കാപ്പ നിയമപ്രകാരം യുവാവിനെ നാടുകടത്തി കൊച്ചി പൊലീസ്
കൊച്ചി: നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന സാമൂഹിക വിരുദ്ധനെ കാപ്പ (KAAPA) നിയമപ്രകാരം ഒരു വർഷത്തേക്ക് നാടുകടത്തി. കളമശ്ശേരി തൃക്കാക്കര നോർത്ത് വില്ലേജിലെ ഗ്ലാസ് ഫാക്ടറി കോളനി ആറുകണ്ടത്തിൽ വീട്ടിൽ ജോയൽ ബെന്നി (25)യെയാണ് കൊച്ചി സിറ്റി പൊലീസ് പരിധിയിൽ നിന്ന് പുറത്താക്കിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ ഉത്തരവിലാണ് നടപടി. പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് ഭീഷണിയാകുന്ന രീതിയിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാപ്പ നിയമപ്രകാരമുള്ള നാടുകടത്തൽ […]
Read more