ഉദിയൻകുളങ്ങരയിൽ കാർ ഓട്ടോയിലും ബസിലും ഇടിച്ചു; കാറിലുണ്ടായിരുന്ന കുട്ടി തെറിച്ച് റോഡിൽ വീണു
തിരുവനന്തപുരം: ഉദിയൻകുളങ്ങരയിൽ കെഎസ്ആർടിസി ബസും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ഉണ്ടായി. നിയന്ത്രണം നഷ്ടപ്പെട്ട കാർ ആദ്യം ഓട്ടോറിക്ഷയിൽ ഇടിക്കുകയും തുടർന്ന് സമീപത്തുണ്ടായിരുന്ന കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറുകയും ചെയ്തതോടെയാണ് വലിയ അപകടം സംഭവിച്ചത്. തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഒരു കുട്ടിയടക്കം മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ കുട്ടി കാറിൽ നിന്ന് തെറിച്ച് റോഡിലേക്ക് വീണു. കെഎസ്ആർടിസി ബസിലുണ്ടായിരുന്ന ആറുപേർക്കും പരിക്കേറ്റതായി വിവരം ലഭിച്ചു. ഓട്ടോറിക്ഷാ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. അപകടം നടന്ന […]
Read more




