എലിവിഷം അകത്ത് ചെന്ന് ചികിത്സയിലിരിക്കെ കൊലക്കേസ് പ്രതിയായ യുവാവ് മരിച്ചു
കാസർകോട്: കൊലക്കേസ് പ്രതിയായ യുവാവ് എലിവിഷം അകത്ത് ചെന്ന് ചികിത്സയിലിരിക്കെ മരിച്ചു. കുമ്പള മാവിനക്കട്ടയിലെ ഒരു ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ഹബീബ് എന്ന അഭിലാഷ് (31) ആണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. കാസർകോട് ചൗക്കി സ്വദേശിയാണ്. എട്ട് ദിവസം മുമ്പ് ദേശീയപാത സർവീസ് റോഡരികിൽ അവശനിലയിൽ കിടക്കുന്നതായി നാട്ടുകാർ കണ്ടെത്തിയതിനെ തുടർന്ന് കുമ്പള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അഭിലാഷിനെ കുമ്പള ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് എലിവിഷം അകത്ത് ചെന്നതായി […]
Read more




