Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

സ്കൂളിലേക്ക് പോകാനായി വാഹനം കാത്തുനിന്നിരുന്ന എട്ടുവയസ്സുകാരനെ കാട്ടുപോത്ത് ആക്രമിച്ചു

ഇടുക്കി: ഇടുക്കി മറയൂരിന് സമീപം പള്ളനാട്ടിൽ സ്കൂളിലേക്ക് പോകാനായി വാഹനം കാത്തുനിന്നിരുന്ന എട്ടുവയസ്സുകാരനെ കാട്ടുപോത്ത് ആക്രമിച്ചു. പള്ളനാട് സ്വദേശിയായ കാർത്തികിനാണ് വ്യാഴാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്ത് കുട്ടിയെ കുത്തിയെടുത്തെറിഞ്ഞെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. തുടർന്ന് പ്രദേശത്ത് പരിഭ്രാന്തി പരത്തിയ കാട്ടുപോത്ത് ജനവാസ മേഖലയിലൂടെ ഓടിമറയുകയും ചെയ്തു. പരിക്കേറ്റ കുട്ടിയെ ആദ്യം മറയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് തൊടുപുഴയിലെ […]
Read more

ഹോംസ്റ്റേയിൽ MDMA യും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

വയനാട്: വയനാട്ടിൽ ഹോംസ്റ്റേയിൽ മുറിയെടുത്ത് എംഡിഎംഎയും കഞ്ചാവും ഉപയോഗിക്കാൻ എത്തിയ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. ആയിരംകൊല്ലി കണക്കയിൽ വീട്ടിൽ സൽമാൻ ഫാരിസ് (31), കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി ഇ.കെ. മുഹമ്മദ് ദിൽഷാദ് (33) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ്, അമ്പലവയൽ പൊലീസ്, ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘം എന്നിവ സംയുക്തമായാണ് നടപടി സ്വീകരിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയോടെ എം.ജി. റോഡിന് സമീപത്തെ പിള്ളാസ് ഹോംസ്റ്റേയിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പരിശോധനയിൽ […]
Read more

കാബിൻ ക്രൂ അംഗത്തെ ടാക്സിയിൽ പീഡിപ്പിക്കാൻ ശ്രമം; ഡ്രൈവർ അറസ്റ്റിൽ

ഹൈദരാബാദ്: സ്വകാര്യ വിമാനക്കമ്പനിയിലെ കാബിൻ ക്രൂ അംഗത്തെ ടാക്സിക്കുള്ളിൽ പീഡിപ്പിച്ച കേസിൽ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ രംഗറെഡ്ഡി സ്വദേശിയായ ഇറപൊഗു പ്രശാന്ത് കുമാർ (23) ആണ് പിടിയിലായത്. ജൂലൈ 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിമാനക്കമ്പനിക്ക് വേണ്ടി സർവീസ് നടത്തുന്ന ടാക്സിയിൽ ഷംഷാബാദിൽ നിന്ന് ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് 37-കാരിയായ കാബിൻ ക്രൂ അംഗം ആക്രമണത്തിനിരയായത്. വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ പ്രതി വാഹനം തെറ്റായ വഴിയിലൂടെ ഓടിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയെന്നാണ് പരാതി. ഇത് […]
Read more

റാഗിങ്ങിന് കടിഞ്ഞാണിട്ട് സർക്കാർ; ‘സിദ്ധാർഥ് ആന്റി റാഗിങ് നിയമം’ വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിലും പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിങ്ങ് തടയാൻ ‘സിദ്ധാർഥ് ആന്റി റാഗിങ് നിയമം’ കൊണ്ടുവരാൻ മന്ത്രിസഭ തീരുമാനിച്ചു. റാഗിങ്ങ് സംബന്ധിച്ച പരാതികൾ വിദ്യാർഥികൾക്ക് എളുപ്പത്തിൽ അറിയിക്കാനായി ‘സിദ്ധാർഥ് ഡിസ്ട്രസ് ആപ്പ്’ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. നിയമത്തിന്റെ കരടും മൊബൈൽ ആപ്പും ഉടൻ തയ്യാറാക്കും. റാഗിങ്ങ് പരാതികൾ മൊബൈൽ ഫോണിലൂടെ നേരിട്ട് നൽകാൻ കഴിയുന്ന സംവിധാനമായിരിക്കും ‘സിദ്ധാർഥ് ഡിസ്ട്രസ് ആപ്പ്’. പരാതി ലഭിക്കുന്നതോടെ കോളേജിലെ ആന്റി റാഗിങ് സമിതി, സ്ഥാപന മേധാവി, സർവകലാശാല, […]
Read more

അടിമാലി ദുരന്തബാധിതരുടെ പട്ടിണി സമരം; പ്രതിഷേധം 29-ാം ദിവസത്തിൽ

ഇടുക്കി: അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതരുടെ സമരം 29-ാം ദിവസത്തിലേക്ക് കടന്നതോടെ പ്രതിഷേധം പട്ടിണി സമരമായി ശക്തമായി. ഭരണകൂടത്തിന്റെ അവഗണനയ്‌ക്കെതിരെയാണ് പട്ടിണി സമരമെന്ന് സമരസമിതി വ്യക്തമാക്കി. അടിമാലി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടക്കുന്ന സമരത്തിൽ കുട്ടികൾ മുതൽ വയോധികർ വരെ പങ്കെടുക്കുന്നുണ്ട്. ഗർഭിണിയും പട്ടിണി സമരത്തിലുണ്ടെന്നാണ് റിപ്പോർട്ട്. സമരത്തിനിടെ സുരക്ഷാ ആശങ്കകളും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയെ തുടർന്ന് സമരപ്പന്തലിന് സമീപമുള്ള ദേശീയപാതയിലേക്ക് മണ്ണും കല്ലും പതിച്ച് അപകടാവസ്ഥയുണ്ടായി. ആദ്യം അപകടഭീഷണിയുള്ള മൺതിട്ടയ്ക്ക് താഴെയായിരുന്നു സമരം നടന്നിരുന്നത്. […]
Read more

മെഡിക്കൽ കോളേജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; പ്രതിക്ക് ജാമ്യം

തിരുവനന്തപുരം: മെഡിക്കൽ കോളേജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചതിനെതിരെ വിദ്യാർഥികളുടെ പ്രതിഷേധം ശക്തമായി. പൊലീസ് അന്വേഷണത്തിലെ വീഴ്ചയാണ് പ്രതിക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കാൻ കാരണമായതെന്ന് ആരോപിച്ച് നൂറോളം വിദ്യാർഥികൾ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനു മുന്നിൽ മണിക്കൂറുകളോളം പ്രതിഷേധിച്ചു. വിദ്യാർഥി പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം കാര്യക്ഷമമായ അന്വേഷണം ഉറപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു. വയനാട് കാക്കവയൽ സ്വദേശിയും മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയുമായ […]
Read more

മൂന്ന് കോടി നൽകിയാൽ മന്ത്രിയാക്കാമെന്ന് വാഗ്ദാനം; രണ്ടുപേർ പിടിയിൽ

കോഴിക്കോട്: മന്ത്രി പദവി വാഗ്ദാനം ചെയ്ത് മൂന്ന് കോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ ഡൽഹി സ്വദേശികളായ രണ്ടുപേരെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. നിതിൻ കുമാർ, ഗൗരവ് എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ സഹായത്തോടെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നൽകിയ പരാതിയിലാണ് നടപടി. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ രാജ്കുമാർ എന്ന പേരിലാണ് പ്രതികൾ എംഎൽഎയെ ഫോണിൽ ബന്ധപ്പെട്ടത്. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയിൽ മൂന്ന് കോടി രൂപ […]
Read more

ശബരിമല സ്വർണക്കൊള്ള കേസ്; പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) കസ്റ്റഡിയിൽ എടുത്തു. രാവിലെ വീട്ടിലെത്തിയ അന്വേഷണസംഘമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ സ്വർണം പൂശാനെന്ന പേരിൽ കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട മൂന്നാം കേസിലാണ് നടപടി. ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. മൂന്നംഗ അന്വേഷണസംഘം വീട്ടിലെത്തി അന്വേഷണത്തോട് സഹകരിച്ച് ഒപ്പമെത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണം കഴിച്ചശേഷം വരാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും അതിന്റെ […]
Read more

കോഴിക്കോട് വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് താഴെ കൂടരഞ്ഞിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കൂടരഞ്ഞി പൂവാറംതോട് സ്വദേശിയായ അഭിജിത്താണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.45ഓടെയാണ് അപകടമുണ്ടായത്. അഭിജിത്തും സുഹൃത്തും സഞ്ചരിച്ച ബൈക്കും എതിര്‍ദിശയില്‍ എത്തിയ ആള്‍ട്ടോ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിജിത്ത് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം. അപകടത്തില്‍ പരിക്കേറ്റ സഹയാത്രികനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂവാറംതോട്ടില്‍നിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക്, മുക്കത്ത് നിന്ന് കൂടരഞ്ഞിയിലേക്ക് വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. […]
Read more

ബാങ്കോക്കിലെ ലോഡ്ജ് മുറിയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

ആലപ്പുഴ: തായ്‌ലാൻഡിലെ ബാങ്കോക്കിലെ ഒരു ലോഡ്ജ് മുറിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്തിലെ ആനപ്രമ്പാൽ തെക്ക് പുന്നശ്ശേരി സ്വദേശി പ്രജിത് പുഷ്പാംഗദൻ (49) ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുള്ളതായാണ് പ്രാഥമിക വിവരം. മുറിയിൽ നിന്ന് ലഭിച്ച പാസ്‌പോർട്ടിലെ വിലാസത്തിന്റെ അടിസ്ഥാനത്തിൽ തായ് അധികൃതർ എടത്വ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾക്കും മരണവിവരം കൈമാറി. യുകെയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പ്രജിത് ആറുമാസം മുമ്പാണ് ഒരു സ്‌കൂളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix