നീറ്റ് പ്രതിഷേധം നിരീക്ഷിക്കാൻ മെറ്റ സ്മാർട്ട് ഗ്ലാസ്? ഡൽഹി പൊലീസിനെതിരെ ആരോപണം
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന യുവാക്കളുടെ പ്രതിഷേധം നിരീക്ഷിക്കാൻ ഡൽഹി പൊലീസ് മെറ്റ സ്മാർട്ട് ഗ്ലാസ് ഉപയോഗിക്കുന്നുവെന്ന ആരോപണം ഉയരുന്നു. മെറ്റ സ്മാർട്ട് ഗ്ലാസ് ധരിച്ചിരിക്കുന്നതായി പറയപ്പെടുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതോടെയാണ് വിവാദം ശക്തമായത്. സമരക്കാരെ നിരീക്ഷിക്കാനും അവരുടെ ദൃശ്യങ്ങൾ പകർത്താനും പ്രത്യേക പൊലീസ് സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. മൊബൈൽ ഫോണുകളിലും മറ്റ് ഉപകരണങ്ങളിലുമായി പ്രതിഷേധക്കാരുടെ ചിത്രങ്ങളും വീഡിയോകളും ശേഖരിക്കുന്നവരിൽ പൊലീസിന്റെ ആളുകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അവരുടെ വാദം. […]
Read more