ജയ്പുരിൽ പള്ളിയും ക്ഷേത്രവുമുൾപ്പെടെ അഞ്ച് ആരാധനാലയങ്ങൾ പൊളിച്ചുമാറ്റി
ജയ്പുർ: റോഡ് വികസന പദ്ധതിയുടെ ഭാഗമായി ജയ്പുർ നഗരത്തിൽ അഞ്ച് ആരാധനാലയങ്ങൾ അധികൃതർ ഒഴിപ്പിച്ചു. ഒരു മുസ്ലിം പള്ളി, ഒരു ക്ഷേത്രം, ഒരു സത്സംഗ ഹാൾ എന്നിവ ഉൾപ്പെടെയുള്ള കെട്ടിടങ്ങളാണ് ജയ്പുർ വികസന അതോറിറ്റി (ജെ.ഡി.എ.) നീക്കം ചെയ്തത്. റെയിൽവേ പാതയ്ക്ക് സമാന്തരമായി പോകുന്ന 1.5 കിലോമീറ്റർ നീളമുള്ള റോഡിന്റെ വീതി വർധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് നടപടി. ഇതേ റോഡിലെ 134 കൈയേറ്റങ്ങൾ നേരത്തെ മേയ് 22-ന് ഒഴിപ്പിച്ചിരുന്നു. ആരാധനാലയങ്ങളുടെ ഭാരവാഹികൾക്ക് കെട്ടിടങ്ങൾ സ്വമേധയാ ഒഴിപ്പിക്കാൻ അധിക […]
Read more






