Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

സൂര്യനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം

ഇടുക്കി: ചിന്നക്കനാൽ സ്വദേശിയായ മാരിയമ്മാൾ (36) കാട്ടാന ആക്രമണത്തിൽ മരിച്ചു. മകനെ സ്‌കൂളിൽ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം നടന്നത്. മകൻക്കും പരിക്കേറ്റു. വീട്ടിൽ നിന്ന് മെയിൻ റോഡിലേക്ക് പോകുമ്പോൾ മാരിയും മകനും കാട്ടാന കൂട്ടത്തിന് മുന്നിൽ അകപ്പെട്ടു. മൂടൽ മഞ്ഞ് കാരണം കാട്ടാനകളുടെ സമീപം ഇരുന്നെന്ന വിവരം അവർ തിരിച്ചറിഞ്ഞില്ല. പരിക്കേറ്റ മകനെ പിന്നീട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിന്നക്കനാൽ മേഖലയിൽ കാട്ടാന ആക്രമണം രൂക്ഷമായി തുടരുന്നു. പ്രദേശവാസികൾ പലതവണ തന്നെ കാട്ടാനശല്യത്തെ കുറിച്ച് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. […]
Read more

ശബരിമല സ്വർണക്കൊള്ള: നിർണായക ശാസ്ത്രീയ പരിശോധനാ ഫലം ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ശബരിമല സ്വർണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിലെ അന്തിമ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചേക്കും. കേസുമായി ബന്ധപ്പെട്ട സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ജാർഖണ്ഡിലെ ജംഷഡ്പൂർ ലാബിൽ നടത്തിയിരുന്നു. നാലുമാസം മുൻപ് പരിശോധനയ്ക്കായി അയച്ച സാമ്പിളുകളുടെ ഫലമാണ് ഇന്ന് കോടതിയെ അറിയിക്കുക. ഈ പരിശോധനാഫലം കേസന്വേഷണത്തിൽ നിർണായകമാണെന്നാണ് വിലയിരുത്തൽ. ലഭ്യമായ സൂചനകൾ പ്രകാരം സ്വർണപ്പാളികൾ മാറ്റിയിട്ടില്ലെന്നാണ് കണ്ടെത്തൽ. പകരം, അവയുടെ മുകളിൽ പൂശിയിരുന്ന സ്വർണത്തിന്റെ ഭാഗമാണ് […]
Read more

നീറ്റ് ചോദ്യപേപ്പർ തയ്യാറാക്കുന്നവർ ‘ലോക്ഡൗണിൽ’; ഫോണിനും ഇൻറെർനെറ്റിനും നിയന്ത്രണം

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ ചോദ്യപേപ്പർ ചോർച്ച തടയാൻ ചോദ്യപേപ്പർ തയ്യാറാക്കുന്നവരും തർജ്ജമ ചെയ്യുന്നവരും ‘ലോക്ഡൗൺ’ ലേക്ക് മാറ്റി. ജൂൺ 21ന് പരീക്ഷ പൂർത്തിയാകുന്നത് വരെ ഇവർക്ക് പുറം ലോകവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനുള്ള അവസരം കുറച്ചു. ലോക്ഡൗണിൽ കഴിയുന്നവർക്ക് മൊബൈൽ ഫോണും ലാപ്‌ടോപും ഉപയോഗിക്കാൻ പാടില്ല. ഇന്റർനെറ്റ് ഉപയോഗിക്കാൻ മാത്രമേ നിയന്ത്രിതമായ അനുമതി ലഭിക്കൂ. സ്മാർട്ട് വാച്ച് ഉപയോഗിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക അനുമതി ഉള്ളവർക്കളെ മാത്രമേ അജ്ഞാത കേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ. ചോദ്യപേപ്പർ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിക്കാൻ […]
Read more

തിരുവനന്തപുരത്ത് വയോധികനെ തെരുവുനായ ആക്രമിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. വേട്ടമുക്കിൽ വീടിനടുത്തുള്ള കടയിൽ പോകാനിറങ്ങിയ വയോധികന്റെ കൺപോളയും ചുണ്ടും നായ കടിച്ചുപറിച്ചു. വേട്ടമുക്ക് കട്ടച്ചൽ റോഡ് കെ.ആർ.ഡബ്ല്യു.എ 192-ൽ ചന്ദ്രനാണ്‌ (69) നായയുടെ ആക്രമണത്തിന് ഇരയായത്. കട്ടച്ചൽ പ്രദേശത്ത് മുൻപും തെരുവുനായകൾ നാട്ടുകാരെ ആക്രമിച്ചിരുന്നു. സ്ഥലത്തു സ്ഥിരമായി ഭക്ഷണം കൊടുക്കുന്നതിനാൽ തെരുവുനായകൾ കൂട്ടമായി കിടക്കാറുണ്ട്. ചന്ദ്രനെ കണ്ടെത്തിയ നായ കുരച്ചുകൊണ്ട് ആക്രമിച്ചു. റോഡിൽ വീണ അദ്ദേഹത്തിന്റെ കൺപോളയിൽ ആദ്യം കടിയേറ്റു, പിന്നീട് നായയെ മാറ്റാൻ ശ്രമിക്കുമ്പോൾ ചുണ്ടിലും കടിച്ചു. സമീപവാസികൾ […]
Read more

മുളകുപൊടി സ്പ്രേ അടിച്ച് കാർ തട്ടിയെടുത്തു;5 പേർ പിടിയിൽ

പാലക്കാട്: മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാർ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശികളായ ഇവരെ ഇടുക്കി ദേവികുളത്തിൽ നിന്നാണ് പാലക്കാട് ടൗൺ നോർത്ത് പോലീസ് ഞായറാഴ്ച പിടികൂടിയത്. വെള്ളിയാഴ്ച പുലർച്ചെ കോയമ്പത്തൂരിൽ നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന മലപ്പുറം മഞ്ചേരി സ്വദേശി മുനീറിന്റെ കാറാണ് ഒലവക്കോട് റെയിൽവേ പാലത്തിന് സമീപത്ത് നിന്ന് അക്രമിസംഘം തട്ടിക്കൊണ്ടുപോയത്. കാറിൽ മുനീറിന്റെ സഹോദരൻ ഷെമീറും സുഹൃത്തുക്കളായ മുഹമ്മദ്, സൽമാൻ ഖാരിസ്, നിഖിൽ എന്നിവരും ഉണ്ടായിരുന്നു. കാർ തടഞ്ഞുനിർത്തിയ […]
Read more

ബന്ധുനിയമന വിവാദം; മന്ത്രി സണ്ണി ജോസഫിൻറെ സഹോദരീഭർത്താവ് ബെന്നി തോമസ് രാജിവെച്ചു

തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ പേഴ്സണൽ സ്റ്റാഫിൽ നിന്ന് രാജിവെച്ച് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിൻറെ ബന്ധു ബെന്നി തോമസ്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ബന്ധുനിയമന വിവാദം ശക്തമാകുന്നതിന് പിന്നാലെയാണ് രാജി. സണ്ണി ജോസഫിൻറെ അളിയൻ ആണ് ബെന്നി തോമസ്. വിവാദങ്ങളുടെ തുടക്കത്തിൽ തന്നെ, ബെന്നി തോമസ് രാജിവെക്കണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സണ്ണി ജോസഫ് ഒരു ഘട്ടത്തിലും വഴങ്ങുന്നുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നത്. എന്നാൽ, വിവാദം കൂടുതൽ രൂക്ഷമാകാൻ അവസരം നൽകിക്കൊണ്ട്, പാർട്ടിയെയും മുന്നണിയെയും ക്ഷീണിപ്പിക്കേണ്ടെന്ന ധാരണയിലാണ് രാജിയെന്നാണ് […]
Read more

ഒന്നാം റാങ്കുകാർ കപ്പടിക്കില്ലെന്ന് ശാപം; മോക്ഷം നേടുമോ സ്കലോണിയും സംഘവും?

ഒന്നാം റാങ്കുകാരായി ലോകകപ്പിന് പോകുന്നവർ കപ്പടിക്കില്ലത്രേ. അങ്ങനെ ഒരു വിചിത്രമായ ശാപമുണ്ട് ഫിഫ ലോകകപ്പിന്. 1992ൽ ഫിഫ തങ്ങളുടെ പോയിന്റിങ്ങ് സിസ്റ്റം പുതുക്കിയതിനു ശേഷമാണ് ഇത്തരമൊരു ചരിത്രത്തിന്റേയും തുടക്കം. അമേരിക്ക വേദിയായ 1994 ലോകകപ്പാണ് ആദ്യത്തേത്, അന്ന് ഒന്നാം റാങ്കുകാരായി കളിക്കാനിറങ്ങിയ ജർമനി ക്വാർട്ടർ ഫൈനലിൽ ബൾഗേറിയയോട് തോറ്റ് പുറത്തായി. റോബർട്ടോ ബാജിയോയുടെ വിഖ്യാതമായ പെനാൽറ്റി മിസ് പിറന്ന ആ വർഷം കിരീടം നേടിയത് ബ്രസീൽ. 1998ലെ ഫ്രാൻസ് വേദിയായ ലോകക്കപ്പിനെത്തുമ്പോൾ റാങ്കിങ്ങിൽ മുന്നിൽ ബ്രസീൽ. എന്നാൽ […]
Read more

എൻട്രൻസ് പരീക്ഷ; മാർക്ക് എൻട്രിക്കുള്ള അവസാന തീയതി ജൂൺ 14വരെ നീട്ടി

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ എൻജിനീയറിംഗ്, ഫാർമസി തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് പ്ലസ് ടു മാർക്ക് സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. മുൻപ് 2026 ജൂൺ 7 ആയിരുന്ന അവസാന തീയതി ഇപ്പോൾ 2026 ജൂൺ 14 വരെ നീട്ടിയതായി പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു. നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടതിനെ തുടർന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
Read more

ഭക്ഷണം കഴിക്കുമ്പോൾ ഫോൺ വേണ്ട, നോട്ടിഫിക്കേഷൻ ഓഫ് ആക്കാം; സ്ക്രീൻ ടൈം കുറയ്ക്കാൻ വഴികൾ

സ്‌ക്രീൻ ടൈം തിരിച്ചറിയുക ഡിജിറ്റൽ ഡിറ്റോക്സിങ്ങിന്റെ കാലമാണിത്. അതിന് ആദ്യം ചെയ്യേണ്ടത് സ്ക്രീൻ ടൈം തിരിച്ചറിയുക എന്നതാണ്. എങ്ങനെ കണ്ടെത്താം? ആൻഡ്രോയ്ഡ് ഫോണിൽ സെറ്റിങ്സിൽ ഡിജിറ്റൽ വെൽബീയിങ്ങിൽ ക്ലിക്ക് ചെയ്താൽ ഓരോ ദിവസത്തെയും സ്‌ക്രീൻ ടൈം അറിയാം. ദിവസവും എത്ര മണിക്കൂർ വീതം ഓരോ ആപ്പിലും ചെലവഴിക്കുന്നുവെന്നും അറിയാൻ സാധിക്കും. ഇനി ഈ സ്ക്രീൻ ടൈം കുറയ്ക്കണം. നോട്ടിഫിക്കേഷനുകൾ ഓഫ് ആക്കാം രാവിലെ എഴുന്നേൽക്കുന്ന ആദ്യത്തെ ഒരു മണിക്കൂറും രാത്രി ഉറങ്ങുന്നതിന് മുൻപുള്ള ഒരു മണിക്കൂറും ഫോൺ […]
Read more

KPCC പ്രസിഡന്റ് സ്ഥാനത്തിനായി വാദം ഉന്നയിച്ചിട്ടില്ല: കൊടിക്കുന്നിൽ സുരേഷ്

പാലക്കാട്: കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വാദം ഉന്നയിച്ചിട്ടില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കെപിസിസിയിലും ഡിസിസികളിലും ചില മാറ്റങ്ങൾ ഉണ്ടാകുമെന്നും വ്യക്തമാക്കി. മന്ത്രിസഭാ രൂപീകരണത്തില്‍ കോഴിക്കോട് ജില്ലയെ അവഗണിച്ചതായും കെപിസിസി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം കോഴിക്കോട് ജില്ലയില്‍ നിന്നും മന്ത്രിയില്ലാത്തതിലും കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു. കോഴിക്കോട് ജില്ലക്കാരനായ മന്ത്രിയാണ് ടി സിദ്ദിഖെന്നും മന്ത്രി ഇല്ലാത്തതിന്റെ പ്രശ്‌നങ്ങള്‍ കോഴിക്കോട് ഉണ്ടാകില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു. അതേസമയം, കെപിസിസി അധ്യക്ഷ […]
Read more
Advertisement
WhiteswanTV Footer