Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

സിബിഎസ്ഇ മൂല്യനിർണയം; കേന്ദ്ര സർക്കാരിനും സിബിഎസ്ഇയ്ക്കും നോട്ടീസ്

ന്യൂഡൽഹി: ഓൺ സ്‌ക്രീൻ മാർക്കിങ് (ഓഎസ്എം) സംവിധാനത്തെ ചോദ്യം ചെയ്ത് എൻഎസ്യുസിയിലൂടെ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും നോട്ടീസ് അയച്ചു. ഹർജി ഈ മാസം 12ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
Read more

ദില്ലി വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന വിമാനങ്ങളിൽ ഗ്രൗണ്ട് ഉപകരണങ്ങൾ ഇടിച്ചു

ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശക്തമായ കാറ്റിലും മഴയിലും മൂന്ന് എയർ ഇന്ത്യ വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ടെർമിനൽ 2 സമീപത്തെ പാർക്കിംഗ് മേഖലകളിൽ വൈകുന്നേരം 4.40 ഓടെയാണ് സംഭവം. ആഞ്ഞുവീശിയ അതിശക്തമായ കാറ്റിലും മഴയിലും ഗ്രൗണ്ട് സപ്പോർട്ട് ഉപകരണങ്ങൾ പാർക്ക് ചെയ്തിരുന്ന വിമാനങ്ങളിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായത്. ശക്തമായ കാറ്റും മഴയും മൂലം എയർ ഇന്ത്യ, ഇൻഡിഗോ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, എഞ്ചിനീയറിംഗ് ടീമുകളുടെ ഒരു പടി ഗോവണിയും നിരവധി ട്രെസ്റ്റലുകളും തകർന്നു. ശക്തമായ കാറ്റിൽ നീങ്ങിനിരങ്ങിയ […]
Read more

ബെന്നി തോമസ് സ്വയം രാജിവച്ചത്, നിയമനത്തിൽ പ്രശ്നങ്ങളില്ല: സണ്ണി ജോസഫ്

കണ്ണൂർ: സഹോദരീഭർത്താവായ ബെന്നി തോമസിനെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ച സാഹചര്യത്തിൽ ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്. വിവാദങ്ങൾ ഒഴിവാക്കാനായാണ് ബെന്നി തോമസ് സ്വയം രാജിവച്ചതെന്നും മന്ത്രി അറിയിച്ചു. ബെന്നി തോമസിനെ നിയമിക്കുന്നതിൽ നിയമപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാഗത്ഭ്യവും വിശ്വസ്തതയുമുള്ള ഒരാളെ വകുപ്പിന്റെ സുഗമ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് നിയമിച്ചത്. നിയമപരമായി അയോഗ്യതയോ അപാകതയോ ഒന്നും കണ്ടെത്തിയില്ല. വൈദ്യുതി, പരിസ്ഥിതി തുടങ്ങിയ ഉത്തരവാദിത്തമുള്ള വകുപ്പുകളിൽ ബെന്നി തോമസിന്റെ വിശ്വാസവും പരിചയവും സർക്കാർ സജീവമായി ഉപയോഗിക്കുകയായിരുന്നുവെന്ന് […]
Read more

നോർവേ കിരീട നേട്ടത്തിൽ പ്രഗ്നാനന്ദയെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: നോർവേ ചെസ്സ് ടൂർണമെന്റിൽ ചരിത്രപരമായ വിജയം നേടിയ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദയെ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേരിട്ട് അഭിനന്ദിച്ചു. ഈ നേട്ടം നേടിയ ആദ്യ ഇന്ത്യൻ താരമായി പ്രഗ്നാനന്ദ റെക്കോർഡിലെത്തി. വിമാനത്താവളത്തിൽ നിന്നെത്തിയ പ്രഗ്നാനന്ദ മുഖ്യമന്ത്രി ഓഫിസിൽ നേരിട്ട് കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കിടെ ഇരുവരും ചേർന്ന് ചെസ്സ് കളിച്ചപ്പോൾ, പ്രഗ്നാനന്ദ മുഖ്യമന്ത്രിയെ തോൽപ്പിക്കുകയും ചെയ്തു. തന്റെ മുന്നിലെ പരാജയം പ്രഗ്നാനന്ദക്ക് അഭിനന്ദിച്ചും ആഘോഷിച്ചും വിജയ് മറന്നില്ല. നോർവേ ടൂർണമെന്റിലെ സമാനതകളില്ലാത്ത വിജയം […]
Read more

കാഫിർ സ്ക്രീൻഷോട്ട് കേസ്; ചോദ്യചെയ്യലിന് തൊട്ടുമുന്നേ ഭാരവാഹിത്വം ഒഴിഞ്ഞ് ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ പ്രസിഡന്റ്‌

കോഴിക്കോട്: രാഷ്ട്രീയ വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യലിന് മുന്നോടിയായി ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണൻ ഭാരവാഹിത്വം ഒഴിഞ്ഞു. ശനിയാഴ്ചയാണ് ഭാരവാഹിത്വം ഒഴിഞ്ഞത്. എങ്കിലും ബ്ലോക്ക് കമ്മറ്റി അംഗമായി തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. കേസിൽ എസ്‌ഐടി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് റിബേഷ് സ്ഥാനമൊഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകരായ റിബേഷ് രാമകൃഷ്ണൻ, മനീഷ്, അതുൽ എന്നിവരെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയിരുന്നു. വടകര ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യംചെയ്യൽ […]
Read more

ജയിച്ച് കരുത്തോടെ ക്രൊയേഷ്യ, മൊറോക്കോയെ തളച്ച് നോർവെ

അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ സ്ലൊവേനിയയെ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍പ്പിച്ച് ക്രൊയേഷ്യ. ലൂക്ക മോഡ്രിച്ചിന്റെയും മരിയോ പസലിച്ചിന്റെയും ഗോളിലാണ് ക്രൊയേഷ്യൻ ജയം. സ്ലൊവനേയിക്കുവേണ്ടി ആന്ദ്രെസ് സ്‌പോറര്‍ ഗോള്‍ നേടി. ഇഞ്ചുറി ടൈമിലാണ് വിജയ​ഗോൾ പിറന്നത്. മറ്റൊരു മത്സരത്തിൽ ആഫ്രിക്കൻ ചാമ്പ്യന്മാരായ മൊറോക്കോയെ സമനിലയിൽ പിടിച്ച് നോർവെ. ബ്രഹിം ഡയസിന്റെ ഗോളിലാണ് എട്ടാം മിനിറ്റില്‍ മൊറോക്കോ ലീഡെടുത്തത്. എന്നാല്‍ 75-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡിലൂടെ നോര്‍വേ തിരിച്ചടിച്ചു. മറ്റ് മത്സരങ്ങളിൽ എക്വഡോര്‍ എതിരില്ലാത്ത മൂന്നുഗോളിനാണ് ഗ്വാട്ടിമലയെ തോല്‍പ്പിച്ചത്. കൊളംബിയ […]
Read more

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് മുതിര്‍ന്ന നേതാവ് സുഖേന്ദു ശേഖര്‍ റോയി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ സുഖേന്ദു ശേഖർ റോയ് പാർട്ടി രാജിവെച്ചു. ഇതോടെ പാർട്ടിയിലെ വിമത ക്യാമ്പിന് കൂടുതൽ ശക്തി ലഭിച്ചതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മമത ബാനർജി ഡൽഹിയിലുള്ള സമയത്താണ് രാജി പ്രഖ്യാപനം ഉണ്ടായത്. പാർട്ടിയിൽ തുടരുന്ന ഭിന്നതകളും നേതൃത്വത്തിനെതിരായ അസന്തോഷവും ഈ നീക്കത്തിന് കാരണമായെന്നാണ് സൂചന. ഇതിനിടെ വിമത എംപിമാർ ലോക്സഭ സ്പീക്കറെ ഈ ആഴ്ച കാണുകയും പ്രത്യേക ബ്ലോക്കായി അംഗീകാരം തേടുകയും ചെയ്യുമെന്ന് […]
Read more

മുള്ളൻപന്നി കുറുകെ ചാടി; നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞു ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട്: മുള്ളൻപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. നരിപ്പറ്റ സ്വദേശി രജിലേഷ് (38) ആണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ച രാത്രി ഏഴരയോടെ തൂണേരി ബാലവാടി സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം രജിലേഷും ഭാര്യ സൗമ്യയും രണ്ടു മക്കളും ഓട്ടോയിൽ മടങ്ങിവരുന്നതിനിടെയാണ് മുള്ളൻപന്നി കുറുകെ ചാടിയത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന മുള്ളൻപന്നിയുടെ ദേഹത്ത് ഇടിക്കാതിരിക്കാൻ വാഹനം വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. റോഡിൽ തലയിടിച്ചാണ് രജിലേഷ് പുറത്തേക്ക് വീണത്. […]
Read more

സലിം കുമാറിന്റെ മരണം നൽകിയ ദുഃഖത്തേക്കാൾ ഭയപ്പെടുത്തിയത് ഈ അശ്ലീല രാഷ്ട്രീയം; ജോയ് മാത്യു

കോഴിക്കോട്: നടൻ സലിം കുമാറിന്റെ ആശുപത്രിവാസത്തേയും മരണത്തേയും പരിഹസിച്ചവർക്കെതിരെ രൂക്ഷ ഭാഷയിൽ മറുപടിയുമായി ജോയ് മാത്യു. ഇടതുപക്ഷ രാഷ്ട്രീയത്തെ മുഖം നോക്കാതെ വിമർശിച്ച സലിം കുമാറിന്റെ രാഷ്ട്രീയ ഇടപെടലുകളോടുള്ള അമർഷം സഭ്യമല്ലാത്ത രീതിയിൽ പ്രകടിപ്പിച്ചവർക്കെതിരെയാണ് ജോയ് മാത്യു രംഗത്തെത്തിയത്. ഈ വിദ്വേഷ രാഷ്ട്രീയം ആഘോഷമാക്കുന്നത് അപരിഷ്കൃത സംഘങ്ങളാണെന്ന് പറഞ്ഞ ജോയ് മാത്യു ഇത്തരം സംഘങ്ങളോട് ആ മൃതശരീരത്തെ കുത്തിക്കീറാതിരിക്കൂ എന്ന് ആവശ്യപ്പെടാൻ ശേഷിയുള്ള ഒരു നേതാവ് പോലും പാർട്ടിയിൽ ഇല്ലെന്നും ചൂണ്ടിക്കാട്ടി. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ ഈ അശ്ളീല […]
Read more

സിഎംആർഎൽ– എക്സാലോജിക്ക്; പണത്തിന്റെ ഉറവിടം കണ്ടെത്താൻ ഇഡി

കൊച്ചി: കരിമണൽ കമ്പനിയായ സിഎംആർഎൽ ടി. വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുടെ അക്കൗണ്ടിലേക്കു നൽകിയ പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം ശക്തമാക്കി. ഇതിന്റെ ഭാഗമായി ആദായനികുതി വകുപ്പിലെ സൈബർ ഫൊറൻസിക് ഓഡിറ്റിങ് വിദഗ്ധരുടെ സഹായം ഇ.ഡി. തേടി. ദുബായിലെ ചില ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തെയും ന്യൂഡൽഹിയിലെ യുഎഇ എംബസിയെയും സമീപിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. മുമ്പ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) നടത്തിയ അന്വേഷണ ശ്രമങ്ങൾ ചില ഇടപെടലുകളുടെ പശ്ചാത്തലത്തിൽ വിജയിക്കാതെ […]
Read more
Advertisement
WhiteswanTV Footer