നു സംഭവം. എറണാകുളം പിറവത്ത് ലോറിയുടെ ക്യാബിനിനുള്ളിൽ സമീറിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധുക്കളും പയ്യോളി പൊലീസും സ്ഥലത്തെത്തി. പുതിയോട്ടിൽ കെ.സി ഖാദറിന്റെയും സുബൈദയുടെയും മകനാണ് സമീർ. ഭാര്യ: മിൻഹാസ്. മക്കൾ: സഫ്‌വാൻ, സൈഫ, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix