Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

പാരിയത്തുകാവിൽ കുടുംബങ്ങളെ കുടിയിറക്കില്ല; 5 സെന്റ് വീതം നൽകും

കൊച്ചി: എറണാകുളം പാരിയത്തുകാവിലെ ഭൂമി തർക്കത്തിന് പരിഹാരമായി. സർക്കാർ മുന്നോട്ടുവെച്ച നിർദേശം ഇരുകൂട്ടരും അംഗീകരിച്ചു. ഇതോടെ ദളിത് കുടുംബങ്ങളെ കുടിയിറക്കില്ലെന്ന് ഉറപ്പായി. മലയിടംതുരുത്തിലെ തർക്കഭൂമിക്ക് സമീപം തന്നെ ഓരോ കുടുംബത്തിനും 5 സെന്റ് വീതം ഭൂമി നൽകും. ശങ്കരൻ നായരുടെ സ്ഥലത്താണ് ഭൂമി അനുവദിക്കുക. ഇവിടെ സർക്കാർ പുതിയ വീടുകളും നിർമ്മിച്ചു നൽകും. പുതിയ വീടുകൾ പണിയുന്നത് വരെ നിലവിലുള്ള വീടുകളിൽ തന്നെ കുടുംബങ്ങൾക്ക് താമസിക്കാം. കേസുകൾ പിൻവലിക്കാനും തീരുമാനമായി. സമരക്കാർക്കെതിരെ എടുത്ത കേസുകൾ ഒഴിവാക്കും. കരാർ […]
Read more

കുറ്റ്യാടി വടയത്ത് ബൈക്ക് അപകടം; 16 വയസ്സുകാരൻ മരിച്ചു

കോഴിക്കോട്: കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. വടയം സ്വദേശിയായ 16 വയസ്സുകാരൻ മുഹമ്മദ് ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം സംഭവിച്ചത്. പിൻസീറ്റിൽ യാത്ര ചെയ്യുന്നതിനിടെ മുഹമ്മദ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് തുടർന്ന് ഒരു കാൽനട യാത്രക്കാരനെയും ഇടിച്ചു. പരിക്കേറ്റ കാൽനട യാത്രക്കാരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

കക്കോടി അപകടമരണക്കേസ്; രണ്ട് വർഷത്തിന് ശേഷം നിർണായക വഴിത്തിരിവ്

കോഴിക്കോട്: കോഴിക്കോട് കക്കോടി സ്വദേശിയായ ബാലകൃഷ്ണന്റെ അപകടമരണക്കേസിൽ രണ്ട് വർഷത്തിന് ശേഷം വഴിത്തിരിവ്. ബാലകൃഷ്ണനെ ഇടിച്ച സംഭവത്തിൽ പങ്കുണ്ടായിരുന്നത് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ഓടിച്ച ഇരുചക്രവാഹനമാണെന്ന് പൊലീസ് കണ്ടെത്തി. വാഹനം മോഡിഫൈ ചെയ്ത് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിന്, സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളിലൊരാളുടെ അച്ഛനെ അറസ്റ്റ് ചെയ്തു. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. 2024 ജനുവരി 12-ന് രാത്രി 9.30-ഓടെ കക്കോടി കൂടത്തുംപൊയിലിലാണ് അപകടം നടന്നത്. കാൽനട യാത്രക്കാരനായ ബാലകൃഷ്ണനെ ഇടിച്ച ശേഷം ഇരുചക്രവാഹനം നിർത്താതെ പോയിരുന്നു. ഗുരുതരമായി പരിക്കേറ്റ […]
Read more

പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വീട്ടിൽ എത്തിയ യുവാവ് തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: പെൺസുഹൃത്തിന്റെ പെരുമണ്ണയിലെ വാടകവീട്ടിൽ എത്തിയ യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി പറമ്പിന്റെമുകളിൽ അറപ്പീടിക പേരാറ്റും പൊയിൽ കുഴിക്കാട്ട് ഷവാദ് അൻവർ (26) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.45 ഓടെയാണ് സംഭവം. പെൺകുട്ടി വിവരം അറിയിച്ചതിനെ തുടർന്ന് സമീപവാസികൾ എത്തി പന്തീരാങ്കാവ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഒരു നിലയുള്ള ഓടിട്ട വീടിന്റെ ഇടനാഴിയിലെ ഉത്തരത്തിൽ ഷാളിൽ കഴുത്തിന് കുരുക്കിട്ട് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുമായി ഉണ്ടായ തർക്കമാണ് സംഭവത്തിന് കാരണമെന്നാണ് പോലീസ് പ്രാഥമിക നിഗമനം. […]
Read more

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു; ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി കാലാവസ്ഥാ വകുപ്പ്. പസഫിക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസം ശക്തി പ്രാപിക്കുന്നതാണ് മഴ കുറയാനുള്ള പ്രധാന കാരണം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മഴയിൽ വലിയ കുറവ് ഉണ്ടാകാനാണ് സാധ്യത. മറ്റ് ഏഷ്യൻ രാജ്യങ്ങളിലും മഴ കുറയുമെന്ന് മുന്നറിയിപ്പുണ്ട്. ഇതിനിടെ, സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നുമാണ് പ്രവചനം. എന്നാൽ നാളെ മുതൽ മഴ മുന്നറിയിപ്പ് […]
Read more

ജലശുദ്ധീകരണശാലയിലെ ക്ലാരിഫയര്‍ മെഷീനില്‍ വീണ് ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം

തൃശ്ശൂർ: കാടുകുറ്റി വൈന്തലയിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ ജലശുദ്ധീകരണശാലയിൽ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം. മേലൂർ സ്വദേശി ജോസഫ് (46) ആണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ ജോസഫിനെ കാണാനില്ലെന്ന് സഹപ്രവർത്തകർ മനസിലാക്കുകയും തുടർന്ന് അവർ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയുമായിരുന്നു. തിരച്ചിലിനൊടുവിൽ മാള ഫയർ ആൻഡ് റെസ്‌ക്യൂ സംഘം ക്ലാരിഫയറിനുള്ളിൽ നിന്ന് ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പിന്നീട് പുറത്തെടുത്തു. കാൽ തെറ്റി ക്ലാരിഫയറിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Read more

പ്ലസ് വൺ ആദ്യ അലോട്ടമെന്റ് ജൂൺ 15ന്

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് ജൂൺ 15ന് രാവിലെ 10ന്‌ പ്രസിദ്ധീകരിക്കും. ആദ്യ ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം ജൂൺ 15 മുതൽ ജൂൺ 17ന് വൈകിട്ട് അഞ്ചുവരെ നടക്കും. ക്യാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിൽനിന്ന്‌ ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററുമായി അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷാകർത്താവിനോടൊപ്പം സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. ​ആദ്യ അലോട്ട്‌മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം […]
Read more

പൂക്കികളെ തൂക്കി വിഡി സതീശൻ; വാഹന രൂപമാറ്റത്തിൽ ‍ഇതുവരെ പിഴയിട്ടത് ഒരു കോടി

തിരുവനന്തപുരം: വാഹനങ്ങളിലെ രൂപമാറ്റത്തിന് സതീശൻ സർക്കാർ ഇതുവരെ പിഴയിട്ടത് ഒരു കോടി രൂപ. മേയിൽ 1528 പേരിൽനിന്നായി 87 ലക്ഷം രൂപയും ഈ മാസം ഇതുവരെ 450 പേരിൽ നിന്നായി 12 ലക്ഷം രൂപയും പിഴ ഈടാക്കിയതായിട്ടാണ് വിവരാവകാശ നിയമപ്രകാരം മോട്ടോർ വാഹന വകുപ്പ് നൽകിയ മറുപടിയിൽ പറയുന്നത്. മെയ് മാസം മാത്രം 1,528 വാഹനങ്ങൾക്ക് പിടിവീണു. 86,35,000 രൂപയാണ് മെയ് മാസത്തെ മാത്രം പിഴ തുക. 14,85,000 രൂപ പിഴ തുകയായി സർക്കാരിന് ഇതിനകം ലഭിച്ചു. […]
Read more

‘സതീശൻ മിടുക്കൻ, തുടക്കം നന്നായി’; ഇടതിന്റെ അന്തകനായത് പി ശശിയെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കേരളം നിന്ന് കുലുങ്ങിയപ്പോൾ ഇടതുപക്ഷത്തിന് താങ്ങായി തണലായി പിന്തുണ നൽകിയത് താനായിരുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ. തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ എൽഡിഎഫിന് തിരിച്ചടിയായെന്നും അദ്ദേഹത്തെ തള്ളിപ്പറഞ്ഞത് കുറഞ്ഞ് പോയെന്നുമുള്ള വിലയിരുത്തൽ സിപിഎം നടത്തിയിരുന്നു. ഇതിന് മറുപടി നൽകുകയാണ് അദ്ദേഹം. ഒപ്പം മുഖ്യമന്ത്രി വിഡി സതീശനെ പുകഴ്ത്തുന്നുമുണ്ട്. പി. ശശിയുടെ ധാർഷ്ട്യം എന്താണെന്ന് എല്ലാവർക്കും അറിയാവുന്നതല്ലേ. സി.എം. അറിയാതെ ഒരു പാരലൽ ഭരണം. പലിശ രാജാവും ഈ പറഞ്ഞ ശശിയും കൂടി കേരളമെമ്പാടും ഒരു […]
Read more

ശബരിമല സ്വർണക്കൊള്ള വീണ്ടും ചർച്ചകളിലേക്ക്; പിഎസ് പ്രശാന്തിനെ ചോദ്യം ചെയ്യും, പത്മകുമാറിനെ പാർട്ടി പുറത്താക്കും

ശബരിമല സ്വർണക്കൊള്ള വീണ്ടും ചർച്ചയാവുകയാണ്. മുൻ ദേവസ്വം ബോർഡ് അധ്യക്ഷൻ പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള എസ് ഐ ടിയുടെ തീരുമാനത്തോടെ ശബരിമല വാർത്താ മാധ്യമങ്ങളിൽ വീണ്ടും സജീവ ചർച്ചാവിഷയമായി ഉയർന്നുകഴിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം മുൻ ദേവസ്വം അധ്യക്ഷനും സി പി എം നേതാവുമായ എ പത്മകുമാറിനെ പാർട്ടിയിൽ നിന്നും പുറത്താക്കാനുള്ള നീക്കവും ചൂടേറിയ ചർച്ചകൾക്ക് വഴിവച്ചിരിക്കയാണ്. 2025 ൽ സന്നിധാനത്തെ കട്ടിളപ്പാളി സ്വർണം പൂശാനായി കോടതി ദേവസ്വം ബഞ്ചിന്റെ അനുമതിയില്ലാതെ ചെന്നൈയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് […]
Read more
Advertisement
WhiteswanTV Footer