Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ താമരശ്ശേരിയില്‍ യുവതി ജീവനൊടുക്കി

കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അമ്പായത്തോട് സ്വദേശിനി നന്ദന (22)യാണ് മരിച്ചത്. വീട്ടിലെ ഡൈനിങ് ഹാളിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു സംഭവം. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read more

തിരുവന്തപുരത്തെ 17കാരന്റെ കൊലപാതകം; കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് കുടുംബം

തിരുവനന്തപുരം: വെടിവച്ചാംകോവിലിൽ 17കാരൻ ശിവസൂര്യ കൊല്ലപ്പെട്ട സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം. പ്രതികൾ കരുതിക്കൂട്ടി നടത്തിയ ആക്രമണമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പിതാവ് സുരേഷ് കുമാറിന്റെ ആരോപണം. “അബദ്ധത്തിൽ ചില്ല് ഗ്ലാസിൽ വീണതല്ല, ഗ്ലാസ് കഷ്ണങ്ങൾ ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയതാകാമെന്ന് സംശയിക്കുന്നു” എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മകനെ ലക്ഷ്യമിട്ട് പ്രതികൾ എത്തിയതാണെന്നും, നീതി ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്നും പിതാവ് പറഞ്ഞു. സംഭവ ദിവസം ഐടിഐ പ്രവേശനത്തിനായി അക്ഷയ സെന്ററിലേക്ക് പോയ ശിവസൂര്യ പിന്നീട് ചേതനയറ്റ നിലയിൽ ആശുപത്രിയിലെത്തുകയായിരുന്നു. […]
Read more

വ്യോമാക്രമണ മുന്നറിയിപ്പ്: ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് സൗദി

റിയാദ്: സൗദി അറേബ്യയിലെ അൽ ഖർജ് പ്രവിശ്യയിൽ ശത്രുരാജ്യങ്ങളിൽ നിന്ന് വ്യോമാക്രമണ ഭീഷണിയുണ്ടെന്ന് ദേശീയ മുന്നറിയിപ്പ് സന്ദേശം. പ്രദേശത്ത് അടിയന്തിര സാഹചര്യമുള്ളതിനാൽ പൊതുജനങ്ങൾ എത്രയും വേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് സൗദി സിവിൽ ഡിഫൻസ് മൊബൈൽ ഫോണിലേക്ക് അയച്ച സന്ദേശത്തിൽ നിർദേശം നൽകി. ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ പൂർണമായും ശാന്തത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. വീടുകൾക്കുള്ളിലോ അല്ലെങ്കിൽ ജനലുകൾ, വാതിലുകൾ എന്നിവയിൽ നിന്ന് അകന്ന് സുരക്ഷിതമായ മറ്റ് ഇടങ്ങളിലോ തുടരാനാണ് നിർദേശം. സിവിൽ ഡിഫൻസ് വിഭാഗം […]
Read more

ബലാത്സം​ഗ കേസ്‌; പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല

പാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ പാലക്കാട് കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല. മണ്ണാർക്കാട് എസ് സി/എസ് ടി കോടതിയാണ് ജാമ്യം നിഷേധിച്ചത്. കോടതി പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും, ഇത്ര ഗുരുതര കുറ്റകൃത്യം നടത്തിയ വ്യക്തിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അഭിപ്രായപ്പെട്ടു. ഇക്കഴിഞ്ഞ മാർച്ച് 27നാണ് യുവതി പ്രശോഭ് സി വത്സനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചത്. ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്ത് […]
Read more

വിഡി സതീശനെതിരെ നുണേശൻ പ്രചരണം നടത്തിയവർ കുടുങ്ങും; സർക്കാർ ജീവനക്കാർക്കെതിരെ അന്വേഷണം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായിരിക്കെ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ ‘നുണേശൻ’ എന്ന പേരിൽ പ്രചാരണം നടത്തിയ സർക്കാർ ജീവനക്കാർക്ക് പണി കിട്ടും. ഇവർക്കെതിരെ അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്റെ ഓഫിസ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ചില സിപിഎം അനുഭാവികളായ ജീവനക്കാരാണ് പ്രചാരണത്തിനു ചുക്കാൻപിടിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. എകെജി സെന്ററിലെ സമൂഹമാധ്യമ സംഘവുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നു എന്ന സൂചനയും ലഭിച്ചു. സർക്കാർ ജീവനക്കാർ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാകരുതെന്ന ചട്ടം ലംഘിച്ചെന്നു കാട്ടിയാണ് അന്വേഷണം. സന്ദീപ് വാര്യർ എംഎൽഎ മുഖ്യമന്ത്രിക്ക് […]
Read more

കാട്ടാന ആക്രമണം; സഹായ പദ്ധതി തയ്യാറാക്കുമെന്ന് ഷിബു ബേബി ജോൺ

ഇടുക്കി: ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 11 വയസ്സുകാരനെ സർക്കാർ സംരക്ഷിക്കുമെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ. കുട്ടിക്കായി പ്രത്യേക സഹായ പദ്ധതി തയ്യാറാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. പദ്ധതി വനം വകുപ്പിന്റെ മാതൃകാ പദ്ധതിയായി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. വന്യജീവി ആക്രമണങ്ങളിൽ നഷ്ടപരിഹാര തുക വർധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിലവിൽ ഫണ്ട് കുറവാണെന്നും, സംയോജിത പ്രതിരോധ സംവിധാനം ഒരുക്കുന്നതിനായി നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. […]
Read more

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ; 3 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: കാലവർഷം സജീവമായ സാഹചര്യത്തിൽ കേരളത്തിൽ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൊങ്കൺ തീരത്തിന് സമീപം മധ്യ കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴിയാണ് മഴ ശക്തമാക്കാൻ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്ധമാകുന്ന സാധ്യതയാൽ ചൊവ്വാഴ്ചവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന മുന്നറിയിപ്പ് നൽകി. മഴ കനത്തതോടെ മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ അപകട സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് […]
Read more

റോഡിൽ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തു; യുവതിക്ക് നേരെ ആക്രമണം

കൊച്ചി: അയമ്പള്ളിയിൽ റോഡിലെ വെള്ളമൊഴുക്ക് തടയാൻ മണ്ണിട്ടതിനെ ചോദ്യം ചെയ്ത യുവതിക്ക് നേരെ ഇരുമ്പ് ചൂൽ കൊണ്ട് ആക്രമണം. സംഭവത്തിൽ ചിത്രകാരിയായ ശ്രീജ കളപ്പുരയ്ക്കാണ് കഴുത്തിന് പരിക്കേറ്റത്. അയൽവാസിയായ സണ്ണിയാണ് ആക്രമണം നടത്തിയതെന്ന് ശ്രീജ ആരോപിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. റോഡിൽ മണ്ണിട്ടതിനെ കുറിച്ച് കൗൺസിലറുടെ സാന്നിധ്യത്തിൽ ശ്രീജ ചോദ്യം ചെയ്തതിനെ തുടർന്നാണ് തർക്കം രൂക്ഷമായത്. തുടർന്ന് കൈവശമുണ്ടായിരുന്ന ഇരുമ്പ് ചൂൽ കൊണ്ട് സണ്ണി ആക്രമിച്ചതായി പരാതിയിൽ പറയുന്നു. ആക്രമണത്തിൽ കഴുത്തിന് ഗുരുതര പരിക്കുകളുണ്ടായതായി ശ്രീജ പറഞ്ഞു. […]
Read more

ഇറാൻ- ഇസ്രായേൽ സംഘർഷം; ഇന്ത്യൻ പൗരന്മാർ ഉടൻ രാജ്യം വിടാൻ നിർദേശം

ന്യൂഡൽഹി: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് ഇന്ത്യ നിർദേശിച്ചു. നിലവിലെ സാഹചര്യത്തിൽ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടെഹ്റാനിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ, ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് നേരത്തെ നൽകിയിരുന്ന നിർദേശം വീണ്ടും ആവർത്തിച്ചു. നിലവിൽ ഇറാനിൽ ഉള്ള ഇന്ത്യൻ പൗരന്മാർ ലഭ്യമായ ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് ഉടൻ രാജ്യം വിടണമെന്നും നിർദേശിച്ചു. തിങ്കളാഴ്ച പുലർച്ചെ ഇസ്രയേൽ ഇറാനെതിരെ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. […]
Read more

പൂട്ടി കിടക്കുന്ന കമ്പനിയുടെ പറമ്പിൽ പച്ചക്കറി കൃഷിക്കൊപ്പം ആറടിയുളള 10 കഞ്ചാവ് ചെടികൾ

കൊച്ചി: ആലുവയിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന കമ്പനിയുടെ ഒഴിഞ്ഞ പറമ്പിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി. ആലുവ കത്തായി കോട്ടൺ മിൽസിന്റെ പരിസരത്താണ് ഏകദേശം ആറടി ഉയരമുള്ള 10 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. അടുത്തകാലത്ത് ഇവിടെ കാട് വെട്ടിത്തെളിച്ച് വാഴകൃഷി ആരംഭിച്ചിരുന്ന പ്രദേശത്താണ് ചെടികൾ കണ്ടെത്തിയത്. വാഴത്തോട്ടത്തിന് സമീപത്തായി കഞ്ചാവ് ചെടികൾ വളരുന്നതായി എക്‌സൈസ് സംഘം പരിശോധനയ്ക്കിടെ കണ്ടെത്തുകയായിരുന്നു. ആരാണ് ചെടികൾ നട്ടതെന്നതിൽ വ്യക്തതയില്ല. ആലുവ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.എസ്. പ്രമോദിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയ്ക്കിടെയാണ് […]
Read more
Advertisement
WhiteswanTV Footer