Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

”ബിജെപിയിൽ ചേരാൻ ഓഫർ ലഭിച്ചു; നിരസിച്ചു”; മമതയ്ക്കൊപ്പമെന്ന് സൗ​ഗത റോയ് എംപി

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ ബി.ജെ.പി. പാർട്ടിയിൽ ചേരാൻ ലഭിച്ച ഓഫർ നിരസിച്ചെന്ന വാദവുമായി മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ സൗഗത റോയ്. മമത ബാനർജിക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെയാണ് റോയ് തന്റെ നിലപാട് വ്യക്തമാക്കിയത്. മുതി‍ർന്ന തൃണമൂൽ കോൺ​ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സുഖേന്ദു ശേഖ‍ർ റോയ് പാ‍ർട്ടി വിട്ടതിന് പിന്നാലെയാണ് സൗ​ഗത റോയ്‍യുടെ പ്രതികരണം. സുഖേന്ദു റോയിയുടെ രാജി രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നതല്ലെന്നും, മത്സരിച്ചു ജയിക്കാത്ത രാജ്യസഭാ എംപിയുടെ […]
Read more

കിണർ വൃത്തിയാക്കുന്നതിനിടെ കപ്പിയും കയറും തൂണും പൊട്ടിവീണു; തൊഴിലാളി മരിച്ചു

പാലക്കാട്: കിണർ വൃത്തിയാക്കുന്നതിനിടെ കപ്പിയും കയറും തൂണും പൊട്ടിവീണ് തൊഴിലാളി മരിച്ചു. കുഴൽമന്ദം പെരുങ്കുന്നം തെക്കേക്കര സ്വദേശിയായ രാമദാസ് (41) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ചിതലി എടക്കാട്ടിലെ ഒരു സ്വകാര്യ വ്യക്തിയുടെ കിണർ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. കിണർ വൃത്തിയാക്കിയ ശേഷം മുകളിലേക്ക് കയറാൻ തയ്യാറെടുക്കുന്നതിനിടെ കപ്പിയും കയറും തൂണും പൊട്ടി താഴേക്ക് വീഴുകയായിരുന്നു. ഇരുമ്പ് കമ്പി തലയിൽ പതിച്ചതിനെ തുടർന്ന് രാമദാസിന് ഗുരുതരമായി പരിക്കേറ്റു. സംഭവസ്ഥലത്ത് വെച്ചുതന്നെ അദ്ദേഹം മരിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് ആലത്തൂർ […]
Read more

റിയാദ് എയർ ബുധനാഴ്ച മുതൽ ആകാശത്ത്; ആദ്യ സർവീസ് ലണ്ടനിലേക്ക്

റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ ‘റിയാദ് എയർ’ ജൂൺ 10 മുതൽ സർവീസുകൾ ആരംഭിക്കും. വ്യോമയാന മേഖലയിൽ ആഗോള ഹബ്ബായി മാറാനുള്ള സൗദിയുടെ പദ്ധതികൾക്ക് കൂടുതൽ കരുത്തേകുന്നതാണ് കമ്പനിയുടെ പ്രവർത്തനാരംഭം. ആദ്യ അന്തർദേശീയ സർവീസ് ലണ്ടനിലേക്കായിരിക്കും. നേരത്തെ ജൂലൈ ഒന്നിന് ആരംഭിക്കാനിരുന്ന സർവീസ് പ്രതീക്ഷിച്ചതിലും വേഗത്തിൽ പ്രവർത്തന സജ്ജമായതിനെ തുടർന്ന് രണ്ട് ആഴ്ച മുൻപേ തുടങ്ങാൻ തീരുമാനിച്ചു. ഇതോടെ കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ യാത്രക്കാർക്ക് റിയാദ് വഴി യൂറോപ്പിലേക്കും തിരിച്ചും കൂടുതൽ കണക്റ്റിങ് സർവീസുകൾ […]
Read more

ഡിഎംകെയും ആം ആദ്മിയും വിട്ടു നിന്നു; ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തില്‍ 25 പാര്‍ട്ടികള്‍ പങ്കെടുത്തു

ന്യൂഡൽഹി: ഡിഎംകെയും ആം ആദ്മി പാർട്ടിയും വിട്ടു നിന്നെങ്കിലും, രാജ്യത്തെ വിവിധ പാര്‍ട്ടികൾ പങ്കെടുത്ത “ഇന്ത്യ സഖ്യ” യോഗം മല്ലികാർജുന്‍ ഖർഗെ അധ്യക്ഷതയിൽ നടന്നു. യോഗത്തിൽ താഴെപ്പറയുന്ന അഞ്ച് പ്രധാന തീരുമാനങ്ങൾ എടുത്തു: പരീക്ഷാ സമ്പ്രദായത്തിലെ അപാകത മൂലം ലക്ഷക്കണക്കിന് യുവാക്കളുടെ പ്രതീക്ഷകൾ തകർന്നു. പിന്നാക്ക, ദുർബല വിഭാഗങ്ങൾ നേരിടുന്ന അതിക്രമങ്ങൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കൂടുതലാണെന്നും ഖർഗെ ചൂണ്ടിക്കാട്ടി.
Read more

തൃണമൂൽ വിട്ട എംപിമാർ ബിജെപിയിൽ ചേർന്നേക്കും; കൂടിക്കാഴ്ച നടത്തി സുവേന്ദു അധികാരി

കൊൽക്കത്ത: മമത ബാനർജിയിക്ക് വീണ്ടും കനത്ത തിരിച്ചടി. തൃണമൂൽ കോൺ​ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയിൽ ചേർന്നേക്കും. ടിഎംസിയിൽ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു. ശർമില സർക്കാർ, പ്രസുൻ ബാനർജി, ജഗദീഷ് ബാസുനിയ, കാളിപാഗ സോറെൻ, അരുപ് ചക്രബർത്തി തുടങ്ങിയ ലോക്സഭ എംപിമാരും ബിജെപി നേതാവിനെ കണ്ടു. തൃണമൂലിലെ വിമത എംപിമാരുമായി സുവേന്ദു അധികാരിയും കൂടിക്കാഴ്ച നടത്തി. ലോക്സഭയിൽ നിന്ന് എംപിമാർ രാജിവയ്ക്കുന്നതടക്കം വഴികൾ ചർച്ചയായെന്നാണ് ലഭ്യമാകുന്ന […]
Read more

പബ്ബിൽ വേഷംമാറിയെത്തി വനിതാ ഡിസിപി; വലയിലായത് സെക്‌സ് റാക്കറ്റ്

ഹൈദരാബാദ്: വനിതാ ഡിസിപി റിതിരാജ് ഐ.പി.എസിന്റെ നേതൃത്വത്തിൽ രഹസ്യ ഓപ്പറേഷനിൽ സൈബരാബാദിലെ കുകട്ല്ളി മേഖലയിൽ പ്രവർത്തിച്ചിരുന്ന സെക്‌സ് റാക്കറ്റ് പിടിയിൽ. ക്ലബ് മസ്തി എന്നറിയപ്പെടുന്ന ‘കിംഗ്‌സ് ആൻഡ് ക്യൂൻസ്’ പബ്ബിലാണ് അന്വേഷണം നടന്നത്. പബ്ബിൽ അനാശാസ്യപ്രവർത്തനങ്ങൾക്കും പെൺവാണിഭ പ്രവർത്തനങ്ങൾക്കും നിയമലംഘനങ്ങൾക്കും ഇടവേളയില്ലാതെ നടത്തപ്പെടുന്നുണ്ടെന്ന് പോലീസ് കണ്ടെത്തി. പരിശോധനയിൽ ജീവനക്കാരായ നാല് സ്ത്രീകളെയും അഞ്ച് പുരുഷന്മാരെയും കസ്റ്റഡിയിൽ എടുത്തു. പബ്ബിൽ പ്രായപൂർത്തിയാകാത്തവരെ പ്രവേശിപ്പിക്കുകയും, മദ്യവും മറ്റ് സേവനങ്ങളും നിയമം ലംഘിച്ച് വാഗ്ദാനം ചെയ്തുവെന്നും പൊലീസ് അറിയിച്ചു. വനിതാ ഡിസിപി […]
Read more

കുവൈത്തിൽ മയക്കുമരുന്ന് കടത്തിയ മൂന്ന് പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് കടത്തിയ മൂന്നു പേരെ പിടികൂടി. മയക്കുമരുന്ന് കടത്തും ഉപയോഗവും ലക്ഷ്യമിട്ട് ലഹരിവസ്തുക്കൾ കൈവശം വെച്ചിരുന്ന മൂന്നു കുവൈത്ത് പൗരന്മാരെ സൂക്ഷ്മ അന്വേഷണത്തിന്റെയും ഫീൽഡ് നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരിൽ നിന്ന് 1.5 കിലോഗ്രാം കൊക്കെയ്ൻ, 700 ഗ്രാം ഹാഷിഷ്, 5,000 സൈക്കോട്രോപിക് ഗുളികകൾ, കൂടാതെ ലഹരിവസ്തുക്കൾ തൂക്കാൻ ഉപയോഗിച്ച ഡിജിറ്റൽ ത്രാസും പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി […]
Read more

‘ഒളിച്ചോടി പോയ ഭാര്യയോടൊപ്പം ആരും താമസിക്കാറില്ല’; കോൺ​ഗ്രസിനൊപ്പം ഇനിയില്ലെന്ന് DMK നേതാവ്

ചെന്നൈ: കൂറുമാറിയവരെ ഡി.എം.കെ. ഒരിക്കലും തിരികെ സ്വാഗതം ചെയ്യില്ലെന്നും കോൺ​ഗ്രസുമായി ഇനിയൊരിക്കലും സഖ്യമുണ്ടാകില്ലും ഡിഎംകെയിലെ മുതിർന്ന നേതാവ് ആർ.എസ്. ഭാരതി. ചെന്നൈയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പങ്കാളി ‘രഹസ്യ ബന്ധത്തിൽ’ ഏർപ്പെടുന്നതിന് തുല്യമായ സംഭവമാണിതെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഒളിച്ചുപോയ ഭാര്യയോടൊപ്പം ആരുംതാമസിക്കാറില്ല. അതുപോലെ സഖ്യം വിട്ടുപോയ കോൺഗ്രസുമായി ഇനി രാഷ്ട്രീയ ബന്ധങ്ങൾ ഇല്ല. താഴെത്തട്ടിലുള്ള പാർട്ടി പ്രവർത്തകർ ഒരിക്കലും കോൺഗ്രസിനെ തിരികെ പാർട്ടിയിലേക്ക് സ്വീകരിക്കില്ലെന്നും ഭാരതി പറഞ്ഞു. ഡി.എം.കെ. പ്രത്യയശാസ്ത്രപരമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ഭാവിയിലും ബി.ജെ.പി.യുമായും […]
Read more

മാർക്കില്ലാത്ത മാർക്ക് ലിസ്റ്റ്; സിബിഎസ്ഇക്കെതിരെ വിദ്യാർഥി സുപ്രീം കോടതിയിലേക്ക്

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ വിഷയങ്ങളുടെ മാർക്ക് രേഖപ്പെടുത്താത്ത മാർക്ക് ലിസ്റ്റ് ലഭിച്ചതിനെ തുടർന്ന് ഒരു വിദ്യാർഥി സുപ്രീം കോടതിയെ സമീപിച്ചു. സൗദി അറേബ്യയിൽ നിന്ന് പരീക്ഷ എഴുതിയ ഇന്ത്യൻ വിദ്യാർഥിക്കാണ് ഈ പ്രശ്നം നേരിട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടും ഒരു വിഷയത്തിന്റെയും മാർക്ക് രേഖപ്പെടുത്തിയിട്ടില്ലാത്ത മാർക്ക് ലിസ്റ്റാണ് ലഭിച്ചതെന്ന് വിദ്യാർഥി ഹർജിയിൽ വ്യക്തമാക്കുന്നു. ഹർജി ഇന്ന് തന്നെ സുപ്രീം കോടതി പരിഗണിച്ചേക്കും. വിദേശത്ത് പഠിക്കുന്ന നിരവധി സിബിഎസ്ഇ പ്രൈവറ്റ് വിദ്യാർഥികൾക്കും സമാനമായ പ്രശ്നങ്ങൾ […]
Read more

രേഖകളില്ലാതെ ട്രെയിനിൽ പണം കടത്തി; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

കൊല്ലം: ട്രെയിനിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 18 ലക്ഷത്തിലധികം രൂപയുമായി തമിഴ്നാട് സ്വദേശി പിടിയിലായി. മധുര സ്വദേശി ഗോവിന്ദ രാജുവാണ് പുനലൂർ റെയിൽവേ പൊലീസിന്റെ പിടിയിലായത്. ചെന്നൈ എഗ്മോർ–കൊല്ലം എക്സ്പ്രസ് ട്രെയിനിൽ ഞായറാഴ്ച പുലർച്ചെ പുനലൂർ സ്റ്റേഷനിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 18,62,500 രൂപ പിടികൂടുകയായിരുന്നു. തുണി സഞ്ചിയിൽ പൊതിഞ്ഞ നിലയിൽ 500 രൂപയുടെ നോട്ടുകെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. റെയിൽവേ എസ്.പിയുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. പിടികൂടിയ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം […]
Read more
Advertisement
WhiteswanTV Footer